അപരാജിതന്‍ 34 [Harshan] 8116

“സൂര്യസേനാ,,,,,,,,,,,,,,,,”

കൊട്ടാരത്തിന്‍റെ  അടിത്തറയും  അകത്തളങ്ങളും ഭിത്തികളും തൂണുകളും പ്രകമ്പനംകൊള്ളുംവിധം അത്യുഗ്രമായ പുരുഷശബ്ദം അവിടെയുയർന്നു.

ആ ഉഗ്രനാദത്തിന്‍റെ  അതിപ്രഭവശേഷിയിൽ സൂര്യസേനന്‍റെ  കൈകൾ വിറകൊണ്ടുപോയിരുന്നു.

സൂര്യസേനനറിയാതെ തന്നെ പാരമ്പര്യ ഉടവാൾ കൈയിൽ നിന്നും നിലത്തേക്ക് വീണു.

ആ ശബ്ദം കേട്ട സകലരും പിന്നിലേക്ക് നോക്കി.

നോക്കിയവർ സകലവിധ ബഹുമാനത്തോടെയും കരങ്ങൾ തൊഴുതുപിടിച്ചു.

മഹാശ്വേതാ ദേവി കൈകൾ കൂപ്പി അവിടെ നിന്നും പിന്നിലേക്ക് വേഗം നടന്നു ചെന്നു.

അവർക്കു പുറകെ ശ്രീധർമ്മസേനനും

അത്യുഗ്ര തേജസോടെ അതിലുമേറെ ഉഗ്രകോപത്തോടെ

സഭാ വാതിൽപുറത്തു നിൽക്കുന്നു

മിഥിലയിലെ ശ്രീമന്നാരായണ ക്ഷേത്രത്തിന്‍റെ  സർവ്വാധികാരി

കലിയുഗത്തിൽ മണ്ണിലവതരിച്ച ഭാർഗ്ഗവരാമ സ്വരൂപൻ

വൈഷ്ണവ ബ്രാഹ്മണരിൽ മഹദ്സ്ഥാനി

ആദവനാഥ൪

 

ആദി ശങ്കര നാരായണന്‍റെ  ഗുരുനാഥൻ.

ഉള്ളിൽ ഉഗ്രമായ ക്ഷാത്രവിര്യം നിറഞ്ഞ ആ മഹാസാത്വിക ബ്രാഹ്മണൻ ഉഗ്രകോപത്തോടെ സഭാഗൃഹത്തിലേക്ക് ഉറച്ച കാലടികളോടെ നടന്നു.

പാർവ്വതി ആ മഹാതേജസ്വിയായ വൃദ്ധനെ  മറ്റുള്ള കന്യകമാരുടെ കൂട്ടത്തിൽ നിന്നുകൊണ്ട് തന്നെ സകല ബഹുമാനങ്ങളും മനസിലർപ്പിച്ചു തൊഴു കൈകളോടെ നോക്കിനിന്നു.

 

അദ്ദേഹം അവൾക്കു മുന്നിലൂടെ ഉറച്ചയടികൾ വെച്ച് നടന്ന് നീങ്ങിയപ്പോൾ ഒരേ നിമിഷം അവൾക്കനുഭവപ്പെട്ടത് അതെ വേഷത്തിൽ അതെ രൂപത്തിൽ താടിയും മുടിയും ദേഹത്ത് രുദ്രാക്ഷമാലകളും കരുത്തുറ്റ ദേഹത്തോടെയും നടന്നു പോകുന്ന ആദിശങ്കരനെ തന്നെയായിരുന്നു.ഒരേ ഒരു നിമിഷത്തേക്ക് മാത്രം.

ആദിനാരായണാരൂഢത്തിൽ വീണു കിടക്കുന്ന കുലപതി വാഗീശ്വരൻ വേഗം തൊഴുകൈകളോടെ എഴുന്നേറ്റു

പുറത്തേക്ക് നീങ്ങി,

അദ്ദേഹത്തിന്‍റെ  കാലിൽ തൊട്ടു വന്ദിച്ചു.

“മാറിനിൽക്ക് ” ഉഗ്രകോപത്തോടെ അദ്ദേഹം കുലപതിയോടു പറഞ്ഞു

അത് കേട്ട് അദ്ദേഹം വേഗം മാറി നിന്നു

“സൂര്യസേനാ ….” കോപത്തോടെ അദ്ദേഹം ഉറക്കെ വിളിച്ചു

ആദിനാരായണാരൂഢത്തിൽ നിലത്തു വീണുപോയ ഉടവാൾ എടുത്തു പിടിച്ചു നിൽക്കുന്ന സൂര്യസേനൻ ഗർവ്വോടെ  ഗുരുനാഥനെ നോക്കി

Updated: December 14, 2021 — 12:07 pm

715 Comments

  1. ❤️❤️❤️❤️

  2. വിഷ്ണു ⚡

    കുറച്ച് ഭാഗങ്ങൾക് ശേഷം ഒരുപാട് സന്തോഷത്തോടെ വായിച്ച് മുഴുവിപ്പിച്ച ഒരു ഭാഗം ഇതാണെന്ന് പറയാം?❤️.

    തുടക്കം തന്നെ മനുഷ്യൻ്റെ വികാരത്തെ തന്നെ എടുത്ത് കൈകാര്യം ചെയ്യുന്ന ആമി.അവൾക് തടുക്കാൻ പോലും ആവാത്ത ആധിയെ സ്വപ്നത്തില് നിന്നും അകറ്റാൻ പോയ സീൻ.അല്ലെങ്കിൽ തന്നെ ആമിയുടെ സീൻ വായിക്കുമ്പോൾ തന്നെ ഞാൻ നിലത്തൊന്നും അല്ല.ഈ ഭാഗത്ത് ആണെങ്കിലും ആ ചെറുകനോട് പറയുന്നത് പോലെ എല്ലാവർക്കും കിട്ടുന്ന ഒരു ഭാഗ്യമല്ല ഇത്??.
    സത്യത്തിൽ ഇപ്പൊ ആദിയും ആമിയും തമ്മിൽ എന്തേലും നടക്കുമെന്ന കാര്യത്തിൽ ഒരു തീരുമാനം ആയിട്ടുണ്ട്.കഴിഞ്ഞ ഭാഗത്തിൽ ആണോ അതിൻ്റെ മുന്നേ ആണോ എന്ന് അറിയില്ല.ആദി അവൻ്റെ വികാരത്തെ കുറിച്ച് ചുടലയോട് പറയുന്നത്.അത് വായിച്ചപ്പോ പെട്ടെന്ന് എനിക്ക് ഓർമ വന്നത് ആമിയെ ആണ്.എങ്കിലും അവൻ്റെ മുഖം തന്നെ കാണുമ്പോൾ കൊല്ലാൻ നടക്കുന്ന ആമി അതിനെ സമ്മതിക്കുന്ന കാര്യം ഇപ്പോഴും ഞാൻ ചിന്തിച്ച് കൊണ്ടിരിക്കുന്നു..എന്തായാലും ആമിയുടെ തുടക്കത്തില് ഉള്ള സീൻ മനസ്സിൽ നിന്ന് പോണില്ല?

    പിന്നെ പറയാൻ ഉള്ളത് അവസാനം ഉള്ള ഭാഗവും ആണ്.ആദ്യം പാറു കരഞ്ഞു പോവുന്നത് കണ്ടപ്പോ ചെറിയ സങ്കടം തോന്നി.

    പക്ഷേ അതിലെ ഏറ്റവും ഇഷ്ടമായത് ഒരു ഡയലോഗ് ആണ്
    //സൂര്യസേനാ ,, വെല്ലുവിളിയാകാം അത് നിന്നോട് പോന്നവരോട് മാത്രം , എന്നെയും വെല്ലുന്ന ഒരു ശിഷ്യന്‍ എനിക്കുണ്ട് , എന്റെ സ്ഥാനത്ത് അവനായിരുന്നുവെങ്കില്‍ ഇപ്പോൾ നിനക്ക് തല ഉണ്ടാകില്ലായിരുന്നു”

    അത് കേട്ട പാർവ്വതി ഒന്ന് ചിന്തിച്ചു

    “ഗുരു ഇങ്ങനെ ആണെങ്കിൽ അപ്പോൾ ശിഷ്യൻ എങ്ങനെയായിരിക്കും “//
    രോമാഞ്ചം എന്നൊക്കെ പറഞാൽ ഇതാണ്.. ?. ആ രംഗം മനസ്സിൽ വെറുതെ ഞാൻ ഓർത്തു നോക്കി.ശിഷ്യൻ ഉണ്ടായിരുന്നു എങ്കിൽ എന്താവും എന്ന്.. ഈ ഡയലോഗ് എനിക്കൊന്നും പറയാൻ ഇല്ല..boom?

    പിന്നെ നമ്മുടെ പാറു തന്നെ.അവളുടെ എതിർ ദിശയിൽ എറിഞ്ഞത് അവളിലേക്ക് വീഴുന്നതും.അതുപോലെ പണ്ട് മുതലേ കൃഷ്ണപരുന്ത് വരുന്ന സീൻ എല്ലാം ഒരുപാട് ഇഷ്ടമാണ്.ഇതിലെ സീൻ അതേപോലെ തന്നെ ഒന്നായിരുന്നു.പാരുവിനെ കണ്ണന് എത്രത്തോളം ഇഷ്ടമാണ് എന്ന് ഉള്ളതിൻ്റെ അടുത്ത തെളിവും ഇവിടെ തന്നെ വീണ്ടും കിട്ടി.

    അപ്പോ അടുത്തതിൽ കാണാം
    ഒരുപാട് സ്നേഹം
    വിഷ്ണു
    ❤️❤️❤️

  3. ♥️♥️♥️♥️❤️❤️❤️❤️

  4. ഹർഷാപ്പി ഹോസ്പിറ്റലിൽ ആയത് കൊണ്ട് കഴിഞ്ഞ പാർട്ട്‌ വായിക്കാൻ പറ്റിയില്ല ഇന്ന് പുതിയ പാർട്ട്‌ വരും എന്ന് അറിഞ്ഞു..

    ഇന്ന് വായിക്കാൻ പറ്റും എന്ന്ഡി തോന്നുന്നില്ല ഡിസ്ചാർജ് ആയിട്ട് വായിച്ചു അഭിപ്രായം പറയാം

    1. ninakk enth patti lonappaaa

      1. കുറച്ചു ദിവസം ആയി കഴിക്കുന്ന ഫുഡ്‌ മൊത്തം ശർദ്ധിക്കാൻ തുടങ്ങി വയറ്റിൽ ഇപ്പോ ചെറുതായി infection ഉണ്ട് ഇനി endoscopy ചെയ്തു നോക്കണം എന്നൊക്കെ പറയുന്നുണ്ട്

        1. ആണോ
          അമീബ ആണോ.
          Anagne എന്തോ മൈക്രോ organisam കയറിയ ഇങ്ങനെ വരുമെന്ന് കേട്ടിട്ടുണ്ട്
          പുറത്ത് ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിക്കാന് പാടില്ല.
          വെള്ളം തിളപ്പിച്ച് കുടിക്കണം
          ചൂടുള്ള ഭക്ഷണം കഴിക്കണം

  5. 10.30 കൊണ്ട് ഇവിടെ വരും
    Chapter 35

    ബാക്കി എനിക്ക്
    ?
    അറിഞ്ഞൂടാ
    ?

    1. Aha… ഇന്ന് പകല്‍ വരുമല്ലോ… അരമണിക്കൂര്‍ കൂടി

    2. Varanam Varanam Mr Induchoodan. Ee Varavum kaathirikkukayaanu… ?

Comments are closed.