പാവം പാർവ്വതി ഒരു മൂലയിൽ വിഷമ൦ സഹിക്കാനാകാതെയിരുന്നു.
അവളുടെ അടുത്തു തന്നെ ശ്യാമും ഇരുന്നു.
പാര്‍വ്വതി ഇരുന്നതിനാല്‍ അശുദ്ധി സംഭവിച്ച ആദിനാരായണാരൂഢത്തിൽ ശുദ്ധിപൂജകൾ ചെയ്തു പുണ്യാഹം തളിച്ച് ശുദ്ധി വരുത്തി.
പുറകിൽ പലരും അവജ്ഞയോടെ പാർവതിയെ നോക്കുകയായിരുന്നു.
പലരും അടക്കം പറഞ്ഞു കൊണ്ടിരുന്നു
“മൃത്യുദോഷമുള്ള പെണ്ണാണ് , ദുശ്ശകുനം , ദുശ്ശകുനത്തെ പുണ്യമായ ആദിനാരായണാരൂഢത്തിൽ ഇരുത്തിയതിൽ വിഷ്ണു ഭഗവാൻ കോപിച്ചതു കൊണ്ടാണ് “
“ശാപം കിട്ടിയ പെണ്ണ് കാരണം ഭഗവാന്‍ കോപിച്ചു “
ഇതെല്ലാം പാർവ്വതിയും വിഷമത്തോടെ കേട്ട് കൊണ്ടിരുന്നു
അതെല്ലാം അവളെ കൂടുതൽ കൂടുതൽ നൊമ്പരപ്പെടുത്തികൊണ്ടിരുന്നു.
താനൊരു ദുശ്ശകുനമാണെന്ന് സ്വയം അവൾ വിശ്വസിച്ചു
ആ നിമിഷം ഭൂമി പിളര്‍ന്ന് ഉള്ളിലേക്ക് പോയിരുന്നുവെങ്കില്‍ എന്നു വരെ അവള്‍ ആഗ്രഹിച്ചിരുന്നു.
ഒഴിഞ്ഞു കിടക്കുന്ന മൃഗശീർഷ നക്ഷത്രത്തിൽ ഭഗവാന്‍റെ പൂജയ്ക്കു വെച്ചിരുന്ന ഒരു താമരപ്പൂവ് കൊണ്ട് വന്നു ഗുരുനാഥർ വെച്ചു.
അപ്പോൾ ഇശാനിക ആദിലക്ഷ്മി പീഠത്തിൽ ഇരിക്കാൻ പോകുകയായിരുന്നു.
“കുമാരി അവിടെ നില്‍ക്കൂ “ ഗുരുനാഥന്‍ വിളിച്ച് പറഞ്ഞു
എന്തെന്നറിയാതെ അവൾ പീഠത്തിനു സമീപം നിന്നു.
“കുലപതി ,, ഭഗവാന് പ്രിയപ്പെട്ട തുളസികതിർ കൊണ്ട് ഒരു തവണ കൂടെ ശ്രമിക്കൂ ”
അദ്ദേഹം പറഞ്ഞത് കേട്ടു ഒരു തുളസി കതിർ കയ്യിലെടുത്തു കൊണ്ട് രാശി ചക്രത്തെ പ്രദക്ഷിണം ചെയ്തു മധ്യഭാഗത്തു ചെന്ന് നിന്ന് മുകളിലേക്ക് എറിഞ്ഞു.
ആ തുളസി വായുവിൽ തെന്നിനീങ്ങി കൃത്യം ഇടവരാശിയിലെ മകയീര്യ നക്ഷത്ര ഭാഗത്തു വെച്ചിരുന്ന താമര പൂവിൽ തന്നെ പതിച്ചു
അത് കണ്ടു അദ്ദേഹം പുഞ്ചിരിച്ചു.
“കണ്ടില്ലേ ,,എല്ലാം നാരായണന്‍റെ മനസ്സാണ് , മൃഗശീര്‍ഷത്തില്‍ പിറന്ന ഇഷാനിക തന്നെ ആദിലക്ഷ്മി “
അതുകേട്ട് ഇഷാനിക ഏറെ ആഹ്ലാദിച്ചു.
“കുമാരി തന്നെയാണ് വിഷ്ണുപ്രിയ , നാരായണനു പ്രിയമായവള്‍ , ആദിലക്ഷ്മി സ്ഥാനത്ത് ആരാണോ അവരുടെ ഐശ്വര്യം കൊണ്ട് മാത്രമേ എന്തിന് വേണ്ടിയാണോ ഈ ആരൂഢം നടത്തുന്നത് അത് പൂര്‍ണ്ണമാകുകയുള്ളൂ”
അദ്ദേഹം എല്ലാവരും കേള്‍ക്കെ പറഞ്ഞു.
“ശരി ,,ഇനി കുമാരി ആദിലക്ഷ്മി പീഠത്തിൽ ഇരുന്നു കൊള്ളൂ ”
അഭിമാനത്തോടെ ഇശാനിക പീഠത്തിൽ ഇരുന്നു
അവൾ ആദ്യം നോക്കിയതും പിന്നിൽ ഒരു കോണിൽ വിഷമിച്ചിരിക്കുന്ന പാർവതിയെ തന്നെ.ഒപ്പം ഉടവാൾ പിടിച്ചു കൊണ്ട് സൂര്യസേനനെ മധ്യഭാഗത്ത് ഇരുത്തി.
❤️❤️❤️❤️
കുറച്ച് ഭാഗങ്ങൾക് ശേഷം ഒരുപാട് സന്തോഷത്തോടെ വായിച്ച് മുഴുവിപ്പിച്ച ഒരു ഭാഗം ഇതാണെന്ന് പറയാം?❤️.
തുടക്കം തന്നെ മനുഷ്യൻ്റെ വികാരത്തെ തന്നെ എടുത്ത് കൈകാര്യം ചെയ്യുന്ന ആമി.അവൾക് തടുക്കാൻ പോലും ആവാത്ത ആധിയെ സ്വപ്നത്തില് നിന്നും അകറ്റാൻ പോയ സീൻ.അല്ലെങ്കിൽ തന്നെ ആമിയുടെ സീൻ വായിക്കുമ്പോൾ തന്നെ ഞാൻ നിലത്തൊന്നും അല്ല.ഈ ഭാഗത്ത് ആണെങ്കിലും ആ ചെറുകനോട് പറയുന്നത് പോലെ എല്ലാവർക്കും കിട്ടുന്ന ഒരു ഭാഗ്യമല്ല ഇത്??.
സത്യത്തിൽ ഇപ്പൊ ആദിയും ആമിയും തമ്മിൽ എന്തേലും നടക്കുമെന്ന കാര്യത്തിൽ ഒരു തീരുമാനം ആയിട്ടുണ്ട്.കഴിഞ്ഞ ഭാഗത്തിൽ ആണോ അതിൻ്റെ മുന്നേ ആണോ എന്ന് അറിയില്ല.ആദി അവൻ്റെ വികാരത്തെ കുറിച്ച് ചുടലയോട് പറയുന്നത്.അത് വായിച്ചപ്പോ പെട്ടെന്ന് എനിക്ക് ഓർമ വന്നത് ആമിയെ ആണ്.എങ്കിലും അവൻ്റെ മുഖം തന്നെ കാണുമ്പോൾ കൊല്ലാൻ നടക്കുന്ന ആമി അതിനെ സമ്മതിക്കുന്ന കാര്യം ഇപ്പോഴും ഞാൻ ചിന്തിച്ച് കൊണ്ടിരിക്കുന്നു..എന്തായാലും ആമിയുടെ തുടക്കത്തില് ഉള്ള സീൻ മനസ്സിൽ നിന്ന് പോണില്ല?
പിന്നെ പറയാൻ ഉള്ളത് അവസാനം ഉള്ള ഭാഗവും ആണ്.ആദ്യം പാറു കരഞ്ഞു പോവുന്നത് കണ്ടപ്പോ ചെറിയ സങ്കടം തോന്നി.
പക്ഷേ അതിലെ ഏറ്റവും ഇഷ്ടമായത് ഒരു ഡയലോഗ് ആണ്
//സൂര്യസേനാ ,, വെല്ലുവിളിയാകാം അത് നിന്നോട് പോന്നവരോട് മാത്രം , എന്നെയും വെല്ലുന്ന ഒരു ശിഷ്യന്‍ എനിക്കുണ്ട് , എന്റെ സ്ഥാനത്ത് അവനായിരുന്നുവെങ്കില്‍ ഇപ്പോൾ നിനക്ക് തല ഉണ്ടാകില്ലായിരുന്നു”
അത് കേട്ട പാർവ്വതി ഒന്ന് ചിന്തിച്ചു
“ഗുരു ഇങ്ങനെ ആണെങ്കിൽ അപ്പോൾ ശിഷ്യൻ എങ്ങനെയായിരിക്കും “//
രോമാഞ്ചം എന്നൊക്കെ പറഞാൽ ഇതാണ്.. ?. ആ രംഗം മനസ്സിൽ വെറുതെ ഞാൻ ഓർത്തു നോക്കി.ശിഷ്യൻ ഉണ്ടായിരുന്നു എങ്കിൽ എന്താവും എന്ന്.. ഈ ഡയലോഗ് എനിക്കൊന്നും പറയാൻ ഇല്ല..boom?
പിന്നെ നമ്മുടെ പാറു തന്നെ.അവളുടെ എതിർ ദിശയിൽ എറിഞ്ഞത് അവളിലേക്ക് വീഴുന്നതും.അതുപോലെ പണ്ട് മുതലേ കൃഷ്ണപരുന്ത് വരുന്ന സീൻ എല്ലാം ഒരുപാട് ഇഷ്ടമാണ്.ഇതിലെ സീൻ അതേപോലെ തന്നെ ഒന്നായിരുന്നു.പാരുവിനെ കണ്ണന് എത്രത്തോളം ഇഷ്ടമാണ് എന്ന് ഉള്ളതിൻ്റെ അടുത്ത തെളിവും ഇവിടെ തന്നെ വീണ്ടും കിട്ടി.
അപ്പോ അടുത്തതിൽ കാണാം
ഒരുപാട് സ്നേഹം
വിഷ്ണു
❤️❤️❤️
♥️♥️♥️♥️❤️❤️❤️❤️
ഹർഷാപ്പി ഹോസ്പിറ്റലിൽ ആയത് കൊണ്ട് കഴിഞ്ഞ പാർട്ട് വായിക്കാൻ പറ്റിയില്ല ഇന്ന് പുതിയ പാർട്ട് വരും എന്ന് അറിഞ്ഞു..
ഇന്ന് വായിക്കാൻ പറ്റും എന്ന്ഡി തോന്നുന്നില്ല ഡിസ്ചാർജ് ആയിട്ട് വായിച്ചു അഭിപ്രായം പറയാം
ninakk enth patti lonappaaa
കുറച്ചു ദിവസം ആയി കഴിക്കുന്ന ഫുഡ് മൊത്തം ശർദ്ധിക്കാൻ തുടങ്ങി വയറ്റിൽ ഇപ്പോ ചെറുതായി infection ഉണ്ട് ഇനി endoscopy ചെയ്തു നോക്കണം എന്നൊക്കെ പറയുന്നുണ്ട്
ആണോ
അമീബ ആണോ.
Anagne എന്തോ മൈക്രോ organisam കയറിയ ഇങ്ങനെ വരുമെന്ന് കേട്ടിട്ടുണ്ട്
പുറത്ത് ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിക്കാന് പാടില്ല.
വെള്ളം തിളപ്പിച്ച് കുടിക്കണം
ചൂടുള്ള ഭക്ഷണം കഴിക്കണം
10.30 കൊണ്ട് ഇവിടെ വരും
Chapter 35
ബാക്കി എനിക്ക്
?
അറിഞ്ഞൂടാ
?
Aha… ഇന്ന് പകല്‍ വരുമല്ലോ… അരമണിക്കൂര്‍ കൂടി
Varanam Varanam Mr Induchoodan. Ee Varavum kaathirikkukayaanu… ?