അപരാജിതന്‍ 34 [Harshan] 8114

അത് കഴിഞ്ഞപ്പോള്‍

“കുലപതീ…” അല്പം രോഷത്തോടെ ഗുരുനാഥർ വിളിച്ചു

അദ്ദേഹം കൈകൾ കൂപ്പി അടുത്ത് വന്നു

“മറ്റുള്ളവർ പറഞ്ഞത് കേട്ട് വീണ്ടും പരീക്ഷിക്കാൻ നിന്‍റെ  കവടിപ്പലകയല്ല ആദിനാരായണാരൂഢ൦,,അത്രിഋഷി  നാരായണോപാസനയിലൂടെ നേടി നിഗൂഢമായി സൂക്ഷിച്ച ജ്ഞാനമാണ്, നാരായണന്‍റെ  മനസ്,, ഇന്ന് കഴിഞ്ഞാൽ ഇനിയൊരിക്കലും നീ ആദിനാരായണാരൂഢ൦ പ്രയോഗിക്കരുത്,,  ”

“മാപ്പു തരണം ഗുരുനാഥാ ,, ഇനിയൊരിക്കലും ഇങ്ങനെയുണ്ടാകില്ല ” അദ്ദേഹം മാപ്പപേക്ഷിച്ചു

“സൂര്യസേനാ ”

വിളികേട്ടു താഴ്മയോടെ സൂര്യസേനൻ ഗുരുനാഥനെ നോക്കി

” ആദിനാരായണാരൂഢ൦  ഒരിക്കലും കള്ളം പറയില്ല ,, അത്രയ്ക്കും നിഗൂഢമായതും കൃത്യമായതുമാണ് , അത് പറയുന്നതെന്തോ അതെ സംഭവിക്കുകയുള്ളൂ ,,, ”

എല്ലാവരും അത് കേട്ട് നടുങ്ങി

“സഹായിക്കണം ഗുരുനാഥരെ ,,,നാരായണനു വേണ്ടിയാണ് ഇതെല്ലാം ചെയുന്നത് ,, അങ്ങ് സഹായിക്കണം “കൈകൾ കൂപ്പി മഹാശ്വേതാ ദേവി കേണപേക്ഷിച്ചു

അദ്ദേഹം അല്പനേരം ആദിനാരായണാരൂഢത്തിൽ നോക്കി നിന്നു.

” നാരായണ പൂജ ചെയ്തു  ആദിനാരായണാരൂഢത്തിൽ തുളസി തീർത്ഥം തളിച്ച് കന്യകമാർ ഉപവിഷ്ടരാകട്ടെ ” അദ്ദേഹം കൽപ്പിച്ചു.

ഉടനടി സാളഗ്രാമപൂജയാരംഭിച്ചു.

ആദിനാരായണാരൂഢത്തിൽ  തുളസി തീർത്ഥം തളിച്ചു ശുദ്ധമാക്കി.

വീണ്ടും കന്യകമാർ ഇരുന്നു.

“സപ്തലക്ഷ്മിമാർ പീഠത്തിൽ തന്നെയിരിക്കുക,,ആരാണ് ആദിലക്ഷ്മി ?” അദ്ദേഹം ഉറക്കെ ചോദിച്ചു.

“ഇശാനിക തമ്പുരാട്ടി ,, ഗുരുനാഥാ ” കുലപതി  അറിയിച്ചു.

“നക്ഷത്രം ?” അദ്ദേഹം ചോദിച്ചു

“മൃഗശീർഷം ” കുലപതി

“ഇവിടെയാരാ ഇരിക്കുന്നത് ?” പാർവതി ഇരിക്കുന്ന മൃഗശീര്‍ഷ നക്ഷത്ര ഭാഗത്തെ  ചൂണ്ടി അദ്ദേഹം ചോദിച്ചു.

പാര്‍വ്വതി  ഭയന്ന് വേഗം എഴുന്നേറ്റു

വിറയലോടെ  കൈകള്‍ കൂപ്പി

അദ്ദേഹം അവളെയൊന്നു നോക്കി

“ദേവർമ്മഠത്തിലെ കന്യകയാണ് ,, ” കുലപതിയുടെ ശിഷ്യൻ ഭവ്യതയോടെ മറുപടി പറഞ്ഞു.

അത് കേട്ട് പെട്ടെന്ന് തന്നെ ഗുരുനാഥരുടെ മുഖത്ത് അല്പം കോപം ദൃശ്യമായി.

“നാരായണന് പ്രിയയായ പ്രജാപതി രാജകുമാരി ഇരുന്നയിടത്തു വെറും  മൂന്നാം സാമന്ത കുടുംബത്തിലെ കന്യകയെ ഇരുത്തിയോ ,,”

അദ്ദേഹം ദേഷ്യത്തോടെ കുലപതിയോടു ചോദിച്ചു.

പാർവ്വതി ഭയ൦ കൊണ്ട് വിറച്ചു പോയി.

Updated: December 14, 2021 — 12:07 pm

715 Comments

  1. ❤️❤️❤️❤️

  2. വിഷ്ണു ⚡

    കുറച്ച് ഭാഗങ്ങൾക് ശേഷം ഒരുപാട് സന്തോഷത്തോടെ വായിച്ച് മുഴുവിപ്പിച്ച ഒരു ഭാഗം ഇതാണെന്ന് പറയാം?❤️.

    തുടക്കം തന്നെ മനുഷ്യൻ്റെ വികാരത്തെ തന്നെ എടുത്ത് കൈകാര്യം ചെയ്യുന്ന ആമി.അവൾക് തടുക്കാൻ പോലും ആവാത്ത ആധിയെ സ്വപ്നത്തില് നിന്നും അകറ്റാൻ പോയ സീൻ.അല്ലെങ്കിൽ തന്നെ ആമിയുടെ സീൻ വായിക്കുമ്പോൾ തന്നെ ഞാൻ നിലത്തൊന്നും അല്ല.ഈ ഭാഗത്ത് ആണെങ്കിലും ആ ചെറുകനോട് പറയുന്നത് പോലെ എല്ലാവർക്കും കിട്ടുന്ന ഒരു ഭാഗ്യമല്ല ഇത്??.
    സത്യത്തിൽ ഇപ്പൊ ആദിയും ആമിയും തമ്മിൽ എന്തേലും നടക്കുമെന്ന കാര്യത്തിൽ ഒരു തീരുമാനം ആയിട്ടുണ്ട്.കഴിഞ്ഞ ഭാഗത്തിൽ ആണോ അതിൻ്റെ മുന്നേ ആണോ എന്ന് അറിയില്ല.ആദി അവൻ്റെ വികാരത്തെ കുറിച്ച് ചുടലയോട് പറയുന്നത്.അത് വായിച്ചപ്പോ പെട്ടെന്ന് എനിക്ക് ഓർമ വന്നത് ആമിയെ ആണ്.എങ്കിലും അവൻ്റെ മുഖം തന്നെ കാണുമ്പോൾ കൊല്ലാൻ നടക്കുന്ന ആമി അതിനെ സമ്മതിക്കുന്ന കാര്യം ഇപ്പോഴും ഞാൻ ചിന്തിച്ച് കൊണ്ടിരിക്കുന്നു..എന്തായാലും ആമിയുടെ തുടക്കത്തില് ഉള്ള സീൻ മനസ്സിൽ നിന്ന് പോണില്ല?

    പിന്നെ പറയാൻ ഉള്ളത് അവസാനം ഉള്ള ഭാഗവും ആണ്.ആദ്യം പാറു കരഞ്ഞു പോവുന്നത് കണ്ടപ്പോ ചെറിയ സങ്കടം തോന്നി.

    പക്ഷേ അതിലെ ഏറ്റവും ഇഷ്ടമായത് ഒരു ഡയലോഗ് ആണ്
    //സൂര്യസേനാ ,, വെല്ലുവിളിയാകാം അത് നിന്നോട് പോന്നവരോട് മാത്രം , എന്നെയും വെല്ലുന്ന ഒരു ശിഷ്യന്‍ എനിക്കുണ്ട് , എന്റെ സ്ഥാനത്ത് അവനായിരുന്നുവെങ്കില്‍ ഇപ്പോൾ നിനക്ക് തല ഉണ്ടാകില്ലായിരുന്നു”

    അത് കേട്ട പാർവ്വതി ഒന്ന് ചിന്തിച്ചു

    “ഗുരു ഇങ്ങനെ ആണെങ്കിൽ അപ്പോൾ ശിഷ്യൻ എങ്ങനെയായിരിക്കും “//
    രോമാഞ്ചം എന്നൊക്കെ പറഞാൽ ഇതാണ്.. ?. ആ രംഗം മനസ്സിൽ വെറുതെ ഞാൻ ഓർത്തു നോക്കി.ശിഷ്യൻ ഉണ്ടായിരുന്നു എങ്കിൽ എന്താവും എന്ന്.. ഈ ഡയലോഗ് എനിക്കൊന്നും പറയാൻ ഇല്ല..boom?

    പിന്നെ നമ്മുടെ പാറു തന്നെ.അവളുടെ എതിർ ദിശയിൽ എറിഞ്ഞത് അവളിലേക്ക് വീഴുന്നതും.അതുപോലെ പണ്ട് മുതലേ കൃഷ്ണപരുന്ത് വരുന്ന സീൻ എല്ലാം ഒരുപാട് ഇഷ്ടമാണ്.ഇതിലെ സീൻ അതേപോലെ തന്നെ ഒന്നായിരുന്നു.പാരുവിനെ കണ്ണന് എത്രത്തോളം ഇഷ്ടമാണ് എന്ന് ഉള്ളതിൻ്റെ അടുത്ത തെളിവും ഇവിടെ തന്നെ വീണ്ടും കിട്ടി.

    അപ്പോ അടുത്തതിൽ കാണാം
    ഒരുപാട് സ്നേഹം
    വിഷ്ണു
    ❤️❤️❤️

  3. ♥️♥️♥️♥️❤️❤️❤️❤️

  4. ഹർഷാപ്പി ഹോസ്പിറ്റലിൽ ആയത് കൊണ്ട് കഴിഞ്ഞ പാർട്ട്‌ വായിക്കാൻ പറ്റിയില്ല ഇന്ന് പുതിയ പാർട്ട്‌ വരും എന്ന് അറിഞ്ഞു..

    ഇന്ന് വായിക്കാൻ പറ്റും എന്ന്ഡി തോന്നുന്നില്ല ഡിസ്ചാർജ് ആയിട്ട് വായിച്ചു അഭിപ്രായം പറയാം

    1. ninakk enth patti lonappaaa

      1. കുറച്ചു ദിവസം ആയി കഴിക്കുന്ന ഫുഡ്‌ മൊത്തം ശർദ്ധിക്കാൻ തുടങ്ങി വയറ്റിൽ ഇപ്പോ ചെറുതായി infection ഉണ്ട് ഇനി endoscopy ചെയ്തു നോക്കണം എന്നൊക്കെ പറയുന്നുണ്ട്

        1. ആണോ
          അമീബ ആണോ.
          Anagne എന്തോ മൈക്രോ organisam കയറിയ ഇങ്ങനെ വരുമെന്ന് കേട്ടിട്ടുണ്ട്
          പുറത്ത് ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിക്കാന് പാടില്ല.
          വെള്ളം തിളപ്പിച്ച് കുടിക്കണം
          ചൂടുള്ള ഭക്ഷണം കഴിക്കണം

  5. 10.30 കൊണ്ട് ഇവിടെ വരും
    Chapter 35

    ബാക്കി എനിക്ക്
    ?
    അറിഞ്ഞൂടാ
    ?

    1. Aha… ഇന്ന് പകല്‍ വരുമല്ലോ… അരമണിക്കൂര്‍ കൂടി

    2. Varanam Varanam Mr Induchoodan. Ee Varavum kaathirikkukayaanu… ?

Comments are closed.