അപരാജിതന്‍ 34 [Harshan] 8114

” ആയി ,,,,,,” എന്ന് ഉറക്കെ വിളിച്ച് കൊണ്ട്  മാലിനി ഓടിവന്നു

പുറകെ രാജശേഖരനും

പാർവതിയുടെ മുഖം ചുവന്നിരിക്കുന്നത് കണ്ടപ്പോൾ തന്നെ ഇരുവരും ആകെ വിഷമത്തിലായി

“നിന്‍റെ  മോള് ,,ആ പിഴച്ചവർക്ക് അരിയും പലവ്യഞ്ജനങ്ങളും എത്തിച്ചിരിക്കുന്നു ,, കൊട്ടാരത്തിലുള്ളവർ അറിഞ്ഞാൽ ,,,,,അപരാധമല്ലേ ഇവൾ ചെയ്തത് ,, ”

“ആയി ,,അത് ,,,,പാറു ” മാലിനി വിഷമത്തോടെ പറഞ്ഞു

 

“മതി ,,, ഈ കുടുംബത്തിന്‍റെ  നിയമങ്ങൾക്ക് അനുസരിച്ച് ജീവിക്കാൻ പറ്റുമെങ്കിൽ മാത്രം ഇവിടെ കഴിഞ്ഞാൽ മതി ,,ഇല്ലെങ്കിൽ ഇറങ്ങികൊള്ളണം ” ഭുവനേശ്വരി ദേവി കടുത്ത ഭാഷയിൽ തന്നെ പറഞ്ഞു.

രാജശേഖരൻ മകളുടെ അടുത്തേക്ക് നടന്നു വന്നു

അവളുടെ കവിളിൽ തൊട്ടു നോക്കി

തിണർത്തു കിടക്കുന്ന അവളുടെ കവിൾ അയാളെ ഒരുപാട് സങ്കടപ്പെടുത്തിയിരുന്നു.

അയാൾ ഭുവനേശ്വരി ദേവിയെ നോക്കി

 

“ഒരു കുഞ്ഞു ഈർക്കിലി കൊണ്ട് പോലും ഞാനെന്‍റെ  മോളെ നോവിച്ചിട്ടില്ല ..എന്‍റെ   മോളെ നോവിക്കുന്ന ഒരാളെയും ഞാന്‍ വെറുതെ വിടില്ല,,, പക്ഷേ എന്‍റെ   മാളുവിന്‍റെ  അമ്മയായി പോയി ,,,,,,,” കോപത്തോടെ രാജശേഖരന്‍ പറഞ്ഞു.

“മാളൂ  പാക്ക് ചെയ്യൂ ,,  നമുക്കിറങ്ങാ൦ ,,,” ഗൗരവം നിറഞ്ഞ ശബ്ദത്തോടെ രാജശേഖര൯ മാലിനിയെ നോക്കി പറഞ്ഞു

അന്നേരമാണ് പുറത്തു നിന്നും ഷോപ്പിങ്ങിനു പോയി ശ്യാമും ഇന്ദുവും അവിടെ എത്തിയത്.

ആൾക്കൂട്ടം കണ്ട് അവരും ഓടിയെത്തി.

“രാജേട്ടാ ,,, പ്ലീസ് നമ്മുടെ മോൾടെ ദോഷങ്ങൾ മാറണ്ടെ ,,ഒന്നു ക്ഷമിക്കൂ രാജേട്ടാ ”

“മാളൂ .,,,,,,,,,,,,” വൈഷ്ണവ ഭൂമിയിൽ കഴിയാനാ പറഞ്ഞിരിക്കുന്നത് ,,അല്ലാതെ നിന്‍റമ്മേടെ ദേവർമ്മടത്തു തന്നെ വേണമെന്നില്ല ,, മറ്റെവിടെയെങ്കിലും സൗകര്യ൦ നോക്കാം ,,,,നിന്നോട് മക്കളെയും കൂട്ടി ഇറങ്ങാനാ പറഞ്ഞത് ”

ദേഷ്യത്തോടെ പറഞ്ഞു കൊണ്ട് പാർവതിയുടെ കൈ പിടിച്ചു കൊണ്ട് രാജശേഖരൻ അവിടെ നിന്നും ഉള്ളിലേക്ക് കയറി

സകലരും എന്ത്‌ ചെയ്യണമെന്നറിയാതെ നോക്കി നിന്നു

 

“നിന്‍റെ  ഭർത്താവ് പറഞ്ഞതു കേട്ടില്ലേ …ഇനി ഞാൻ പറയണോ ഇറങ്ങി പോകാൻ ,,,” പരുഷമായി ഭുവനേശ്വരി  ദേവി പറഞ്ഞു

മാലിനി “വേണ്ട ആയി  ,,” എന്നുപറഞ്ഞു കൊണ്ട് സങ്കടമൊതുക്കി  വേഗം ഉള്ളിലേക്ക് നടന്നു തങ്ങളുടെ സാധനങ്ങൾ പാക്ക് ചെയ്യാനായി.

അവരുടെ പുറകെ ശ്യാമും നടന്നു .

പാര്‍വ്വതിയെ മഠത്തിലമ്മ തല്ലിയത് കണ്ടു മനസ് വിഷമിച്ചു കൊണ്ട് ശിവശൈലത്തുള്ളവരും  അവിടെ നിന്നും പുറപ്പെട്ടു.

 

ഒരു മണിക്കൂർ കൊണ്ട് എല്ലാവരും വസ്ത്രം മാറി സാധനങ്ങൾ പാക്ക് ചെയ്തുകൊണ്ട് പുറത്തേക്കിറങ്ങി.

രംഗനാഥനും രാമഭദ്രനും രാജശേഖരനെ സമാധാനിപ്പിക്കാൻ നോക്കി.

പക്ഷെ രാജശേഖര൯ വഴങ്ങിയില്ല.

“ഞങ്ങൾ ഈ ഭൂമിയിൽ തന്നെയുണ്ടാകും ” എന്ന് പറഞ്ഞുകൊണ്ട് ശ്യാമിനോട് കാർ എടുക്കാൻ പറഞ്ഞു.

ശ്യാ൦ കാർ എടുത്തു.

പാർവതി വിഷമത്തോടെ പിന്നിൽ ഇരുന്നു കൊണ്ട് തന്നിൽ നിന്നും അകന്നു കൊണ്ടിരിക്കുന്ന ദേവർമഠം തറവാട്ടിലേക്ക് നോക്കി നിറയുന്ന മിഴികൾ തുടച്ചു .

 

Updated: December 14, 2021 — 12:07 pm

715 Comments

  1. ❤️❤️❤️❤️

  2. വിഷ്ണു ⚡

    കുറച്ച് ഭാഗങ്ങൾക് ശേഷം ഒരുപാട് സന്തോഷത്തോടെ വായിച്ച് മുഴുവിപ്പിച്ച ഒരു ഭാഗം ഇതാണെന്ന് പറയാം?❤️.

    തുടക്കം തന്നെ മനുഷ്യൻ്റെ വികാരത്തെ തന്നെ എടുത്ത് കൈകാര്യം ചെയ്യുന്ന ആമി.അവൾക് തടുക്കാൻ പോലും ആവാത്ത ആധിയെ സ്വപ്നത്തില് നിന്നും അകറ്റാൻ പോയ സീൻ.അല്ലെങ്കിൽ തന്നെ ആമിയുടെ സീൻ വായിക്കുമ്പോൾ തന്നെ ഞാൻ നിലത്തൊന്നും അല്ല.ഈ ഭാഗത്ത് ആണെങ്കിലും ആ ചെറുകനോട് പറയുന്നത് പോലെ എല്ലാവർക്കും കിട്ടുന്ന ഒരു ഭാഗ്യമല്ല ഇത്??.
    സത്യത്തിൽ ഇപ്പൊ ആദിയും ആമിയും തമ്മിൽ എന്തേലും നടക്കുമെന്ന കാര്യത്തിൽ ഒരു തീരുമാനം ആയിട്ടുണ്ട്.കഴിഞ്ഞ ഭാഗത്തിൽ ആണോ അതിൻ്റെ മുന്നേ ആണോ എന്ന് അറിയില്ല.ആദി അവൻ്റെ വികാരത്തെ കുറിച്ച് ചുടലയോട് പറയുന്നത്.അത് വായിച്ചപ്പോ പെട്ടെന്ന് എനിക്ക് ഓർമ വന്നത് ആമിയെ ആണ്.എങ്കിലും അവൻ്റെ മുഖം തന്നെ കാണുമ്പോൾ കൊല്ലാൻ നടക്കുന്ന ആമി അതിനെ സമ്മതിക്കുന്ന കാര്യം ഇപ്പോഴും ഞാൻ ചിന്തിച്ച് കൊണ്ടിരിക്കുന്നു..എന്തായാലും ആമിയുടെ തുടക്കത്തില് ഉള്ള സീൻ മനസ്സിൽ നിന്ന് പോണില്ല?

    പിന്നെ പറയാൻ ഉള്ളത് അവസാനം ഉള്ള ഭാഗവും ആണ്.ആദ്യം പാറു കരഞ്ഞു പോവുന്നത് കണ്ടപ്പോ ചെറിയ സങ്കടം തോന്നി.

    പക്ഷേ അതിലെ ഏറ്റവും ഇഷ്ടമായത് ഒരു ഡയലോഗ് ആണ്
    //സൂര്യസേനാ ,, വെല്ലുവിളിയാകാം അത് നിന്നോട് പോന്നവരോട് മാത്രം , എന്നെയും വെല്ലുന്ന ഒരു ശിഷ്യന്‍ എനിക്കുണ്ട് , എന്റെ സ്ഥാനത്ത് അവനായിരുന്നുവെങ്കില്‍ ഇപ്പോൾ നിനക്ക് തല ഉണ്ടാകില്ലായിരുന്നു”

    അത് കേട്ട പാർവ്വതി ഒന്ന് ചിന്തിച്ചു

    “ഗുരു ഇങ്ങനെ ആണെങ്കിൽ അപ്പോൾ ശിഷ്യൻ എങ്ങനെയായിരിക്കും “//
    രോമാഞ്ചം എന്നൊക്കെ പറഞാൽ ഇതാണ്.. ?. ആ രംഗം മനസ്സിൽ വെറുതെ ഞാൻ ഓർത്തു നോക്കി.ശിഷ്യൻ ഉണ്ടായിരുന്നു എങ്കിൽ എന്താവും എന്ന്.. ഈ ഡയലോഗ് എനിക്കൊന്നും പറയാൻ ഇല്ല..boom?

    പിന്നെ നമ്മുടെ പാറു തന്നെ.അവളുടെ എതിർ ദിശയിൽ എറിഞ്ഞത് അവളിലേക്ക് വീഴുന്നതും.അതുപോലെ പണ്ട് മുതലേ കൃഷ്ണപരുന്ത് വരുന്ന സീൻ എല്ലാം ഒരുപാട് ഇഷ്ടമാണ്.ഇതിലെ സീൻ അതേപോലെ തന്നെ ഒന്നായിരുന്നു.പാരുവിനെ കണ്ണന് എത്രത്തോളം ഇഷ്ടമാണ് എന്ന് ഉള്ളതിൻ്റെ അടുത്ത തെളിവും ഇവിടെ തന്നെ വീണ്ടും കിട്ടി.

    അപ്പോ അടുത്തതിൽ കാണാം
    ഒരുപാട് സ്നേഹം
    വിഷ്ണു
    ❤️❤️❤️

  3. ♥️♥️♥️♥️❤️❤️❤️❤️

  4. ഹർഷാപ്പി ഹോസ്പിറ്റലിൽ ആയത് കൊണ്ട് കഴിഞ്ഞ പാർട്ട്‌ വായിക്കാൻ പറ്റിയില്ല ഇന്ന് പുതിയ പാർട്ട്‌ വരും എന്ന് അറിഞ്ഞു..

    ഇന്ന് വായിക്കാൻ പറ്റും എന്ന്ഡി തോന്നുന്നില്ല ഡിസ്ചാർജ് ആയിട്ട് വായിച്ചു അഭിപ്രായം പറയാം

    1. ninakk enth patti lonappaaa

      1. കുറച്ചു ദിവസം ആയി കഴിക്കുന്ന ഫുഡ്‌ മൊത്തം ശർദ്ധിക്കാൻ തുടങ്ങി വയറ്റിൽ ഇപ്പോ ചെറുതായി infection ഉണ്ട് ഇനി endoscopy ചെയ്തു നോക്കണം എന്നൊക്കെ പറയുന്നുണ്ട്

        1. ആണോ
          അമീബ ആണോ.
          Anagne എന്തോ മൈക്രോ organisam കയറിയ ഇങ്ങനെ വരുമെന്ന് കേട്ടിട്ടുണ്ട്
          പുറത്ത് ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിക്കാന് പാടില്ല.
          വെള്ളം തിളപ്പിച്ച് കുടിക്കണം
          ചൂടുള്ള ഭക്ഷണം കഴിക്കണം

  5. 10.30 കൊണ്ട് ഇവിടെ വരും
    Chapter 35

    ബാക്കി എനിക്ക്
    ?
    അറിഞ്ഞൂടാ
    ?

    1. Aha… ഇന്ന് പകല്‍ വരുമല്ലോ… അരമണിക്കൂര്‍ കൂടി

    2. Varanam Varanam Mr Induchoodan. Ee Varavum kaathirikkukayaanu… ?

Comments are closed.