അപരാജിതന്‍ 34 [Harshan] 8114

 ദേവർമഠത്തിൽ:

വൈകുന്നേരം മാലിനിയും രാജശേഖരനും കൂടെ ക്ഷേത്രത്തിൽ തൊഴാൻ പോയിരിക്കുകയായിരുന്നു.ശിവശൈലത്തെ നാലോളം  പേരെ അവിടെ മുറ്റത്ത് ജോലിക്കായി വിളിച്ചിട്ടുണ്ടായിരുന്നു.അവരവിടെ പണി എടുത്തു കൊണ്ടിരിക്കുന്നു.

അപ്പോളേക്കും പുറത്തു പോയി ഭുവനേശ്വരി ദേവി മഠത്തിൽ വന്നു കാറിൽ നിന്നും ഇറങ്ങി

അവരാകെ ദേഷ്യത്തിലായിരുന്നു.

പാർവ്വതി പനമ്പ് തട്ടവും നിറയെ ശക്തി ഉപാസനക്കുള്ള ചുവന്ന പൂക്കളും ഇറുത്ത് വരുന്ന വഴി

അവളെ കണ്ടതും “പാർവ്വതീ ,,,,,” എന്ന ഉറക്കെയുള്ള അവരുടെ  അലർച്ച കേട്ട് മഠമാകേ നടുങ്ങി

കലി തുള്ളി അവർ പാർവതിയുടെ നേരെ വന്നു

ശിവശൈലത്തുള്ളവർ ഭയത്തോടെ എഴുന്നേറ്റു നിന്നു.

അവൾ ഭയത്തോടെ

“എന്താ ,,എന്താ മുത്തശ്ശി ,,?” എന്ന് ചോദിച്ചു

“നീ ഈ പിഴച്ച അടിമകളുടെ നാട്ടിലേക്ക് തീറ്റസാധനങ്ങൾ വാങ്ങി അയച്ചിരുന്നോ?”

“ഉവ്വ്,,ഉവ്വ് മുത്തശ്ശി ”

അവൾ പറഞ്ഞു തീരും മുൻപ് അവരുടെ കൈപ്പത്തി അവളുടെ കവിളിൽ പതിഞ്ഞു

അവളുടെ മുഖം പുകഞ്ഞു പോയിരുന്നു.

“അസത്തെ ,,,, ” എന്ന് വിളിച്ചു കൊണ്ട് അവളുടെ മുടിയിൽ പിടിച്ച് തള്ളി

അവൾ മുറ്റത്തേക്ക് വീണു

അവൾ വീഴുന്നത് കണ്ടു ഗ്രാമീണർ വായ അടച്ചു അയ്യോ എന്ന് ഒച്ചയിട്ടു.

ഉള്ളിൽ നിന്നും അപ്പോഴേക്കും മാമിമാരും ഇന്ദുവിന്‍റെ  ‘അമ്മ മല്ലികയും അവിടത്തെ കുട്ടികളും ഓടി വന്നു.

“അയ്യോ ,,ആയി ,,,,,,എന്താ ഇത് ,,,പാറു ,,,,,മോളെ “: എന്ന് വിളിച്ചു കൊണ്ട് മല്ലിക അവളുടെ അടുത്തേക്ക് ഓടിവന്നു അവളെ എഴുന്നേൽപ്പിച്ചു

പാർവ്വതിയുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു.

 

“കൊട്ടാരത്തിൽ നിന്നും ഉത്തരവിട്ടിട്ടാ ,,അവരുടെ റേഷൻ പോലും മുടക്കിയത് ,, ആ നശിച്ച വർഗ്ഗങ്ങൾക്ക് ഇവൾ  ഭക്ഷണസാധനങ്ങൾ കൊടുത്തയച്ചിരിക്കുന്നു,, അഹന്തയല്ലേ ഇവൾക്ക് ,, കൊട്ടാരത്തിലുള്ളവർ അറിഞ്ഞാൽ  ഞാനെന്തു മറുപടി പറയും ,, ആ പിഴച്ച അധകൃതരുടെ മണ്ണിൽ നീ പോയിരുന്നോ?

അവളൊന്നും മിണ്ടിയില്ല

“നിന്നോടാ ചോദിച്ചത് ” അവർ അവളുടെ മൗന൦ കണ്ടു വീണ്ടും അലറി

“ഉവ്വ്,,മുത്തശ്ശി ,,,,,” അവൾ വിറച്ചു കൊണ്ട് പറഞ്ഞു

 

ദേഷ്യത്തോടെ അവർ അവളുടെ നേരെ പാഞ്ഞടുത്തു കൊണ്ട് വീണ്ടും അവളുടെ മുഖത്ത് ഒരു തല്ലു കൂടെ കൊടുത്തു . അവള്‍ മുഖം പൊത്തികരയാന്‍ തുടങ്ങി.

“കണ്ടാ കുളിക്കേണ്ട കീഴ്ജാതിക്കാരായ ചണ്ഡാളരുടെ അടുത്ത് പോയി തീണ്ടിയിരിക്കുന്നു,,അശ്രീകരം കെട്ടത്   ”

ഒരു മൂലയിൽ കൈ കൂപ്പി നിൽക്കുന്ന ശിവശൈല നിവാസികളെ നോക്കി അവർ അവജ്ഞയോടെ പറഞ്ഞു

Updated: December 14, 2021 — 12:07 pm

715 Comments

  1. ❤️❤️❤️❤️

  2. വിഷ്ണു ⚡

    കുറച്ച് ഭാഗങ്ങൾക് ശേഷം ഒരുപാട് സന്തോഷത്തോടെ വായിച്ച് മുഴുവിപ്പിച്ച ഒരു ഭാഗം ഇതാണെന്ന് പറയാം?❤️.

    തുടക്കം തന്നെ മനുഷ്യൻ്റെ വികാരത്തെ തന്നെ എടുത്ത് കൈകാര്യം ചെയ്യുന്ന ആമി.അവൾക് തടുക്കാൻ പോലും ആവാത്ത ആധിയെ സ്വപ്നത്തില് നിന്നും അകറ്റാൻ പോയ സീൻ.അല്ലെങ്കിൽ തന്നെ ആമിയുടെ സീൻ വായിക്കുമ്പോൾ തന്നെ ഞാൻ നിലത്തൊന്നും അല്ല.ഈ ഭാഗത്ത് ആണെങ്കിലും ആ ചെറുകനോട് പറയുന്നത് പോലെ എല്ലാവർക്കും കിട്ടുന്ന ഒരു ഭാഗ്യമല്ല ഇത്??.
    സത്യത്തിൽ ഇപ്പൊ ആദിയും ആമിയും തമ്മിൽ എന്തേലും നടക്കുമെന്ന കാര്യത്തിൽ ഒരു തീരുമാനം ആയിട്ടുണ്ട്.കഴിഞ്ഞ ഭാഗത്തിൽ ആണോ അതിൻ്റെ മുന്നേ ആണോ എന്ന് അറിയില്ല.ആദി അവൻ്റെ വികാരത്തെ കുറിച്ച് ചുടലയോട് പറയുന്നത്.അത് വായിച്ചപ്പോ പെട്ടെന്ന് എനിക്ക് ഓർമ വന്നത് ആമിയെ ആണ്.എങ്കിലും അവൻ്റെ മുഖം തന്നെ കാണുമ്പോൾ കൊല്ലാൻ നടക്കുന്ന ആമി അതിനെ സമ്മതിക്കുന്ന കാര്യം ഇപ്പോഴും ഞാൻ ചിന്തിച്ച് കൊണ്ടിരിക്കുന്നു..എന്തായാലും ആമിയുടെ തുടക്കത്തില് ഉള്ള സീൻ മനസ്സിൽ നിന്ന് പോണില്ല?

    പിന്നെ പറയാൻ ഉള്ളത് അവസാനം ഉള്ള ഭാഗവും ആണ്.ആദ്യം പാറു കരഞ്ഞു പോവുന്നത് കണ്ടപ്പോ ചെറിയ സങ്കടം തോന്നി.

    പക്ഷേ അതിലെ ഏറ്റവും ഇഷ്ടമായത് ഒരു ഡയലോഗ് ആണ്
    //സൂര്യസേനാ ,, വെല്ലുവിളിയാകാം അത് നിന്നോട് പോന്നവരോട് മാത്രം , എന്നെയും വെല്ലുന്ന ഒരു ശിഷ്യന്‍ എനിക്കുണ്ട് , എന്റെ സ്ഥാനത്ത് അവനായിരുന്നുവെങ്കില്‍ ഇപ്പോൾ നിനക്ക് തല ഉണ്ടാകില്ലായിരുന്നു”

    അത് കേട്ട പാർവ്വതി ഒന്ന് ചിന്തിച്ചു

    “ഗുരു ഇങ്ങനെ ആണെങ്കിൽ അപ്പോൾ ശിഷ്യൻ എങ്ങനെയായിരിക്കും “//
    രോമാഞ്ചം എന്നൊക്കെ പറഞാൽ ഇതാണ്.. ?. ആ രംഗം മനസ്സിൽ വെറുതെ ഞാൻ ഓർത്തു നോക്കി.ശിഷ്യൻ ഉണ്ടായിരുന്നു എങ്കിൽ എന്താവും എന്ന്.. ഈ ഡയലോഗ് എനിക്കൊന്നും പറയാൻ ഇല്ല..boom?

    പിന്നെ നമ്മുടെ പാറു തന്നെ.അവളുടെ എതിർ ദിശയിൽ എറിഞ്ഞത് അവളിലേക്ക് വീഴുന്നതും.അതുപോലെ പണ്ട് മുതലേ കൃഷ്ണപരുന്ത് വരുന്ന സീൻ എല്ലാം ഒരുപാട് ഇഷ്ടമാണ്.ഇതിലെ സീൻ അതേപോലെ തന്നെ ഒന്നായിരുന്നു.പാരുവിനെ കണ്ണന് എത്രത്തോളം ഇഷ്ടമാണ് എന്ന് ഉള്ളതിൻ്റെ അടുത്ത തെളിവും ഇവിടെ തന്നെ വീണ്ടും കിട്ടി.

    അപ്പോ അടുത്തതിൽ കാണാം
    ഒരുപാട് സ്നേഹം
    വിഷ്ണു
    ❤️❤️❤️

  3. ♥️♥️♥️♥️❤️❤️❤️❤️

  4. ഹർഷാപ്പി ഹോസ്പിറ്റലിൽ ആയത് കൊണ്ട് കഴിഞ്ഞ പാർട്ട്‌ വായിക്കാൻ പറ്റിയില്ല ഇന്ന് പുതിയ പാർട്ട്‌ വരും എന്ന് അറിഞ്ഞു..

    ഇന്ന് വായിക്കാൻ പറ്റും എന്ന്ഡി തോന്നുന്നില്ല ഡിസ്ചാർജ് ആയിട്ട് വായിച്ചു അഭിപ്രായം പറയാം

    1. ninakk enth patti lonappaaa

      1. കുറച്ചു ദിവസം ആയി കഴിക്കുന്ന ഫുഡ്‌ മൊത്തം ശർദ്ധിക്കാൻ തുടങ്ങി വയറ്റിൽ ഇപ്പോ ചെറുതായി infection ഉണ്ട് ഇനി endoscopy ചെയ്തു നോക്കണം എന്നൊക്കെ പറയുന്നുണ്ട്

        1. ആണോ
          അമീബ ആണോ.
          Anagne എന്തോ മൈക്രോ organisam കയറിയ ഇങ്ങനെ വരുമെന്ന് കേട്ടിട്ടുണ്ട്
          പുറത്ത് ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിക്കാന് പാടില്ല.
          വെള്ളം തിളപ്പിച്ച് കുടിക്കണം
          ചൂടുള്ള ഭക്ഷണം കഴിക്കണം

  5. 10.30 കൊണ്ട് ഇവിടെ വരും
    Chapter 35

    ബാക്കി എനിക്ക്
    ?
    അറിഞ്ഞൂടാ
    ?

    1. Aha… ഇന്ന് പകല്‍ വരുമല്ലോ… അരമണിക്കൂര്‍ കൂടി

    2. Varanam Varanam Mr Induchoodan. Ee Varavum kaathirikkukayaanu… ?

Comments are closed.