അപരാജിതന്‍ 34 [Harshan] 8114

കുലപതി പറയുന്നത് കേട്ടു എല്ലാവരും അല്പം നേരം ചിന്തിച്ചു.

“നിയമം എന്താണോ അത് അനുവർത്തിക്കണമെന്നാണ് എന്‍റെ   അഭിപ്രായം ,,ബാക്കി നിങ്ങളുടെ തീരുമാനം പോലെ ” മഹാശ്വേതാ ദേവി എല്ലാവരും കേൾക്കെ വിനീതമായി തന്‍റെ   അഭിപ്രായം പറഞ്ഞു.

 

ശ്രീധർമ്മസേനൻ എന്താണോ ആദിനാരായണാരൂഢ നിയമം അത് പോലെ നടക്കട്ടെ  എന്ന് തന്‍റെ  തീരുമാനം അറിയിച്ചു.

 

അതി൯ പ്രകാരം സാളഗ്രാമ വിഗ്രഹത്തിന്‍റെ  കാൽപാദത്തിൽ സമർപ്പിച്ചിരുന്ന താമരപ്പൂവില്‍ നിന്നും ഒരു ഇതള്‍ ഇറുത്ത്   ജ്യോതിഷ കുലപതി

വന്നു.

പ്രാർത്ഥനകൾ നടത്തികൊണ്ടു പിൻതിരിഞ്ഞു നിന്ന്  മുകളിലേക്ക്  ഇതള്‍ ഉയർത്തി എറിഞ്ഞു.

 

സർവ്വരും ആ താമരപ്പൂവിതളിന്റെ  സഞ്ചാരം ഭക്തിയോടെ കൈകൾ കൂപ്പി കണ്ടു നിന്നു.

മുകളിൽ നിന്നും താമരപ്പൂവിതള്‍ മെല്ലെ വായുവിലൂടെ തെന്നി നീങ്ങി രാശിചക്രത്തിൽ മൃഗശീർഷ നക്ഷത്രചക്രത്തിനു മുന്നിലായി വന്നുപതിച്ചു.

 

താമരപ്പൂവിതള്‍ പതിച്ചത് ഇശാനികയുടെ സ്ഥാനത്ത് തന്നെ

ആദിലക്ഷ്മി സ്വരൂപമായി നാരായണൻ കണ്ടത് ഇശാനികയെ തന്നെ.

സർവ്വരും അത്ഭുതത്തോടെ തന്നെ നാരായണനാമം ജപിച്ചുകൊണ്ട് ഭഗവാനെ വാഴ്ത്തി.

“കണ്ടില്ലേ കുലപതി ,, ഇപ്പോൾ മനസിലായില്ലേ ,, ഇത് നാരായണന്‍റെ  തീരുമാനം തന്നെയാണ് ” മാനവേന്ദ്ര വർമ്മൻ എല്ലാരു൦ കേൾക്കെ തന്നെ പറഞ്ഞു.

സർവ്വ ആദരവും കൊടുത്തു കൊണ്ട് തന്നെ ഇശാനികയെ അവിടെ നിന്നും എഴുന്നേൽപ്പിച്ചു.

ഏഴു വെള്ളി പീഠങ്ങൾക്കു മേലെയുള്ള ഉയർന്ന സ്വർണ്ണ പീഠത്തിൽ ഇശാനികയെ ഇരുത്തി.

നാരായണന്‍റെ  തീരുമാനം ഇശാനിക ആദിലക്ഷ്‌മി സ്വരൂപം കൊള്ളുന്ന കന്യകയായി തന്‍റെ   സാളഗ്രാമത്തിന്‍റെ  ഉടമസ്ഥയായി അമൂല്യമായ വിഗ്രഹത്തെ   കൈകളിലേന്തി കർമ്മങ്ങളിൽ പങ്കാളിയാകും.

ഇശാനിക എഴുന്നേറ്റപ്പോൾ മൃഗശീർഷ നക്ഷത്രക്കളം ശൂന്യമായി.

ജ്യോതിഷകുലപതി പറഞ്ഞു

ആദിനാരായണാരൂഢ൦ ശൂന്യമായി ഇരിക്കാൻ പാടില്ല , അത് കൊണ്ട് നേരത്തെ ഇശാനിക തമ്പുരാട്ടിയുടെ ഒപ്പം എഴുന്നേറ്റ ആ പെൺകുട്ടി ഇങ്ങോട്ടു വരൂ ”

മാലിനി പാർവതിയെ തോണ്ടി

“മോളെ എഴുന്നേൽക്ക് ,, ”

അവൾക്ക് എഴുന്നേൽക്കാൻ ഒട്ടും താല്പര്യമുണ്ടായില്ല

“മറ്റൊരാൾക്ക് പകരം പോയി താനെന്തിനാണ് അവിടെയിരിക്കുന്നത് , എണ്ണം തികയ്ക്കാനോ എന്നവൾ ചിന്തിച്ചതിനാൽ എഴുന്നേറ്റില്ല

അപ്പോളേക്കും ഭുവനേശ്വരി ദേവി കൂടെ അവളെ നിർബന്ധിച്ചു.

Updated: December 14, 2021 — 12:07 pm

715 Comments

  1. ❤️❤️❤️❤️

  2. വിഷ്ണു ⚡

    കുറച്ച് ഭാഗങ്ങൾക് ശേഷം ഒരുപാട് സന്തോഷത്തോടെ വായിച്ച് മുഴുവിപ്പിച്ച ഒരു ഭാഗം ഇതാണെന്ന് പറയാം?❤️.

    തുടക്കം തന്നെ മനുഷ്യൻ്റെ വികാരത്തെ തന്നെ എടുത്ത് കൈകാര്യം ചെയ്യുന്ന ആമി.അവൾക് തടുക്കാൻ പോലും ആവാത്ത ആധിയെ സ്വപ്നത്തില് നിന്നും അകറ്റാൻ പോയ സീൻ.അല്ലെങ്കിൽ തന്നെ ആമിയുടെ സീൻ വായിക്കുമ്പോൾ തന്നെ ഞാൻ നിലത്തൊന്നും അല്ല.ഈ ഭാഗത്ത് ആണെങ്കിലും ആ ചെറുകനോട് പറയുന്നത് പോലെ എല്ലാവർക്കും കിട്ടുന്ന ഒരു ഭാഗ്യമല്ല ഇത്??.
    സത്യത്തിൽ ഇപ്പൊ ആദിയും ആമിയും തമ്മിൽ എന്തേലും നടക്കുമെന്ന കാര്യത്തിൽ ഒരു തീരുമാനം ആയിട്ടുണ്ട്.കഴിഞ്ഞ ഭാഗത്തിൽ ആണോ അതിൻ്റെ മുന്നേ ആണോ എന്ന് അറിയില്ല.ആദി അവൻ്റെ വികാരത്തെ കുറിച്ച് ചുടലയോട് പറയുന്നത്.അത് വായിച്ചപ്പോ പെട്ടെന്ന് എനിക്ക് ഓർമ വന്നത് ആമിയെ ആണ്.എങ്കിലും അവൻ്റെ മുഖം തന്നെ കാണുമ്പോൾ കൊല്ലാൻ നടക്കുന്ന ആമി അതിനെ സമ്മതിക്കുന്ന കാര്യം ഇപ്പോഴും ഞാൻ ചിന്തിച്ച് കൊണ്ടിരിക്കുന്നു..എന്തായാലും ആമിയുടെ തുടക്കത്തില് ഉള്ള സീൻ മനസ്സിൽ നിന്ന് പോണില്ല?

    പിന്നെ പറയാൻ ഉള്ളത് അവസാനം ഉള്ള ഭാഗവും ആണ്.ആദ്യം പാറു കരഞ്ഞു പോവുന്നത് കണ്ടപ്പോ ചെറിയ സങ്കടം തോന്നി.

    പക്ഷേ അതിലെ ഏറ്റവും ഇഷ്ടമായത് ഒരു ഡയലോഗ് ആണ്
    //സൂര്യസേനാ ,, വെല്ലുവിളിയാകാം അത് നിന്നോട് പോന്നവരോട് മാത്രം , എന്നെയും വെല്ലുന്ന ഒരു ശിഷ്യന്‍ എനിക്കുണ്ട് , എന്റെ സ്ഥാനത്ത് അവനായിരുന്നുവെങ്കില്‍ ഇപ്പോൾ നിനക്ക് തല ഉണ്ടാകില്ലായിരുന്നു”

    അത് കേട്ട പാർവ്വതി ഒന്ന് ചിന്തിച്ചു

    “ഗുരു ഇങ്ങനെ ആണെങ്കിൽ അപ്പോൾ ശിഷ്യൻ എങ്ങനെയായിരിക്കും “//
    രോമാഞ്ചം എന്നൊക്കെ പറഞാൽ ഇതാണ്.. ?. ആ രംഗം മനസ്സിൽ വെറുതെ ഞാൻ ഓർത്തു നോക്കി.ശിഷ്യൻ ഉണ്ടായിരുന്നു എങ്കിൽ എന്താവും എന്ന്.. ഈ ഡയലോഗ് എനിക്കൊന്നും പറയാൻ ഇല്ല..boom?

    പിന്നെ നമ്മുടെ പാറു തന്നെ.അവളുടെ എതിർ ദിശയിൽ എറിഞ്ഞത് അവളിലേക്ക് വീഴുന്നതും.അതുപോലെ പണ്ട് മുതലേ കൃഷ്ണപരുന്ത് വരുന്ന സീൻ എല്ലാം ഒരുപാട് ഇഷ്ടമാണ്.ഇതിലെ സീൻ അതേപോലെ തന്നെ ഒന്നായിരുന്നു.പാരുവിനെ കണ്ണന് എത്രത്തോളം ഇഷ്ടമാണ് എന്ന് ഉള്ളതിൻ്റെ അടുത്ത തെളിവും ഇവിടെ തന്നെ വീണ്ടും കിട്ടി.

    അപ്പോ അടുത്തതിൽ കാണാം
    ഒരുപാട് സ്നേഹം
    വിഷ്ണു
    ❤️❤️❤️

  3. ♥️♥️♥️♥️❤️❤️❤️❤️

  4. ഹർഷാപ്പി ഹോസ്പിറ്റലിൽ ആയത് കൊണ്ട് കഴിഞ്ഞ പാർട്ട്‌ വായിക്കാൻ പറ്റിയില്ല ഇന്ന് പുതിയ പാർട്ട്‌ വരും എന്ന് അറിഞ്ഞു..

    ഇന്ന് വായിക്കാൻ പറ്റും എന്ന്ഡി തോന്നുന്നില്ല ഡിസ്ചാർജ് ആയിട്ട് വായിച്ചു അഭിപ്രായം പറയാം

    1. ninakk enth patti lonappaaa

      1. കുറച്ചു ദിവസം ആയി കഴിക്കുന്ന ഫുഡ്‌ മൊത്തം ശർദ്ധിക്കാൻ തുടങ്ങി വയറ്റിൽ ഇപ്പോ ചെറുതായി infection ഉണ്ട് ഇനി endoscopy ചെയ്തു നോക്കണം എന്നൊക്കെ പറയുന്നുണ്ട്

        1. ആണോ
          അമീബ ആണോ.
          Anagne എന്തോ മൈക്രോ organisam കയറിയ ഇങ്ങനെ വരുമെന്ന് കേട്ടിട്ടുണ്ട്
          പുറത്ത് ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിക്കാന് പാടില്ല.
          വെള്ളം തിളപ്പിച്ച് കുടിക്കണം
          ചൂടുള്ള ഭക്ഷണം കഴിക്കണം

  5. 10.30 കൊണ്ട് ഇവിടെ വരും
    Chapter 35

    ബാക്കി എനിക്ക്
    ?
    അറിഞ്ഞൂടാ
    ?

    1. Aha… ഇന്ന് പകല്‍ വരുമല്ലോ… അരമണിക്കൂര്‍ കൂടി

    2. Varanam Varanam Mr Induchoodan. Ee Varavum kaathirikkukayaanu… ?

Comments are closed.