അപരാജിതന്‍ 34 [Harshan] 8116

പൂജകളുടെ പരിസമാപ്തിയിൽ

ജ്യോതിഷകുലപതി വാഗീശ്വരന്‍റെ   നേതൃത്വത്തില്‍ ജ്യോതിഷികളുടെ സംഘം അവിടേക്കു ആഗതരായി.അവർ സാളഗ്രാമ വിഗ്രഹത്തെ വന്ദിച്ചു.അതിനു ശേഷം രാജമാതാവിനെയും രാജ അധിപതി ശ്രീധർമ്മ സേനനേയും വന്ദിച്ചു. അവർക്കായി ഒരുക്കിയിരുന്ന മണ്ഡപത്തിൽ ഉപവിഷ്ടരായി.

അവിടെ പന്ത്രണ്ടു രാശികൾ സൂചിപ്പിക്കുന്ന രാശിക്കള൦ വിരിച്ചിരുന്നു.

ജ്യോതിഷകുലപതി വാഗീശ്വരന്‍ ശ്രീധർമ്മസേനനെ നോക്കി കൈകൾ കൂപ്പി  ആദിനാരായണാരൂഢം സമാരംഭം കുറിക്കുവാൻ  അപേക്ഷിച്ചു

അതിന് പ്രകാരം ശ്രീ ധർമ്മസേനൻ എഴുന്നേറ്റു വന്നു

ഉപവിഷ്ടരായ എല്ലാവരെയും നോക്കി കൈകൾ കൂപ്പി

“ഓം നമോ നാരായണായ നമോ വിഷ്ണവേ നമഃ ”

ജപിച്ചു കൊണ്ട് സാളഗ്രാമത്തെ വന്ദിച്ചു

“നമ്മുടെ താല്പര്യ൦ അനുസരിച്ചു ഇവിടെ സന്നിഹിതരായ പ്രിയ ‘അമ്മ മഹാശ്വേതാദേവി , ഇളയച്ഛൻ വീര മാനവേന്ദ്ര വർമ്മ൯ അവർകൾ  രാജപ്രമുഖ പ്രജാപതികുലർ  ,പ്രഥമ സാമന്തർ സുദർശനകുല അംഗങ്ങൾ  ദ്വിതീയ സാമന്തർ നന്ദകകുല അംഗങ്ങൾ ത്രിതീയ സാമന്തർ ദേവപാല കുല അംഗങ്ങൾ,,വൈഷ്‌ണവരായ നമ്മുടെ ജീവിതത്തിന്‍റെ  പ്രഥമലക്ഷ്യമാണ് ശ്രീവത്സഭൂമിയിൽ നാരായണ സാളഗ്രാമം സ്ഥാപിക്കുക എന്നത് , അത് കലിയുഗത്തിന്‍റെ  ആവശ്യമാണ്. കലിയുഗദോഷങ്ങളുടെ സകല തിന്മകളും ഹനിക്കപ്പെടുന്നത് നാരായണഭക്തിയിലൂടെ മാത്രമാണ്.

 

നമുക്കെല്ലാവർക്കും അറിയാം നാരായണന് വേണ്ടി ഈ ഭൂമി നമ്മൾ പൊരുതിനേടിയതാണ്.അന്ന് മുതൽ വിജയം നമ്മുടെ കൂടെയാണ്. നമ്മുടെ ആജ൯മ ശത്രുക്കളായ  കലിശകുലക്കാർ എന്നും ഈ ഭൂമി കയ്യടക്കാൻ  ശ്രമിച്ചിട്ടുള്ളതും നിരവധി വട്ടം പരാജയ൦ രുചിച്ചിട്ടുള്ളവരും ആണെന്ന് നിങ്ങൾ സർവർക്കും അറിയാവുന്നതാണ്

 

അഞ്ചു നൂറ്റാണ്ടുകൾക്കു മുൻപ് ആക്രമണങ്ങൾ വർധിച്ചപ്പോൾ ഇരു കൂട്ടർക്കും സ്വീകാര്യരായ ബ്രഹ്മ ഋഷികൾ മാദ്ധ്യസ്ഥം വഹിച്ചു കൊണ്ട് നിശ്ചിത ഇടവേളകളിൽ യുദ്ധത്തിന് പകരം മത്സരത്തിലൂടെയുള്ള പോരാട്ടം  നിശ്‌ചയിച്ചിരുന്നു.അതി൯ പ്രകാരം നാരായണന്‍റെ  ദശഅവതാരങ്ങൾക്ക് തുല്യമായി പത്തു മത്സരം നിജപെടുത്തുകയും കാലഗണയിൽ  അത് അമ്പതു വർഷത്തെ ഇടവേളകളിൽ അത് സംഘടിപ്പിക്കാനുള്ള ഏർപ്പാടുകൾ നിയമമാക്കുകയും ചെയ്തു.

 

അതിൽ ഇതുവരെ നടന്ന ഒൻപതു മത്സരങ്ങളിൽ അഞ്ച് പ്രജാപതികളും നാല് കലിശരും വിജയിച്ചിരിക്കുന്നു.

 

ഇനിയുള്ളത് അവസാനത്തെ മത്സരമാണ് , യുദ്ധം എന്ന് തന്നെ പറയാം.അതിൽ കഴിഞ്ഞ അരനൂറ്റാണ്ടു കൊല്ലം മുൻപ് നടന്ന വിജയം , സത്യത്തിൽ നമുക്ക് ഒരു വിജയമെന്നു അവകാശപ്പെടാനാകുന്നതല്ല ,അത് നമ്മളെ സംബന്ധിച്ചു നാണം കെട്ട വിജയം തന്നെയാണ് , എവിടെ നിന്നോ വന്ന ഒരു അജ്ഞാതൻ മഹാശയനെ കീഴ്പ്പെടുത്തിയത് കൊണ്ട് മാത്രം തത്വത്തിൽ നമുക്ക് വിജയം ആയി എന്ന് മാത്രമേ പറയാനാവൂ ,,ഇത്തവണ അങ്ങനെ ഒരു സംഭവങ്ങളും ഉണ്ടാകില്ല എന്ന് ഞാൻ ഉറപ്പ് നൽകുന്നു , എന്‍റെ   മകൻ , അടുത്ത രാജപദവി അലങ്കരിക്കേണ്ടുന്ന സൂര്യസേനൻ ഏതു ശത്രുക്കളെയും കീഴ്‌പ്പെടുത്താനുള്ള സകല യുദ്ധതന്ത്രങ്ങളും ആയോധനകലകളു൦ അഭ്യസിയ്ക്കുകയും അതിൽ പ്രാവീണ്യം തെളിയിച്ചവനുമാണ്.

Updated: December 14, 2021 — 12:07 pm

715 Comments

  1. ❤️❤️❤️❤️

  2. വിഷ്ണു ⚡

    കുറച്ച് ഭാഗങ്ങൾക് ശേഷം ഒരുപാട് സന്തോഷത്തോടെ വായിച്ച് മുഴുവിപ്പിച്ച ഒരു ഭാഗം ഇതാണെന്ന് പറയാം?❤️.

    തുടക്കം തന്നെ മനുഷ്യൻ്റെ വികാരത്തെ തന്നെ എടുത്ത് കൈകാര്യം ചെയ്യുന്ന ആമി.അവൾക് തടുക്കാൻ പോലും ആവാത്ത ആധിയെ സ്വപ്നത്തില് നിന്നും അകറ്റാൻ പോയ സീൻ.അല്ലെങ്കിൽ തന്നെ ആമിയുടെ സീൻ വായിക്കുമ്പോൾ തന്നെ ഞാൻ നിലത്തൊന്നും അല്ല.ഈ ഭാഗത്ത് ആണെങ്കിലും ആ ചെറുകനോട് പറയുന്നത് പോലെ എല്ലാവർക്കും കിട്ടുന്ന ഒരു ഭാഗ്യമല്ല ഇത്??.
    സത്യത്തിൽ ഇപ്പൊ ആദിയും ആമിയും തമ്മിൽ എന്തേലും നടക്കുമെന്ന കാര്യത്തിൽ ഒരു തീരുമാനം ആയിട്ടുണ്ട്.കഴിഞ്ഞ ഭാഗത്തിൽ ആണോ അതിൻ്റെ മുന്നേ ആണോ എന്ന് അറിയില്ല.ആദി അവൻ്റെ വികാരത്തെ കുറിച്ച് ചുടലയോട് പറയുന്നത്.അത് വായിച്ചപ്പോ പെട്ടെന്ന് എനിക്ക് ഓർമ വന്നത് ആമിയെ ആണ്.എങ്കിലും അവൻ്റെ മുഖം തന്നെ കാണുമ്പോൾ കൊല്ലാൻ നടക്കുന്ന ആമി അതിനെ സമ്മതിക്കുന്ന കാര്യം ഇപ്പോഴും ഞാൻ ചിന്തിച്ച് കൊണ്ടിരിക്കുന്നു..എന്തായാലും ആമിയുടെ തുടക്കത്തില് ഉള്ള സീൻ മനസ്സിൽ നിന്ന് പോണില്ല?

    പിന്നെ പറയാൻ ഉള്ളത് അവസാനം ഉള്ള ഭാഗവും ആണ്.ആദ്യം പാറു കരഞ്ഞു പോവുന്നത് കണ്ടപ്പോ ചെറിയ സങ്കടം തോന്നി.

    പക്ഷേ അതിലെ ഏറ്റവും ഇഷ്ടമായത് ഒരു ഡയലോഗ് ആണ്
    //സൂര്യസേനാ ,, വെല്ലുവിളിയാകാം അത് നിന്നോട് പോന്നവരോട് മാത്രം , എന്നെയും വെല്ലുന്ന ഒരു ശിഷ്യന്‍ എനിക്കുണ്ട് , എന്റെ സ്ഥാനത്ത് അവനായിരുന്നുവെങ്കില്‍ ഇപ്പോൾ നിനക്ക് തല ഉണ്ടാകില്ലായിരുന്നു”

    അത് കേട്ട പാർവ്വതി ഒന്ന് ചിന്തിച്ചു

    “ഗുരു ഇങ്ങനെ ആണെങ്കിൽ അപ്പോൾ ശിഷ്യൻ എങ്ങനെയായിരിക്കും “//
    രോമാഞ്ചം എന്നൊക്കെ പറഞാൽ ഇതാണ്.. ?. ആ രംഗം മനസ്സിൽ വെറുതെ ഞാൻ ഓർത്തു നോക്കി.ശിഷ്യൻ ഉണ്ടായിരുന്നു എങ്കിൽ എന്താവും എന്ന്.. ഈ ഡയലോഗ് എനിക്കൊന്നും പറയാൻ ഇല്ല..boom?

    പിന്നെ നമ്മുടെ പാറു തന്നെ.അവളുടെ എതിർ ദിശയിൽ എറിഞ്ഞത് അവളിലേക്ക് വീഴുന്നതും.അതുപോലെ പണ്ട് മുതലേ കൃഷ്ണപരുന്ത് വരുന്ന സീൻ എല്ലാം ഒരുപാട് ഇഷ്ടമാണ്.ഇതിലെ സീൻ അതേപോലെ തന്നെ ഒന്നായിരുന്നു.പാരുവിനെ കണ്ണന് എത്രത്തോളം ഇഷ്ടമാണ് എന്ന് ഉള്ളതിൻ്റെ അടുത്ത തെളിവും ഇവിടെ തന്നെ വീണ്ടും കിട്ടി.

    അപ്പോ അടുത്തതിൽ കാണാം
    ഒരുപാട് സ്നേഹം
    വിഷ്ണു
    ❤️❤️❤️

  3. ♥️♥️♥️♥️❤️❤️❤️❤️

  4. ഹർഷാപ്പി ഹോസ്പിറ്റലിൽ ആയത് കൊണ്ട് കഴിഞ്ഞ പാർട്ട്‌ വായിക്കാൻ പറ്റിയില്ല ഇന്ന് പുതിയ പാർട്ട്‌ വരും എന്ന് അറിഞ്ഞു..

    ഇന്ന് വായിക്കാൻ പറ്റും എന്ന്ഡി തോന്നുന്നില്ല ഡിസ്ചാർജ് ആയിട്ട് വായിച്ചു അഭിപ്രായം പറയാം

    1. ninakk enth patti lonappaaa

      1. കുറച്ചു ദിവസം ആയി കഴിക്കുന്ന ഫുഡ്‌ മൊത്തം ശർദ്ധിക്കാൻ തുടങ്ങി വയറ്റിൽ ഇപ്പോ ചെറുതായി infection ഉണ്ട് ഇനി endoscopy ചെയ്തു നോക്കണം എന്നൊക്കെ പറയുന്നുണ്ട്

        1. ആണോ
          അമീബ ആണോ.
          Anagne എന്തോ മൈക്രോ organisam കയറിയ ഇങ്ങനെ വരുമെന്ന് കേട്ടിട്ടുണ്ട്
          പുറത്ത് ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിക്കാന് പാടില്ല.
          വെള്ളം തിളപ്പിച്ച് കുടിക്കണം
          ചൂടുള്ള ഭക്ഷണം കഴിക്കണം

  5. 10.30 കൊണ്ട് ഇവിടെ വരും
    Chapter 35

    ബാക്കി എനിക്ക്
    ?
    അറിഞ്ഞൂടാ
    ?

    1. Aha… ഇന്ന് പകല്‍ വരുമല്ലോ… അരമണിക്കൂര്‍ കൂടി

    2. Varanam Varanam Mr Induchoodan. Ee Varavum kaathirikkukayaanu… ?

Comments are closed.