അപരാജിതന്‍ 34 [Harshan] 8116

“ഇപ്രകാരം ഇരുപത്തിഏഴു നക്ഷത്രങ്ങൾക്ക് തുല്യമായി ഇരുപത്തി ഏഴു കന്യകമാർ അതാത് രാശി ചക്രങ്ങളിൽ ഉപവിഷ്ടരാകണം, ഈ ചക്രത്തെ അടിസ്ഥാനപ്പെടുത്തിയാണ് ആദിനാരായണാരൂഢം പ്രശ്ന മാർഗ്ഗം അവലംബിക്കുന്നത് ,

കന്യകമാർ ആകണം , അത്  കുമാരികളോ യുവതികളോ ആകാം , പക്ഷെ ഇരുപത്തി ഏഴു നക്ഷത്രങ്ങളും ഉണ്ടായിരിക്കണം ”

ജ്യോതിഷ കുലപതി എല്ലാവരെയും അറിയിച്ചു.

“ഇവിടെ രാശി ചക്രത്തിൽ നക്ഷത്രങ്ങളെ പിന്നിലേക്കാണ് പ്രതിഷ്ഠിക്കുന്നത് അതിനാൽ മീന രാശിയിൽ ഉൾക്കൊള്ളുന്ന രേവതി , ഉത്തര ഭാദ്രപദം , പൂർവ്വ ഭദ്ര പദം നക്ഷത്രങ്ങൾ ജനിച്ച കന്യകമാർ എഴുന്നേൽക്കുക ”

അദ്ദേഹം പറഞ്ഞതു കേട്ട് രേവതി , ഉത്രട്ടാതി , പുരുരുട്ടാതി നക്ഷത്രങ്ങളിൽ ജനിച്ച കന്യകമാർ എഴുന്നേറ്റു.

അതില്‍  ദേവർമ്മഠത്തെ വൈഷ്ണവിയെ രേവതിയുടെ സ്ഥാനത്തും സുദർശനത്തെ ഒരു യുവതിയെ ഉത്രട്ടാതിയുടെ സ്ഥാനത്തും നന്ദക കുടുംബത്തിലെ ഒരു പെൺകുട്ടിയെ പൂരുട്ടാതി സ്ഥാനത്തും  മൂന്നു നക്ഷത്രങ്ങളെ സൂചിപ്പിച്ചു കൊണ്ട് ഉപവിഷ്ടരാക്കി.

അടുത്തത് കുംഭ രാശി , അത് കഴിഞ്ഞ് മകര രാശി ഇപ്രകാരം കന്യകകളെ ഇരുത്തി ഒടുവിൽ ഇടവരാശിയിൽ എത്തി.

” വൃഷഭരാശിയിലെ കാർത്തിക രോഹിണി മൃഗശീ൪ഷ നക്ഷത്രജാതകളായ കന്യകമാർ എഴുന്നേൽക്കുക”

ജ്യോതിഷി പറഞ്ഞതിന് പ്രകാരം

കാർത്തികയിൽ ജനിച്ച ഇന്ദുലേഖയും രോഹിണിയിൽ ജനിച്ച പ്രജാപതി വംശത്തെ ഒരു കൗമാരപ്രായക്കാരിയും എഴുന്നേറ്റു ,, ”

“മൃഗശീർഷമില്ലെ ,,,” മകയീര്യം നക്ഷത്രം കാണാതെ ആയപ്പോൾ അദ്ദേഹം ഉറക്കെ ചോദിച്ചു.

“മോളെ എഴുന്നേൽക്ക് ” മാലിനി പാർവതിയോടു പറഞ്ഞു

അവൾ ഒരൽപം സങ്കോചത്തോടെ എഴുന്നേറ്റു.

 

അതെ സമയം തന്നെ

മറ്റൊരു യുവതി കൂടെ എഴുന്നേറ്റു.

രാജകുമാരിയായ ഇശാനിക, അവളുടെയും മകയീര്യം നക്ഷത്രം തന്നെ

“രണ്ടു പേരുണ്ടല്ലോ ?” എന്ന് ജ്യോതിഷി എല്ലാവരും കേൾക്കെ പറഞ്ഞു.

അത് കേട്ട് ഇശാനിക പിന്നിലേക്ക് നോക്കി

തനിക്ക് തുല്യമായി ദേവർമഠത്തെ തന്‍റെ  എതിരാളി പാർവ്വതി കൂടെ നിൽക്കുന്നത് കണ്ടപ്പോൾ അവൾക്കു കോപം വന്നു.

“ഇവരില്‍ ആരാ രാശി ചക്രത്തിൽ ഇരിക്കുക ?” ജ്യോതിഷി ചോദിച്ചു.

“സംശയമെന്താ ,, ഇശാനിക തമ്പുരാട്ടി തന്നെ ” സുദർശനകുലത്തിലെ അൽപ്പം പ്രായമുളള  രാജഭഭക്തയായ സ്ത്രീ പറഞ്ഞു.

 

“ആ കുട്ടിയല്ലേ ആദ്യം എഴുന്നേറ്റത് ?’ ജ്യോതിഷി ചോദിച്ചു.

“അതിന് ,,, രാജകുമാരിക്ക് തുല്യയാകുമോ മൂന്നാം സാമന്തരുടെ കുടുംബത്തിലെ കുട്ടി ”

Updated: December 14, 2021 — 12:07 pm

715 Comments

  1. ❤️❤️❤️❤️

  2. വിഷ്ണു ⚡

    കുറച്ച് ഭാഗങ്ങൾക് ശേഷം ഒരുപാട് സന്തോഷത്തോടെ വായിച്ച് മുഴുവിപ്പിച്ച ഒരു ഭാഗം ഇതാണെന്ന് പറയാം?❤️.

    തുടക്കം തന്നെ മനുഷ്യൻ്റെ വികാരത്തെ തന്നെ എടുത്ത് കൈകാര്യം ചെയ്യുന്ന ആമി.അവൾക് തടുക്കാൻ പോലും ആവാത്ത ആധിയെ സ്വപ്നത്തില് നിന്നും അകറ്റാൻ പോയ സീൻ.അല്ലെങ്കിൽ തന്നെ ആമിയുടെ സീൻ വായിക്കുമ്പോൾ തന്നെ ഞാൻ നിലത്തൊന്നും അല്ല.ഈ ഭാഗത്ത് ആണെങ്കിലും ആ ചെറുകനോട് പറയുന്നത് പോലെ എല്ലാവർക്കും കിട്ടുന്ന ഒരു ഭാഗ്യമല്ല ഇത്??.
    സത്യത്തിൽ ഇപ്പൊ ആദിയും ആമിയും തമ്മിൽ എന്തേലും നടക്കുമെന്ന കാര്യത്തിൽ ഒരു തീരുമാനം ആയിട്ടുണ്ട്.കഴിഞ്ഞ ഭാഗത്തിൽ ആണോ അതിൻ്റെ മുന്നേ ആണോ എന്ന് അറിയില്ല.ആദി അവൻ്റെ വികാരത്തെ കുറിച്ച് ചുടലയോട് പറയുന്നത്.അത് വായിച്ചപ്പോ പെട്ടെന്ന് എനിക്ക് ഓർമ വന്നത് ആമിയെ ആണ്.എങ്കിലും അവൻ്റെ മുഖം തന്നെ കാണുമ്പോൾ കൊല്ലാൻ നടക്കുന്ന ആമി അതിനെ സമ്മതിക്കുന്ന കാര്യം ഇപ്പോഴും ഞാൻ ചിന്തിച്ച് കൊണ്ടിരിക്കുന്നു..എന്തായാലും ആമിയുടെ തുടക്കത്തില് ഉള്ള സീൻ മനസ്സിൽ നിന്ന് പോണില്ല?

    പിന്നെ പറയാൻ ഉള്ളത് അവസാനം ഉള്ള ഭാഗവും ആണ്.ആദ്യം പാറു കരഞ്ഞു പോവുന്നത് കണ്ടപ്പോ ചെറിയ സങ്കടം തോന്നി.

    പക്ഷേ അതിലെ ഏറ്റവും ഇഷ്ടമായത് ഒരു ഡയലോഗ് ആണ്
    //സൂര്യസേനാ ,, വെല്ലുവിളിയാകാം അത് നിന്നോട് പോന്നവരോട് മാത്രം , എന്നെയും വെല്ലുന്ന ഒരു ശിഷ്യന്‍ എനിക്കുണ്ട് , എന്റെ സ്ഥാനത്ത് അവനായിരുന്നുവെങ്കില്‍ ഇപ്പോൾ നിനക്ക് തല ഉണ്ടാകില്ലായിരുന്നു”

    അത് കേട്ട പാർവ്വതി ഒന്ന് ചിന്തിച്ചു

    “ഗുരു ഇങ്ങനെ ആണെങ്കിൽ അപ്പോൾ ശിഷ്യൻ എങ്ങനെയായിരിക്കും “//
    രോമാഞ്ചം എന്നൊക്കെ പറഞാൽ ഇതാണ്.. ?. ആ രംഗം മനസ്സിൽ വെറുതെ ഞാൻ ഓർത്തു നോക്കി.ശിഷ്യൻ ഉണ്ടായിരുന്നു എങ്കിൽ എന്താവും എന്ന്.. ഈ ഡയലോഗ് എനിക്കൊന്നും പറയാൻ ഇല്ല..boom?

    പിന്നെ നമ്മുടെ പാറു തന്നെ.അവളുടെ എതിർ ദിശയിൽ എറിഞ്ഞത് അവളിലേക്ക് വീഴുന്നതും.അതുപോലെ പണ്ട് മുതലേ കൃഷ്ണപരുന്ത് വരുന്ന സീൻ എല്ലാം ഒരുപാട് ഇഷ്ടമാണ്.ഇതിലെ സീൻ അതേപോലെ തന്നെ ഒന്നായിരുന്നു.പാരുവിനെ കണ്ണന് എത്രത്തോളം ഇഷ്ടമാണ് എന്ന് ഉള്ളതിൻ്റെ അടുത്ത തെളിവും ഇവിടെ തന്നെ വീണ്ടും കിട്ടി.

    അപ്പോ അടുത്തതിൽ കാണാം
    ഒരുപാട് സ്നേഹം
    വിഷ്ണു
    ❤️❤️❤️

  3. ♥️♥️♥️♥️❤️❤️❤️❤️

  4. ഹർഷാപ്പി ഹോസ്പിറ്റലിൽ ആയത് കൊണ്ട് കഴിഞ്ഞ പാർട്ട്‌ വായിക്കാൻ പറ്റിയില്ല ഇന്ന് പുതിയ പാർട്ട്‌ വരും എന്ന് അറിഞ്ഞു..

    ഇന്ന് വായിക്കാൻ പറ്റും എന്ന്ഡി തോന്നുന്നില്ല ഡിസ്ചാർജ് ആയിട്ട് വായിച്ചു അഭിപ്രായം പറയാം

    1. ninakk enth patti lonappaaa

      1. കുറച്ചു ദിവസം ആയി കഴിക്കുന്ന ഫുഡ്‌ മൊത്തം ശർദ്ധിക്കാൻ തുടങ്ങി വയറ്റിൽ ഇപ്പോ ചെറുതായി infection ഉണ്ട് ഇനി endoscopy ചെയ്തു നോക്കണം എന്നൊക്കെ പറയുന്നുണ്ട്

        1. ആണോ
          അമീബ ആണോ.
          Anagne എന്തോ മൈക്രോ organisam കയറിയ ഇങ്ങനെ വരുമെന്ന് കേട്ടിട്ടുണ്ട്
          പുറത്ത് ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിക്കാന് പാടില്ല.
          വെള്ളം തിളപ്പിച്ച് കുടിക്കണം
          ചൂടുള്ള ഭക്ഷണം കഴിക്കണം

  5. 10.30 കൊണ്ട് ഇവിടെ വരും
    Chapter 35

    ബാക്കി എനിക്ക്
    ?
    അറിഞ്ഞൂടാ
    ?

    1. Aha… ഇന്ന് പകല്‍ വരുമല്ലോ… അരമണിക്കൂര്‍ കൂടി

    2. Varanam Varanam Mr Induchoodan. Ee Varavum kaathirikkukayaanu… ?

Comments are closed.