അപരാജിതന്‍ 34 [Harshan] 8110

സൂര്യൻ മുഖമുയർത്തി നോക്കുന്നതിനും മുൻപ് തന്നെ അദ്ദേഹത്തിന്‍റെ  കൈകള്‍ അവന്റെ കഴുത്തില്‍ പിടിച്ചവനെ ഉയര്‍ത്തി എറിഞ്ഞു

നിന്ന നിൽപ്പിൽ സൂര്യസേനൻ പന്ത് പോകുന്ന പോലെ തെറിച്ചു നീങ്ങി ജാലകത്തിൽ പോയി പുറമിടിച്ചു നിലത്തേക്ക് വീണു.

കണ്ണ് അടച്ചു തുറക്കുന്ന നേരത്തിനുള്ളതിൽ ഗുരുനാഥൻ അവനു സമീപമെത്തി.

അവന്‍റെ  കഴുത്തിൽ കൈ കുത്തി എഴുന്നേൽപ്പിച്ചു

“അരുത് ,,,അരുത് ,,,,,,” എന്നവൻ തളർച്ചയോടെ കേണു.

അവനെ തുക്കി എടുത്തു ചുമലിൽ കയറ്റി അദ്ദേഹം വട്ടം കറങ്ങി അവനെ വീണ്ടും  വലിച്ചെറിഞ്ഞു.

അവൻ വന്നു വീണത് പാർവതിയുടെ കാൽചുവട്ടിൽ

അവൾ പേടിച്ചു പിന്നിലേക്ക് നീങ്ങി

രൂപപ്രഭയുടെയും ശ്രീധര്‍മ്മന്‍റെയും കരച്ചില്‍ ഉയര്‍ന്നു

അപ്പോളേക്കും മഹാശ്വേതാദേവി കരഞ്ഞു കൊണ്ട് അദ്ദേഹത്തിന്‍റെ  കാലിൽ വീണുഅവർക്കു പുറകെ ശ്രീധർമ്മനും രൂപപ്രഭയും ഇശാനികയും നിലത്തു മുട്ടുകുത്തി അതിനു പുറകെ കൊട്ടാരത്തിലെ മറ്റംഗങ്ങളും

“മാപ്പു തരണം ഗുരുനാഥരെ ,,എന്‍റെ   കൊച്ചുമകന്‍റെ  അറിവില്ലായ്മയും അഹങ്കാരവും പൊറുക്കണം ,അങ്ങയുടെ ശക്തി അവനറിയില്ല ,, മാപ്പു കൊടുക്കണം ,,നാരായണ നാമത്തിൽ അങ്ങയോടുള്ള അപേക്ഷയാണ് ,,പൊറുക്കണം സർവ്വപിഴകളും പൊറുക്കണം,”

അത് കേട്ടപ്പോൾ അദ്ദേഹം അല്പം ശാന്തനായി

രാജകുടുംബത്തിലെ സഹോദരതുല്യർ സൂര്യസേനനെ എഴുന്നേല്പിച്ചു നടത്തി കൊണ്ട് വന്നു അദ്ദേഹത്തിന്റ കാലിൽ സാഷ്ടാ൦ഗ൦ നമസ്കാരം ചെയ്യിച്ചു.

“ക്ഷമിക്കണം ,, പിഴവ് സംഭവിച്ചു പോയി,,മാപ്പു തരണം  ” സൂര്യസേനൻ അപേക്ഷിച്ചു.

ആ ആക്രമണം സൂര്യനേ അമ്പേ  തളര്‍ത്തി കളഞ്ഞിരുന്നു.

“സൂര്യസേനാ ,, വെല്ലുവിളിയാകാം അത് നിന്നോട് പോന്നവരോട് മാത്രം , എന്നെയും വെല്ലുന്ന ഒരു  ശിഷ്യന്‍ എനിക്കുണ്ട് , എന്റെ സ്ഥാനത്ത് അവനായിരുന്നുവെങ്കില്‍ ഇപ്പോൾ നിനക്ക് തല ഉണ്ടാകില്ലായിരുന്നു”

അത് കേട്ട പാർവ്വതി ഒന്ന് ചിന്തിച്ചു

“ഗുരു ഇങ്ങനെ ആണെങ്കിൽ അപ്പോൾ ശിഷ്യൻ എങ്ങനെയായിരിക്കും “

അന്നേരം അവളുടെ മനസില്‍ തെളിഞ്ഞു വന്ന മുഖം അവളുടെ അപ്പുവിന്റെയായിരുന്നു.ആ മുഖം തെളിഞ്ഞപ്പോള്‍ തന്നെ അവളുടെ ഉള്ളം തുടിച്ചു.

അദ്ദേഹം എല്ലാവരെയും നോക്കി പുഞ്ചിരിച്ചു.

“ശരി നാം മാപ്പ് കൊടുക്കുന്നു ”

അത് കേട്ടപ്പോൾ എല്ലാവര്ക്കും ആശ്വാസമായി.

അദ്ദേഹത്തിന്‍റെ  നിർദേശനുസരണം സൂര്യസേനൻ നാരായണനോടും  ആരൂഡത്തോടും ജ്യോതിഷ കുലപതി വാഗീശ്വരനോടും  കാലില്‍ വീണു നമസ്കരിച്ചു  മാപ്പപേക്ഷിച്ചു.

Updated: December 14, 2021 — 12:07 pm

715 Comments

  1. ❤️❤️❤️❤️

  2. വിഷ്ണു ⚡

    കുറച്ച് ഭാഗങ്ങൾക് ശേഷം ഒരുപാട് സന്തോഷത്തോടെ വായിച്ച് മുഴുവിപ്പിച്ച ഒരു ഭാഗം ഇതാണെന്ന് പറയാം?❤️.

    തുടക്കം തന്നെ മനുഷ്യൻ്റെ വികാരത്തെ തന്നെ എടുത്ത് കൈകാര്യം ചെയ്യുന്ന ആമി.അവൾക് തടുക്കാൻ പോലും ആവാത്ത ആധിയെ സ്വപ്നത്തില് നിന്നും അകറ്റാൻ പോയ സീൻ.അല്ലെങ്കിൽ തന്നെ ആമിയുടെ സീൻ വായിക്കുമ്പോൾ തന്നെ ഞാൻ നിലത്തൊന്നും അല്ല.ഈ ഭാഗത്ത് ആണെങ്കിലും ആ ചെറുകനോട് പറയുന്നത് പോലെ എല്ലാവർക്കും കിട്ടുന്ന ഒരു ഭാഗ്യമല്ല ഇത്??.
    സത്യത്തിൽ ഇപ്പൊ ആദിയും ആമിയും തമ്മിൽ എന്തേലും നടക്കുമെന്ന കാര്യത്തിൽ ഒരു തീരുമാനം ആയിട്ടുണ്ട്.കഴിഞ്ഞ ഭാഗത്തിൽ ആണോ അതിൻ്റെ മുന്നേ ആണോ എന്ന് അറിയില്ല.ആദി അവൻ്റെ വികാരത്തെ കുറിച്ച് ചുടലയോട് പറയുന്നത്.അത് വായിച്ചപ്പോ പെട്ടെന്ന് എനിക്ക് ഓർമ വന്നത് ആമിയെ ആണ്.എങ്കിലും അവൻ്റെ മുഖം തന്നെ കാണുമ്പോൾ കൊല്ലാൻ നടക്കുന്ന ആമി അതിനെ സമ്മതിക്കുന്ന കാര്യം ഇപ്പോഴും ഞാൻ ചിന്തിച്ച് കൊണ്ടിരിക്കുന്നു..എന്തായാലും ആമിയുടെ തുടക്കത്തില് ഉള്ള സീൻ മനസ്സിൽ നിന്ന് പോണില്ല?

    പിന്നെ പറയാൻ ഉള്ളത് അവസാനം ഉള്ള ഭാഗവും ആണ്.ആദ്യം പാറു കരഞ്ഞു പോവുന്നത് കണ്ടപ്പോ ചെറിയ സങ്കടം തോന്നി.

    പക്ഷേ അതിലെ ഏറ്റവും ഇഷ്ടമായത് ഒരു ഡയലോഗ് ആണ്
    //സൂര്യസേനാ ,, വെല്ലുവിളിയാകാം അത് നിന്നോട് പോന്നവരോട് മാത്രം , എന്നെയും വെല്ലുന്ന ഒരു ശിഷ്യന്‍ എനിക്കുണ്ട് , എന്റെ സ്ഥാനത്ത് അവനായിരുന്നുവെങ്കില്‍ ഇപ്പോൾ നിനക്ക് തല ഉണ്ടാകില്ലായിരുന്നു”

    അത് കേട്ട പാർവ്വതി ഒന്ന് ചിന്തിച്ചു

    “ഗുരു ഇങ്ങനെ ആണെങ്കിൽ അപ്പോൾ ശിഷ്യൻ എങ്ങനെയായിരിക്കും “//
    രോമാഞ്ചം എന്നൊക്കെ പറഞാൽ ഇതാണ്.. ?. ആ രംഗം മനസ്സിൽ വെറുതെ ഞാൻ ഓർത്തു നോക്കി.ശിഷ്യൻ ഉണ്ടായിരുന്നു എങ്കിൽ എന്താവും എന്ന്.. ഈ ഡയലോഗ് എനിക്കൊന്നും പറയാൻ ഇല്ല..boom?

    പിന്നെ നമ്മുടെ പാറു തന്നെ.അവളുടെ എതിർ ദിശയിൽ എറിഞ്ഞത് അവളിലേക്ക് വീഴുന്നതും.അതുപോലെ പണ്ട് മുതലേ കൃഷ്ണപരുന്ത് വരുന്ന സീൻ എല്ലാം ഒരുപാട് ഇഷ്ടമാണ്.ഇതിലെ സീൻ അതേപോലെ തന്നെ ഒന്നായിരുന്നു.പാരുവിനെ കണ്ണന് എത്രത്തോളം ഇഷ്ടമാണ് എന്ന് ഉള്ളതിൻ്റെ അടുത്ത തെളിവും ഇവിടെ തന്നെ വീണ്ടും കിട്ടി.

    അപ്പോ അടുത്തതിൽ കാണാം
    ഒരുപാട് സ്നേഹം
    വിഷ്ണു
    ❤️❤️❤️

  3. ♥️♥️♥️♥️❤️❤️❤️❤️

  4. ഹർഷാപ്പി ഹോസ്പിറ്റലിൽ ആയത് കൊണ്ട് കഴിഞ്ഞ പാർട്ട്‌ വായിക്കാൻ പറ്റിയില്ല ഇന്ന് പുതിയ പാർട്ട്‌ വരും എന്ന് അറിഞ്ഞു..

    ഇന്ന് വായിക്കാൻ പറ്റും എന്ന്ഡി തോന്നുന്നില്ല ഡിസ്ചാർജ് ആയിട്ട് വായിച്ചു അഭിപ്രായം പറയാം

    1. ninakk enth patti lonappaaa

      1. കുറച്ചു ദിവസം ആയി കഴിക്കുന്ന ഫുഡ്‌ മൊത്തം ശർദ്ധിക്കാൻ തുടങ്ങി വയറ്റിൽ ഇപ്പോ ചെറുതായി infection ഉണ്ട് ഇനി endoscopy ചെയ്തു നോക്കണം എന്നൊക്കെ പറയുന്നുണ്ട്

        1. ആണോ
          അമീബ ആണോ.
          Anagne എന്തോ മൈക്രോ organisam കയറിയ ഇങ്ങനെ വരുമെന്ന് കേട്ടിട്ടുണ്ട്
          പുറത്ത് ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിക്കാന് പാടില്ല.
          വെള്ളം തിളപ്പിച്ച് കുടിക്കണം
          ചൂടുള്ള ഭക്ഷണം കഴിക്കണം

  5. 10.30 കൊണ്ട് ഇവിടെ വരും
    Chapter 35

    ബാക്കി എനിക്ക്
    ?
    അറിഞ്ഞൂടാ
    ?

    1. Aha… ഇന്ന് പകല്‍ വരുമല്ലോ… അരമണിക്കൂര്‍ കൂടി

    2. Varanam Varanam Mr Induchoodan. Ee Varavum kaathirikkukayaanu… ?

Comments are closed.