അപരാജിതന്‍ 34 [Harshan] 8114

“സൂര്യസേനാ,, സഭ്യമായ ഭാഷയില്‍ ഞാന്‍ പറയുന്നു , ശസ്ത്ര൦ കൈയിലെന്തി   ആദിനാരായണ ആരൂഡത്തെ കളങ്കപ്പെടുത്തരുത് , പുറത്തേക്ക് ഇറങ്ങ് “

“എന്നോടു കല്‍പ്പിക്കുന്നോ കിളവാ ,,,,, “ കോപത്തോടെ സൂര്യസേനന്‍ അലറി

“സൂര്യസേനാ,,നിന്‍റെ  അഹന്ത അധികമായിരിക്കുന്നു” കോപത്തോടെ ഗുരുനാഥനും പറഞ്ഞു.

“പ്രജാപതി രാജകുമാരന് അഹന്ത ആവോളമാകാം ആദവരെ “ പരിഹാസ്യമായ ഭാവത്തില്‍ മാനവേന്ദ്രവര്‍മ്മന്‍ പറഞ്ഞു.

“ ഈ ക്ഷണം നിങ്ങള്‍ എന്‍റെ  കാലില്‍ വീണു മാപ്പിരന്നില്ലെങ്കില്‍ കഴുത്തിന് മുകളിലെ തല ഞാന്‍ അറുത്തെടുക്കും “  സൂര്യസേനൻ തന്‍റെ   വാൾ ഉയർത്തി ഉഗ്രകോപത്തോടെ  ആദവനാഥരോടു പറഞ്ഞു

കേട്ടു നിന്നവര്‍ ആകെ ഭയപ്പാടിലായി.

സൂര്യസേനന്‍ വെല്ലുവിളിക്കുന്നത് ആയുധതന്ത്രങ്ങളില്‍ അഗ്രഗണ്യനായ ആദവനാഥഗുരുനാഥരോടാണ് , അനര്‍ഥമാണ് സംഭവിക്കുക

“അരുത് മോനേ “ കൈകൂപ്പി കരഞ്ഞു കൊണ്ട് മഹാശ്വേതാദേവി പറഞ്ഞു.

“”എന്തെ ധൈര്യമില്ലേ നിങ്ങൾക്കെന്നെ  എതിരിടാൻ , പോയി ക്ഷേത്ര വിഗ്രഹത്തിനു  ആരതിയുഴിയുന്ന കർമ്മം ചെയ്യ് കിളവാ ,,” സൂര്യസേനൻ ഗുരുനാഥനെ പരിഹസിച്ചു.

“ചുണ്ടിൽ ഊറിവരുന്ന ഒരു പുഞ്ചിരിയോടെ ആദവനാഥർ ഉത്തരീയം ചുമലില്‍ നിന്നുമൂരി അരയില്‍ മുറുകെ കെട്ടി. “നാരായണാ ” എന്നുറക്കേ ജപിച്ച് കൊണ്ട് അതിവേഗം ആദിനാരായണാരൂഡത്തിലേക്ക് കുതിച്ചു. രാശികളം എത്തും മുൻപേ അദ്ദേഹം വായുവിൽ കുതിച്ചു പൊങ്ങി.

ഉടവാൾ പിടിച്ചു നിൽക്കുന്ന സൂര്യസേനൻ ചിന്തിക്കും മുൻപ് തന്നെ പാഞ്ഞു വന്ന ആദവനാഥർ വലം കാൽ മടക്കി സൂര്യന്റെ നെഞ്ചിൽ ചവിട്ടിയുയർത്തി തെറിപ്പിച്ചു.സൂര്യന്റെ കൈയിൽ നിന്നും ഉടവാൾ കളത്തിനു പുറത്തേക്ക് തെറിച്ചു വീണു

പ്രഹരത്തിന്റെ ശക്തിയിൽ സൂര്യൻ പിന്നിലേക്ക് വായുവിലൂടെ പാറി ആരൂഢത്തിനു പുറത്തേക്ക് പോയി

കൊത്തുപണികൾ ചെയ്ത വലിയ സ്തംഭത്തിൽ നെറ്റിയും പുറവും നെഞ്ചുമൊക്കെ ഇടിച്ചു

മിനുസമുള്ള തറയിൽ പുറമിടിച്ചു വീണു.

ആരൂഡത്തിന്‍റെ   മധ്യസ്ഥാനത്തേക്ക് അദ്ദേഹം ഇരു കാലുകൾ കുത്തി നിന്നു

അവിടെ പ്രതിഷ്ഠിച്ച നാരായണ വിഗ്രഹത്തെ തൊട്ട് തൊഴുതു നിന്നു കോപത്തോടെ  മാനവേന്ദ്രനെ നോക്കി

മാനവേന്ദ്ര൯ ഭയന്ന് അപ്പോൾ തന്നെ എഴുന്നേറ്റു കൈകൾ കൂപ്പി നിന്നു.

സൂര്യൻ  കൈ കുത്തി നിരങ്ങി  . ആ കിടപ്പില്‍ നിന്നും എഴുന്നേറ്റു.

സകലരും ഇത്രയും വയോവൃദ്ധനായ മനുഷ്യൻ കാണിച്ച ആയോധനമുറകൾ കണ്ടു നടുങ്ങി.

സൂര്യന്റെ ‘അമ്മ രൂപപ്രഭ മോനെ എന്ന് കരഞ്ഞുവിളിച്ചു  ഓടിയടുത്തു.

ഉഗ്രകോപത്തിലായിരുന്നു അദ്ദേഹം

അതിവേഗം സൂര്യനു നേരെ പാഞ്ഞടുത്തു.

Updated: December 14, 2021 — 12:07 pm

715 Comments

  1. ❤️❤️❤️❤️

  2. വിഷ്ണു ⚡

    കുറച്ച് ഭാഗങ്ങൾക് ശേഷം ഒരുപാട് സന്തോഷത്തോടെ വായിച്ച് മുഴുവിപ്പിച്ച ഒരു ഭാഗം ഇതാണെന്ന് പറയാം?❤️.

    തുടക്കം തന്നെ മനുഷ്യൻ്റെ വികാരത്തെ തന്നെ എടുത്ത് കൈകാര്യം ചെയ്യുന്ന ആമി.അവൾക് തടുക്കാൻ പോലും ആവാത്ത ആധിയെ സ്വപ്നത്തില് നിന്നും അകറ്റാൻ പോയ സീൻ.അല്ലെങ്കിൽ തന്നെ ആമിയുടെ സീൻ വായിക്കുമ്പോൾ തന്നെ ഞാൻ നിലത്തൊന്നും അല്ല.ഈ ഭാഗത്ത് ആണെങ്കിലും ആ ചെറുകനോട് പറയുന്നത് പോലെ എല്ലാവർക്കും കിട്ടുന്ന ഒരു ഭാഗ്യമല്ല ഇത്??.
    സത്യത്തിൽ ഇപ്പൊ ആദിയും ആമിയും തമ്മിൽ എന്തേലും നടക്കുമെന്ന കാര്യത്തിൽ ഒരു തീരുമാനം ആയിട്ടുണ്ട്.കഴിഞ്ഞ ഭാഗത്തിൽ ആണോ അതിൻ്റെ മുന്നേ ആണോ എന്ന് അറിയില്ല.ആദി അവൻ്റെ വികാരത്തെ കുറിച്ച് ചുടലയോട് പറയുന്നത്.അത് വായിച്ചപ്പോ പെട്ടെന്ന് എനിക്ക് ഓർമ വന്നത് ആമിയെ ആണ്.എങ്കിലും അവൻ്റെ മുഖം തന്നെ കാണുമ്പോൾ കൊല്ലാൻ നടക്കുന്ന ആമി അതിനെ സമ്മതിക്കുന്ന കാര്യം ഇപ്പോഴും ഞാൻ ചിന്തിച്ച് കൊണ്ടിരിക്കുന്നു..എന്തായാലും ആമിയുടെ തുടക്കത്തില് ഉള്ള സീൻ മനസ്സിൽ നിന്ന് പോണില്ല?

    പിന്നെ പറയാൻ ഉള്ളത് അവസാനം ഉള്ള ഭാഗവും ആണ്.ആദ്യം പാറു കരഞ്ഞു പോവുന്നത് കണ്ടപ്പോ ചെറിയ സങ്കടം തോന്നി.

    പക്ഷേ അതിലെ ഏറ്റവും ഇഷ്ടമായത് ഒരു ഡയലോഗ് ആണ്
    //സൂര്യസേനാ ,, വെല്ലുവിളിയാകാം അത് നിന്നോട് പോന്നവരോട് മാത്രം , എന്നെയും വെല്ലുന്ന ഒരു ശിഷ്യന്‍ എനിക്കുണ്ട് , എന്റെ സ്ഥാനത്ത് അവനായിരുന്നുവെങ്കില്‍ ഇപ്പോൾ നിനക്ക് തല ഉണ്ടാകില്ലായിരുന്നു”

    അത് കേട്ട പാർവ്വതി ഒന്ന് ചിന്തിച്ചു

    “ഗുരു ഇങ്ങനെ ആണെങ്കിൽ അപ്പോൾ ശിഷ്യൻ എങ്ങനെയായിരിക്കും “//
    രോമാഞ്ചം എന്നൊക്കെ പറഞാൽ ഇതാണ്.. ?. ആ രംഗം മനസ്സിൽ വെറുതെ ഞാൻ ഓർത്തു നോക്കി.ശിഷ്യൻ ഉണ്ടായിരുന്നു എങ്കിൽ എന്താവും എന്ന്.. ഈ ഡയലോഗ് എനിക്കൊന്നും പറയാൻ ഇല്ല..boom?

    പിന്നെ നമ്മുടെ പാറു തന്നെ.അവളുടെ എതിർ ദിശയിൽ എറിഞ്ഞത് അവളിലേക്ക് വീഴുന്നതും.അതുപോലെ പണ്ട് മുതലേ കൃഷ്ണപരുന്ത് വരുന്ന സീൻ എല്ലാം ഒരുപാട് ഇഷ്ടമാണ്.ഇതിലെ സീൻ അതേപോലെ തന്നെ ഒന്നായിരുന്നു.പാരുവിനെ കണ്ണന് എത്രത്തോളം ഇഷ്ടമാണ് എന്ന് ഉള്ളതിൻ്റെ അടുത്ത തെളിവും ഇവിടെ തന്നെ വീണ്ടും കിട്ടി.

    അപ്പോ അടുത്തതിൽ കാണാം
    ഒരുപാട് സ്നേഹം
    വിഷ്ണു
    ❤️❤️❤️

  3. ♥️♥️♥️♥️❤️❤️❤️❤️

  4. ഹർഷാപ്പി ഹോസ്പിറ്റലിൽ ആയത് കൊണ്ട് കഴിഞ്ഞ പാർട്ട്‌ വായിക്കാൻ പറ്റിയില്ല ഇന്ന് പുതിയ പാർട്ട്‌ വരും എന്ന് അറിഞ്ഞു..

    ഇന്ന് വായിക്കാൻ പറ്റും എന്ന്ഡി തോന്നുന്നില്ല ഡിസ്ചാർജ് ആയിട്ട് വായിച്ചു അഭിപ്രായം പറയാം

    1. ninakk enth patti lonappaaa

      1. കുറച്ചു ദിവസം ആയി കഴിക്കുന്ന ഫുഡ്‌ മൊത്തം ശർദ്ധിക്കാൻ തുടങ്ങി വയറ്റിൽ ഇപ്പോ ചെറുതായി infection ഉണ്ട് ഇനി endoscopy ചെയ്തു നോക്കണം എന്നൊക്കെ പറയുന്നുണ്ട്

        1. ആണോ
          അമീബ ആണോ.
          Anagne എന്തോ മൈക്രോ organisam കയറിയ ഇങ്ങനെ വരുമെന്ന് കേട്ടിട്ടുണ്ട്
          പുറത്ത് ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിക്കാന് പാടില്ല.
          വെള്ളം തിളപ്പിച്ച് കുടിക്കണം
          ചൂടുള്ള ഭക്ഷണം കഴിക്കണം

  5. 10.30 കൊണ്ട് ഇവിടെ വരും
    Chapter 35

    ബാക്കി എനിക്ക്
    ?
    അറിഞ്ഞൂടാ
    ?

    1. Aha… ഇന്ന് പകല്‍ വരുമല്ലോ… അരമണിക്കൂര്‍ കൂടി

    2. Varanam Varanam Mr Induchoodan. Ee Varavum kaathirikkukayaanu… ?

Comments are closed.