അപരാജിതന്‍ 34 [Harshan] 8114

“അസംഭവ്യം ,,,,,,ഇങ്ങനെ ഒരിക്കലും നടക്കില്ല , നിങ്ങളുടെ ആരൂഢം  തെറ്റാണ് കാണിക്കുന്നത് ”

ദേഷ്യത്തോടെ സൂര്യസേന൯ പറഞ്ഞു

“തമ്പുരാനേ ആദിനാരായണാരൂഢ൦ തെറ്റു പറയില്ല ,, അപൂർവ്വമായ കർമ്മമാണ്‌ ഞാൻ ചെയുന്നത് ” കുലപതി പറഞ്ഞു

“കുലപതി ,,, ഒരു പ്രാവശ്യം കൂടെ ചെയ്തു നോക്കൂ ” മാനവേന്ദ്രവർമ്മൻ പറഞ്ഞു

“അങ്ങനെ ചെയ്യാൻ പാടില്ല തമ്പുരാനേ ,, ഈ ചക്രത്തിനു അധിപതി നാരായണനാണ് ,,ഞാനല്ല ”

രാജ കുടുംബങ്ങൾ വീണ്ടും നിർബന്ധിച്ച പ്രകാരം ജ്യോതിഷ കുലപതി വീണ്ടും ആവർത്തിക്കുവാൻ തീരുമാനിച്ചു.

ഓം നമോ നാരായണായ

“നാരായണ ദാസനും ജ്യോതിഷവൃത്തി നിർവ്വഹിക്കുന്നവനുമായ

ഈയുള്ളവൻ നാരായണനോട് ക്ഷമാപണം നടത്തി കൊണ്ട്

ആദിനാരായണാരൂഢ൦ പഠിച്ചതിനു വിപരീതമായി

വീണ്ടും ഫലദൃഷ്ടിക്ക് ഉപയോഗിക്കുന്നു.

സർവ്വ൦ നാരായണാർപ്പണം.

ആദിലക്ഷ്മി സ്വരുപത്തിൽ

മൃഗശീർഷം പിറന്ന സൗഭാഗ്യവതി ഇശാനിക

കന്യകയുടെ സന്നിധ്യത്തിൽ

പുണർതം പിറന്ന സൂര്യസേനൻ തിരുമനസ് നയിക്കുന്ന

ശ്രീവത്സഭൂമിയിലെ മഹാസാളഗ്രാമ വിഗ്രഹത്തിന്‍റെ

 പ്രതിഷ്ഠ വിജയമാക്കി ദൃശ്യമാക്കണമെന്ന

അഭ്യർത്ഥനയോടെ ,,

നാരായണ നാരായണ നാരായണ ,,മഹാപ്രഭോ ,,,,,”

 

എന്നുരുവിട്ടു  കൊണ്ട് നവരത്നങ്ങൾ ഇട്ടിരുന്ന താലമെടുത്തു കൊണ്ട് ചക്രത്തെ മൂന്നു വട്ടം പ്രദക്ഷിണം ചെയ്തു.

വേറെയൊരു ബാലികയെ അരികിൽ വിളിച്ചു

ആ ബാലിക കണ്ണുകളടച്ചു നാരായണ നാമം ചൊല്ലി താലത്തിൽ കൈ വെച്ച് കൊണ്ട് രത്നങ്ങൾ എടുത്തു.

നാരായണാരൂഢത്തെ  പ്രദക്ഷിണം ചെയ്തു കൊണ്ട് ഒരു രാശി കളത്തിൽ രത്നങ്ങൾ വെച്ചു.

ശിഷ്യ൯ ചെന്ന് വിവരണം കൊടുത്തു

രത്നങ്ങള്‍ രണ്ട് –

മരതകം പുഷ്യരാഗം

രാശി മകരം “

“അത് കേട്ടതും ജ്യോതിഷ കുലപതി വേഗമെഴുന്നേറ്റു

Updated: December 14, 2021 — 12:07 pm

715 Comments

  1. ❤️❤️❤️❤️

  2. വിഷ്ണു ⚡

    കുറച്ച് ഭാഗങ്ങൾക് ശേഷം ഒരുപാട് സന്തോഷത്തോടെ വായിച്ച് മുഴുവിപ്പിച്ച ഒരു ഭാഗം ഇതാണെന്ന് പറയാം?❤️.

    തുടക്കം തന്നെ മനുഷ്യൻ്റെ വികാരത്തെ തന്നെ എടുത്ത് കൈകാര്യം ചെയ്യുന്ന ആമി.അവൾക് തടുക്കാൻ പോലും ആവാത്ത ആധിയെ സ്വപ്നത്തില് നിന്നും അകറ്റാൻ പോയ സീൻ.അല്ലെങ്കിൽ തന്നെ ആമിയുടെ സീൻ വായിക്കുമ്പോൾ തന്നെ ഞാൻ നിലത്തൊന്നും അല്ല.ഈ ഭാഗത്ത് ആണെങ്കിലും ആ ചെറുകനോട് പറയുന്നത് പോലെ എല്ലാവർക്കും കിട്ടുന്ന ഒരു ഭാഗ്യമല്ല ഇത്??.
    സത്യത്തിൽ ഇപ്പൊ ആദിയും ആമിയും തമ്മിൽ എന്തേലും നടക്കുമെന്ന കാര്യത്തിൽ ഒരു തീരുമാനം ആയിട്ടുണ്ട്.കഴിഞ്ഞ ഭാഗത്തിൽ ആണോ അതിൻ്റെ മുന്നേ ആണോ എന്ന് അറിയില്ല.ആദി അവൻ്റെ വികാരത്തെ കുറിച്ച് ചുടലയോട് പറയുന്നത്.അത് വായിച്ചപ്പോ പെട്ടെന്ന് എനിക്ക് ഓർമ വന്നത് ആമിയെ ആണ്.എങ്കിലും അവൻ്റെ മുഖം തന്നെ കാണുമ്പോൾ കൊല്ലാൻ നടക്കുന്ന ആമി അതിനെ സമ്മതിക്കുന്ന കാര്യം ഇപ്പോഴും ഞാൻ ചിന്തിച്ച് കൊണ്ടിരിക്കുന്നു..എന്തായാലും ആമിയുടെ തുടക്കത്തില് ഉള്ള സീൻ മനസ്സിൽ നിന്ന് പോണില്ല?

    പിന്നെ പറയാൻ ഉള്ളത് അവസാനം ഉള്ള ഭാഗവും ആണ്.ആദ്യം പാറു കരഞ്ഞു പോവുന്നത് കണ്ടപ്പോ ചെറിയ സങ്കടം തോന്നി.

    പക്ഷേ അതിലെ ഏറ്റവും ഇഷ്ടമായത് ഒരു ഡയലോഗ് ആണ്
    //സൂര്യസേനാ ,, വെല്ലുവിളിയാകാം അത് നിന്നോട് പോന്നവരോട് മാത്രം , എന്നെയും വെല്ലുന്ന ഒരു ശിഷ്യന്‍ എനിക്കുണ്ട് , എന്റെ സ്ഥാനത്ത് അവനായിരുന്നുവെങ്കില്‍ ഇപ്പോൾ നിനക്ക് തല ഉണ്ടാകില്ലായിരുന്നു”

    അത് കേട്ട പാർവ്വതി ഒന്ന് ചിന്തിച്ചു

    “ഗുരു ഇങ്ങനെ ആണെങ്കിൽ അപ്പോൾ ശിഷ്യൻ എങ്ങനെയായിരിക്കും “//
    രോമാഞ്ചം എന്നൊക്കെ പറഞാൽ ഇതാണ്.. ?. ആ രംഗം മനസ്സിൽ വെറുതെ ഞാൻ ഓർത്തു നോക്കി.ശിഷ്യൻ ഉണ്ടായിരുന്നു എങ്കിൽ എന്താവും എന്ന്.. ഈ ഡയലോഗ് എനിക്കൊന്നും പറയാൻ ഇല്ല..boom?

    പിന്നെ നമ്മുടെ പാറു തന്നെ.അവളുടെ എതിർ ദിശയിൽ എറിഞ്ഞത് അവളിലേക്ക് വീഴുന്നതും.അതുപോലെ പണ്ട് മുതലേ കൃഷ്ണപരുന്ത് വരുന്ന സീൻ എല്ലാം ഒരുപാട് ഇഷ്ടമാണ്.ഇതിലെ സീൻ അതേപോലെ തന്നെ ഒന്നായിരുന്നു.പാരുവിനെ കണ്ണന് എത്രത്തോളം ഇഷ്ടമാണ് എന്ന് ഉള്ളതിൻ്റെ അടുത്ത തെളിവും ഇവിടെ തന്നെ വീണ്ടും കിട്ടി.

    അപ്പോ അടുത്തതിൽ കാണാം
    ഒരുപാട് സ്നേഹം
    വിഷ്ണു
    ❤️❤️❤️

  3. ♥️♥️♥️♥️❤️❤️❤️❤️

  4. ഹർഷാപ്പി ഹോസ്പിറ്റലിൽ ആയത് കൊണ്ട് കഴിഞ്ഞ പാർട്ട്‌ വായിക്കാൻ പറ്റിയില്ല ഇന്ന് പുതിയ പാർട്ട്‌ വരും എന്ന് അറിഞ്ഞു..

    ഇന്ന് വായിക്കാൻ പറ്റും എന്ന്ഡി തോന്നുന്നില്ല ഡിസ്ചാർജ് ആയിട്ട് വായിച്ചു അഭിപ്രായം പറയാം

    1. ninakk enth patti lonappaaa

      1. കുറച്ചു ദിവസം ആയി കഴിക്കുന്ന ഫുഡ്‌ മൊത്തം ശർദ്ധിക്കാൻ തുടങ്ങി വയറ്റിൽ ഇപ്പോ ചെറുതായി infection ഉണ്ട് ഇനി endoscopy ചെയ്തു നോക്കണം എന്നൊക്കെ പറയുന്നുണ്ട്

        1. ആണോ
          അമീബ ആണോ.
          Anagne എന്തോ മൈക്രോ organisam കയറിയ ഇങ്ങനെ വരുമെന്ന് കേട്ടിട്ടുണ്ട്
          പുറത്ത് ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിക്കാന് പാടില്ല.
          വെള്ളം തിളപ്പിച്ച് കുടിക്കണം
          ചൂടുള്ള ഭക്ഷണം കഴിക്കണം

  5. 10.30 കൊണ്ട് ഇവിടെ വരും
    Chapter 35

    ബാക്കി എനിക്ക്
    ?
    അറിഞ്ഞൂടാ
    ?

    1. Aha… ഇന്ന് പകല്‍ വരുമല്ലോ… അരമണിക്കൂര്‍ കൂടി

    2. Varanam Varanam Mr Induchoodan. Ee Varavum kaathirikkukayaanu… ?

Comments are closed.