അപരാജിതന്‍ 34 [Harshan] 8114

“അനർത്ഥം തന്നെയാണ് ഫലം ,,ശുഭഗ്രഹങ്ങളായ ബുധനും വ്യാഴവും , പക്ഷെ നിൽക്കുന്നത് വ്യാഴത്തിന് നീചരാശിയായ മകരത്തിൽ ,വ്യാഴം ബുധനോട് ശത്രുതയിലും ,,അനർത്ഥമാണ് ഫലം , ശത്രു ഏറെ ശക്തനാണ് ,, അജയ്യനാണ്  നിങ്ങൾക്കൊരിക്കലും മഹാസാളഗ്രാമത്തെ പ്രതിഷ്ഠിക്കാൻ സാധിക്കില്ല..പരാജയമാണ് നിങ്ങളെ കാത്തിരിക്കുന്നത് ”

ജ്യോതിഷകുലപതി പ്രഖ്യാപിച്ചു

അതുകേട്ടു സകലരും നടുങ്ങി

പീഠങ്ങളിൽ ഇരിക്കുന്ന സകല കന്യകമാരും ബാക്കിയുള്ള  എല്ലാവരും ചാടി എഴുന്നേറ്റു.

രാജകുടുംബാഗങ്ങൾ സകലരും ഭയന്ന്പോയിരുന്നു.

 

അതിനർത്ഥം സൂര്യസേനനു ഒരിക്കലും ഈ മല്സര൦ വിജയിക്കുവാനാകില്ല

കലിശ൯മാരാൽ പരാജയം ഉറപ്പായി.

എല്ലാവരും ഭയത്തോടെ നിൽക്കുന്നു.

 

ശ്യാം വലിയ കൂസലില്ലാതെ പാർവതിയുടെ മുഖത്തേക്ക് നോക്കി ചിരിച്ചു.

അപ്പോളായിരുന്നു കോപത്തോടെ സൂര്യസേനൻ തന്‍റെ   ഉടവാളൂരി ജ്യോതിഷകുലപതിക്ക് നേരെ പാഞ്ഞടുത്തത്.

സൂര്യാ എന്ന് വിളിച്ചു കൊണ്ട്  ശ്രീധര്‍മ്മസേനന്‍ അവനെ തടയുവാൻ നോക്കി

പക്ഷെ അതിനു വഴങ്ങാതെ സൂര്യസേനൻ അതിവേഗം വന്നു  പ്രായമുള്ള ജ്യോതിഷ കുലപതിയുടെ കഴുത്തിൽ വാൾ വെച്ചമർത്തി അലറി കൊണ്ട് പറഞ്ഞു

 

“പറയടോ ,,താൻ പറഞ്ഞത് മുഴുവൻ കള്ളമാണെന്ന് ”

 

“കുമാരാ ,,ഞാൻ പറഞ്ഞതു കള്ളമായാൽ നാരായണൻ തന്നെ കള്ളമായി മാറും ,, ആദിനാരായണാരൂഢ൦ ഭഗവാന്‍റെ  മനസ് തന്നെയാണ് ,, അതൊരിക്കലും കള്ളം പറയില്ല ”

 

എങ്കിൽ തന്നെ ഞാനിന്ന്

എന്ന് പറഞ്ഞു കൊണ്ട് സൂര്യ സേനൻ ജ്യോതിഷ കുലപതിയെ പിടിച്ചു തള്ളി ആദിനാരായണാരൂഢത്തിനുള്ളിലേക്ക് വീഴിച്ചു. അദ്ദേഹം  അവിടെ വീണത് നാരായണ വിഗ്രഹത്തിന്‍റെ  മുന്നിലേക്കും.

 

നിന്‍റെ  ഈ ആദിനാരായണാരൂഢത്തിനുള്ളിൽ വെച്ച് തന്നെയാകട്ടെ നിന്‍റെ  മരണം

എന്നുപറഞ്ഞു കൊണ്ട് വാളും കൊണ്ട് അദ്ദേഹത്തെ വെട്ടികൊലപ്പെടുത്തുവാനായി സൂര്യസേനൻ പാഞ്ഞു

അത് സകലരും ഭയന്ന് വിറച്ചുപോയിരുന്നു

കന്യകമാര്‍ കരഞ്ഞുകൊണ്ട് ചക്രത്തിന് പുറത്തേക്കിറങ്ങി.

ജ്യോതിഷകുലപതിയുടെ കഴുത്ത്  നോക്കി സൂര്യസേനന്‍ വാള്‍ ശക്തിയില്‍ ഉയര്‍ത്തി

<<<<O>>>>

 

Updated: December 14, 2021 — 12:07 pm

715 Comments

  1. ❤️❤️❤️❤️

  2. വിഷ്ണു ⚡

    കുറച്ച് ഭാഗങ്ങൾക് ശേഷം ഒരുപാട് സന്തോഷത്തോടെ വായിച്ച് മുഴുവിപ്പിച്ച ഒരു ഭാഗം ഇതാണെന്ന് പറയാം?❤️.

    തുടക്കം തന്നെ മനുഷ്യൻ്റെ വികാരത്തെ തന്നെ എടുത്ത് കൈകാര്യം ചെയ്യുന്ന ആമി.അവൾക് തടുക്കാൻ പോലും ആവാത്ത ആധിയെ സ്വപ്നത്തില് നിന്നും അകറ്റാൻ പോയ സീൻ.അല്ലെങ്കിൽ തന്നെ ആമിയുടെ സീൻ വായിക്കുമ്പോൾ തന്നെ ഞാൻ നിലത്തൊന്നും അല്ല.ഈ ഭാഗത്ത് ആണെങ്കിലും ആ ചെറുകനോട് പറയുന്നത് പോലെ എല്ലാവർക്കും കിട്ടുന്ന ഒരു ഭാഗ്യമല്ല ഇത്??.
    സത്യത്തിൽ ഇപ്പൊ ആദിയും ആമിയും തമ്മിൽ എന്തേലും നടക്കുമെന്ന കാര്യത്തിൽ ഒരു തീരുമാനം ആയിട്ടുണ്ട്.കഴിഞ്ഞ ഭാഗത്തിൽ ആണോ അതിൻ്റെ മുന്നേ ആണോ എന്ന് അറിയില്ല.ആദി അവൻ്റെ വികാരത്തെ കുറിച്ച് ചുടലയോട് പറയുന്നത്.അത് വായിച്ചപ്പോ പെട്ടെന്ന് എനിക്ക് ഓർമ വന്നത് ആമിയെ ആണ്.എങ്കിലും അവൻ്റെ മുഖം തന്നെ കാണുമ്പോൾ കൊല്ലാൻ നടക്കുന്ന ആമി അതിനെ സമ്മതിക്കുന്ന കാര്യം ഇപ്പോഴും ഞാൻ ചിന്തിച്ച് കൊണ്ടിരിക്കുന്നു..എന്തായാലും ആമിയുടെ തുടക്കത്തില് ഉള്ള സീൻ മനസ്സിൽ നിന്ന് പോണില്ല?

    പിന്നെ പറയാൻ ഉള്ളത് അവസാനം ഉള്ള ഭാഗവും ആണ്.ആദ്യം പാറു കരഞ്ഞു പോവുന്നത് കണ്ടപ്പോ ചെറിയ സങ്കടം തോന്നി.

    പക്ഷേ അതിലെ ഏറ്റവും ഇഷ്ടമായത് ഒരു ഡയലോഗ് ആണ്
    //സൂര്യസേനാ ,, വെല്ലുവിളിയാകാം അത് നിന്നോട് പോന്നവരോട് മാത്രം , എന്നെയും വെല്ലുന്ന ഒരു ശിഷ്യന്‍ എനിക്കുണ്ട് , എന്റെ സ്ഥാനത്ത് അവനായിരുന്നുവെങ്കില്‍ ഇപ്പോൾ നിനക്ക് തല ഉണ്ടാകില്ലായിരുന്നു”

    അത് കേട്ട പാർവ്വതി ഒന്ന് ചിന്തിച്ചു

    “ഗുരു ഇങ്ങനെ ആണെങ്കിൽ അപ്പോൾ ശിഷ്യൻ എങ്ങനെയായിരിക്കും “//
    രോമാഞ്ചം എന്നൊക്കെ പറഞാൽ ഇതാണ്.. ?. ആ രംഗം മനസ്സിൽ വെറുതെ ഞാൻ ഓർത്തു നോക്കി.ശിഷ്യൻ ഉണ്ടായിരുന്നു എങ്കിൽ എന്താവും എന്ന്.. ഈ ഡയലോഗ് എനിക്കൊന്നും പറയാൻ ഇല്ല..boom?

    പിന്നെ നമ്മുടെ പാറു തന്നെ.അവളുടെ എതിർ ദിശയിൽ എറിഞ്ഞത് അവളിലേക്ക് വീഴുന്നതും.അതുപോലെ പണ്ട് മുതലേ കൃഷ്ണപരുന്ത് വരുന്ന സീൻ എല്ലാം ഒരുപാട് ഇഷ്ടമാണ്.ഇതിലെ സീൻ അതേപോലെ തന്നെ ഒന്നായിരുന്നു.പാരുവിനെ കണ്ണന് എത്രത്തോളം ഇഷ്ടമാണ് എന്ന് ഉള്ളതിൻ്റെ അടുത്ത തെളിവും ഇവിടെ തന്നെ വീണ്ടും കിട്ടി.

    അപ്പോ അടുത്തതിൽ കാണാം
    ഒരുപാട് സ്നേഹം
    വിഷ്ണു
    ❤️❤️❤️

  3. ♥️♥️♥️♥️❤️❤️❤️❤️

  4. ഹർഷാപ്പി ഹോസ്പിറ്റലിൽ ആയത് കൊണ്ട് കഴിഞ്ഞ പാർട്ട്‌ വായിക്കാൻ പറ്റിയില്ല ഇന്ന് പുതിയ പാർട്ട്‌ വരും എന്ന് അറിഞ്ഞു..

    ഇന്ന് വായിക്കാൻ പറ്റും എന്ന്ഡി തോന്നുന്നില്ല ഡിസ്ചാർജ് ആയിട്ട് വായിച്ചു അഭിപ്രായം പറയാം

    1. ninakk enth patti lonappaaa

      1. കുറച്ചു ദിവസം ആയി കഴിക്കുന്ന ഫുഡ്‌ മൊത്തം ശർദ്ധിക്കാൻ തുടങ്ങി വയറ്റിൽ ഇപ്പോ ചെറുതായി infection ഉണ്ട് ഇനി endoscopy ചെയ്തു നോക്കണം എന്നൊക്കെ പറയുന്നുണ്ട്

        1. ആണോ
          അമീബ ആണോ.
          Anagne എന്തോ മൈക്രോ organisam കയറിയ ഇങ്ങനെ വരുമെന്ന് കേട്ടിട്ടുണ്ട്
          പുറത്ത് ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിക്കാന് പാടില്ല.
          വെള്ളം തിളപ്പിച്ച് കുടിക്കണം
          ചൂടുള്ള ഭക്ഷണം കഴിക്കണം

  5. 10.30 കൊണ്ട് ഇവിടെ വരും
    Chapter 35

    ബാക്കി എനിക്ക്
    ?
    അറിഞ്ഞൂടാ
    ?

    1. Aha… ഇന്ന് പകല്‍ വരുമല്ലോ… അരമണിക്കൂര്‍ കൂടി

    2. Varanam Varanam Mr Induchoodan. Ee Varavum kaathirikkukayaanu… ?

Comments are closed.