അപരാജിതന്‍ 34 [Harshan] 8114

മുത്യാരമ്മയുടെ മാളികയില്‍

കാട്ടിലൂടെ ഒരുപാട് നടന്നതിനാല്‍ അമി , കാലുവേദന എടുക്കുന്നു എന്നു പറഞ്ഞപ്പോള്‍  .അവളുടെ കാല്‍ ചാരു തടവി വിരല്‍ വലിക്കുകയായിരുന്നു.

അമി അവളോടു അവിടെ നടന്നകാര്യങ്ങളൊക്കെ വിസ്തരിച്ചു പറഞ്ഞുകൊടുത്തു.

അവളെല്ലാം കേട്ട് അത്ഭുതപ്പെട്ടിരിക്കുകയായിരുന്നു.

“ഇതൊക്കെ ഉള്ളതോ അമിയേച്ചി ?”

“ആ പെണ്ണെ,,ഞാനെന്തിനാ നിന്നോട് കള്ളം പറയുന്നത് ?”

“അല്ല എന്നിട്ട് വേതാളത്തിനു മേലെ കിടന്നപ്പോൾ അമിയേച്ചിക്ക് ഒന്നും തോന്നിയില്ലേ ?”

“ഇല്ല ,,അതൊരു പൂജയല്ലായിരുന്നോ ചാരു ”

“എന്തൊക്കെ പൂജയാണോ എന്തോ , അല്ല അത് പോട്ടെ , എന്തിനാ അമിയേച്ചിയെ നാഗപെണ്ണേന്ന് വിളിച്ചത് ?”

“അറിയില്ല,, ഇനി ഞാൻ ആയില്യകാരി ആയതു കൊണ്ടാകുമോ എന്തോ ?”

“ഓ ,,പറഞ്ഞപോലെ അമിയേച്ചി ആയില്യം പിറന്ന മങ്കയല്ലേ ,, ചിലപ്പോ അത് കൊണ്ടായിരിക്കും , എന്തായാലും പേര് കൊള്ളാം ,,നാഗപെണ്ണ് ” ചാരു ചിരിച്ചു

“അല്ല ,,സർപ്പത്തെ പോലെ സുന്ദരിയല്ലേ എന്‍റെ അമിയേച്ചി ,,ആരാ മോഹിക്കാതെ പോകുന്നത് ?”

“ചാരു ,,മതി മതി ,, ”

“എന്നാ ഞാൻ പറയണില്ല ,,,വലിയ ഒരു ദേവദാസി “അവൾ പിണക്കം നടിച്ചു

“പിണങ്ങല്ലേ ,,, ഞാൻ വെറുതെ പറഞ്ഞതല്ലേ ”

ചാരു ഒന്ന് പുഞ്ചിരിച്ചു

“അമിയേച്ചി ,, അപ്പൊ ഏഴു കടൽ താണ്ടിയൊരുവൻ കിഴക്കു നിന്നും വരുമെന്ന് പറഞ്ഞതോ ,അതാരായിരിക്കും, കിഴക്കുള്ള ഒരു ദൂരരാജ്യത്തു നിന്നും ആണെന്ന് തോന്നുന്നു , അല്ല അമിയേച്ചി അവിടെയും പ്രസിദ്ധയാണോ ?”

“അതാ എനിക്കും മനസിലാകാത്തത്, ആരായിരിക്കും അത് , അയാൾക്ക് ഞാൻ എന്നെ കൊടുക്കണമെന്ന മറുതമുത്തി പറഞ്ഞത് , അയാളിലൂടെ എന്‍റെ ആശകൾ എല്ലാം നിറവേറുമെന്ന് ”

“അയ്യോ ,,അപ്പൊ അമിയേച്ചി അയാൾക്ക് എല്ലാം കൊടുക്കുമോ ?”

“എന്‍റെ ലക്‌ഷ്യം പൂർത്തീകരിക്കാൻ സഹായിച്ചാൽ ഉറപ്പായും ഞാൻ എന്നെ നല്കിയിരിക്കും , ഇതുവരെ ഒരാളിനും  കിട്ടാത്ത സൗഭാഗ്യം ഞാൻ അയാൾക്ക് കൊടുക്കും”

“അപ്പൊ എന്തൊക്കെയോ നടക്കാൻ പോകുന്നു എന്നർത്ഥം , ഇന്ന് തൊട്ട് അയാൾ സ്വപ്നത്തിൽ വരില്ല അല്ലെ ”

“ഇല്ല ,,, വരില്ലെന്ന് തന്നെയാ പറഞ്ഞത് ”

“കഷ്ടായി ”

“എന്ത് കഷ്ടം ”

“നല്ലതല്ലായിരുന്നോ , ഇനി ഇങ്ങനെ ഒരു സൗഭാഗ്യം കിട്ടില്ലെങ്കിലോ ?”

“പോയെ നീ ,,,,” ഒരല്പം ദേഷ്യത്തോടെ അമി പറഞ്ഞു

“സ്വപ്നത്തിൽ വന്നു ഉപദ്രവിച്ചു എന്നത് കൊണ്ട് കൊല്ലാൻ ആഗ്രഹിക്കുന്ന അമിയേച്ചിയെ സമ്മതിക്കണം , അതിനായി ആണല്ലോ ഈ മലയും കാടും കയറി കണ്ട വേതാളത്തിനു വരെ ദേഹം സമർപ്പിച്ചത് കഷ്ടം ”

“ചാരു ,.,,ഒരു കഷ്ടവും ഇല്ല ,,

ഞാൻ അയാളെയാണ് കാത്തിരിക്കുന്നത്

കിഴക്കു നിന്നും ഏഴു കടലുകൾ താണ്ടി വരുന്ന ആ വീരനെ..

കണ്ണിലെണ്ണയൊഴിച്ചു ഞാൻ കാത്തിരിക്കും.”

വാശിയോടെ അമി പറഞ്ഞു.

“എനിക്ക് നല്ല ക്ഷീണമുണ്ട് ചാരു , ഞാനൊന്നു മയങ്ങട്ടെ ,, ”

“ശരി അമിയേച്ചി ,, കിടന്നോ ”

ചാരു എഴുന്നേറ്റു

വാതിൽ ചാരി പുറത്തേക്ക് നടന്നു

<<<<O>>>>

 

Updated: December 14, 2021 — 12:07 pm

715 Comments

  1. ❤️❤️❤️❤️

  2. വിഷ്ണു ⚡

    കുറച്ച് ഭാഗങ്ങൾക് ശേഷം ഒരുപാട് സന്തോഷത്തോടെ വായിച്ച് മുഴുവിപ്പിച്ച ഒരു ഭാഗം ഇതാണെന്ന് പറയാം?❤️.

    തുടക്കം തന്നെ മനുഷ്യൻ്റെ വികാരത്തെ തന്നെ എടുത്ത് കൈകാര്യം ചെയ്യുന്ന ആമി.അവൾക് തടുക്കാൻ പോലും ആവാത്ത ആധിയെ സ്വപ്നത്തില് നിന്നും അകറ്റാൻ പോയ സീൻ.അല്ലെങ്കിൽ തന്നെ ആമിയുടെ സീൻ വായിക്കുമ്പോൾ തന്നെ ഞാൻ നിലത്തൊന്നും അല്ല.ഈ ഭാഗത്ത് ആണെങ്കിലും ആ ചെറുകനോട് പറയുന്നത് പോലെ എല്ലാവർക്കും കിട്ടുന്ന ഒരു ഭാഗ്യമല്ല ഇത്??.
    സത്യത്തിൽ ഇപ്പൊ ആദിയും ആമിയും തമ്മിൽ എന്തേലും നടക്കുമെന്ന കാര്യത്തിൽ ഒരു തീരുമാനം ആയിട്ടുണ്ട്.കഴിഞ്ഞ ഭാഗത്തിൽ ആണോ അതിൻ്റെ മുന്നേ ആണോ എന്ന് അറിയില്ല.ആദി അവൻ്റെ വികാരത്തെ കുറിച്ച് ചുടലയോട് പറയുന്നത്.അത് വായിച്ചപ്പോ പെട്ടെന്ന് എനിക്ക് ഓർമ വന്നത് ആമിയെ ആണ്.എങ്കിലും അവൻ്റെ മുഖം തന്നെ കാണുമ്പോൾ കൊല്ലാൻ നടക്കുന്ന ആമി അതിനെ സമ്മതിക്കുന്ന കാര്യം ഇപ്പോഴും ഞാൻ ചിന്തിച്ച് കൊണ്ടിരിക്കുന്നു..എന്തായാലും ആമിയുടെ തുടക്കത്തില് ഉള്ള സീൻ മനസ്സിൽ നിന്ന് പോണില്ല?

    പിന്നെ പറയാൻ ഉള്ളത് അവസാനം ഉള്ള ഭാഗവും ആണ്.ആദ്യം പാറു കരഞ്ഞു പോവുന്നത് കണ്ടപ്പോ ചെറിയ സങ്കടം തോന്നി.

    പക്ഷേ അതിലെ ഏറ്റവും ഇഷ്ടമായത് ഒരു ഡയലോഗ് ആണ്
    //സൂര്യസേനാ ,, വെല്ലുവിളിയാകാം അത് നിന്നോട് പോന്നവരോട് മാത്രം , എന്നെയും വെല്ലുന്ന ഒരു ശിഷ്യന്‍ എനിക്കുണ്ട് , എന്റെ സ്ഥാനത്ത് അവനായിരുന്നുവെങ്കില്‍ ഇപ്പോൾ നിനക്ക് തല ഉണ്ടാകില്ലായിരുന്നു”

    അത് കേട്ട പാർവ്വതി ഒന്ന് ചിന്തിച്ചു

    “ഗുരു ഇങ്ങനെ ആണെങ്കിൽ അപ്പോൾ ശിഷ്യൻ എങ്ങനെയായിരിക്കും “//
    രോമാഞ്ചം എന്നൊക്കെ പറഞാൽ ഇതാണ്.. ?. ആ രംഗം മനസ്സിൽ വെറുതെ ഞാൻ ഓർത്തു നോക്കി.ശിഷ്യൻ ഉണ്ടായിരുന്നു എങ്കിൽ എന്താവും എന്ന്.. ഈ ഡയലോഗ് എനിക്കൊന്നും പറയാൻ ഇല്ല..boom?

    പിന്നെ നമ്മുടെ പാറു തന്നെ.അവളുടെ എതിർ ദിശയിൽ എറിഞ്ഞത് അവളിലേക്ക് വീഴുന്നതും.അതുപോലെ പണ്ട് മുതലേ കൃഷ്ണപരുന്ത് വരുന്ന സീൻ എല്ലാം ഒരുപാട് ഇഷ്ടമാണ്.ഇതിലെ സീൻ അതേപോലെ തന്നെ ഒന്നായിരുന്നു.പാരുവിനെ കണ്ണന് എത്രത്തോളം ഇഷ്ടമാണ് എന്ന് ഉള്ളതിൻ്റെ അടുത്ത തെളിവും ഇവിടെ തന്നെ വീണ്ടും കിട്ടി.

    അപ്പോ അടുത്തതിൽ കാണാം
    ഒരുപാട് സ്നേഹം
    വിഷ്ണു
    ❤️❤️❤️

  3. ♥️♥️♥️♥️❤️❤️❤️❤️

  4. ഹർഷാപ്പി ഹോസ്പിറ്റലിൽ ആയത് കൊണ്ട് കഴിഞ്ഞ പാർട്ട്‌ വായിക്കാൻ പറ്റിയില്ല ഇന്ന് പുതിയ പാർട്ട്‌ വരും എന്ന് അറിഞ്ഞു..

    ഇന്ന് വായിക്കാൻ പറ്റും എന്ന്ഡി തോന്നുന്നില്ല ഡിസ്ചാർജ് ആയിട്ട് വായിച്ചു അഭിപ്രായം പറയാം

    1. ninakk enth patti lonappaaa

      1. കുറച്ചു ദിവസം ആയി കഴിക്കുന്ന ഫുഡ്‌ മൊത്തം ശർദ്ധിക്കാൻ തുടങ്ങി വയറ്റിൽ ഇപ്പോ ചെറുതായി infection ഉണ്ട് ഇനി endoscopy ചെയ്തു നോക്കണം എന്നൊക്കെ പറയുന്നുണ്ട്

        1. ആണോ
          അമീബ ആണോ.
          Anagne എന്തോ മൈക്രോ organisam കയറിയ ഇങ്ങനെ വരുമെന്ന് കേട്ടിട്ടുണ്ട്
          പുറത്ത് ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിക്കാന് പാടില്ല.
          വെള്ളം തിളപ്പിച്ച് കുടിക്കണം
          ചൂടുള്ള ഭക്ഷണം കഴിക്കണം

  5. 10.30 കൊണ്ട് ഇവിടെ വരും
    Chapter 35

    ബാക്കി എനിക്ക്
    ?
    അറിഞ്ഞൂടാ
    ?

    1. Aha… ഇന്ന് പകല്‍ വരുമല്ലോ… അരമണിക്കൂര്‍ കൂടി

    2. Varanam Varanam Mr Induchoodan. Ee Varavum kaathirikkukayaanu… ?

Comments are closed.