പ്രജാപതികളടക്കം നാല് വിഭാഗങ്ങളിലെയും കന്യകമാർക്കാണ് ഈ പൂജയിൽ ഏറെ സ്ഥാനം.
സ്വർഗ്ഗലോകത്തെ അപ്സരകന്യകകളെ പോലെ അഴകൊത്തവരാണ് അവിടെ വന്ന എല്ലാ യുവകന്യകകളും.അതിൽ സകല സൗന്ദര്യവതികളെയും നിഷ്പ്രഭമാക്കുന്ന സൗന്ദര്യമാണ് ഇശാനികയ്ക്ക്.പ്രജാപതി വംശത്തിന്റെ രാജരക്തത്തിന്റെ മേന്മ.
പക്ഷെ
എന്ന് പാർവ്വതി വൈഷ്ണവഭൂമിയിൽ പാദസ്പർശനം നടത്തിയോ അന്ന് ഇശാനികയുടെ സ്ഥാനം പിന്നിൽപ്പെട്ടു പോയിരുന്നു.അത് തന്നെയാണ് ഇശാനിക പാർവതിയെ വിലവെയ്ക്കാതെ പെരുമാറുന്നതും.പ്രജാപതി രാജവംശത്തിനു വെറും മൂന്നാം സാമന്തരായ ദേവപാല കുടുംബത്തിലെ കന്യക രാജകുമാരിയെ വെല്ലുന്ന സൗന്ദര്യതിടമ്പ് ആകുമ്പോൾ അത് രാജകുമാരിക്കു പോലും പുകൾ കുറക്കുമല്ലോ,
പാർവ്വതി അവിടെ എത്തിയപ്പോൾ തന്നെ അവിടെയിരിക്കുന്ന പലരും ഇടയ്ക്കു പിന്നിലേക്ക് നോക്കികൊണ്ടിരുന്നു, രാജകൊട്ടാരത്തിലെ മറ്റു യുവാക്കളും യുവതികളുമെല്ലാം അതിൽപ്പെട്ടിരുന്നു.
അത് സത്യത്തിൽ ഇശാനികയിൽ കൂടുതൽ വിദ്വേഷം നിറച്ചു കൊണ്ടിരുന്നു.അവൾ ഇടയ്ക്ക് ജ്വലിക്കുന്ന കോപത്തോടെ പിന്നിലിരിക്കുന്ന പാർവ്വതിയെ ഒന്ന് വീക്ഷിച്ചു കൊണ്ട് മുഖം തിരിച്ചു.
വൃദ്ധനും സ്ത്രീലമ്പടത്വത്തിൽ വൈഭവശാലിയും പ്രഗത്ഭനുമായ മാനവേന്ദ്ര വർമ്മൻ ഇടയ്ക്കിടെ തന്റെ നീളമുള്ള താടിയിൽ തലോടിക്കൊണ്ടു പിന്നിൽ തൊഴുകൈകളോടെയിരിക്കുന്ന പാർവ്വതിയെ തന്നെ ഇടം കണ്ണിട്ടു നോക്കികൊണ്ടിരുന്നു.
ആ വൃദ്ധൻ , പാർവ്വതിയെന്ന ദേവകന്യകയുടെ മേനിയഴകിൽ അമ്പേ ഭ്രമിച്ചുപോയിരുന്നു.
അവളെയൊരുവട്ടമെങ്കിലും തന്റെ കിടപ്പറയിൽ കിടത്തണമെന്നയാൾ അത്യധികം മോഹിച്ചുപോയിരുന്നു.
“””””ഓം പദ്മനാഭായ സ്വാഹാ
ഓം ലോഹിതാക്ഷായ സ്വാഹാ
ഓം കൃഷ്ണായ സ്വാഹാ
ഓം അമരപ്രഭവേ സ്വാഹാ
ഓം ഹിരണ്യ ഗർഭായ സ്വാഹാ
ഓം മാധവായ സ്വാഹാ
ഓ൦ അനുത്തമായ സ്വാഹാ”””””
സപ്ത വൈഷ്ണവ ബ്രാഹ്മണർ വിഷ്ണു മന്ത്രങ്ങൾ ജപിച്ചു കൊണ്ട് ഹോമാഗ്നിയിൽ നെയ്യും ദ്രവ്യങ്ങളും സമർപ്പിച്ചു കൊണ്ടിരുന്നു.അതെ സമയം മറ്റൊരു മുതിർന്ന വൈഷ്ണവ ബ്രാഹ്മണൻ മണി കിലുക്കി കൈവിളക്ക് ഉഴിഞ്ഞു കൊണ്ട് സാളഗ്രാമത്തിൽപൂജകള് അർപ്പിച്ചു കൊണ്ടിരുന്നു.
❤️❤️❤️❤️
കുറച്ച് ഭാഗങ്ങൾക് ശേഷം ഒരുപാട് സന്തോഷത്തോടെ വായിച്ച് മുഴുവിപ്പിച്ച ഒരു ഭാഗം ഇതാണെന്ന് പറയാം?❤️.
തുടക്കം തന്നെ മനുഷ്യൻ്റെ വികാരത്തെ തന്നെ എടുത്ത് കൈകാര്യം ചെയ്യുന്ന ആമി.അവൾക് തടുക്കാൻ പോലും ആവാത്ത ആധിയെ സ്വപ്നത്തില്‍ നിന്നും അകറ്റാൻ പോയ സീൻ.അല്ലെങ്കിൽ തന്നെ ആമിയുടെ സീൻ വായിക്കുമ്പോൾ തന്നെ ഞാൻ നിലത്തൊന്നും അല്ല.ഈ ഭാഗത്ത് ആണെങ്കിലും ആ ചെറുകനോട് പറയുന്നത് പോലെ എല്ലാവർക്കും കിട്ടുന്ന ഒരു ഭാഗ്യമല്ല ഇത്??.
സത്യത്തിൽ ഇപ്പൊ ആദിയും ആമിയും തമ്മിൽ എന്തേലും നടക്കുമെന്ന കാര്യത്തിൽ ഒരു തീരുമാനം ആയിട്ടുണ്ട്.കഴിഞ്ഞ ഭാഗത്തിൽ ആണോ അതിൻ്റെ മുന്നേ ആണോ എന്ന് അറിയില്ല.ആദി അവൻ്റെ വികാരത്തെ കുറിച്ച് ചുടലയോട് പറയുന്നത്.അത് വായിച്ചപ്പോ പെട്ടെന്ന് എനിക്ക് ഓർമ വന്നത് ആമിയെ ആണ്.എങ്കിലും അവൻ്റെ മുഖം തന്നെ കാണുമ്പോൾ കൊല്ലാൻ നടക്കുന്ന ആമി അതിനെ സമ്മതിക്കുന്ന കാര്യം ഇപ്പോഴും ഞാൻ ചിന്തിച്ച് കൊണ്ടിരിക്കുന്നു..എന്തായാലും ആമിയുടെ തുടക്കത്തില്‍ ഉള്ള സീൻ മനസ്സിൽ നിന്ന് പോണില്ല?
പിന്നെ പറയാൻ ഉള്ളത് അവസാനം ഉള്ള ഭാഗവും ആണ്.ആദ്യം പാറു കരഞ്ഞു പോവുന്നത് കണ്ടപ്പോ ചെറിയ സങ്കടം തോന്നി.
പക്ഷേ അതിലെ ഏറ്റവും ഇഷ്ടമായത് ഒരു ഡയലോഗ് ആണ്
//സൂര്യസേനാ ,, വെല്ലുവിളിയാകാം അത് നിന്നോട് പോന്നവരോട് മാത്രം , എന്നെയും വെല്ലുന്ന ഒരു ശിഷ്യന് എനിക്കുണ്ട് , എന്റെ സ്ഥാനത്ത് അവനായിരുന്നുവെങ്കില്‍ ഇപ്പോൾ നിനക്ക് തല ഉണ്ടാകില്ലായിരുന്നു”
അത് കേട്ട പാർവ്വതി ഒന്ന് ചിന്തിച്ചു
“ഗുരു ഇങ്ങനെ ആണെങ്കിൽ അപ്പോൾ ശിഷ്യൻ എങ്ങനെയായിരിക്കും “//
രോമാഞ്ചം എന്നൊക്കെ പറഞാൽ ഇതാണ്.. ?. ആ രംഗം മനസ്സിൽ വെറുതെ ഞാൻ ഓർത്തു നോക്കി.ശിഷ്യൻ ഉണ്ടായിരുന്നു എങ്കിൽ എന്താവും എന്ന്.. ഈ ഡയലോഗ് എനിക്കൊന്നും പറയാൻ ഇല്ല..boom?
പിന്നെ നമ്മുടെ പാറു തന്നെ.അവളുടെ എതിർ ദിശയിൽ എറിഞ്ഞത് അവളിലേക്ക് വീഴുന്നതും.അതുപോലെ പണ്ട് മുതലേ കൃഷ്ണപരുന്ത് വരുന്ന സീൻ എല്ലാം ഒരുപാട് ഇഷ്ടമാണ്.ഇതിലെ സീൻ അതേപോലെ തന്നെ ഒന്നായിരുന്നു.പാരുവിനെ കണ്ണന് എത്രത്തോളം ഇഷ്ടമാണ് എന്ന് ഉള്ളതിൻ്റെ അടുത്ത തെളിവും ഇവിടെ തന്നെ വീണ്ടും കിട്ടി.
അപ്പോ അടുത്തതിൽ കാണാം
ഒരുപാട് സ്നേഹം
വിഷ്ണു
❤️❤️❤️
♥️♥️♥️♥️❤️❤️❤️❤️
ഹർഷാപ്പി ഹോസ്പിറ്റലിൽ ആയത് കൊണ്ട് കഴിഞ്ഞ പാർട്ട് വായിക്കാൻ പറ്റിയില്ല ഇന്ന് പുതിയ പാർട്ട് വരും എന്ന് അറിഞ്ഞു..
ഇന്ന് വായിക്കാൻ പറ്റും എന്ന്ഡി തോന്നുന്നില്ല ഡിസ്ചാർജ് ആയിട്ട് വായിച്ചു അഭിപ്രായം പറയാം
ninakk enth patti lonappaaa
കുറച്ചു ദിവസം ആയി കഴിക്കുന്ന ഫുഡ് മൊത്തം ശർദ്ധിക്കാൻ തുടങ്ങി വയറ്റിൽ ഇപ്പോ ചെറുതായി infection ഉണ്ട് ഇനി endoscopy ചെയ്തു നോക്കണം എന്നൊക്കെ പറയുന്നുണ്ട്
ആണോ
അമീബ ആണോ.
Anagne എന്തോ മൈക്രോ organisam കയറിയ ഇങ്ങനെ വരുമെന്ന് കേട്ടിട്ടുണ്ട്
പുറത്ത് ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിക്കാന്‍ പാടില്ല.
വെള്ളം തിളപ്പിച്ച് കുടിക്കണം
ചൂടുള്ള ഭക്ഷണം കഴിക്കണം
10.30 കൊണ്ട് ഇവിടെ വരും
Chapter 35
ബാക്കി എനിക്ക്
?
അറിഞ്ഞൂടാ
?
Aha… ഇന്ന് പകല്‍ വരുമല്ലോ… അരമണിക്കൂര്‍ കൂടി
Varanam Varanam Mr Induchoodan. Ee Varavum kaathirikkukayaanu… ?