അപരാജിതന്‍ 34 [Harshan] 8116

ആദിനാരായണാരൂഢത്തില്‍  കന്യകകളെ നക്ഷത്രസ്ഥാനത്ത് ഇരുത്തി അവരിരിക്കുന്ന രാശികളുടെ അധിപരായ ഗ്രഹങ്ങൾക്കും  ഗ്രഹങ്ങളുടെ ദേവതകൾക്കും  അതാത് രാശികളിൽ കുടികൊള്ളുന്ന നക്ഷത്രങ്ങളുടെ ദേവതകൾക്കും എല്ലാം യഥാവിധി പൂജകൾ നടത്തി.

ജ്യോതിഷ കുലപതി  വാഗീശ്വരന്‍ എഴുന്നേറ്റു.

പ്രാർത്ഥനകളോടെ ആദിനാരായണാരൂഢത്തില്‍ ഉപവിഷ്ടരായ കന്യകകൾക്ക് തുളസി തീർത്ഥം പകർന്നു കൊടുത്തു.അവിടെയിരിക്കുന്ന സകലരെയും തളിച്ചു.നിർഭാഗ്യവശാൽ പാർവതിയുടെ ദേഹത്ത് തുളസിതീർത്ഥവും വീണില്ല.

അതും അവളെ വിഷമിപ്പിച്ചു.

“അടുത്തത് പ്രതിഷ്ഠാകർമ്മത്തിനു വേണ്ടി ഏഴു കന്യകമാരെ തിരഞ്ഞെടുക്കുന്ന ചടങ്ങാണ്. അവരായിരിക്കും സപ്തലക്ഷ്മിമാര്‍.  ഇതിലെ ഏതു കർമ്മങ്ങളുടെയും അധിപതിയും കർത്താവും നാരായണൻ തന്നെയാണ്, ഈയുള്ളവൻ അതിനൊരു മാധ്യമം ആകുന്നെയുള്ളൂ”

 

പ്രതിഷ്ഠാകർമ്മത്തിൽ  അഷ്ടലക്ഷ്മിമാരിൽ ഒരാളെ ഒഴിച്ച് ഏഴു ലക്ഷ്മിമാരുടെ സാന്നിധ്യത്തെ സൂചിപ്പിക്കുന്ന തരത്തിൽ ഏഴു കന്യകമാരെ  ആദിനാരായണാരൂഢത്തില്‍ നിന്നും തിരഞ്ഞെടുക്കും, അവർ പ്രതിഷ്ഠാകർമ്മം നടക്കുമ്പോൾ പൂർണ്ണമായും വ്രതശുദ്ധികളോടെ ആദിമധ്യാന്തം സന്നിഹിതരായിക്കണം.

ജ്യോതിഷ കുലപതി ഒരു താലത്തിൽ നിന്നും അഷ്ടഭുജ ആകൃതിയുള്ള ചെറിയ ലോലമായ സ്വർണ്ണപാളികൾ ഏഴെണ്ണം കൈയിലെടുത്തു.

ഓരോ പാളിയിലും ഓരോ രൂപം വരഞ്ഞിട്ടുണ്ടായിരുന്നു.

ഒന്നിൽ അരിമണിയുടെ രൂപം ധാന്യലക്ഷ്മിയെയും

രണ്ടിൽ ആനയുടെ രുപം ഗജലക്ഷ്മിയെയും

മൂന്നിൽ ആയുധരൂപം ധൈര്യലക്ഷ്മിയെയും

നാലിൽ കുഞ്ഞിന്‍റെ  രൂപം സന്താനലക്ഷ്മിയെയും

അഞ്ചിൽ പുസ്തകരൂപം വിദ്യാലക്ഷ്മിയെയും

ആറിൽ നാണയരുപം ധനലക്ഷ്മിയെയും

ഏഴിൽ കൊടിയടയാളം വിജയലക്ഷ്‌മിയെയും സൂചിപ്പിക്കുന്ന രീതിയിൽ.

 

ജ്യോതിഷകുലപതി വിഷ്ണുമന്ത്രങ്ങൾ ജപിച്ചു കൊണ്ട് ആ ആദിനാരായണാരൂഢത്തെ ഏഴുവട്ടം പ്രദക്ഷിണം ചെയ്തു കൊണ്ട്  ഉയർത്തി ആ സ്വർണ്ണപാളികൾ എറിഞ്ഞു.

അവ മുകളിലേക്ക് ഉയർന്നു കൊണ്ട് നാലുപാടും ചിതറി ചക്രത്തിൽ ഇരിക്കുന്ന കന്യകമാരുടെ ദേഹത്തും സമീപത്തുമായി  വീണു.ഏതേതു നക്ഷത്ര സ്ഥാനത്താണോ വീണത് അവിടെയിരിക്കുന്ന കന്യകമാർ ആ സ്വർണ്ണപാളികൾ കയ്യിലെടുത്തു.

കുലപതിയുടെ ഉപദേശപ്രകാരം അവിടെ നിന്നും എഴുന്നേറ്റു

അവർ ദേവർമ്മഠത്തെ വൈഷ്ണവിയും ഇന്ദുലേഖയും നന്ദക കുടുംബത്തിലെ രണ്ടു കന്യകമാരും സുദർശന കുടുംബത്തിലെ മൂന്ന് കന്യകമാരുമായിരുന്നു.

അവരെ അവിടെ നിന്നും മാറ്റി സമീപമുളള ഏഴു വെള്ളി പീഠങ്ങളിൽ ഇരുത്തി.

ഒഴിവു വന്നയിടങ്ങളിൽ അതെ നക്ഷത്രങ്ങളിൽ ജനിച്ച മറ്റു ബാലികമാരെ കൊണ്ട് വന്നിരുത്തി ആരൂഡത്തെ പൂർണ്ണമാക്കി.

Updated: December 14, 2021 — 12:07 pm

715 Comments

  1. ❤️❤️❤️❤️

  2. വിഷ്ണു ⚡

    കുറച്ച് ഭാഗങ്ങൾക് ശേഷം ഒരുപാട് സന്തോഷത്തോടെ വായിച്ച് മുഴുവിപ്പിച്ച ഒരു ഭാഗം ഇതാണെന്ന് പറയാം?❤️.

    തുടക്കം തന്നെ മനുഷ്യൻ്റെ വികാരത്തെ തന്നെ എടുത്ത് കൈകാര്യം ചെയ്യുന്ന ആമി.അവൾക് തടുക്കാൻ പോലും ആവാത്ത ആധിയെ സ്വപ്നത്തില് നിന്നും അകറ്റാൻ പോയ സീൻ.അല്ലെങ്കിൽ തന്നെ ആമിയുടെ സീൻ വായിക്കുമ്പോൾ തന്നെ ഞാൻ നിലത്തൊന്നും അല്ല.ഈ ഭാഗത്ത് ആണെങ്കിലും ആ ചെറുകനോട് പറയുന്നത് പോലെ എല്ലാവർക്കും കിട്ടുന്ന ഒരു ഭാഗ്യമല്ല ഇത്??.
    സത്യത്തിൽ ഇപ്പൊ ആദിയും ആമിയും തമ്മിൽ എന്തേലും നടക്കുമെന്ന കാര്യത്തിൽ ഒരു തീരുമാനം ആയിട്ടുണ്ട്.കഴിഞ്ഞ ഭാഗത്തിൽ ആണോ അതിൻ്റെ മുന്നേ ആണോ എന്ന് അറിയില്ല.ആദി അവൻ്റെ വികാരത്തെ കുറിച്ച് ചുടലയോട് പറയുന്നത്.അത് വായിച്ചപ്പോ പെട്ടെന്ന് എനിക്ക് ഓർമ വന്നത് ആമിയെ ആണ്.എങ്കിലും അവൻ്റെ മുഖം തന്നെ കാണുമ്പോൾ കൊല്ലാൻ നടക്കുന്ന ആമി അതിനെ സമ്മതിക്കുന്ന കാര്യം ഇപ്പോഴും ഞാൻ ചിന്തിച്ച് കൊണ്ടിരിക്കുന്നു..എന്തായാലും ആമിയുടെ തുടക്കത്തില് ഉള്ള സീൻ മനസ്സിൽ നിന്ന് പോണില്ല?

    പിന്നെ പറയാൻ ഉള്ളത് അവസാനം ഉള്ള ഭാഗവും ആണ്.ആദ്യം പാറു കരഞ്ഞു പോവുന്നത് കണ്ടപ്പോ ചെറിയ സങ്കടം തോന്നി.

    പക്ഷേ അതിലെ ഏറ്റവും ഇഷ്ടമായത് ഒരു ഡയലോഗ് ആണ്
    //സൂര്യസേനാ ,, വെല്ലുവിളിയാകാം അത് നിന്നോട് പോന്നവരോട് മാത്രം , എന്നെയും വെല്ലുന്ന ഒരു ശിഷ്യന്‍ എനിക്കുണ്ട് , എന്റെ സ്ഥാനത്ത് അവനായിരുന്നുവെങ്കില്‍ ഇപ്പോൾ നിനക്ക് തല ഉണ്ടാകില്ലായിരുന്നു”

    അത് കേട്ട പാർവ്വതി ഒന്ന് ചിന്തിച്ചു

    “ഗുരു ഇങ്ങനെ ആണെങ്കിൽ അപ്പോൾ ശിഷ്യൻ എങ്ങനെയായിരിക്കും “//
    രോമാഞ്ചം എന്നൊക്കെ പറഞാൽ ഇതാണ്.. ?. ആ രംഗം മനസ്സിൽ വെറുതെ ഞാൻ ഓർത്തു നോക്കി.ശിഷ്യൻ ഉണ്ടായിരുന്നു എങ്കിൽ എന്താവും എന്ന്.. ഈ ഡയലോഗ് എനിക്കൊന്നും പറയാൻ ഇല്ല..boom?

    പിന്നെ നമ്മുടെ പാറു തന്നെ.അവളുടെ എതിർ ദിശയിൽ എറിഞ്ഞത് അവളിലേക്ക് വീഴുന്നതും.അതുപോലെ പണ്ട് മുതലേ കൃഷ്ണപരുന്ത് വരുന്ന സീൻ എല്ലാം ഒരുപാട് ഇഷ്ടമാണ്.ഇതിലെ സീൻ അതേപോലെ തന്നെ ഒന്നായിരുന്നു.പാരുവിനെ കണ്ണന് എത്രത്തോളം ഇഷ്ടമാണ് എന്ന് ഉള്ളതിൻ്റെ അടുത്ത തെളിവും ഇവിടെ തന്നെ വീണ്ടും കിട്ടി.

    അപ്പോ അടുത്തതിൽ കാണാം
    ഒരുപാട് സ്നേഹം
    വിഷ്ണു
    ❤️❤️❤️

  3. ♥️♥️♥️♥️❤️❤️❤️❤️

  4. ഹർഷാപ്പി ഹോസ്പിറ്റലിൽ ആയത് കൊണ്ട് കഴിഞ്ഞ പാർട്ട്‌ വായിക്കാൻ പറ്റിയില്ല ഇന്ന് പുതിയ പാർട്ട്‌ വരും എന്ന് അറിഞ്ഞു..

    ഇന്ന് വായിക്കാൻ പറ്റും എന്ന്ഡി തോന്നുന്നില്ല ഡിസ്ചാർജ് ആയിട്ട് വായിച്ചു അഭിപ്രായം പറയാം

    1. ninakk enth patti lonappaaa

      1. കുറച്ചു ദിവസം ആയി കഴിക്കുന്ന ഫുഡ്‌ മൊത്തം ശർദ്ധിക്കാൻ തുടങ്ങി വയറ്റിൽ ഇപ്പോ ചെറുതായി infection ഉണ്ട് ഇനി endoscopy ചെയ്തു നോക്കണം എന്നൊക്കെ പറയുന്നുണ്ട്

        1. ആണോ
          അമീബ ആണോ.
          Anagne എന്തോ മൈക്രോ organisam കയറിയ ഇങ്ങനെ വരുമെന്ന് കേട്ടിട്ടുണ്ട്
          പുറത്ത് ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിക്കാന് പാടില്ല.
          വെള്ളം തിളപ്പിച്ച് കുടിക്കണം
          ചൂടുള്ള ഭക്ഷണം കഴിക്കണം

  5. 10.30 കൊണ്ട് ഇവിടെ വരും
    Chapter 35

    ബാക്കി എനിക്ക്
    ?
    അറിഞ്ഞൂടാ
    ?

    1. Aha… ഇന്ന് പകല്‍ വരുമല്ലോ… അരമണിക്കൂര്‍ കൂടി

    2. Varanam Varanam Mr Induchoodan. Ee Varavum kaathirikkukayaanu… ?

Comments are closed.