അപരാജിതന്‍ 34 [Harshan] 8114

“സർ ,,ഇവർ സൂക്ഷിച്ചിരുന്ന ഡോർജികൾ (വജ്ര) നൂറ്റാണ്ടു കാലങ്ങൾ മുൻപേ ധർമ്മരാജകൾ അടുത്ത തലമുറയിലേക്ക് കൈമാറിക്കൊടുക്കുന്നതായിരുന്നു ,

ഇതിൽ തായലണ്ട് ധര്‍മ്മരാജ സോ൦ദേത് ജിനവജ്രസാഗാതാനാന ഭിക്കു സൂക്ഷിച്ചിരുന്നത്  ഈയത്തില്‍  നിർമ്മിച്ച ഡോർജിയു൦ കമ്പോഡിയൻ ധർമ്മരാജ സദ്ശ്രീ ഇയാ൦ ശ്രീ ഭിക്കു സൂക്ഷിച്ചിരുന്നത് ഇരുമ്പില്‍ നിര്‍മ്മിച്ച ഡോര്‍ജിയും ഭൂട്ടാനിലെ ധർമ്മരാജ സദ്ശ്രീ യേഷേ വാങ്‌ചുക്ക് ഭിക്കു സൂക്ഷിച്ചിരുന്നത്  ചെമ്പില്‍ നിര്‍മ്മിച്ച ഡോര്‍ജിയുമായിരുന്നു,,, ഇവ മൂന്നും നഷ്ടപ്പെട്ടതായി റിപ്പോർട്ട് കിട്ടിയിട്ടുണ്ട് ”

“മൂന്നും നഷ്ടമായിട്ടുണ്ടെങ്കിൽ,,, ഉറപ്പായും അതായത് ആ നഷ്ടമായ വ്യത്യസ്ത ലോഹങ്ങൾ കൊണ്ട് നിർമിച്ച ഡോർജികൾക്ക് പ്രത്യേകത ഉണ്ടാകണം , അവയിൽ ഒളിഞ്ഞിരിക്കുന്ന ഒരു രഹസ്യം ,, ആ രഹസ്യം കൈക്കലാക്കാൻ വേണ്ടിയാണ് ആ നിൻജകൾ അവിടെ വന്നതും ധർമ്മരാജ ഭിക്ഷുക്കളെ കൊലപ്പെടുത്തിയതും,,,, പറയു കനിഷ്‌കാ ,,,എന്തായിരുന്നു ഈ മൂന്ന് ഡോർജികളും സൂക്ഷിക്കുന്ന രഹസ്യം”

“അറിയില്ല സർ ,,, ”

“അന്വേഷിക്കാമല്ലോ ,,,”

“അന്വേഷിച്ചാലും ഒരിക്കലും കിട്ടില്ല സർ ”

“അതെന്തേ ?”

“സർ ,,നൂറ്റാണ്ടുകളായി ഒരു ധർമ്മരാജയിൽ നിന്നും മറ്റൊരു ധർമ്മരാജയിലേക്ക് മാത്രമാണ് ആ രഹസ്യം പകർന്നു കൊടുക്കുന്നത് ,വേറെ ഒരാൾക്കും അതെന്തെന്ന് അറിയില്ല,, ഈ മൂന്നു രാജ്യങ്ങളിലും ഒരേ ആചാരം തന്നെയാണ് അനുവർത്തിക്കുന്നത് , ഈ ഡോർജികളുടെ രഹസ്യമെന്തെന്ന് വേറെ ഒരാൾക്കും അറിവില്ല”

“അതെങ്ങനെ  സാധിക്കും , ഇതുപോലെ പെട്ടെന്ന് മരണം സംഭവിച്ചാലോ , അപ്പോൾ എങ്ങനെ അടുത്ത ധർമ്മരാജയിലേക്ക് ഈ രഹസ്യം കൈമാറ്റം ചെയ്യപ്പെടും?” ആകാംഷയോടെ ശിവറാം തിരക്കി.

“സർ ,,ഇതുവരെ അങ്ങനെ ഒരു സംഭവങ്ങളും ഉണ്ടായിട്ടില്ല,, ഈ മൂന്നു രാജ്യങ്ങളിലും പ്രായം ചെന്ന് കിടപ്പിലായി ആണ് ഇതുവരെയുള്ള ധർമ്മരാജകൾ സമാധി പ്രാപിച്ചിരിക്കുന്നത്,,ഇത് ചരിത്രത്തിൽ ആദ്യമായി നടക്കുന്ന സംഭവമാണ് ”

അതുകേട്ടു ശിവറാം , അല്പം നേരം ആലോചിച്ചു.

“കനിഷ്‌ക്ക ,, ”

“എന്താ സർ ?”

“രഹസ്യം അതൊരു സത്യമാണ് , സത്യം ഈശ്വരനും , അത് ആവശ്യമാകുന്ന ഘട്ടത്തിൽ അതിനെ തേടുന്നവർക്ക് മുന്നിൽ ഏതെങ്കിലും ഒരു രീതിയിൽ വെളിപ്പെടും ,, ലെറ്റ് അസ് ഹോപ്പ് ഫോർ ദാറ്റ് ,,”

അന്നേരം  പുറത്തു നിന്നും ഡോറിൽ ആരോ മുട്ടി

ശിവറാം ഉള്ളിലേക്ക് വരാൻ പറഞ്ഞു

പ്യൂൺ ആയിരുന്നു , അയാൾ ഇരുവർക്കുമുള്ള ചായ പകർന്നു നൽകി തിരികെ പോയി.

ഇരുവരും ചായ കുടിച്ചു കൊണ്ട് സംസാരം തുടർന്നു

“കനിഷ്‌കാ ,, അവിടങ്ങളിൽ  ജാപ്പനീസ് സിറ്റിസൺസ് വന്നിരുന്നതുമായി ബന്ധപ്പെട്ട് വല്ല ഇൻഫൊർമേഷനും ലഭിച്ചുവോ ?”

“സർ ,,ഈ മൂന്നിടങ്ങളിലും ബുദ്ധവിഹാരം കൂടെ ഉള്ളതിനാൽ  പുറമെ നിന്നുള്ള  സന്ദർശകരെ അനുവദിച്ചിട്ടുണ്ട്,,നിരവധി സ്വദേശികളും വിദേശികളും വന്നു പോകുന്നതുമാണ് പകൽ സമയങ്ങളിൽ , അങ്ങനെയുള്ളയിടത്തു ആരൊക്കെ വന്നു എന്ന് കണ്ടുപിടിക്കാൻ ഒരു മാർഗ്ഗവുമില്ല”

“അവിടെ രജിസ്റ്റർ ഉണ്ടാകില്ലേ , ചിലയിടങ്ങളിൽ കാണുമല്ലോ വരുന്ന ആളുകളുടെ പേര് വിവരങ്ങൾ എഴുതിയിട്ടുള്ളത് ”

Updated: December 14, 2021 — 12:07 pm

715 Comments

  1. ❤️❤️❤️❤️

  2. വിഷ്ണു ⚡

    കുറച്ച് ഭാഗങ്ങൾക് ശേഷം ഒരുപാട് സന്തോഷത്തോടെ വായിച്ച് മുഴുവിപ്പിച്ച ഒരു ഭാഗം ഇതാണെന്ന് പറയാം?❤️.

    തുടക്കം തന്നെ മനുഷ്യൻ്റെ വികാരത്തെ തന്നെ എടുത്ത് കൈകാര്യം ചെയ്യുന്ന ആമി.അവൾക് തടുക്കാൻ പോലും ആവാത്ത ആധിയെ സ്വപ്നത്തില് നിന്നും അകറ്റാൻ പോയ സീൻ.അല്ലെങ്കിൽ തന്നെ ആമിയുടെ സീൻ വായിക്കുമ്പോൾ തന്നെ ഞാൻ നിലത്തൊന്നും അല്ല.ഈ ഭാഗത്ത് ആണെങ്കിലും ആ ചെറുകനോട് പറയുന്നത് പോലെ എല്ലാവർക്കും കിട്ടുന്ന ഒരു ഭാഗ്യമല്ല ഇത്??.
    സത്യത്തിൽ ഇപ്പൊ ആദിയും ആമിയും തമ്മിൽ എന്തേലും നടക്കുമെന്ന കാര്യത്തിൽ ഒരു തീരുമാനം ആയിട്ടുണ്ട്.കഴിഞ്ഞ ഭാഗത്തിൽ ആണോ അതിൻ്റെ മുന്നേ ആണോ എന്ന് അറിയില്ല.ആദി അവൻ്റെ വികാരത്തെ കുറിച്ച് ചുടലയോട് പറയുന്നത്.അത് വായിച്ചപ്പോ പെട്ടെന്ന് എനിക്ക് ഓർമ വന്നത് ആമിയെ ആണ്.എങ്കിലും അവൻ്റെ മുഖം തന്നെ കാണുമ്പോൾ കൊല്ലാൻ നടക്കുന്ന ആമി അതിനെ സമ്മതിക്കുന്ന കാര്യം ഇപ്പോഴും ഞാൻ ചിന്തിച്ച് കൊണ്ടിരിക്കുന്നു..എന്തായാലും ആമിയുടെ തുടക്കത്തില് ഉള്ള സീൻ മനസ്സിൽ നിന്ന് പോണില്ല?

    പിന്നെ പറയാൻ ഉള്ളത് അവസാനം ഉള്ള ഭാഗവും ആണ്.ആദ്യം പാറു കരഞ്ഞു പോവുന്നത് കണ്ടപ്പോ ചെറിയ സങ്കടം തോന്നി.

    പക്ഷേ അതിലെ ഏറ്റവും ഇഷ്ടമായത് ഒരു ഡയലോഗ് ആണ്
    //സൂര്യസേനാ ,, വെല്ലുവിളിയാകാം അത് നിന്നോട് പോന്നവരോട് മാത്രം , എന്നെയും വെല്ലുന്ന ഒരു ശിഷ്യന്‍ എനിക്കുണ്ട് , എന്റെ സ്ഥാനത്ത് അവനായിരുന്നുവെങ്കില്‍ ഇപ്പോൾ നിനക്ക് തല ഉണ്ടാകില്ലായിരുന്നു”

    അത് കേട്ട പാർവ്വതി ഒന്ന് ചിന്തിച്ചു

    “ഗുരു ഇങ്ങനെ ആണെങ്കിൽ അപ്പോൾ ശിഷ്യൻ എങ്ങനെയായിരിക്കും “//
    രോമാഞ്ചം എന്നൊക്കെ പറഞാൽ ഇതാണ്.. ?. ആ രംഗം മനസ്സിൽ വെറുതെ ഞാൻ ഓർത്തു നോക്കി.ശിഷ്യൻ ഉണ്ടായിരുന്നു എങ്കിൽ എന്താവും എന്ന്.. ഈ ഡയലോഗ് എനിക്കൊന്നും പറയാൻ ഇല്ല..boom?

    പിന്നെ നമ്മുടെ പാറു തന്നെ.അവളുടെ എതിർ ദിശയിൽ എറിഞ്ഞത് അവളിലേക്ക് വീഴുന്നതും.അതുപോലെ പണ്ട് മുതലേ കൃഷ്ണപരുന്ത് വരുന്ന സീൻ എല്ലാം ഒരുപാട് ഇഷ്ടമാണ്.ഇതിലെ സീൻ അതേപോലെ തന്നെ ഒന്നായിരുന്നു.പാരുവിനെ കണ്ണന് എത്രത്തോളം ഇഷ്ടമാണ് എന്ന് ഉള്ളതിൻ്റെ അടുത്ത തെളിവും ഇവിടെ തന്നെ വീണ്ടും കിട്ടി.

    അപ്പോ അടുത്തതിൽ കാണാം
    ഒരുപാട് സ്നേഹം
    വിഷ്ണു
    ❤️❤️❤️

  3. ♥️♥️♥️♥️❤️❤️❤️❤️

  4. ഹർഷാപ്പി ഹോസ്പിറ്റലിൽ ആയത് കൊണ്ട് കഴിഞ്ഞ പാർട്ട്‌ വായിക്കാൻ പറ്റിയില്ല ഇന്ന് പുതിയ പാർട്ട്‌ വരും എന്ന് അറിഞ്ഞു..

    ഇന്ന് വായിക്കാൻ പറ്റും എന്ന്ഡി തോന്നുന്നില്ല ഡിസ്ചാർജ് ആയിട്ട് വായിച്ചു അഭിപ്രായം പറയാം

    1. ninakk enth patti lonappaaa

      1. കുറച്ചു ദിവസം ആയി കഴിക്കുന്ന ഫുഡ്‌ മൊത്തം ശർദ്ധിക്കാൻ തുടങ്ങി വയറ്റിൽ ഇപ്പോ ചെറുതായി infection ഉണ്ട് ഇനി endoscopy ചെയ്തു നോക്കണം എന്നൊക്കെ പറയുന്നുണ്ട്

        1. ആണോ
          അമീബ ആണോ.
          Anagne എന്തോ മൈക്രോ organisam കയറിയ ഇങ്ങനെ വരുമെന്ന് കേട്ടിട്ടുണ്ട്
          പുറത്ത് ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിക്കാന് പാടില്ല.
          വെള്ളം തിളപ്പിച്ച് കുടിക്കണം
          ചൂടുള്ള ഭക്ഷണം കഴിക്കണം

  5. 10.30 കൊണ്ട് ഇവിടെ വരും
    Chapter 35

    ബാക്കി എനിക്ക്
    ?
    അറിഞ്ഞൂടാ
    ?

    1. Aha… ഇന്ന് പകല്‍ വരുമല്ലോ… അരമണിക്കൂര്‍ കൂടി

    2. Varanam Varanam Mr Induchoodan. Ee Varavum kaathirikkukayaanu… ?

Comments are closed.