അപരാജിതന്‍ 34 [Harshan] 8114

ആ ചടങ്ങു കഴിഞ്ഞപ്പോൾ സാളഗ്രാമത്തിൽ ആദ്യ അർച്ചന നടത്തി.

വിഷ്ണുമന്ത്രങ്ങൾ എങ്ങും മുഴങ്ങി

ഭഗവാന് ആരതി ഉഴിഞ്ഞു

ഭക്തിസാന്ദ്രമായ അന്തരീക്ഷം.

അത് കഴിഞ്ഞപ്പോൾ നാരായണാരൂഢത്തിലുള്ള ചടങ്ങുകൾ വീണ്ടും ആരംഭിച്ചു.

ഏറ്റവും പ്രധാനമായ ചടങ്ങ്.

“അടുത്തത് ഈ മഹാസാലഗ്രാമ പ്രതിഷ്ഠയുടെ ഏറ്റവും പ്രധാനപ്പെട്ട, അഷ്ടലക്ഷ്മികളിൽ ഏറ്റവും ഉന്നതമായ  ആദിലക്ഷ്മി സ്വരൂപത്തെ തിരഞ്ഞെടുക്കൽ , ആദി ലക്ഷ്മി സ്വരൂപത്തിലുള്ള ആ കന്യകയായിരിക്കും നാരായണ സാളഗ്രാമത്തിന്‍റെ  ഉടമസ്ഥ.  പ്രതിഷ്ഠാകർമ്മത്തിൽ ഈ മഹാ വിഗ്രഹത്തെ കൈകളിൽ  സ്വീകരിക്കേണ്ടുന്നതും മറ്റ് ആചാരങ്ങള്‍ നിര്‍വഹിക്കേണ്ടതും ആദിലക്ഷ്മി സ്വരൂപിണിയായ ആ കന്യകയായിരിക്കും    ”

ജ്യോതിഷകുലപതി അറിയിച്ചു.

അത് കേട്ട് മാനവേന്ദ്ര വർമ്മൻ ജ്യോതിഷിയോട് പറഞ്ഞു

 

“അതിന്‍റെ   ആവശ്യമുണ്ടോ , കുലപതീ , ഈ രാശിചക്രത്തിൽ ആദിലക്ഷ്മിയാകാൻ ഏറ്റവും യോഗ്യയായവൾ ഇശാനികയല്ലേ” മാനവേന്ദ്ര വര്‍മ്മന്‍ ചോദിച്ചു

അത് കേട്ട് സകല കുടുംബക്കാരും ഒന്നടങ്കം അതിനെ അനുകൂലിച്ചു

“അതെ അതെ ,, ഇശാനിക തമ്പുരാട്ടി തന്നെയാണ് അതിനായി യോഗ്യ , ആദിലക്ഷ്മി സ്ഥാനം സ്ഥാനം കൊണ്ട് നാരായണനു പ്രിയങ്കരിയായ ഇശാനിക തമ്പുരാട്ടിക്ക് തന്നെ “ സര്‍വ്വരും അഭിപ്രായം പറഞ്ഞു.

അത് കേട്ട് ശ്രീധർമ്മനും ഭാര്യ രൂപപ്രഭയും പരസപരം നോക്കിചിരിച്ചു

അഭിമാനവും അഹന്തയും നിറഞ്ഞ ഇശാനിക പുഞ്ചിരിയോടെ എല്ലാവരെയും നോക്കി.പക്ഷെ മഹാശ്വേതാദേവി അതിനോട് യോജിച്ചിരുന്നില്ല എങ്കിലും അവർക്ക് അഭിപ്രായം പറയുവാൻ മടിയായിരുന്നു.

തന്‍റെ  വാക്കുകൾ ആരും മുഖവിലയ്ക്ക് എടുക്കില്ല എന്ന് അവർക്കു നല്ലപോലെ ബോധ്യമുണ്ടായിരുന്നു.

“അത് മതി കുലപതി ,, അതിനൊരു തിരഞ്ഞെടുപ്പ് വേണ്ട ” മാനവേന്ദ്ര വർമ്മൻ ഉപദേശിച്ചു.

കുലപതി കൂടെയുള്ള മറ്റു ജ്യോതിഷ ആചാര്യന്മാരോട് സംസാരിച്ചു എന്നിട്ടു തിരികെ വന്നു

“ഈ ആദിനാരായണാരൂഢ അധിപതി നാരായണനാണ് , ആദിലക്ഷ്മിയെ തെരഞ്ഞെടുക്കണ്ടത് നാരായണൻ തന്നെയാണ് , അതിൽ എനിക്കോ നിങ്ങൾക്കോ അഭിപ്രായം പറയുവാനോ തീരുമാനം പറയുവാനോ സാധ്യമല്ല,, ഒരു കാര്യം ഓർക്കണം ആദിലക്ഷ്മിയുടെ സ്ഥാനമാണ് ഈ ചടങ്ങുകളുടെ ഭാവി തീരുമാനിക്കുന്നത് ,,നമ്മളിവിടെ പ്രശനം കാണുന്നത് നിങ്ങൾ മത്സരത്തിൽ വിജയിക്കുമോ ഇല്ലയോ എന്നല്ല ഈ മഹാസാളഗ്രാമ പ്രതിഷ്ഠ നടക്കുമോ എന്നതാണ്,, ഇനി ഏകപക്ഷീയമായി ഒരു തിരഞ്ഞെടുപ്പാണ് നിങ്ങള്‍   ആഗ്രഹിക്കുന്നതെങ്കിൽ പിന്നെ ഈ ആദിനാരായണാരൂഢത്തിനു  പ്രാധാന്യം എന്താണ്, അത് നാരായണന് മൂല്യം കൽപ്പിക്കാത്ത പോലെയല്ലേ ”

Updated: December 14, 2021 — 12:07 pm

715 Comments

  1. ❤️❤️❤️❤️

  2. വിഷ്ണു ⚡

    കുറച്ച് ഭാഗങ്ങൾക് ശേഷം ഒരുപാട് സന്തോഷത്തോടെ വായിച്ച് മുഴുവിപ്പിച്ച ഒരു ഭാഗം ഇതാണെന്ന് പറയാം?❤️.

    തുടക്കം തന്നെ മനുഷ്യൻ്റെ വികാരത്തെ തന്നെ എടുത്ത് കൈകാര്യം ചെയ്യുന്ന ആമി.അവൾക് തടുക്കാൻ പോലും ആവാത്ത ആധിയെ സ്വപ്നത്തില് നിന്നും അകറ്റാൻ പോയ സീൻ.അല്ലെങ്കിൽ തന്നെ ആമിയുടെ സീൻ വായിക്കുമ്പോൾ തന്നെ ഞാൻ നിലത്തൊന്നും അല്ല.ഈ ഭാഗത്ത് ആണെങ്കിലും ആ ചെറുകനോട് പറയുന്നത് പോലെ എല്ലാവർക്കും കിട്ടുന്ന ഒരു ഭാഗ്യമല്ല ഇത്??.
    സത്യത്തിൽ ഇപ്പൊ ആദിയും ആമിയും തമ്മിൽ എന്തേലും നടക്കുമെന്ന കാര്യത്തിൽ ഒരു തീരുമാനം ആയിട്ടുണ്ട്.കഴിഞ്ഞ ഭാഗത്തിൽ ആണോ അതിൻ്റെ മുന്നേ ആണോ എന്ന് അറിയില്ല.ആദി അവൻ്റെ വികാരത്തെ കുറിച്ച് ചുടലയോട് പറയുന്നത്.അത് വായിച്ചപ്പോ പെട്ടെന്ന് എനിക്ക് ഓർമ വന്നത് ആമിയെ ആണ്.എങ്കിലും അവൻ്റെ മുഖം തന്നെ കാണുമ്പോൾ കൊല്ലാൻ നടക്കുന്ന ആമി അതിനെ സമ്മതിക്കുന്ന കാര്യം ഇപ്പോഴും ഞാൻ ചിന്തിച്ച് കൊണ്ടിരിക്കുന്നു..എന്തായാലും ആമിയുടെ തുടക്കത്തില് ഉള്ള സീൻ മനസ്സിൽ നിന്ന് പോണില്ല?

    പിന്നെ പറയാൻ ഉള്ളത് അവസാനം ഉള്ള ഭാഗവും ആണ്.ആദ്യം പാറു കരഞ്ഞു പോവുന്നത് കണ്ടപ്പോ ചെറിയ സങ്കടം തോന്നി.

    പക്ഷേ അതിലെ ഏറ്റവും ഇഷ്ടമായത് ഒരു ഡയലോഗ് ആണ്
    //സൂര്യസേനാ ,, വെല്ലുവിളിയാകാം അത് നിന്നോട് പോന്നവരോട് മാത്രം , എന്നെയും വെല്ലുന്ന ഒരു ശിഷ്യന്‍ എനിക്കുണ്ട് , എന്റെ സ്ഥാനത്ത് അവനായിരുന്നുവെങ്കില്‍ ഇപ്പോൾ നിനക്ക് തല ഉണ്ടാകില്ലായിരുന്നു”

    അത് കേട്ട പാർവ്വതി ഒന്ന് ചിന്തിച്ചു

    “ഗുരു ഇങ്ങനെ ആണെങ്കിൽ അപ്പോൾ ശിഷ്യൻ എങ്ങനെയായിരിക്കും “//
    രോമാഞ്ചം എന്നൊക്കെ പറഞാൽ ഇതാണ്.. ?. ആ രംഗം മനസ്സിൽ വെറുതെ ഞാൻ ഓർത്തു നോക്കി.ശിഷ്യൻ ഉണ്ടായിരുന്നു എങ്കിൽ എന്താവും എന്ന്.. ഈ ഡയലോഗ് എനിക്കൊന്നും പറയാൻ ഇല്ല..boom?

    പിന്നെ നമ്മുടെ പാറു തന്നെ.അവളുടെ എതിർ ദിശയിൽ എറിഞ്ഞത് അവളിലേക്ക് വീഴുന്നതും.അതുപോലെ പണ്ട് മുതലേ കൃഷ്ണപരുന്ത് വരുന്ന സീൻ എല്ലാം ഒരുപാട് ഇഷ്ടമാണ്.ഇതിലെ സീൻ അതേപോലെ തന്നെ ഒന്നായിരുന്നു.പാരുവിനെ കണ്ണന് എത്രത്തോളം ഇഷ്ടമാണ് എന്ന് ഉള്ളതിൻ്റെ അടുത്ത തെളിവും ഇവിടെ തന്നെ വീണ്ടും കിട്ടി.

    അപ്പോ അടുത്തതിൽ കാണാം
    ഒരുപാട് സ്നേഹം
    വിഷ്ണു
    ❤️❤️❤️

  3. ♥️♥️♥️♥️❤️❤️❤️❤️

  4. ഹർഷാപ്പി ഹോസ്പിറ്റലിൽ ആയത് കൊണ്ട് കഴിഞ്ഞ പാർട്ട്‌ വായിക്കാൻ പറ്റിയില്ല ഇന്ന് പുതിയ പാർട്ട്‌ വരും എന്ന് അറിഞ്ഞു..

    ഇന്ന് വായിക്കാൻ പറ്റും എന്ന്ഡി തോന്നുന്നില്ല ഡിസ്ചാർജ് ആയിട്ട് വായിച്ചു അഭിപ്രായം പറയാം

    1. ninakk enth patti lonappaaa

      1. കുറച്ചു ദിവസം ആയി കഴിക്കുന്ന ഫുഡ്‌ മൊത്തം ശർദ്ധിക്കാൻ തുടങ്ങി വയറ്റിൽ ഇപ്പോ ചെറുതായി infection ഉണ്ട് ഇനി endoscopy ചെയ്തു നോക്കണം എന്നൊക്കെ പറയുന്നുണ്ട്

        1. ആണോ
          അമീബ ആണോ.
          Anagne എന്തോ മൈക്രോ organisam കയറിയ ഇങ്ങനെ വരുമെന്ന് കേട്ടിട്ടുണ്ട്
          പുറത്ത് ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിക്കാന് പാടില്ല.
          വെള്ളം തിളപ്പിച്ച് കുടിക്കണം
          ചൂടുള്ള ഭക്ഷണം കഴിക്കണം

  5. 10.30 കൊണ്ട് ഇവിടെ വരും
    Chapter 35

    ബാക്കി എനിക്ക്
    ?
    അറിഞ്ഞൂടാ
    ?

    1. Aha… ഇന്ന് പകല്‍ വരുമല്ലോ… അരമണിക്കൂര്‍ കൂടി

    2. Varanam Varanam Mr Induchoodan. Ee Varavum kaathirikkukayaanu… ?

Comments are closed.