അപരാജിതന്‍ 34 [Harshan] 8114

“അതിമഹത്തായ സുദർശനചക്രതുല്യമായ ആദിനാരായണാരൂഢത്തെയാണ് നീ നിരായുധനെ ആക്രമിച്ചു വീഴ്ത്തി  അപമാനിച്ചത് , നീ നിന്ദിച്ചത് സാക്ഷാൽ നാരായണനെ തന്നെ , എന്‍റെ   ആജ്ഞയാണ് വേഗം ആയുധവുമായി  പുറത്തിറങ്ങി നാരായണനോടും കുലപതി വാഗീശ്വരനോടും മാപ്പ് ചോദിക്ക്,,,,,,”

സൂര്യസേനൻ തന്‍റെ   കായബലത്തിൽ അഹങ്കരിച്ചു കൊണ്ട് പുച്ഛത്തോടെ അദ്ദേഹത്തെ നോക്കി.

തന്‍റെ  ആജ്ഞ അനുസരിക്കുന്നില്ലെന്നു കണ്ടപ്പോൾ അദ്ദേഹം മഹാശ്വേതാ ദേവിയെയും ശ്രീധർമ്മസേനനെയും നോക്കി.

“സൂര്യാ ,,,,,ഗുരുനാഥൻ പറയുന്നത് പോലെ അനുസരിക്കൂ ,,,” മഹാശ്വേതാ ദേവി ആരൂഡത്തിനു സമീപത്തേക്ക് വന്നു  കൊണ്ട് അവനോടു അപേക്ഷിച്ചു.

“സൂര്യാ ,,,അദ്ദേഹം പറഞ്ഞത് ചെയ്യൂ ” ശ്രീധർമ്മനും പറഞ്ഞു

 

“ഈ രാജകൊട്ടാരത്തിൽ വന്നു എന്നോട് ആജ്ഞാപിക്കാൻ ഒരാളും ധൈര്യപെട്ടിട്ടില്ല , അങ്ങനെ ആരെങ്കിലും ചെയ്താൽ ഈ ഉടവാള് കൊണ്ട് തന്നെ ഞാൻ മറുപടി പറയും ,,അതേത് ക്ഷത്രിയനായാലും ബ്രാഹ്മണനായാലും ” അഹന്തയോടെ സൂര്യസേനൻ സർവ്വരുടേയും മുന്നിൽ വെച്ച് ഉദ്ഘോഷിച്ചു.

 

“മോനെ ,, മണ്ണിലവതരിച്ച ഭാ൪ഗ്ഗവരാമനാണ് പറയുന്നത് ,,അനുസരിയ്ക്ക് മോനെ ,,” കൈകൾ കൂപ്പി നിറകണ്ണുകളോടെ മഹാശ്വേതാ ദേവി അപേക്ഷിച്ചു.

 

സകലരും എഴുന്നേറ്റു നിന്ന സമയത്ത് മാനവേന്ദ്ര വർമ്മൻ തന്‍റെ  ഇരിപ്പിടത്തിൽ കാലിന്മേൽ കാൽ  കയറ്റി വെച്ച്  ഇരിക്കുകയായിരുന്നു എല്ലാം വീക്ഷിച്ചു കൊണ്ട്. വൃദ്ധനായ മാനവേന്ദ്ര വർമ്മന് തന്‍റെ   സമകാലികനായ ആദവനാഥരോട്‌ പണ്ട് മുതലെ വിവിധ കരണങ്ങളാൽ വൈരാഗ്യം ഉള്ളിലുണ്ട്.

സൂര്യസേനൻ വേഗം മാനവേന്ദ്രനെ നോക്കി

അയാൾ ഊന്നുവടിയിൽ കൈയമർത്തി ഒരു വിരൽ പൊക്കി അത് അനുസരിക്കേണ്ട കാര്യമില്ല എന്ന അർത്ഥത്തിൽ  തന്നെ ആംഗ്യം കാണിച്ചു.

മറ്റുള്ളവരുടെ മുന്നിൽ ആദവനാഥ൪ അപമാനിക്കപെടുന്നത് കാണാനുള്ള ഒരാഗ്രഹം

“സൂര്യസേനാ ,,,,,,,,ഇതെന്‍റെ  അവസാനവാക്ക് , ഞാൻ പറഞ്ഞത് അനുസരിക്കാത്ത പക്ഷം നാരായണന് വേണ്ടി നിന്നോട് എതിരിടാൻ ഞാൻ ബാധ്യസ്ഥനാകും ,,,,അതിനു നിനക്ക് ധൈര്യമുണ്ടോ ?”

 

“നിങ്ങൾ വൈഷ്‌ണവ ബ്രാഹ്മണനാണ് , എന്നുള്ള ബഹുമാനം എനിക്കുണ്ട് , എന്നതല്ലാതെ നിങ്ങൾ പറയുന്നതൊക്കെ അനുസരിക്കേണ്ടുന്ന ബാധ്യത എനിക്കില്ല ,, ഇവിടത്തെ വിശ്വാസം അനുസരിച്ച് പ്രജാപതി  സാമ്രാജ്യത്തിലെ കിരീടാവകാശി നാരായണന്‍റെ  പ്രതിപുരുഷൻ തന്നെയാണ് ,,  മഹാവിഷ്ണുവിന് തുല്യന്‍ , അതായത് ഞാൻ തന്നെ നാരായണ൯, ഈ കൊട്ടാരത്തില്‍ വന്ന് എന്നോട് ആജ്ഞാപിച്ചതിനു എന്നോട് നിങ്ങൾ ക്ഷമ ചോദിക്കണം ”

പരുഷമായി  സൂര്യസേനൻ പറഞ്ഞു

 

സർവ്വരും ആകെ ഭയത്തിലായി രാജകുടുംബ൦ഗങ്ങളും സകലസാമന്തരും

സൂര്യസേനൻ എതിരിടാൻ പോകുന്നത് ബലവാനായ ആദവനാഥരോടാണ്

പാർവ്വതി എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന് അങ്ങേയറ്റം ആകാംഷയോടെ വീക്ഷിച്ചു കൊണ്ടിരുന്നു.

Updated: December 14, 2021 — 12:07 pm

715 Comments

  1. ❤️❤️❤️❤️

  2. വിഷ്ണു ⚡

    കുറച്ച് ഭാഗങ്ങൾക് ശേഷം ഒരുപാട് സന്തോഷത്തോടെ വായിച്ച് മുഴുവിപ്പിച്ച ഒരു ഭാഗം ഇതാണെന്ന് പറയാം?❤️.

    തുടക്കം തന്നെ മനുഷ്യൻ്റെ വികാരത്തെ തന്നെ എടുത്ത് കൈകാര്യം ചെയ്യുന്ന ആമി.അവൾക് തടുക്കാൻ പോലും ആവാത്ത ആധിയെ സ്വപ്നത്തില് നിന്നും അകറ്റാൻ പോയ സീൻ.അല്ലെങ്കിൽ തന്നെ ആമിയുടെ സീൻ വായിക്കുമ്പോൾ തന്നെ ഞാൻ നിലത്തൊന്നും അല്ല.ഈ ഭാഗത്ത് ആണെങ്കിലും ആ ചെറുകനോട് പറയുന്നത് പോലെ എല്ലാവർക്കും കിട്ടുന്ന ഒരു ഭാഗ്യമല്ല ഇത്??.
    സത്യത്തിൽ ഇപ്പൊ ആദിയും ആമിയും തമ്മിൽ എന്തേലും നടക്കുമെന്ന കാര്യത്തിൽ ഒരു തീരുമാനം ആയിട്ടുണ്ട്.കഴിഞ്ഞ ഭാഗത്തിൽ ആണോ അതിൻ്റെ മുന്നേ ആണോ എന്ന് അറിയില്ല.ആദി അവൻ്റെ വികാരത്തെ കുറിച്ച് ചുടലയോട് പറയുന്നത്.അത് വായിച്ചപ്പോ പെട്ടെന്ന് എനിക്ക് ഓർമ വന്നത് ആമിയെ ആണ്.എങ്കിലും അവൻ്റെ മുഖം തന്നെ കാണുമ്പോൾ കൊല്ലാൻ നടക്കുന്ന ആമി അതിനെ സമ്മതിക്കുന്ന കാര്യം ഇപ്പോഴും ഞാൻ ചിന്തിച്ച് കൊണ്ടിരിക്കുന്നു..എന്തായാലും ആമിയുടെ തുടക്കത്തില് ഉള്ള സീൻ മനസ്സിൽ നിന്ന് പോണില്ല?

    പിന്നെ പറയാൻ ഉള്ളത് അവസാനം ഉള്ള ഭാഗവും ആണ്.ആദ്യം പാറു കരഞ്ഞു പോവുന്നത് കണ്ടപ്പോ ചെറിയ സങ്കടം തോന്നി.

    പക്ഷേ അതിലെ ഏറ്റവും ഇഷ്ടമായത് ഒരു ഡയലോഗ് ആണ്
    //സൂര്യസേനാ ,, വെല്ലുവിളിയാകാം അത് നിന്നോട് പോന്നവരോട് മാത്രം , എന്നെയും വെല്ലുന്ന ഒരു ശിഷ്യന്‍ എനിക്കുണ്ട് , എന്റെ സ്ഥാനത്ത് അവനായിരുന്നുവെങ്കില്‍ ഇപ്പോൾ നിനക്ക് തല ഉണ്ടാകില്ലായിരുന്നു”

    അത് കേട്ട പാർവ്വതി ഒന്ന് ചിന്തിച്ചു

    “ഗുരു ഇങ്ങനെ ആണെങ്കിൽ അപ്പോൾ ശിഷ്യൻ എങ്ങനെയായിരിക്കും “//
    രോമാഞ്ചം എന്നൊക്കെ പറഞാൽ ഇതാണ്.. ?. ആ രംഗം മനസ്സിൽ വെറുതെ ഞാൻ ഓർത്തു നോക്കി.ശിഷ്യൻ ഉണ്ടായിരുന്നു എങ്കിൽ എന്താവും എന്ന്.. ഈ ഡയലോഗ് എനിക്കൊന്നും പറയാൻ ഇല്ല..boom?

    പിന്നെ നമ്മുടെ പാറു തന്നെ.അവളുടെ എതിർ ദിശയിൽ എറിഞ്ഞത് അവളിലേക്ക് വീഴുന്നതും.അതുപോലെ പണ്ട് മുതലേ കൃഷ്ണപരുന്ത് വരുന്ന സീൻ എല്ലാം ഒരുപാട് ഇഷ്ടമാണ്.ഇതിലെ സീൻ അതേപോലെ തന്നെ ഒന്നായിരുന്നു.പാരുവിനെ കണ്ണന് എത്രത്തോളം ഇഷ്ടമാണ് എന്ന് ഉള്ളതിൻ്റെ അടുത്ത തെളിവും ഇവിടെ തന്നെ വീണ്ടും കിട്ടി.

    അപ്പോ അടുത്തതിൽ കാണാം
    ഒരുപാട് സ്നേഹം
    വിഷ്ണു
    ❤️❤️❤️

  3. ♥️♥️♥️♥️❤️❤️❤️❤️

  4. ഹർഷാപ്പി ഹോസ്പിറ്റലിൽ ആയത് കൊണ്ട് കഴിഞ്ഞ പാർട്ട്‌ വായിക്കാൻ പറ്റിയില്ല ഇന്ന് പുതിയ പാർട്ട്‌ വരും എന്ന് അറിഞ്ഞു..

    ഇന്ന് വായിക്കാൻ പറ്റും എന്ന്ഡി തോന്നുന്നില്ല ഡിസ്ചാർജ് ആയിട്ട് വായിച്ചു അഭിപ്രായം പറയാം

    1. ninakk enth patti lonappaaa

      1. കുറച്ചു ദിവസം ആയി കഴിക്കുന്ന ഫുഡ്‌ മൊത്തം ശർദ്ധിക്കാൻ തുടങ്ങി വയറ്റിൽ ഇപ്പോ ചെറുതായി infection ഉണ്ട് ഇനി endoscopy ചെയ്തു നോക്കണം എന്നൊക്കെ പറയുന്നുണ്ട്

        1. ആണോ
          അമീബ ആണോ.
          Anagne എന്തോ മൈക്രോ organisam കയറിയ ഇങ്ങനെ വരുമെന്ന് കേട്ടിട്ടുണ്ട്
          പുറത്ത് ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിക്കാന് പാടില്ല.
          വെള്ളം തിളപ്പിച്ച് കുടിക്കണം
          ചൂടുള്ള ഭക്ഷണം കഴിക്കണം

  5. 10.30 കൊണ്ട് ഇവിടെ വരും
    Chapter 35

    ബാക്കി എനിക്ക്
    ?
    അറിഞ്ഞൂടാ
    ?

    1. Aha… ഇന്ന് പകല്‍ വരുമല്ലോ… അരമണിക്കൂര്‍ കൂടി

    2. Varanam Varanam Mr Induchoodan. Ee Varavum kaathirikkukayaanu… ?

Comments are closed.