അപരാജിതന്‍ 34 [Harshan] 8116

അത് കേട്ട് പാർവ്വതി ശ്യാമിനെ നോക്കി

ശ്യാം ഒന്ന്  പരിഹാസരൂപേണ ചിരിച്ചു

“ഇന്ന് നമ്മൾ ഇവിടെ വിശേഷപ്പെട്ട നാരായണ പൂജകൾ ചെയ്തു. പൂജാമുറിയിൽ നിന്നും സാളഗ്രാമത്തെ താത്‌ക്കാലികമായി ഇവിടെ സ്വർണ്ണ പീഠത്തിൽ പ്രതിഷ്ഠിച്ചു , ഇനി സൂര്യന്‍റെ  കിരീടാരോഹണനാളിൽ ഈ വിഗ്രഹം യഥാവിധി പൂജകളോടെ ആചാരങ്ങളോടെ ശ്രീവത്സഭൂമിയിൽ താത്കാലികമായി പ്രതിഷ്ഠിക്കുകയും  അതിനു ശേഷം മത്സര വിജയത്തിന് ശേഷം സ്ഥിരമായി തന്നെ ശ്രീവത്സഭൂമിയിലെ ക്ഷേത്ര  ഗർഭഗൃഹത്തിൽ മഹാനാരായണ സാളഗ്രാമം പ്രതിഷ്ഠിക്കുകയും ചെയ്യും”

“ഇനി ,,,നൂറ്റാണ്ടുകള്‍ക്ക് മുന്പെ അവസാന യുദ്ധത്തിന് മുന്പായി കൊട്ടാരത്തില്‍ ആദിനാരായണാരൂഢം സംഘടിപ്പിക്കണം എന്നത് പൂര്‍വികരുടെ ആഗ്രഹമായിരുന്നു, ആദിനാരായണാരൂഢം പ്രശ്നമാർഗ്ഗത്തെ അവല൦ബിച്ചു കൊണ്ട് നടക്കേണ്ടുന്നതായ ആചാര കർമ്മങ്ങൾക്ക് ഒരു മാർഗ്ഗദർശനവും പ്രശ്ന പരിഹാരങ്ങളും ഉപദേശിക്കുവാനുള്ള ചടങ്ങുകളാണ് , അതിൽ നൂറ്റാണ്ടുകളായി ജ്യോതിഷകുലപതി കുടുംബത്തിലെ  മുതിര്‍ന്നയാളും കുലപതി സ്ഥാനം വഹിക്കുന്ന വാഗീശ്വരനും മറ്റംഗങ്ങളുമാണ്   ഇവിടെ നമ്മുടെ അപേക്ഷ പ്രകാരം വന്നിരിക്കുന്നത്. ഇനി കാർമ്മികത്വം അവരെ ഏൽപ്പിക്കുന്നു.”

“ആരംഭിക്കാം ” അവരെ നോക്കി ശ്രീധർമ്മസേനൻ പറഞ്ഞു

എന്നിട്ടു അവിടെ നിന്നും നടന്നു തനിക്കായി  കരുതിയ  രാജസ്ഥാനത്തു വന്നിരുന്നു.

<<<<O>>>>

ഏറ്റവും അപൂര്‍വ്വമായതും ആചാര്യന്മാർ പ്രയോഗത്തിൽ വരുത്താതുമായ ആദിനാരായണാരൂഢം ഉപയോഗപെടുത്തുന്നതിന് വേണ്ടിയായിരുന്നു അവരെ വിളിച്ചു വരുത്തിയിരുന്നത്.

ജ്യോതിഷ കുല പതികള്‍ പന്തണ്ട് രാശികളടങ്ങിയ  ആദിനാരായണാരൂഢം ചിത്രം വരഞ്ഞ വലിയ പട്ടുതുണി വിരിച്ചു. പന്ത്രണ്ടുരാശികളെ വരച്ചു പൂജകള്‍ ചെയ്ത പട്ടുതുണിയാണ്. ഇതിൽ ഇരുപത്തി ഏഴ് നക്ഷത്രങ്ങളെ ഓരോ രാശിയിലും വിഭജിച്ചിരിക്കുകയാണ്. നടുവിലായി മഹാവിഷ്ണുവിന്‍റെ  സുവര്‍ണ്ണ വിഗ്രഹം സ്ഥാപിച്ചു. അതില്‍ പൂജകള്‍ അര്‍പ്പിച്ചു.

Updated: December 14, 2021 — 12:07 pm

715 Comments

  1. ❤️❤️❤️❤️

  2. വിഷ്ണു ⚡

    കുറച്ച് ഭാഗങ്ങൾക് ശേഷം ഒരുപാട് സന്തോഷത്തോടെ വായിച്ച് മുഴുവിപ്പിച്ച ഒരു ഭാഗം ഇതാണെന്ന് പറയാം?❤️.

    തുടക്കം തന്നെ മനുഷ്യൻ്റെ വികാരത്തെ തന്നെ എടുത്ത് കൈകാര്യം ചെയ്യുന്ന ആമി.അവൾക് തടുക്കാൻ പോലും ആവാത്ത ആധിയെ സ്വപ്നത്തില് നിന്നും അകറ്റാൻ പോയ സീൻ.അല്ലെങ്കിൽ തന്നെ ആമിയുടെ സീൻ വായിക്കുമ്പോൾ തന്നെ ഞാൻ നിലത്തൊന്നും അല്ല.ഈ ഭാഗത്ത് ആണെങ്കിലും ആ ചെറുകനോട് പറയുന്നത് പോലെ എല്ലാവർക്കും കിട്ടുന്ന ഒരു ഭാഗ്യമല്ല ഇത്??.
    സത്യത്തിൽ ഇപ്പൊ ആദിയും ആമിയും തമ്മിൽ എന്തേലും നടക്കുമെന്ന കാര്യത്തിൽ ഒരു തീരുമാനം ആയിട്ടുണ്ട്.കഴിഞ്ഞ ഭാഗത്തിൽ ആണോ അതിൻ്റെ മുന്നേ ആണോ എന്ന് അറിയില്ല.ആദി അവൻ്റെ വികാരത്തെ കുറിച്ച് ചുടലയോട് പറയുന്നത്.അത് വായിച്ചപ്പോ പെട്ടെന്ന് എനിക്ക് ഓർമ വന്നത് ആമിയെ ആണ്.എങ്കിലും അവൻ്റെ മുഖം തന്നെ കാണുമ്പോൾ കൊല്ലാൻ നടക്കുന്ന ആമി അതിനെ സമ്മതിക്കുന്ന കാര്യം ഇപ്പോഴും ഞാൻ ചിന്തിച്ച് കൊണ്ടിരിക്കുന്നു..എന്തായാലും ആമിയുടെ തുടക്കത്തില് ഉള്ള സീൻ മനസ്സിൽ നിന്ന് പോണില്ല?

    പിന്നെ പറയാൻ ഉള്ളത് അവസാനം ഉള്ള ഭാഗവും ആണ്.ആദ്യം പാറു കരഞ്ഞു പോവുന്നത് കണ്ടപ്പോ ചെറിയ സങ്കടം തോന്നി.

    പക്ഷേ അതിലെ ഏറ്റവും ഇഷ്ടമായത് ഒരു ഡയലോഗ് ആണ്
    //സൂര്യസേനാ ,, വെല്ലുവിളിയാകാം അത് നിന്നോട് പോന്നവരോട് മാത്രം , എന്നെയും വെല്ലുന്ന ഒരു ശിഷ്യന്‍ എനിക്കുണ്ട് , എന്റെ സ്ഥാനത്ത് അവനായിരുന്നുവെങ്കില്‍ ഇപ്പോൾ നിനക്ക് തല ഉണ്ടാകില്ലായിരുന്നു”

    അത് കേട്ട പാർവ്വതി ഒന്ന് ചിന്തിച്ചു

    “ഗുരു ഇങ്ങനെ ആണെങ്കിൽ അപ്പോൾ ശിഷ്യൻ എങ്ങനെയായിരിക്കും “//
    രോമാഞ്ചം എന്നൊക്കെ പറഞാൽ ഇതാണ്.. ?. ആ രംഗം മനസ്സിൽ വെറുതെ ഞാൻ ഓർത്തു നോക്കി.ശിഷ്യൻ ഉണ്ടായിരുന്നു എങ്കിൽ എന്താവും എന്ന്.. ഈ ഡയലോഗ് എനിക്കൊന്നും പറയാൻ ഇല്ല..boom?

    പിന്നെ നമ്മുടെ പാറു തന്നെ.അവളുടെ എതിർ ദിശയിൽ എറിഞ്ഞത് അവളിലേക്ക് വീഴുന്നതും.അതുപോലെ പണ്ട് മുതലേ കൃഷ്ണപരുന്ത് വരുന്ന സീൻ എല്ലാം ഒരുപാട് ഇഷ്ടമാണ്.ഇതിലെ സീൻ അതേപോലെ തന്നെ ഒന്നായിരുന്നു.പാരുവിനെ കണ്ണന് എത്രത്തോളം ഇഷ്ടമാണ് എന്ന് ഉള്ളതിൻ്റെ അടുത്ത തെളിവും ഇവിടെ തന്നെ വീണ്ടും കിട്ടി.

    അപ്പോ അടുത്തതിൽ കാണാം
    ഒരുപാട് സ്നേഹം
    വിഷ്ണു
    ❤️❤️❤️

  3. ♥️♥️♥️♥️❤️❤️❤️❤️

  4. ഹർഷാപ്പി ഹോസ്പിറ്റലിൽ ആയത് കൊണ്ട് കഴിഞ്ഞ പാർട്ട്‌ വായിക്കാൻ പറ്റിയില്ല ഇന്ന് പുതിയ പാർട്ട്‌ വരും എന്ന് അറിഞ്ഞു..

    ഇന്ന് വായിക്കാൻ പറ്റും എന്ന്ഡി തോന്നുന്നില്ല ഡിസ്ചാർജ് ആയിട്ട് വായിച്ചു അഭിപ്രായം പറയാം

    1. ninakk enth patti lonappaaa

      1. കുറച്ചു ദിവസം ആയി കഴിക്കുന്ന ഫുഡ്‌ മൊത്തം ശർദ്ധിക്കാൻ തുടങ്ങി വയറ്റിൽ ഇപ്പോ ചെറുതായി infection ഉണ്ട് ഇനി endoscopy ചെയ്തു നോക്കണം എന്നൊക്കെ പറയുന്നുണ്ട്

        1. ആണോ
          അമീബ ആണോ.
          Anagne എന്തോ മൈക്രോ organisam കയറിയ ഇങ്ങനെ വരുമെന്ന് കേട്ടിട്ടുണ്ട്
          പുറത്ത് ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിക്കാന് പാടില്ല.
          വെള്ളം തിളപ്പിച്ച് കുടിക്കണം
          ചൂടുള്ള ഭക്ഷണം കഴിക്കണം

  5. 10.30 കൊണ്ട് ഇവിടെ വരും
    Chapter 35

    ബാക്കി എനിക്ക്
    ?
    അറിഞ്ഞൂടാ
    ?

    1. Aha… ഇന്ന് പകല്‍ വരുമല്ലോ… അരമണിക്കൂര്‍ കൂടി

    2. Varanam Varanam Mr Induchoodan. Ee Varavum kaathirikkukayaanu… ?

Comments are closed.