“പപ്പാ,,,ആദിനാരായണ ക്ഷേത്രത്തിനടുത്ത് കോട്ടേജുകളുണ്ട് , നമുക്കങ്ങോട്ടു പോയാലോ ?”
ശ്യാം ചോദിച്ചു.
“ഉം ,,,” എന്ന് ഗൗരവത്തോടെ രാജശേഖരൻ മൂളി.
“കൊഴപ്പല്ലായിരുന്നു പപ്പാ ,,, നമുക്കവിടെ നിന്നാൽ മതിയായിരുന്നല്ലോ ”
പാർവ്വതി രാജശേഖരനോട് മെല്ലെ പറഞ്ഞു.
“നിനക്ക് കുഴപ്പമില്ലായിരിക്കും ,,പക്ഷെ ഞാൻ നിന്റെ തന്തയാ , എല്ലാ ആവശ്യങ്ങളും ഒഴിവാക്കി നിനക്ക് വേണ്ടി നാടുപോലും മാറിനിൽക്കുന്ന എനിക്ക് ഇതൊന്നും സഹിക്കാൻ പറ്റില്ല ”
അതുകേട്ടു പാർവ്വതി നിശബ്ദയായി.
മാലിനി ഒന്നും മിണ്ടുന്നുണ്ടായിരുന്നില്ല.
പെട്ടെന്നാണ്
അവരുടെ കാറിനു മുൻപിൽ ദേവർമഠത്തെ കാറുകൾ അതിവേഗം വന്നു നിന്നത്.
പുറകെ ട്രാവലറും ഉണ്ടായിരുന്നു
ശ്യാം വേഗം കാർ നിർത്തി എല്ലാവരും പുറത്തേക്കിറങ്ങി.
കാറിൽ ഭുവനേശ്വരി ദേവിയും മക്കളൂം പുറത്തിറങ്ങി.
രംഗനാഥൻ വേഗം രാജശേഖരനു സമീപം വന്നു
“അളിയാ ,, ഒരു കാര്യമുണ്ട് ”
“എനിക്ക് കേൾക്കണ്ട രംഗനളിയാ ,, ഞങ്ങൾ ഈ നാട്ടിൽ തന്നെയുണ്ട് , അതിനായി വഴിയിൽ തടഞ്ഞു സംസാരിക്കണ്ട കാര്യമില്ല ”
ഉടനങ്ങോട്ടു ഭുവനേശ്വരി ദേവി വന്നു
അവർ പാർവ്വതിയെ കെട്ടിപിടിച്ചു
“പാറു,,,മുത്തശ്ശി അല്പം ദേഷ്യത്തിലായിരുന്നു ,,അന്നേരം സംഭവിച്ചു പോയതാ ,, ക്ഷമിക്കണം ”
അവൾ എന്ത് പറയണമെന്നറിയാതെ എല്ലാവരെയും നോക്കി.
“അളിയാ ,,നമുക്ക് അത്യാവശ്യമായി രാജകൊട്ടാര൦ വരെ പോകണം ,, വളരെ അത്യാവശ്യമാണ് ,,ദേവർമ്മഠത്തെ തലമുറയിലേ എല്ലാവരും ഉടനയെത്തണമെന്നാണ് പറഞ്ഞിരിക്കുന്നത് ”
“അത് നിങ്ങൾ പോയാൽ മതി ,, ഞങ്ങളെ ഒഴിവാക്കിക്കോളൂ ” രാജശേഖരൻ താല്പര്യമില്ലാതെ പറഞ്ഞു.
അതുകേട്ടു അയാൾക്ക് മുന്നിൽ ഭുവനേശ്വരി ദേവി വന്നു
കൈകൾ കൂപ്പി ക്ഷമചോദിക്കുകയും തങ്ങളെ അനുഗമിക്കണമെന്നും അപേക്ഷിച്ചു , കാരണം നാരായണനുമായി ബന്ധപ്പെട്ട കാര്യമാണ് , അതിൽ ഒഴിവു പാടില്ല അത് ദോഷമേ വരുത്തൂ എന്നവർ ഉപദേശിച്ചു.
ഏറെ നേരത്തെ അവരുടെ ശ്രമത്തിനു ശേഷം ദേഷ്യം കുറഞ്ഞ രാജശേഖരൻ അവർക്കൊപ്പം പ്രജാപതി രാജകൊട്ടാരത്തിലേക്ക് വരാമെന്നു സമ്മത൦ മൂളി
അങ്ങനെ അവരെല്ലാവരും അവിടെ നിന്നും പുറപ്പെട്ടു.
<<<O>><<>>>
❤️❤️❤️❤️
കുറച്ച് ഭാഗങ്ങൾക് ശേഷം ഒരുപാട് സന്തോഷത്തോടെ വായിച്ച് മുഴുവിപ്പിച്ച ഒരു ഭാഗം ഇതാണെന്ന് പറയാം?❤️.
തുടക്കം തന്നെ മനുഷ്യൻ്റെ വികാരത്തെ തന്നെ എടുത്ത് കൈകാര്യം ചെയ്യുന്ന ആമി.അവൾക് തടുക്കാൻ പോലും ആവാത്ത ആധിയെ സ്വപ്നത്തില്‍ നിന്നും അകറ്റാൻ പോയ സീൻ.അല്ലെങ്കിൽ തന്നെ ആമിയുടെ സീൻ വായിക്കുമ്പോൾ തന്നെ ഞാൻ നിലത്തൊന്നും അല്ല.ഈ ഭാഗത്ത് ആണെങ്കിലും ആ ചെറുകനോട് പറയുന്നത് പോലെ എല്ലാവർക്കും കിട്ടുന്ന ഒരു ഭാഗ്യമല്ല ഇത്??.
സത്യത്തിൽ ഇപ്പൊ ആദിയും ആമിയും തമ്മിൽ എന്തേലും നടക്കുമെന്ന കാര്യത്തിൽ ഒരു തീരുമാനം ആയിട്ടുണ്ട്.കഴിഞ്ഞ ഭാഗത്തിൽ ആണോ അതിൻ്റെ മുന്നേ ആണോ എന്ന് അറിയില്ല.ആദി അവൻ്റെ വികാരത്തെ കുറിച്ച് ചുടലയോട് പറയുന്നത്.അത് വായിച്ചപ്പോ പെട്ടെന്ന് എനിക്ക് ഓർമ വന്നത് ആമിയെ ആണ്.എങ്കിലും അവൻ്റെ മുഖം തന്നെ കാണുമ്പോൾ കൊല്ലാൻ നടക്കുന്ന ആമി അതിനെ സമ്മതിക്കുന്ന കാര്യം ഇപ്പോഴും ഞാൻ ചിന്തിച്ച് കൊണ്ടിരിക്കുന്നു..എന്തായാലും ആമിയുടെ തുടക്കത്തില്‍ ഉള്ള സീൻ മനസ്സിൽ നിന്ന് പോണില്ല?
പിന്നെ പറയാൻ ഉള്ളത് അവസാനം ഉള്ള ഭാഗവും ആണ്.ആദ്യം പാറു കരഞ്ഞു പോവുന്നത് കണ്ടപ്പോ ചെറിയ സങ്കടം തോന്നി.
പക്ഷേ അതിലെ ഏറ്റവും ഇഷ്ടമായത് ഒരു ഡയലോഗ് ആണ്
//സൂര്യസേനാ ,, വെല്ലുവിളിയാകാം അത് നിന്നോട് പോന്നവരോട് മാത്രം , എന്നെയും വെല്ലുന്ന ഒരു ശിഷ്യന് എനിക്കുണ്ട് , എന്റെ സ്ഥാനത്ത് അവനായിരുന്നുവെങ്കില്‍ ഇപ്പോൾ നിനക്ക് തല ഉണ്ടാകില്ലായിരുന്നു”
അത് കേട്ട പാർവ്വതി ഒന്ന് ചിന്തിച്ചു
“ഗുരു ഇങ്ങനെ ആണെങ്കിൽ അപ്പോൾ ശിഷ്യൻ എങ്ങനെയായിരിക്കും “//
രോമാഞ്ചം എന്നൊക്കെ പറഞാൽ ഇതാണ്.. ?. ആ രംഗം മനസ്സിൽ വെറുതെ ഞാൻ ഓർത്തു നോക്കി.ശിഷ്യൻ ഉണ്ടായിരുന്നു എങ്കിൽ എന്താവും എന്ന്.. ഈ ഡയലോഗ് എനിക്കൊന്നും പറയാൻ ഇല്ല..boom?
പിന്നെ നമ്മുടെ പാറു തന്നെ.അവളുടെ എതിർ ദിശയിൽ എറിഞ്ഞത് അവളിലേക്ക് വീഴുന്നതും.അതുപോലെ പണ്ട് മുതലേ കൃഷ്ണപരുന്ത് വരുന്ന സീൻ എല്ലാം ഒരുപാട് ഇഷ്ടമാണ്.ഇതിലെ സീൻ അതേപോലെ തന്നെ ഒന്നായിരുന്നു.പാരുവിനെ കണ്ണന് എത്രത്തോളം ഇഷ്ടമാണ് എന്ന് ഉള്ളതിൻ്റെ അടുത്ത തെളിവും ഇവിടെ തന്നെ വീണ്ടും കിട്ടി.
അപ്പോ അടുത്തതിൽ കാണാം
ഒരുപാട് സ്നേഹം
വിഷ്ണു
❤️❤️❤️
♥️♥️♥️♥️❤️❤️❤️❤️
ഹർഷാപ്പി ഹോസ്പിറ്റലിൽ ആയത് കൊണ്ട് കഴിഞ്ഞ പാർട്ട് വായിക്കാൻ പറ്റിയില്ല ഇന്ന് പുതിയ പാർട്ട് വരും എന്ന് അറിഞ്ഞു..
ഇന്ന് വായിക്കാൻ പറ്റും എന്ന്ഡി തോന്നുന്നില്ല ഡിസ്ചാർജ് ആയിട്ട് വായിച്ചു അഭിപ്രായം പറയാം
ninakk enth patti lonappaaa
കുറച്ചു ദിവസം ആയി കഴിക്കുന്ന ഫുഡ് മൊത്തം ശർദ്ധിക്കാൻ തുടങ്ങി വയറ്റിൽ ഇപ്പോ ചെറുതായി infection ഉണ്ട് ഇനി endoscopy ചെയ്തു നോക്കണം എന്നൊക്കെ പറയുന്നുണ്ട്
ആണോ
അമീബ ആണോ.
Anagne എന്തോ മൈക്രോ organisam കയറിയ ഇങ്ങനെ വരുമെന്ന് കേട്ടിട്ടുണ്ട്
പുറത്ത് ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിക്കാന്‍ പാടില്ല.
വെള്ളം തിളപ്പിച്ച് കുടിക്കണം
ചൂടുള്ള ഭക്ഷണം കഴിക്കണം
10.30 കൊണ്ട് ഇവിടെ വരും
Chapter 35
ബാക്കി എനിക്ക്
?
അറിഞ്ഞൂടാ
?
Aha… ഇന്ന് പകല്‍ വരുമല്ലോ… അരമണിക്കൂര്‍ കൂടി
Varanam Varanam Mr Induchoodan. Ee Varavum kaathirikkukayaanu… ?