അപരാജിതന്‍ 34 [Harshan] 8114

അവളുടെ  ആ നിസ്സഹായവസ്ഥ കണ്ടു ഇഷാനികയുടെ മുഖത്ത് പ്രസന്നഭാവം നിറഞ്ഞു.തനിക്കൊത്തവൾ അല്ല എന്ന് ഭഗവാൻ തന്നെ പാർവ്വതിയെ സകലരുടെയും മുന്നിൽ വെച്ച് തെളിയിച്ചു കൊടുത്തതിന്‍റെ  ആഹ്ലാദം.

രാജശേഖരനും മാലിനിയ്ക്കും ശ്യാമിനും അന്നേരം എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥ വന്നു.

“പുറത്തിറങ്ങ് ,, നീ ആദിനാരായണാരൂഢത്തിൽ ഇരിക്കാൻ യോഗ്യയല്ല, നാരായണൻ ആഗ്രഹിക്കുന്നവർ മാത്രമേ ഇതിലിക്കാവൂ ,,, നീ കാരണമാണ് ഈ അനർത്ഥങ്ങൾ സംഭവിച്ചത്  ” മഹാബ്രാഹ്മണനായ ആദവ ഗുരുനാഥൻ പറയുന്നത് കേട്ട് എല്ലാവരും ഒരു കുറ്റവാളിയെ എന്ന പോലെ പാർവതിയെ നോക്കി.

ഇശാനിക അതുകേട്ടു ഏറെ സന്തോഷിച്ചു.

അവൾ നിറഞ്ഞ മിഴികളോടെ സകലരുടെയും മുന്നിൽ അപമാനിക്കപ്പെട്ടു കൊണ്ട് പുറത്തേക്കിറങ്ങി.

” ആദിനാരായണാരൂഢ൦  ഇവളാല്‍ അശുദ്ധമായി , വേഗം ശുദ്ധിപൂജകൾ ചെയ്യൂ ” അദ്ദേഹം എല്ലാരും കേൾക്കെ പൂജാരികളോട് പറഞ്ഞു.

താനിരുന്നതിനാൽ കണ്ണന്‍റെ  ആരൂഢം  അശുദ്ധമായി എന്ന് കേട്ടപ്പോൾ

അപമാനഭാരത്താൽ മനസ് നീറി അവൾ വിതുമ്പികരഞ്ഞു കൊണ്ട്  സകലരുടെയും മുന്നിൽ ശിരസു താഴ്ത്തി നിന്നു .

അത് കണ്ടു രാജശേഖരൻ വേഗം അങ്ങോട്ടേക്ക് നടന്നടുത്തു.

അവളുടെ അടുത്തെത്തി “മോളെ ” എന്ന് വിളിച്ചതും പൊട്ടിക്കരഞ്ഞു കൊണ്ട് അവൾ അയാളെ കെട്ടിപ്പിടിച്ചു.

“ഞാന്‍ ഇരുന്നാ അശുദ്ധിയാവോ പപ്പാ ,,, “ അവള്‍ ഏങ്ങലോടെ കരഞ്ഞു ചോദിച്ചു.

“ഇല്ല ,,ഇല്ലെടാ മുത്തേ ,, പപ്പെടെ മോള് വാ ,, “

അയാൾ അവളെ ആശ്വസിപ്പിച്ചു കൊണ്ട് തിരികെ അവളെയും കൂട്ടി നടന്നു.

“നമുക് പോകാം പപ്പാ ,,,”അവൾ സങ്കടത്തോടെ പറഞ്ഞു

“കരയണ്ട ,, നമുക്ക് പോകാം ,,,,” എന്ന് പറഞ്ഞു അവിടെ നിന്നും അവരിറങ്ങാൻ തുനിഞ്ഞു

“എവിടെ പോകുന്നു ?”  ചോദ്യം കേട്ട് രാജശേഖര൯ തിരിഞ്ഞു

കുലപതിയുടെ ശിഷ്യൻ ആയിരുന്നു

“എന്‍റെ   കുഞ്ഞിനെ വിഷമിപ്പിക്കുന്ന ഒരിടത്തും നിൽക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല , ഇതൊക്കെ നിങ്ങളുടെ  ചടങ്ങുകൾ ,,നിങ്ങൾ നടത്തികൊള്ളൂ ” രാജശേഖരൻ പറഞ്ഞു

“എങ്കിൽ നിങ്ങളവിടെ നിൽക്കൂ ,, ഇതിൽ പങ്കെടുത്താൽ അവസാനം വരെ നില്കണം അല്ലെങ്കിൽ നിങ്ങൾക്ക് തന്നെ  ദോഷം വരും ,,”

“വേണ്ട പപ്പാ ,,,ഇനിയും എന്നെ അപമാനിക്കും , പോവാം പപ്പാ , എനിക്കിവിടെ നില്ക്കാന്‍ വയ്യ “

അവള്‍ കരഞ്ഞുകൊണ്ട് പറഞ്ഞു.

“ദോഷങ്ങള്‍ ഏറ്റുവാങ്ങാന്‍ തയാറെങ്കില്‍ നിങ്ങള്ക്ക് പോകാം , അല്ലെങ്കില്‍ ചടങ്ങു കഴിയുന്നത് വരെ നില്‍ക്കുക “ അതും പറഞ്ഞു അയാള്‍ തിരികെ  നടന്നു.

അവർ നിൽക്കാൻ തന്നെ തീരുമാനിച്ചു.

Updated: December 14, 2021 — 12:07 pm

715 Comments

  1. ❤️❤️❤️❤️

  2. വിഷ്ണു ⚡

    കുറച്ച് ഭാഗങ്ങൾക് ശേഷം ഒരുപാട് സന്തോഷത്തോടെ വായിച്ച് മുഴുവിപ്പിച്ച ഒരു ഭാഗം ഇതാണെന്ന് പറയാം?❤️.

    തുടക്കം തന്നെ മനുഷ്യൻ്റെ വികാരത്തെ തന്നെ എടുത്ത് കൈകാര്യം ചെയ്യുന്ന ആമി.അവൾക് തടുക്കാൻ പോലും ആവാത്ത ആധിയെ സ്വപ്നത്തില് നിന്നും അകറ്റാൻ പോയ സീൻ.അല്ലെങ്കിൽ തന്നെ ആമിയുടെ സീൻ വായിക്കുമ്പോൾ തന്നെ ഞാൻ നിലത്തൊന്നും അല്ല.ഈ ഭാഗത്ത് ആണെങ്കിലും ആ ചെറുകനോട് പറയുന്നത് പോലെ എല്ലാവർക്കും കിട്ടുന്ന ഒരു ഭാഗ്യമല്ല ഇത്??.
    സത്യത്തിൽ ഇപ്പൊ ആദിയും ആമിയും തമ്മിൽ എന്തേലും നടക്കുമെന്ന കാര്യത്തിൽ ഒരു തീരുമാനം ആയിട്ടുണ്ട്.കഴിഞ്ഞ ഭാഗത്തിൽ ആണോ അതിൻ്റെ മുന്നേ ആണോ എന്ന് അറിയില്ല.ആദി അവൻ്റെ വികാരത്തെ കുറിച്ച് ചുടലയോട് പറയുന്നത്.അത് വായിച്ചപ്പോ പെട്ടെന്ന് എനിക്ക് ഓർമ വന്നത് ആമിയെ ആണ്.എങ്കിലും അവൻ്റെ മുഖം തന്നെ കാണുമ്പോൾ കൊല്ലാൻ നടക്കുന്ന ആമി അതിനെ സമ്മതിക്കുന്ന കാര്യം ഇപ്പോഴും ഞാൻ ചിന്തിച്ച് കൊണ്ടിരിക്കുന്നു..എന്തായാലും ആമിയുടെ തുടക്കത്തില് ഉള്ള സീൻ മനസ്സിൽ നിന്ന് പോണില്ല?

    പിന്നെ പറയാൻ ഉള്ളത് അവസാനം ഉള്ള ഭാഗവും ആണ്.ആദ്യം പാറു കരഞ്ഞു പോവുന്നത് കണ്ടപ്പോ ചെറിയ സങ്കടം തോന്നി.

    പക്ഷേ അതിലെ ഏറ്റവും ഇഷ്ടമായത് ഒരു ഡയലോഗ് ആണ്
    //സൂര്യസേനാ ,, വെല്ലുവിളിയാകാം അത് നിന്നോട് പോന്നവരോട് മാത്രം , എന്നെയും വെല്ലുന്ന ഒരു ശിഷ്യന്‍ എനിക്കുണ്ട് , എന്റെ സ്ഥാനത്ത് അവനായിരുന്നുവെങ്കില്‍ ഇപ്പോൾ നിനക്ക് തല ഉണ്ടാകില്ലായിരുന്നു”

    അത് കേട്ട പാർവ്വതി ഒന്ന് ചിന്തിച്ചു

    “ഗുരു ഇങ്ങനെ ആണെങ്കിൽ അപ്പോൾ ശിഷ്യൻ എങ്ങനെയായിരിക്കും “//
    രോമാഞ്ചം എന്നൊക്കെ പറഞാൽ ഇതാണ്.. ?. ആ രംഗം മനസ്സിൽ വെറുതെ ഞാൻ ഓർത്തു നോക്കി.ശിഷ്യൻ ഉണ്ടായിരുന്നു എങ്കിൽ എന്താവും എന്ന്.. ഈ ഡയലോഗ് എനിക്കൊന്നും പറയാൻ ഇല്ല..boom?

    പിന്നെ നമ്മുടെ പാറു തന്നെ.അവളുടെ എതിർ ദിശയിൽ എറിഞ്ഞത് അവളിലേക്ക് വീഴുന്നതും.അതുപോലെ പണ്ട് മുതലേ കൃഷ്ണപരുന്ത് വരുന്ന സീൻ എല്ലാം ഒരുപാട് ഇഷ്ടമാണ്.ഇതിലെ സീൻ അതേപോലെ തന്നെ ഒന്നായിരുന്നു.പാരുവിനെ കണ്ണന് എത്രത്തോളം ഇഷ്ടമാണ് എന്ന് ഉള്ളതിൻ്റെ അടുത്ത തെളിവും ഇവിടെ തന്നെ വീണ്ടും കിട്ടി.

    അപ്പോ അടുത്തതിൽ കാണാം
    ഒരുപാട് സ്നേഹം
    വിഷ്ണു
    ❤️❤️❤️

  3. ♥️♥️♥️♥️❤️❤️❤️❤️

  4. ഹർഷാപ്പി ഹോസ്പിറ്റലിൽ ആയത് കൊണ്ട് കഴിഞ്ഞ പാർട്ട്‌ വായിക്കാൻ പറ്റിയില്ല ഇന്ന് പുതിയ പാർട്ട്‌ വരും എന്ന് അറിഞ്ഞു..

    ഇന്ന് വായിക്കാൻ പറ്റും എന്ന്ഡി തോന്നുന്നില്ല ഡിസ്ചാർജ് ആയിട്ട് വായിച്ചു അഭിപ്രായം പറയാം

    1. ninakk enth patti lonappaaa

      1. കുറച്ചു ദിവസം ആയി കഴിക്കുന്ന ഫുഡ്‌ മൊത്തം ശർദ്ധിക്കാൻ തുടങ്ങി വയറ്റിൽ ഇപ്പോ ചെറുതായി infection ഉണ്ട് ഇനി endoscopy ചെയ്തു നോക്കണം എന്നൊക്കെ പറയുന്നുണ്ട്

        1. ആണോ
          അമീബ ആണോ.
          Anagne എന്തോ മൈക്രോ organisam കയറിയ ഇങ്ങനെ വരുമെന്ന് കേട്ടിട്ടുണ്ട്
          പുറത്ത് ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിക്കാന് പാടില്ല.
          വെള്ളം തിളപ്പിച്ച് കുടിക്കണം
          ചൂടുള്ള ഭക്ഷണം കഴിക്കണം

  5. 10.30 കൊണ്ട് ഇവിടെ വരും
    Chapter 35

    ബാക്കി എനിക്ക്
    ?
    അറിഞ്ഞൂടാ
    ?

    1. Aha… ഇന്ന് പകല്‍ വരുമല്ലോ… അരമണിക്കൂര്‍ കൂടി

    2. Varanam Varanam Mr Induchoodan. Ee Varavum kaathirikkukayaanu… ?

Comments are closed.