അപരാജിതന്‍ 34 [Harshan] 8114

ശിവശൈലത്ത്

“സത്യമാണോ വേലാ .. മഠത്തിലമ്മ അവ്വയാറെ തല്ലിയോ ?” സ്വാമി മുത്തശ്ശൻ ചോദിച്ചു.

“ഉവ്വ് ,,സത്യമാണ് സ്വാമിയയ്യാ ,,നമ്മൾക്ക് സാധനങ്ങൾ വാങ്ങി തന്നതറിഞ്ഞ ദേഷ്യത്തിലാ മഠത്തിലമ്മ തല്ലിയത് ,, കണ്ടു നിന്ന ഞങ്ങൾക്ക് ഒരുപാട് വിഷമമായി”

“എന്നിട്ടു അവരെങ്ങോട്ടാ പോയതെന്നറിയുമോ ?”

“അറിയില്ല ,, ആ കുഞ്ഞിന്‍റെ  അച്ഛനാണ്  അവരോടു ഇറങ്ങാൻ പറഞ്ഞത് ”

“കഷ്ടമായല്ലോ ,,നമ്മളെ  സഹായിച്ചതിന് അവ്വയാറിന്  വേദന അനുഭവിക്കേണ്ടി വന്നല്ലോ ,,”

വിഷമത്തോടെ വൈദ്യർ മുത്തശ്ശൻ പറഞ്ഞു.

അപ്പോളാണ്

ആദി ജീപ്പുമായി അവിടെ വന്നത്.

എല്ലാരും കൂടി നില്‍ക്കുന്നത് കണ്ടു അവന്‍ അങ്ങോട്ടേക്ക് നടന്നു.

“എന്താ വിഷയ൦ ?”

“അറിവഴകാ ,, ഇന്ന് അരിയും പലവ്യഞ്ജനവും തന്നു  സഹായിച്ചതിന് പാർവ്വതി മോളെ മഠത്തിലമ്മ ഒരുപാട് തല്ലിയെന്ന്”

അത് കേട്ടിട്ടും ആദിയുടെ മുഖത്ത് യാതൊരു  ഭാവമാറ്റവുമുണ്ടായില്ല.

 

“അതെന്താ ആഎരണം കെട്ട  തള്ളയ്ക്ക് അരിയോടും പലവ്യഞ്ജനത്തോടും മാത്രേ വെറുപ്പുള്ളോ , ഇതിനു മുൻപ് പശുക്കളെ  കൊണ്ട് തന്നപ്പോൾ ഇല്ലായിരുന്നോ ?” ആദി എല്ലാരും കേൾക്കെ ചോദിച്ചു

 

“മഠത്തിലമ്മയെ അങ്ങനെ ഒന്നും പറയല്ലേ കുഞ്ഞേ ,,, ” വൈദ്യർ മുത്തശ്ശൻ അവനെ പറഞ്ഞു മനസിലാക്കിക്കാന്‍ ശ്രമിച്ചു.

“അറിവഴകൻ വെറുതെ പ്രായം നോക്കി ആർക്കും ബഹുമാനം കൊടുക്കാറില്ല, അങ്ങനെ നോക്കിയാൽ കടലാമകളെ  ഞാൻ ചിലപ്പോ കുമ്പിട്ടു നമസ്കരിക്കേണ്ടി വരും ,അവര്‍ക്കല്ലേ ആയുസ്സും പ്രായവും കൂടുതല്‍ .. , ആ ചുടലക്കളത്തിലേക്ക് എടുക്കേണ്ട തൈ കിളവിക്ക് എന്തിന്‍റെ  ചൊരുക്കാ ”

അവൻ വെറുപ്പോടെ ചോദിച്ചു

“അറിവഴകാ ,, ഇങ്ങോട്ടു ഭക്ഷണ സാധനങ്ങൾ തന്നത് രാജകൊട്ടാരം അറിഞ്ഞാൽ അവരോടു ചോദിക്കുമെന്ന് ,രാജകൊട്ടാരം മനഃപൂർവ്വം നമുക്കുള്ള റേഷൻ പോലും നിർത്തലാക്കിയിട്ടു അവരുടെ സാമന്തന്മാർ  തന്നെ നമുക്ക് ഭക്ഷണസാധനങ്ങൾ നൽകിയാൽ അതവരുടെ കുടുംബത്തിനു പോലും അപമാനമാണെന്ന്  മഠത്തിലമ്മ പറഞ്ഞു, ആ ദേഷ്യമാണ് അവ്വയാറെ അടിച്ചു തീർത്തത് ”

” ഇങ്ങനെയൊക്കെ ഉള്ള നിയമങ്ങളുള്ള കുടുംബമാണെങ്കിൽ ആ പെണ്ണിന് തരാതേയിരുന്നാൽ പോരായിരുന്നോ ,, കൈയിലെ കാശു മുടക്കി തല്ലു കൊള്ളുന്ന ഓരോരോ പ്രാന്തുകളെ ,,,അല്ലാതെയെന്തു പറയാനാ ,,അതൊക്കെ കണ്ടു പുകഴ്‌ത്താൻ നിങ്ങളോരോരുത്തരും ,, അവ്വയാറ് ,,അവള്ടെ അമ്മേടെ കുവ്വയാറ്”

ആദി അവിടെ നിന്നും തന്‍റെ  വീട്ടിലേക്ക് നടന്നു

<<<<O>>>>

 

Updated: December 14, 2021 — 12:07 pm

715 Comments

  1. ❤️❤️❤️❤️

  2. വിഷ്ണു ⚡

    കുറച്ച് ഭാഗങ്ങൾക് ശേഷം ഒരുപാട് സന്തോഷത്തോടെ വായിച്ച് മുഴുവിപ്പിച്ച ഒരു ഭാഗം ഇതാണെന്ന് പറയാം?❤️.

    തുടക്കം തന്നെ മനുഷ്യൻ്റെ വികാരത്തെ തന്നെ എടുത്ത് കൈകാര്യം ചെയ്യുന്ന ആമി.അവൾക് തടുക്കാൻ പോലും ആവാത്ത ആധിയെ സ്വപ്നത്തില് നിന്നും അകറ്റാൻ പോയ സീൻ.അല്ലെങ്കിൽ തന്നെ ആമിയുടെ സീൻ വായിക്കുമ്പോൾ തന്നെ ഞാൻ നിലത്തൊന്നും അല്ല.ഈ ഭാഗത്ത് ആണെങ്കിലും ആ ചെറുകനോട് പറയുന്നത് പോലെ എല്ലാവർക്കും കിട്ടുന്ന ഒരു ഭാഗ്യമല്ല ഇത്??.
    സത്യത്തിൽ ഇപ്പൊ ആദിയും ആമിയും തമ്മിൽ എന്തേലും നടക്കുമെന്ന കാര്യത്തിൽ ഒരു തീരുമാനം ആയിട്ടുണ്ട്.കഴിഞ്ഞ ഭാഗത്തിൽ ആണോ അതിൻ്റെ മുന്നേ ആണോ എന്ന് അറിയില്ല.ആദി അവൻ്റെ വികാരത്തെ കുറിച്ച് ചുടലയോട് പറയുന്നത്.അത് വായിച്ചപ്പോ പെട്ടെന്ന് എനിക്ക് ഓർമ വന്നത് ആമിയെ ആണ്.എങ്കിലും അവൻ്റെ മുഖം തന്നെ കാണുമ്പോൾ കൊല്ലാൻ നടക്കുന്ന ആമി അതിനെ സമ്മതിക്കുന്ന കാര്യം ഇപ്പോഴും ഞാൻ ചിന്തിച്ച് കൊണ്ടിരിക്കുന്നു..എന്തായാലും ആമിയുടെ തുടക്കത്തില് ഉള്ള സീൻ മനസ്സിൽ നിന്ന് പോണില്ല?

    പിന്നെ പറയാൻ ഉള്ളത് അവസാനം ഉള്ള ഭാഗവും ആണ്.ആദ്യം പാറു കരഞ്ഞു പോവുന്നത് കണ്ടപ്പോ ചെറിയ സങ്കടം തോന്നി.

    പക്ഷേ അതിലെ ഏറ്റവും ഇഷ്ടമായത് ഒരു ഡയലോഗ് ആണ്
    //സൂര്യസേനാ ,, വെല്ലുവിളിയാകാം അത് നിന്നോട് പോന്നവരോട് മാത്രം , എന്നെയും വെല്ലുന്ന ഒരു ശിഷ്യന്‍ എനിക്കുണ്ട് , എന്റെ സ്ഥാനത്ത് അവനായിരുന്നുവെങ്കില്‍ ഇപ്പോൾ നിനക്ക് തല ഉണ്ടാകില്ലായിരുന്നു”

    അത് കേട്ട പാർവ്വതി ഒന്ന് ചിന്തിച്ചു

    “ഗുരു ഇങ്ങനെ ആണെങ്കിൽ അപ്പോൾ ശിഷ്യൻ എങ്ങനെയായിരിക്കും “//
    രോമാഞ്ചം എന്നൊക്കെ പറഞാൽ ഇതാണ്.. ?. ആ രംഗം മനസ്സിൽ വെറുതെ ഞാൻ ഓർത്തു നോക്കി.ശിഷ്യൻ ഉണ്ടായിരുന്നു എങ്കിൽ എന്താവും എന്ന്.. ഈ ഡയലോഗ് എനിക്കൊന്നും പറയാൻ ഇല്ല..boom?

    പിന്നെ നമ്മുടെ പാറു തന്നെ.അവളുടെ എതിർ ദിശയിൽ എറിഞ്ഞത് അവളിലേക്ക് വീഴുന്നതും.അതുപോലെ പണ്ട് മുതലേ കൃഷ്ണപരുന്ത് വരുന്ന സീൻ എല്ലാം ഒരുപാട് ഇഷ്ടമാണ്.ഇതിലെ സീൻ അതേപോലെ തന്നെ ഒന്നായിരുന്നു.പാരുവിനെ കണ്ണന് എത്രത്തോളം ഇഷ്ടമാണ് എന്ന് ഉള്ളതിൻ്റെ അടുത്ത തെളിവും ഇവിടെ തന്നെ വീണ്ടും കിട്ടി.

    അപ്പോ അടുത്തതിൽ കാണാം
    ഒരുപാട് സ്നേഹം
    വിഷ്ണു
    ❤️❤️❤️

  3. ♥️♥️♥️♥️❤️❤️❤️❤️

  4. ഹർഷാപ്പി ഹോസ്പിറ്റലിൽ ആയത് കൊണ്ട് കഴിഞ്ഞ പാർട്ട്‌ വായിക്കാൻ പറ്റിയില്ല ഇന്ന് പുതിയ പാർട്ട്‌ വരും എന്ന് അറിഞ്ഞു..

    ഇന്ന് വായിക്കാൻ പറ്റും എന്ന്ഡി തോന്നുന്നില്ല ഡിസ്ചാർജ് ആയിട്ട് വായിച്ചു അഭിപ്രായം പറയാം

    1. ninakk enth patti lonappaaa

      1. കുറച്ചു ദിവസം ആയി കഴിക്കുന്ന ഫുഡ്‌ മൊത്തം ശർദ്ധിക്കാൻ തുടങ്ങി വയറ്റിൽ ഇപ്പോ ചെറുതായി infection ഉണ്ട് ഇനി endoscopy ചെയ്തു നോക്കണം എന്നൊക്കെ പറയുന്നുണ്ട്

        1. ആണോ
          അമീബ ആണോ.
          Anagne എന്തോ മൈക്രോ organisam കയറിയ ഇങ്ങനെ വരുമെന്ന് കേട്ടിട്ടുണ്ട്
          പുറത്ത് ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിക്കാന് പാടില്ല.
          വെള്ളം തിളപ്പിച്ച് കുടിക്കണം
          ചൂടുള്ള ഭക്ഷണം കഴിക്കണം

  5. 10.30 കൊണ്ട് ഇവിടെ വരും
    Chapter 35

    ബാക്കി എനിക്ക്
    ?
    അറിഞ്ഞൂടാ
    ?

    1. Aha… ഇന്ന് പകല്‍ വരുമല്ലോ… അരമണിക്കൂര്‍ കൂടി

    2. Varanam Varanam Mr Induchoodan. Ee Varavum kaathirikkukayaanu… ?

Comments are closed.