അപരാജിതന്‍ 34 [Harshan] 8114

വീണ്ടും പ്രശ്നദർശനം ആരംഭിച്ചു

ഒരു ബാലികയെ വിളിച്ചു രത്നക്രിയകൾ നടത്തി.

അത് കഴിഞ്ഞു രാശിയും രത്നങ്ങളും വിളിച്ചു പറഞ്ഞു

“രത്നങ്ങള്‍ രണ്ട്   

വജ്രവും മുത്തും

,രാശി കന്നി

“കുലപതി ഫലം പറയു ” ഗുരുനാഥർ കൽപ്പിച്ചു

അദ്ദേഹം ആകെ വിഷമിതനായിരുന്നു

“ഭയക്കാതെ ഉള്ളത് പറയു ”

“വജ്രം ശുക്രനെ പ്രതിനിദാനം ചെയുന്നു , മുത്ത് ചന്ദ്രനെയും , പക്ഷെ വെച്ചിരിക്കുന്ന രാശി കന്നി രാശി,   രാശിയുടെ അധിപതി ബുധനാണ്‌ , ഈ രണ്ടു ഗ്രഹങ്ങളും ബുധന് ബന്ധുക്കളുമാണ്, ,ശുക്രന് ചന്ദ്രൻ ശത്രുവും അതിലേറെ വിഷയം ശുക്ര൯ നിൽക്കുന്ന കന്നിരാശി ശുക്രനു നീചവുമാണ് , അത് കൊണ്ട് തന്നെ  രാശിയുടെ അധിപതിയെ കൊണ്ട് ഒന്നും ചെയ്യാൻ സാധിക്കില്ല ഫലം അനർത്ഥം തന്നെയാണ് ,, ശത്രു അതിശക്തനാണ് .. മറ്റുള്ളവരുടെ മുന്നിൽ അപമാനിക്കപ്പെടു൦ , ആളുകൾ ശാപവചനങ്ങൾ ചൊരിയും പുരുഷന്മാർക്ക് നാശവും ,,, എല്ലാം കൊണ്ടും കാണുന്നത് ഈ പ്രതിഷ്‌ഠകർമ്മം വിജയിക്കില്ല എന്നു തന്നെയാണ് “

 

അത് കൂടെ കേട്ടപ്പോൾ സകലരും  ഭയാശങ്കകളിലായി

അവർ കൈകൾ കൂപ്പി ഭയത്താൽ നാരായണ മന്ത്രം ജപിച്ചു കൊണ്ടിരുന്നു

 

“അങ്ങനെ വരാന്‍ സാധ്യതയില്ലല്ലോ ,,കുലപതി,,രാജകുമാരി തന്നെയാണല്ലോ സ്ഥാനം കൊണ്ട് കുല മഹിമ കൊണ്ട് ആദിലക്ഷ്മി സ്ഥാനത്തിന് ഉത്തമ”

അദ്ദേഹം കുലപതിയോട് ചോദിച്ചു

“ഗുരുനാഥാ ,,, ഒന്നും വ്യക്തമാകുന്നില്ല ,, നാരായണന്‍ എന്താ ഉദ്ദേശിക്കുന്നതെന്ന്”

“ശരി ,, ഒരു കാര്യം ചെയ്യാം “ അദ്ദേഹം ഇശാനികയെ നോക്കി

 

“കുമാരി ഈ നക്ഷത്ര ഭാഗത്തു വന്നിരിക്കൂ ” ഗുരുനാഥൻ ഇഷാനികയോട് കല്പിച്ചു

അതിന് പ്രകാരം അവൾ വന്നു താമരപൂ വെച്ചിരുന്ന മൃഗശീര്ഷ പാദത്തിൽ വന്നിരുന്നു.

 

“കുലപതി ,,ഒരു തവണ കൂടെ ആദിലക്ഷ്മിയെ തിരഞ്ഞെടുക്കൂ ,,”

“അത് വേണോ ഗുരുനാഥാ ?” ശങ്കയോടെ വാഗീശ്വരന്‍ ചോദിച്ചു.

“ചെയ്യാം ,, അത് പ്രയോഗത്തിലുണ്ട് , ധൈര്യമായി ചെയ്യൂ “

കുലപതി വീണ്ടും താമര ഇതള്‍  കൊണ്ട് വന്നു പ്രാർത്ഥനകളോടെ മുകളിലേക്ക് എറിഞ്ഞു

അത് വായുവിൽ തെന്നിയിറങ്ങി സകലർക്കും അത്ഭുതം പകർന്നു കൊണ്ട് ഇശാനികയുടെ മുന്നിലായി വന്നു പതിച്ചു

അതവളെ വീണ്ടും ഏറെ സന്തോഷിപ്പിച്ചു

അദ്ദേഹം അല്പം നേരം ആലോചിച്ചു

“കുമാരി എഴുന്നേൽക്കൂ ”

അതുകേട്ടു അവൾ എഴുന്നേറ്റു മാറി

“മൃഗശീർഷത്തിൽ പിറന്ന വേറെയാരുമില്ലേ ” അദ്ദേഹം ഉറക്കെ ചോദിച്ചു.

“ആരുമില്ല ഗുരുനാഥരെ ” കുലപതി ഉത്തരം പറഞ്ഞു.

അദ്ദേഹം പാർവതിയെ ഒന്ന് നോക്കി

Updated: December 14, 2021 — 12:07 pm

715 Comments

  1. ❤️❤️❤️❤️

  2. വിഷ്ണു ⚡

    കുറച്ച് ഭാഗങ്ങൾക് ശേഷം ഒരുപാട് സന്തോഷത്തോടെ വായിച്ച് മുഴുവിപ്പിച്ച ഒരു ഭാഗം ഇതാണെന്ന് പറയാം?❤️.

    തുടക്കം തന്നെ മനുഷ്യൻ്റെ വികാരത്തെ തന്നെ എടുത്ത് കൈകാര്യം ചെയ്യുന്ന ആമി.അവൾക് തടുക്കാൻ പോലും ആവാത്ത ആധിയെ സ്വപ്നത്തില് നിന്നും അകറ്റാൻ പോയ സീൻ.അല്ലെങ്കിൽ തന്നെ ആമിയുടെ സീൻ വായിക്കുമ്പോൾ തന്നെ ഞാൻ നിലത്തൊന്നും അല്ല.ഈ ഭാഗത്ത് ആണെങ്കിലും ആ ചെറുകനോട് പറയുന്നത് പോലെ എല്ലാവർക്കും കിട്ടുന്ന ഒരു ഭാഗ്യമല്ല ഇത്??.
    സത്യത്തിൽ ഇപ്പൊ ആദിയും ആമിയും തമ്മിൽ എന്തേലും നടക്കുമെന്ന കാര്യത്തിൽ ഒരു തീരുമാനം ആയിട്ടുണ്ട്.കഴിഞ്ഞ ഭാഗത്തിൽ ആണോ അതിൻ്റെ മുന്നേ ആണോ എന്ന് അറിയില്ല.ആദി അവൻ്റെ വികാരത്തെ കുറിച്ച് ചുടലയോട് പറയുന്നത്.അത് വായിച്ചപ്പോ പെട്ടെന്ന് എനിക്ക് ഓർമ വന്നത് ആമിയെ ആണ്.എങ്കിലും അവൻ്റെ മുഖം തന്നെ കാണുമ്പോൾ കൊല്ലാൻ നടക്കുന്ന ആമി അതിനെ സമ്മതിക്കുന്ന കാര്യം ഇപ്പോഴും ഞാൻ ചിന്തിച്ച് കൊണ്ടിരിക്കുന്നു..എന്തായാലും ആമിയുടെ തുടക്കത്തില് ഉള്ള സീൻ മനസ്സിൽ നിന്ന് പോണില്ല?

    പിന്നെ പറയാൻ ഉള്ളത് അവസാനം ഉള്ള ഭാഗവും ആണ്.ആദ്യം പാറു കരഞ്ഞു പോവുന്നത് കണ്ടപ്പോ ചെറിയ സങ്കടം തോന്നി.

    പക്ഷേ അതിലെ ഏറ്റവും ഇഷ്ടമായത് ഒരു ഡയലോഗ് ആണ്
    //സൂര്യസേനാ ,, വെല്ലുവിളിയാകാം അത് നിന്നോട് പോന്നവരോട് മാത്രം , എന്നെയും വെല്ലുന്ന ഒരു ശിഷ്യന്‍ എനിക്കുണ്ട് , എന്റെ സ്ഥാനത്ത് അവനായിരുന്നുവെങ്കില്‍ ഇപ്പോൾ നിനക്ക് തല ഉണ്ടാകില്ലായിരുന്നു”

    അത് കേട്ട പാർവ്വതി ഒന്ന് ചിന്തിച്ചു

    “ഗുരു ഇങ്ങനെ ആണെങ്കിൽ അപ്പോൾ ശിഷ്യൻ എങ്ങനെയായിരിക്കും “//
    രോമാഞ്ചം എന്നൊക്കെ പറഞാൽ ഇതാണ്.. ?. ആ രംഗം മനസ്സിൽ വെറുതെ ഞാൻ ഓർത്തു നോക്കി.ശിഷ്യൻ ഉണ്ടായിരുന്നു എങ്കിൽ എന്താവും എന്ന്.. ഈ ഡയലോഗ് എനിക്കൊന്നും പറയാൻ ഇല്ല..boom?

    പിന്നെ നമ്മുടെ പാറു തന്നെ.അവളുടെ എതിർ ദിശയിൽ എറിഞ്ഞത് അവളിലേക്ക് വീഴുന്നതും.അതുപോലെ പണ്ട് മുതലേ കൃഷ്ണപരുന്ത് വരുന്ന സീൻ എല്ലാം ഒരുപാട് ഇഷ്ടമാണ്.ഇതിലെ സീൻ അതേപോലെ തന്നെ ഒന്നായിരുന്നു.പാരുവിനെ കണ്ണന് എത്രത്തോളം ഇഷ്ടമാണ് എന്ന് ഉള്ളതിൻ്റെ അടുത്ത തെളിവും ഇവിടെ തന്നെ വീണ്ടും കിട്ടി.

    അപ്പോ അടുത്തതിൽ കാണാം
    ഒരുപാട് സ്നേഹം
    വിഷ്ണു
    ❤️❤️❤️

  3. ♥️♥️♥️♥️❤️❤️❤️❤️

  4. ഹർഷാപ്പി ഹോസ്പിറ്റലിൽ ആയത് കൊണ്ട് കഴിഞ്ഞ പാർട്ട്‌ വായിക്കാൻ പറ്റിയില്ല ഇന്ന് പുതിയ പാർട്ട്‌ വരും എന്ന് അറിഞ്ഞു..

    ഇന്ന് വായിക്കാൻ പറ്റും എന്ന്ഡി തോന്നുന്നില്ല ഡിസ്ചാർജ് ആയിട്ട് വായിച്ചു അഭിപ്രായം പറയാം

    1. ninakk enth patti lonappaaa

      1. കുറച്ചു ദിവസം ആയി കഴിക്കുന്ന ഫുഡ്‌ മൊത്തം ശർദ്ധിക്കാൻ തുടങ്ങി വയറ്റിൽ ഇപ്പോ ചെറുതായി infection ഉണ്ട് ഇനി endoscopy ചെയ്തു നോക്കണം എന്നൊക്കെ പറയുന്നുണ്ട്

        1. ആണോ
          അമീബ ആണോ.
          Anagne എന്തോ മൈക്രോ organisam കയറിയ ഇങ്ങനെ വരുമെന്ന് കേട്ടിട്ടുണ്ട്
          പുറത്ത് ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിക്കാന് പാടില്ല.
          വെള്ളം തിളപ്പിച്ച് കുടിക്കണം
          ചൂടുള്ള ഭക്ഷണം കഴിക്കണം

  5. 10.30 കൊണ്ട് ഇവിടെ വരും
    Chapter 35

    ബാക്കി എനിക്ക്
    ?
    അറിഞ്ഞൂടാ
    ?

    1. Aha… ഇന്ന് പകല്‍ വരുമല്ലോ… അരമണിക്കൂര്‍ കൂടി

    2. Varanam Varanam Mr Induchoodan. Ee Varavum kaathirikkukayaanu… ?

Comments are closed.