അപരാജിതന്‍ 34 [Harshan] 8114

നനവാർന്ന മിഴികളോടെ പാർവ്വതി സ്വർണ്ണപീഠത്തിൽ ഉപവിഷ്ടയായ ഇശാനികയുടെ പാദങ്ങളിൽ സ്പർശിച്ചു വണങ്ങി.

“നാരായണന് മുന്നിൽ ഞാനാ വലിയവൾ, നിനക്കെന്‍റെ  ദാസിയാകാനുളള യോഗ്യത മാത്രം ” ഒരു പുച്ഛത്തോടെ ഇശാനിക  പാർവതിയോട് പറഞ്ഞു.

അവളെല്ലാം വിഷമത്തോടെ കേട്ടുകൊണ്ട് ഇഷാനികയുടെ മുഖത്തേക്ക് ദുഖത്തോടെ നോക്കി ,അപമാനഭാരത്തോടെ എഴുന്നേറ്റു.

ഭുവനേശ്വരി ദേവി അവളെ ആദിനാരായണാരൂഢത്തിലേക്ക് ആനയിച്ചു ,

പാര്‍വ്വതി കണ്ണുകള്‍ തുടച്ചു ഇശാനിക ഇരുന്നയിടത്ത് ഇരുന്നു.

ഇശാനിക അത്രയേറെ സന്തോഷത്തിലായിരുന്നു, സര്‍വ്വരുടെയും മുന്നില്‍ പാര്‍വ്വതി തന്‍റെ  പാദനമസ്കാരം ചെയ്തതില്‍.

അവള്‍ അഹന്ത നിറഞ്ഞ മനസോടെ , മുഖഭാവത്തോടെ നാരായണ സാളഗ്രാമ വിഗ്രഹത്തില്‍ ഒന്നു നോക്കി , എന്നിട്ട് വിഷമിച്ചിരിക്കുന്ന പാര്‍വതിയെയും.

അവളുടെ ചുണ്ടില്‍ അഹമെന്ന ഭാവം ഒരു പുഞ്ചിരിയായി തെളിഞ്ഞു.

ശ്യാം ആകെ വിഷമത്തില്‍ പാര്‍വതിയെ നോക്കി നിന്നു.

<<<<O>>>>

 

സപ്ത ലക്ഷ്മിമാരെയും ആദിലക്ഷ്മിയെയും ആദിനാരായണാരൂഢത്തില്‍  നിന്നും തിരഞ്ഞെടുത്തതിന് ശേഷം അടുത്ത സുപ്രധാനമായ ചടങ്ങിലേക്ക് പ്രവേശിച്ചു.

പണ്ഡിതശ്രേഷ്ഠന്മാരുടെ ഉപദേശപ്രകാരം സൂര്യസേനൻ എഴുന്നേറ്റു.

രാജകൊട്ടാരത്തിന്‍റെ  ഉടവാൾ അച്ഛനായ ശ്രീധർമ്മസേനൻ , സൂര്യസേനനു നൽകി.

ആ വാളും കൊണ്ട് സൂര്യസേനൻ അവിടെ രാശിചക്രത്തിനുള്ളിലെക്കു നടന്നു.

അവിടെ മധ്യഭാഗത്തെ വൃത്തത്തിനുള്ളിൽ സൂക്ഷിച്ചിരിക്കുന്ന നാരായണവിഗ്രഹത്തിനു സമീപമായി ഇരുന്നു.അതിനർത്ഥം അധിപതിയായ നാരായണന് തുണയായി യുവരാജാവായ സൂര്യസേനൻ നിലകൊള്ളുന്നു. തുണയായും സേനാനായകനായും  നാരായണന് വേണ്ടി സൂര്യസേനൻ അടരാടും എന്നുള്ള പ്രഖ്യാപനമായിരുന്നു അത്.

നാരായണ നാമം മുഴങ്ങി

ബ്രാഹ്മണർ വിഷ്ണുമന്ത്രങ്ങൾ ജപിച്ചു കൊണ്ട് സാളഗ്രാമ പൂജ ആരംഭിച്ചു ആരതി ഉഴിഞ്ഞു

ആദിലക്ഷ്മിയുടെ സാന്നിധ്യത്തിൽ മഹാസാളഗ്രാമ പ്രതിഷ്ഠയെ സംബന്ധിച്ചുള്ള പ്രവചനത്തിനായി ആരൂഡ൦ നോക്കി ഫലം കണ്ടെത്തുന്ന അടുത്ത ചടങ്ങിനെ കുറിച്ച് എല്ലാവർക്കും അറിവ് പകർന്നതിന് ശേഷം

കൂട്ടത്തിൽ നിന്നും ഒരു അഞ്ചു വയസ്സുള്ള ബാലികയെ ജ്യോതിഷകുലപതി വാത്സല്യത്തോടെ വിളിച്ചു.

പ്രജാപതി രാജകൊട്ടാരത്തിലെ ഒരു ബാലികയായിരുന്നു.

ആ കുട്ടി അദ്ദേഹത്തിന് സമീപം നിന്നു.

അദ്ദേഹം ആ കുട്ടിയെ ഒരു താലം കാണിച്ചു.

Updated: December 14, 2021 — 12:07 pm

715 Comments

  1. ❤️❤️❤️❤️

  2. വിഷ്ണു ⚡

    കുറച്ച് ഭാഗങ്ങൾക് ശേഷം ഒരുപാട് സന്തോഷത്തോടെ വായിച്ച് മുഴുവിപ്പിച്ച ഒരു ഭാഗം ഇതാണെന്ന് പറയാം?❤️.

    തുടക്കം തന്നെ മനുഷ്യൻ്റെ വികാരത്തെ തന്നെ എടുത്ത് കൈകാര്യം ചെയ്യുന്ന ആമി.അവൾക് തടുക്കാൻ പോലും ആവാത്ത ആധിയെ സ്വപ്നത്തില് നിന്നും അകറ്റാൻ പോയ സീൻ.അല്ലെങ്കിൽ തന്നെ ആമിയുടെ സീൻ വായിക്കുമ്പോൾ തന്നെ ഞാൻ നിലത്തൊന്നും അല്ല.ഈ ഭാഗത്ത് ആണെങ്കിലും ആ ചെറുകനോട് പറയുന്നത് പോലെ എല്ലാവർക്കും കിട്ടുന്ന ഒരു ഭാഗ്യമല്ല ഇത്??.
    സത്യത്തിൽ ഇപ്പൊ ആദിയും ആമിയും തമ്മിൽ എന്തേലും നടക്കുമെന്ന കാര്യത്തിൽ ഒരു തീരുമാനം ആയിട്ടുണ്ട്.കഴിഞ്ഞ ഭാഗത്തിൽ ആണോ അതിൻ്റെ മുന്നേ ആണോ എന്ന് അറിയില്ല.ആദി അവൻ്റെ വികാരത്തെ കുറിച്ച് ചുടലയോട് പറയുന്നത്.അത് വായിച്ചപ്പോ പെട്ടെന്ന് എനിക്ക് ഓർമ വന്നത് ആമിയെ ആണ്.എങ്കിലും അവൻ്റെ മുഖം തന്നെ കാണുമ്പോൾ കൊല്ലാൻ നടക്കുന്ന ആമി അതിനെ സമ്മതിക്കുന്ന കാര്യം ഇപ്പോഴും ഞാൻ ചിന്തിച്ച് കൊണ്ടിരിക്കുന്നു..എന്തായാലും ആമിയുടെ തുടക്കത്തില് ഉള്ള സീൻ മനസ്സിൽ നിന്ന് പോണില്ല?

    പിന്നെ പറയാൻ ഉള്ളത് അവസാനം ഉള്ള ഭാഗവും ആണ്.ആദ്യം പാറു കരഞ്ഞു പോവുന്നത് കണ്ടപ്പോ ചെറിയ സങ്കടം തോന്നി.

    പക്ഷേ അതിലെ ഏറ്റവും ഇഷ്ടമായത് ഒരു ഡയലോഗ് ആണ്
    //സൂര്യസേനാ ,, വെല്ലുവിളിയാകാം അത് നിന്നോട് പോന്നവരോട് മാത്രം , എന്നെയും വെല്ലുന്ന ഒരു ശിഷ്യന്‍ എനിക്കുണ്ട് , എന്റെ സ്ഥാനത്ത് അവനായിരുന്നുവെങ്കില്‍ ഇപ്പോൾ നിനക്ക് തല ഉണ്ടാകില്ലായിരുന്നു”

    അത് കേട്ട പാർവ്വതി ഒന്ന് ചിന്തിച്ചു

    “ഗുരു ഇങ്ങനെ ആണെങ്കിൽ അപ്പോൾ ശിഷ്യൻ എങ്ങനെയായിരിക്കും “//
    രോമാഞ്ചം എന്നൊക്കെ പറഞാൽ ഇതാണ്.. ?. ആ രംഗം മനസ്സിൽ വെറുതെ ഞാൻ ഓർത്തു നോക്കി.ശിഷ്യൻ ഉണ്ടായിരുന്നു എങ്കിൽ എന്താവും എന്ന്.. ഈ ഡയലോഗ് എനിക്കൊന്നും പറയാൻ ഇല്ല..boom?

    പിന്നെ നമ്മുടെ പാറു തന്നെ.അവളുടെ എതിർ ദിശയിൽ എറിഞ്ഞത് അവളിലേക്ക് വീഴുന്നതും.അതുപോലെ പണ്ട് മുതലേ കൃഷ്ണപരുന്ത് വരുന്ന സീൻ എല്ലാം ഒരുപാട് ഇഷ്ടമാണ്.ഇതിലെ സീൻ അതേപോലെ തന്നെ ഒന്നായിരുന്നു.പാരുവിനെ കണ്ണന് എത്രത്തോളം ഇഷ്ടമാണ് എന്ന് ഉള്ളതിൻ്റെ അടുത്ത തെളിവും ഇവിടെ തന്നെ വീണ്ടും കിട്ടി.

    അപ്പോ അടുത്തതിൽ കാണാം
    ഒരുപാട് സ്നേഹം
    വിഷ്ണു
    ❤️❤️❤️

  3. ♥️♥️♥️♥️❤️❤️❤️❤️

  4. ഹർഷാപ്പി ഹോസ്പിറ്റലിൽ ആയത് കൊണ്ട് കഴിഞ്ഞ പാർട്ട്‌ വായിക്കാൻ പറ്റിയില്ല ഇന്ന് പുതിയ പാർട്ട്‌ വരും എന്ന് അറിഞ്ഞു..

    ഇന്ന് വായിക്കാൻ പറ്റും എന്ന്ഡി തോന്നുന്നില്ല ഡിസ്ചാർജ് ആയിട്ട് വായിച്ചു അഭിപ്രായം പറയാം

    1. ninakk enth patti lonappaaa

      1. കുറച്ചു ദിവസം ആയി കഴിക്കുന്ന ഫുഡ്‌ മൊത്തം ശർദ്ധിക്കാൻ തുടങ്ങി വയറ്റിൽ ഇപ്പോ ചെറുതായി infection ഉണ്ട് ഇനി endoscopy ചെയ്തു നോക്കണം എന്നൊക്കെ പറയുന്നുണ്ട്

        1. ആണോ
          അമീബ ആണോ.
          Anagne എന്തോ മൈക്രോ organisam കയറിയ ഇങ്ങനെ വരുമെന്ന് കേട്ടിട്ടുണ്ട്
          പുറത്ത് ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിക്കാന് പാടില്ല.
          വെള്ളം തിളപ്പിച്ച് കുടിക്കണം
          ചൂടുള്ള ഭക്ഷണം കഴിക്കണം

  5. 10.30 കൊണ്ട് ഇവിടെ വരും
    Chapter 35

    ബാക്കി എനിക്ക്
    ?
    അറിഞ്ഞൂടാ
    ?

    1. Aha… ഇന്ന് പകല്‍ വരുമല്ലോ… അരമണിക്കൂര്‍ കൂടി

    2. Varanam Varanam Mr Induchoodan. Ee Varavum kaathirikkukayaanu… ?

Comments are closed.