അപരാജിതന്‍ 34 [Harshan] 8114

അവരിൽ രാജഭക്തി കൂടിയവർ അഭിപ്രായം പറഞ്ഞു.

“എന്താ ദേവര്‍മഠത്തെ അമ്മയുടെ അഭിപ്രായ൦ ?” കുലപതി ഭുവനേശ്വരി ദേവിയോട് ചോദിച്ചു.

അവര്‍ എഴുന്നേറ്റ് നാരായണനെയും സദസ്യരേയും വന്ദിച്ചു”

 

“ആദിനാരായണാരൂഢ അധിപതി വിഷ്ണുഭഗവാനാണ്, ഭഗവാന് മുന്നിൽ ആദ്യം വൈഷ്‌ണവബ്രാഹ്മണർക്ക് സ്ഥാനം , അതിനു പിന്നിൽ പ്രജാപതിവംശത്തിനു സ്ഥാനം , അതിനു പിന്നിൽ ഒന്നാം സാമന്ത കുടുംബങ്ങൾ സുദ൪ശന൪  , അതിനു പിന്നിൽ രണ്ടാം സാമന്ത൪ നന്ദകർ , അതിനും പിന്നിലാണ് മൂന്നാം സാമന്തരായ ദേവ൪മഠത്തിനു സ്ഥാനം എന്നത് പ്രമാണം  തന്നെയല്ലേ , ഞാനതിനെ അംഗീകരിക്കുന്നു”

അവർ ആ പറയുന്നത് കേട്ട് പാർവ്വതിയുടെ ഹൃദയം ചുട്ടുനീറി.

 

“പാറു ,, പ്രമാണമനുസരിച്ച് നാരായണന് മുന്നിൽ ഈ വിശിഷ്ടരായ കുലവരന്മാർക്കു ശേഷമാണ്  നമുക്ക് സ്ഥാനം  , അപ്പോൾ നിന്‍റെ  സ്ഥാനവും അതുപോലെ , നാരായണന് നിങ്ങളിൽ ഏറ്റവും പ്രിയപ്പെട്ടത് ഇശാനിക തമ്പുരാട്ടിയെ മാത്രമാണ്, അവിടെയിരിക്കൂ മോളെ ,, നാരായണന് മുന്നില്‍ നിന്നിലും സ്ഥാന൦ ഇശമോള്‍ക്കാണ് “

 

തന്‍റെ  മുത്തശ്ശിയുടെ വാക്കുകൾ അവളെ ഒരുപാട് നൊമ്പരപ്പെടുത്തി.

അവൾ തല കുലുക്കി , സങ്കടത്തിലും പുഞ്ചിരിച്ചു.

 

രാജഭക്‌തരായ പൂജ ചെയ്തു കൊണ്ടിരുന്ന ബ്രാഹ്മണരും അഭിപ്രായം അറിയിച്ചു.

എല്ലാവരും ഇശാനികയെ പിന്താങ്ങി

അത് കേട്ട് അഭിമാനത്തോടെ ഇശാനിക പാർവ്വതിയെ പരിഹാസരൂപേണയൊന്നു നോക്കി

പാർവ്വതി ഒന്നും മിണ്ടാതെ വിഷമത്തോടെ  തലകുനിച്ചു കൊണ്ട് അവിടെയിരുന്നു

“സാരമില്ല മോളെ ,, ഇവിടത്തെ നിയമങ്ങൾ നടക്കട്ടെ ” അവളെ തലോടി കൊണ്ട് മാലിനി ആശ്വസിപ്പിച്ചു.എല്ലാവരും ഇശാനികയെ പുകഴ്ത്തി  അവളെ ഇകഴ്ത്തിയതിലും  അവള്‍ക്ക് വിഷമമായി.

അവളേയേറ്റവും വിഷമിപ്പിച്ചത് ദേവർമഠത്തെ തന്‍റെ  സഹോദരിമാരെല്ലാം ആദിനാരായണാരൂഢത്തിൽ ഇരുന്നു.

അവൾക്കൊരാൾക്ക് മാത്രം അതിലിരിക്കാൻ സാധിച്ചില്ല. വിശേഷപ്പെട്ട പൂജയല്ലേ അപ്പൊ തനിക്കും ആ ചടങ്ങിൽ പങ്കുകൊള്ളണ്ടേ എന്ന് മാത്രമായിരുന്നു അവൾ ആഗ്രഹിച്ചിരുന്നത്‍.കുടുംബവും സ്ഥാനമാനങ്ങളുമാണോ ഭഗവാനു മുന്നിലുള്ള സ്ഥാനം നിശ്ചയിക്കുന്നത് എന്നവൾ മനസ്സിൽ ചിന്തിച്ചു പോയി. ഉള്ളിലെ വിഷമം പുറത്തു കാണിക്കാതെ അവൾ അവിടെയിരുന്നു

മൃഗശീർഷ നക്ഷത്ര സ്ഥാനത്തു ഇശാനികയെ രാജഭക്‌തരായ ജ്യോതിഷികൾ ആനയിച്ച് കൊണ്ട് വന്നിരുത്തി .ആ നക്ഷത്ര സ്ഥാന൦ എല്ലാവർക്കും അഭിമുഖമായിരുന്നു.

ഇശാനിക പുച്ഛത്തോടെ വീണ്ടും പാർവതിയെ നോക്കിയൊന്നു ചിരിച്ചു.

അതിനു ശേഷം മേഷ (മേട) രാശിയിൽ വരുന്ന അശ്വതി ഭരണി നക്ഷത്രജാതകളെ കൂടെ രാശിക്കളത്തിലിരുത്തി. പാര്‍വ്വതി വിഷമത്തോടെ ശിരസ്സ് കുമ്പിട്ടിരുന്നു.

<<<<O>>>>

 

Updated: December 14, 2021 — 12:07 pm

715 Comments

  1. ❤️❤️❤️❤️

  2. വിഷ്ണു ⚡

    കുറച്ച് ഭാഗങ്ങൾക് ശേഷം ഒരുപാട് സന്തോഷത്തോടെ വായിച്ച് മുഴുവിപ്പിച്ച ഒരു ഭാഗം ഇതാണെന്ന് പറയാം?❤️.

    തുടക്കം തന്നെ മനുഷ്യൻ്റെ വികാരത്തെ തന്നെ എടുത്ത് കൈകാര്യം ചെയ്യുന്ന ആമി.അവൾക് തടുക്കാൻ പോലും ആവാത്ത ആധിയെ സ്വപ്നത്തില് നിന്നും അകറ്റാൻ പോയ സീൻ.അല്ലെങ്കിൽ തന്നെ ആമിയുടെ സീൻ വായിക്കുമ്പോൾ തന്നെ ഞാൻ നിലത്തൊന്നും അല്ല.ഈ ഭാഗത്ത് ആണെങ്കിലും ആ ചെറുകനോട് പറയുന്നത് പോലെ എല്ലാവർക്കും കിട്ടുന്ന ഒരു ഭാഗ്യമല്ല ഇത്??.
    സത്യത്തിൽ ഇപ്പൊ ആദിയും ആമിയും തമ്മിൽ എന്തേലും നടക്കുമെന്ന കാര്യത്തിൽ ഒരു തീരുമാനം ആയിട്ടുണ്ട്.കഴിഞ്ഞ ഭാഗത്തിൽ ആണോ അതിൻ്റെ മുന്നേ ആണോ എന്ന് അറിയില്ല.ആദി അവൻ്റെ വികാരത്തെ കുറിച്ച് ചുടലയോട് പറയുന്നത്.അത് വായിച്ചപ്പോ പെട്ടെന്ന് എനിക്ക് ഓർമ വന്നത് ആമിയെ ആണ്.എങ്കിലും അവൻ്റെ മുഖം തന്നെ കാണുമ്പോൾ കൊല്ലാൻ നടക്കുന്ന ആമി അതിനെ സമ്മതിക്കുന്ന കാര്യം ഇപ്പോഴും ഞാൻ ചിന്തിച്ച് കൊണ്ടിരിക്കുന്നു..എന്തായാലും ആമിയുടെ തുടക്കത്തില് ഉള്ള സീൻ മനസ്സിൽ നിന്ന് പോണില്ല?

    പിന്നെ പറയാൻ ഉള്ളത് അവസാനം ഉള്ള ഭാഗവും ആണ്.ആദ്യം പാറു കരഞ്ഞു പോവുന്നത് കണ്ടപ്പോ ചെറിയ സങ്കടം തോന്നി.

    പക്ഷേ അതിലെ ഏറ്റവും ഇഷ്ടമായത് ഒരു ഡയലോഗ് ആണ്
    //സൂര്യസേനാ ,, വെല്ലുവിളിയാകാം അത് നിന്നോട് പോന്നവരോട് മാത്രം , എന്നെയും വെല്ലുന്ന ഒരു ശിഷ്യന്‍ എനിക്കുണ്ട് , എന്റെ സ്ഥാനത്ത് അവനായിരുന്നുവെങ്കില്‍ ഇപ്പോൾ നിനക്ക് തല ഉണ്ടാകില്ലായിരുന്നു”

    അത് കേട്ട പാർവ്വതി ഒന്ന് ചിന്തിച്ചു

    “ഗുരു ഇങ്ങനെ ആണെങ്കിൽ അപ്പോൾ ശിഷ്യൻ എങ്ങനെയായിരിക്കും “//
    രോമാഞ്ചം എന്നൊക്കെ പറഞാൽ ഇതാണ്.. ?. ആ രംഗം മനസ്സിൽ വെറുതെ ഞാൻ ഓർത്തു നോക്കി.ശിഷ്യൻ ഉണ്ടായിരുന്നു എങ്കിൽ എന്താവും എന്ന്.. ഈ ഡയലോഗ് എനിക്കൊന്നും പറയാൻ ഇല്ല..boom?

    പിന്നെ നമ്മുടെ പാറു തന്നെ.അവളുടെ എതിർ ദിശയിൽ എറിഞ്ഞത് അവളിലേക്ക് വീഴുന്നതും.അതുപോലെ പണ്ട് മുതലേ കൃഷ്ണപരുന്ത് വരുന്ന സീൻ എല്ലാം ഒരുപാട് ഇഷ്ടമാണ്.ഇതിലെ സീൻ അതേപോലെ തന്നെ ഒന്നായിരുന്നു.പാരുവിനെ കണ്ണന് എത്രത്തോളം ഇഷ്ടമാണ് എന്ന് ഉള്ളതിൻ്റെ അടുത്ത തെളിവും ഇവിടെ തന്നെ വീണ്ടും കിട്ടി.

    അപ്പോ അടുത്തതിൽ കാണാം
    ഒരുപാട് സ്നേഹം
    വിഷ്ണു
    ❤️❤️❤️

  3. ♥️♥️♥️♥️❤️❤️❤️❤️

  4. ഹർഷാപ്പി ഹോസ്പിറ്റലിൽ ആയത് കൊണ്ട് കഴിഞ്ഞ പാർട്ട്‌ വായിക്കാൻ പറ്റിയില്ല ഇന്ന് പുതിയ പാർട്ട്‌ വരും എന്ന് അറിഞ്ഞു..

    ഇന്ന് വായിക്കാൻ പറ്റും എന്ന്ഡി തോന്നുന്നില്ല ഡിസ്ചാർജ് ആയിട്ട് വായിച്ചു അഭിപ്രായം പറയാം

    1. ninakk enth patti lonappaaa

      1. കുറച്ചു ദിവസം ആയി കഴിക്കുന്ന ഫുഡ്‌ മൊത്തം ശർദ്ധിക്കാൻ തുടങ്ങി വയറ്റിൽ ഇപ്പോ ചെറുതായി infection ഉണ്ട് ഇനി endoscopy ചെയ്തു നോക്കണം എന്നൊക്കെ പറയുന്നുണ്ട്

        1. ആണോ
          അമീബ ആണോ.
          Anagne എന്തോ മൈക്രോ organisam കയറിയ ഇങ്ങനെ വരുമെന്ന് കേട്ടിട്ടുണ്ട്
          പുറത്ത് ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിക്കാന് പാടില്ല.
          വെള്ളം തിളപ്പിച്ച് കുടിക്കണം
          ചൂടുള്ള ഭക്ഷണം കഴിക്കണം

  5. 10.30 കൊണ്ട് ഇവിടെ വരും
    Chapter 35

    ബാക്കി എനിക്ക്
    ?
    അറിഞ്ഞൂടാ
    ?

    1. Aha… ഇന്ന് പകല്‍ വരുമല്ലോ… അരമണിക്കൂര്‍ കൂടി

    2. Varanam Varanam Mr Induchoodan. Ee Varavum kaathirikkukayaanu… ?

Comments are closed.