അപരാജിതന്‍ 34 [Harshan] 8114

ഇഷ്ടമില്ലാതെ അവൾ എഴുന്നേറ്റു

അവിടെ നിന്നും നടന്നു നീങ്ങി

അവളെ തന്നെയായിരുന്നു സകലരും നോക്കി കൊണ്ടിരുന്നത്

മാനവേന്ദ്ര വർമ്മൻ പോലും വിറയലോടെ അവൾ  നടന്നു നീങ്ങുന്നത് നോക്കിയിരുന്നു പോയി.

പാർവ്വതി , ഇശാനിക ഇരുന്ന കളത്തിൽ ഇരുന്നു വീണു കിടക്കുന്ന താമരപ്പൂവിൽ അവളൊന്നു വെറുതെ നോക്കി അതിനു ശേഷം സ്വർണ്ണ പീഠത്തിൽ ഇരിക്കുന്ന ഇശാനികയെയും.

ഇശാനികയുടെ മുഖത്തു അവളോടുള്ള പരിഹാസഭാവമായിരുന്നു.

“എന്നിലും ഒരുപാട് പിന്നില്‍ , വെറുമൊരു ദാസിയുടെ സ്ഥാനം മാത്രമാണ് നിനക്ക് ,,,എന്ന  ഭാവം”

“ഒരു നിമിഷം ”  ജ്യോതിഷകുലപതി അവളെ തടഞ്ഞു.

അവൾ എന്തെന്നറിയുവാൻ അദ്ദേഹത്തെ നോക്കി.

“ആദിലക്ഷ്മിയായി തിരഞ്ഞെടുത്ത കന്യകയുടെ അവകാശമാണ് ഈ മൃഗശീ൪ഷനക്ഷത്രം , അപ്പോൾ അതിൽ ഇരിക്കുന്നതിന് മുൻപ് , ഇപ്പോൾ ആദിലക്ഷ്മിപീഠത്തിൽ ഇരിക്കുന്ന കന്യകയുടെ പാദനമസ്കാര൦ ചെയ്തു വേണം ചക്രത്തിൽ പ്രവേശിക്കുവാൻ ”

പാർവ്വതി ഒരു ഞെട്ടലോടെ ആ വാക്കുകൾ കേട്ടു.

അവൾ ഇല്ലയെന്നു തലയാട്ടി

മാലിനിയും ശ്യാമും രാജശേഘരനും പരസ്പരം ഒന്ന് നോക്കി അവർ എഴുന്നേറ്റു.

ഇശാനിക , സൂര്യസേനനെയും തന്‍റെ  അമ്മയെയും നോക്കി ഊറിച്ചിരിച്ചു.

ആദിനാരായണാരൂഢത്തില്‍ പാർവ്വതി അല്ലാതെ മകയീര്യം നക്ഷത്ര സ്ഥാനത്ത് ഇരിക്കാൻ വേറെ ആരുമില്ല, അനുസരിച്ചേ മതിയാകൂ

അവൾ അത് നിർവഹിക്കാതെ ഇരിക്കുന്നത്  കണ്ടപ്പോൾ ഭുവനേശ്വരി ദേവി ഭയപ്പെട്ടു

അവർ വേഗം അവളുടെ അടുക്കലേക്കു ചെന്നു.

“പാറു ,, തമ്പുരാട്ടിയുടെ കാൽ തൊട്ട് വന്ദിച്ചു കൊണ്ട് ആദിനാരായണാരൂഢത്തില്‍ ഇരിക്കൂ വേഗമാകട്ടെ ”

അവൾ വിഷമത്തോടെ അവരെ നോക്കി

“ചെല്ല് മോളെ ,,, ഇശാനിക തമ്പുരാട്ടിയുടെ മുന്നിൽ നമ്മളൊക്കെ ഒരുപാട് പിന്നിലാണ് പോയി പാദനമസ്‌കാരം ചെയ്യൂ ”

അവൾ ചെയ്യാതെ ഇരുന്നപ്പോൾ , കണ്ടു നിന്ന മറ്റു കുടുംബക്കാർ ആക്ഷേപവാക്കുകൾ ചൊരിഞ്ഞു.

“ദേവർമ്മഠത്തെ കുട്ടിക്ക് മര്യാദ ഇല്ലാതെയായോ , രാജകുടുംബത്തെ അപമാനിക്കുന്നതു പോലെ അല്ലെ ഈ ചെയ്തി ”  മാനവേന്ദ്ര വർമ്മൻ എഴുന്നേറ്റു കൊണ്ട് പറഞ്ഞു

അതുകേട്ടു ഭുവനേശ്വരി ദേവി ആകെ വിഷമത്തിലായി.

“ചെല്ല് മോളെ ,,കുടുംബത്തെ മാനം കെടുത്തല്ലേ ” എന്ന് അവർ താഴ്മയായി പറഞ്ഞപ്പോൾ അവൾക്ക് അതിലേറെ  വിഷമമായി.അവൾ വിഷമത്തോടെ ആ സാളഗ്രാമത്തെ നോക്കി ,

ഒടുവിൽ ഇശാനികയുടെ നേരെ നടന്നു ചെന്നു

അവളുടെ മുഖത്തേക്ക് നോക്കി ഇശാനിക അഹന്തയോടെ പുഞ്ചിരിച്ചു.

Updated: December 14, 2021 — 12:07 pm

715 Comments

  1. ❤️❤️❤️❤️

  2. വിഷ്ണു ⚡

    കുറച്ച് ഭാഗങ്ങൾക് ശേഷം ഒരുപാട് സന്തോഷത്തോടെ വായിച്ച് മുഴുവിപ്പിച്ച ഒരു ഭാഗം ഇതാണെന്ന് പറയാം?❤️.

    തുടക്കം തന്നെ മനുഷ്യൻ്റെ വികാരത്തെ തന്നെ എടുത്ത് കൈകാര്യം ചെയ്യുന്ന ആമി.അവൾക് തടുക്കാൻ പോലും ആവാത്ത ആധിയെ സ്വപ്നത്തില് നിന്നും അകറ്റാൻ പോയ സീൻ.അല്ലെങ്കിൽ തന്നെ ആമിയുടെ സീൻ വായിക്കുമ്പോൾ തന്നെ ഞാൻ നിലത്തൊന്നും അല്ല.ഈ ഭാഗത്ത് ആണെങ്കിലും ആ ചെറുകനോട് പറയുന്നത് പോലെ എല്ലാവർക്കും കിട്ടുന്ന ഒരു ഭാഗ്യമല്ല ഇത്??.
    സത്യത്തിൽ ഇപ്പൊ ആദിയും ആമിയും തമ്മിൽ എന്തേലും നടക്കുമെന്ന കാര്യത്തിൽ ഒരു തീരുമാനം ആയിട്ടുണ്ട്.കഴിഞ്ഞ ഭാഗത്തിൽ ആണോ അതിൻ്റെ മുന്നേ ആണോ എന്ന് അറിയില്ല.ആദി അവൻ്റെ വികാരത്തെ കുറിച്ച് ചുടലയോട് പറയുന്നത്.അത് വായിച്ചപ്പോ പെട്ടെന്ന് എനിക്ക് ഓർമ വന്നത് ആമിയെ ആണ്.എങ്കിലും അവൻ്റെ മുഖം തന്നെ കാണുമ്പോൾ കൊല്ലാൻ നടക്കുന്ന ആമി അതിനെ സമ്മതിക്കുന്ന കാര്യം ഇപ്പോഴും ഞാൻ ചിന്തിച്ച് കൊണ്ടിരിക്കുന്നു..എന്തായാലും ആമിയുടെ തുടക്കത്തില് ഉള്ള സീൻ മനസ്സിൽ നിന്ന് പോണില്ല?

    പിന്നെ പറയാൻ ഉള്ളത് അവസാനം ഉള്ള ഭാഗവും ആണ്.ആദ്യം പാറു കരഞ്ഞു പോവുന്നത് കണ്ടപ്പോ ചെറിയ സങ്കടം തോന്നി.

    പക്ഷേ അതിലെ ഏറ്റവും ഇഷ്ടമായത് ഒരു ഡയലോഗ് ആണ്
    //സൂര്യസേനാ ,, വെല്ലുവിളിയാകാം അത് നിന്നോട് പോന്നവരോട് മാത്രം , എന്നെയും വെല്ലുന്ന ഒരു ശിഷ്യന്‍ എനിക്കുണ്ട് , എന്റെ സ്ഥാനത്ത് അവനായിരുന്നുവെങ്കില്‍ ഇപ്പോൾ നിനക്ക് തല ഉണ്ടാകില്ലായിരുന്നു”

    അത് കേട്ട പാർവ്വതി ഒന്ന് ചിന്തിച്ചു

    “ഗുരു ഇങ്ങനെ ആണെങ്കിൽ അപ്പോൾ ശിഷ്യൻ എങ്ങനെയായിരിക്കും “//
    രോമാഞ്ചം എന്നൊക്കെ പറഞാൽ ഇതാണ്.. ?. ആ രംഗം മനസ്സിൽ വെറുതെ ഞാൻ ഓർത്തു നോക്കി.ശിഷ്യൻ ഉണ്ടായിരുന്നു എങ്കിൽ എന്താവും എന്ന്.. ഈ ഡയലോഗ് എനിക്കൊന്നും പറയാൻ ഇല്ല..boom?

    പിന്നെ നമ്മുടെ പാറു തന്നെ.അവളുടെ എതിർ ദിശയിൽ എറിഞ്ഞത് അവളിലേക്ക് വീഴുന്നതും.അതുപോലെ പണ്ട് മുതലേ കൃഷ്ണപരുന്ത് വരുന്ന സീൻ എല്ലാം ഒരുപാട് ഇഷ്ടമാണ്.ഇതിലെ സീൻ അതേപോലെ തന്നെ ഒന്നായിരുന്നു.പാരുവിനെ കണ്ണന് എത്രത്തോളം ഇഷ്ടമാണ് എന്ന് ഉള്ളതിൻ്റെ അടുത്ത തെളിവും ഇവിടെ തന്നെ വീണ്ടും കിട്ടി.

    അപ്പോ അടുത്തതിൽ കാണാം
    ഒരുപാട് സ്നേഹം
    വിഷ്ണു
    ❤️❤️❤️

  3. ♥️♥️♥️♥️❤️❤️❤️❤️

  4. ഹർഷാപ്പി ഹോസ്പിറ്റലിൽ ആയത് കൊണ്ട് കഴിഞ്ഞ പാർട്ട്‌ വായിക്കാൻ പറ്റിയില്ല ഇന്ന് പുതിയ പാർട്ട്‌ വരും എന്ന് അറിഞ്ഞു..

    ഇന്ന് വായിക്കാൻ പറ്റും എന്ന്ഡി തോന്നുന്നില്ല ഡിസ്ചാർജ് ആയിട്ട് വായിച്ചു അഭിപ്രായം പറയാം

    1. ninakk enth patti lonappaaa

      1. കുറച്ചു ദിവസം ആയി കഴിക്കുന്ന ഫുഡ്‌ മൊത്തം ശർദ്ധിക്കാൻ തുടങ്ങി വയറ്റിൽ ഇപ്പോ ചെറുതായി infection ഉണ്ട് ഇനി endoscopy ചെയ്തു നോക്കണം എന്നൊക്കെ പറയുന്നുണ്ട്

        1. ആണോ
          അമീബ ആണോ.
          Anagne എന്തോ മൈക്രോ organisam കയറിയ ഇങ്ങനെ വരുമെന്ന് കേട്ടിട്ടുണ്ട്
          പുറത്ത് ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിക്കാന് പാടില്ല.
          വെള്ളം തിളപ്പിച്ച് കുടിക്കണം
          ചൂടുള്ള ഭക്ഷണം കഴിക്കണം

  5. 10.30 കൊണ്ട് ഇവിടെ വരും
    Chapter 35

    ബാക്കി എനിക്ക്
    ?
    അറിഞ്ഞൂടാ
    ?

    1. Aha… ഇന്ന് പകല്‍ വരുമല്ലോ… അരമണിക്കൂര്‍ കൂടി

    2. Varanam Varanam Mr Induchoodan. Ee Varavum kaathirikkukayaanu… ?

Comments are closed.