അപരാജിതന്‍ 34 [Harshan] 8114

ഇന്റലിജന്‍സ് ബ്യൂറോ ഓഫിസ് , ചാണക്യപുരി

കനിഷ്ക അല്പം വൈകിയാണ് ഓഫീസിൽ എത്തിചേർന്നത്.

അവർ വന്നപ്പോൾ തന്നെ വേഗം ശിവറാമിന്‍റെ  കാബിനു പുറത്തു വന്നു വാതിൽ മുട്ടി ഉള്ളിലേക്ക് പ്രവേശിക്കാൻ അനുവാദം ചോദിച്ചു.

ശിവറാം അവരെ ഉള്ളിലേക്ക് ക്ഷണിച്ചു.

കനിഷ്ക ചെയറിൽ ഇരുന്നു

എന്നിട്ടു തന്‍റെ   ബാഗിൽ നിന്നും മൂന്നു ഫോട്ടോഗ്രാഫ്സ് അടങ്ങിയ ഒരു ട്രാന്സപരന്റ് ഫോൾഡർ കയ്യിലെടുത്തു.

ശിവറാമിനു നേരെ നീട്ടി.

ശിവറാം ആ ഫോട്ടോകൾ സസൂക്ഷ്‌മം നിരീക്ഷിച്ചു.

അതിൽ മരണപ്പെട്ട മൂന്നു ധർമ്മരാജകളായ ബുദ്ധഭിക്ഷുക്കളും അവരുടെ ആചാര വേഷത്തിൽ  അവരവരുടെ പ്രത്യേക പൂജയിൽ പങ്കെടുക്കുന്ന മൂന്നു ഫോട്ടോകൾ ആയിരുന്നു.

“സർ അവരുടെ കൈകളിലേക്ക് നോക്കൂ ”

കനിഷ്ക പറയുന്നത് കേട്ട് ശിവറാം സായ് മൂന്നു ഫോട്ടോകളിലും അവരുടെ ചിത്രങ്ങളിലേക്ക് നോക്കി.

മൂവരുടെയും ഇടം കൈയിൽ ഒരു ലോഹത്തിന്‍റെ  മണിയും വലം കൈയ്യിൽ ഒരു ലോഹയന്ത്രവും.

 

“ഇതിലെന്താ പ്രത്യേകിച്ച് കനിഷ്ക ,,, ഇവരുടെ കൈകളിൽ  പ്രാർത്ഥനയന്ത്രങ്ങൾ അല്ലെ വജ്രയും മണിയും ” ശിവറാം ചോദിച്ചു

“”സർ ,, മൂന്നു രാജ്യങ്ങളിലെയും ധർമ്മരാജകൾ വസിച്ചിരുന്ന  വിഹാരങ്ങളിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള പല ബുദ്ധ മത വിശ്വാസ വസ്തുക്കളും സൂക്ഷിച്ചിട്ടുണ്ട് , അതിൽ പുരാതനഗ്രന്ഥങ്ങൾ ഉണ്ട് , ഇതുപോലെയുള്ള നിരവധി ലോഹവസ്തുക്കളും യന്ത്രങ്ങളും ഉണ്ട് ,,അതിൽ നൂറ്റാണ്ടുകളായി ധർമ്മരാജകൾ കൈമറഞ്ഞു സംരക്ഷിച്ചു പോരുന്ന പ്രധാനപ്പെട്ട യന്ത്രമാണ് അവരുടെ വലം കൈയിൽ പിടിച്ചിരിക്കുന്ന ഡോർജികൾ (വജ്ര).

ശിവറാം സാകൂതം കനിഷ്ക പറഞ്ഞതു ശ്രദ്ധിച്ചു കൊണ്ടിരുന്നു.

“സർ ,,ഇവർ സംരക്ഷിച്ചു കൊണ്ടിരുന്ന ഈ ഡോർജികൾ മൂന്നും നഷ്ടമായിരിക്കുന്നു ”

അത് കേട്ടപ്പോൾ ശിവറാം ഒന്ന് നിവർന്നിരുന്നു കനിഷ്‌ക പറയുന്നത് സശ്രദ്ധം ശ്രവിച്ചു കൊണ്ടിരുന്നു.

കനിഷ്ക തുടർന്നു

Updated: December 14, 2021 — 12:07 pm

715 Comments

  1. ❤️❤️❤️❤️

  2. വിഷ്ണു ⚡

    കുറച്ച് ഭാഗങ്ങൾക് ശേഷം ഒരുപാട് സന്തോഷത്തോടെ വായിച്ച് മുഴുവിപ്പിച്ച ഒരു ഭാഗം ഇതാണെന്ന് പറയാം?❤️.

    തുടക്കം തന്നെ മനുഷ്യൻ്റെ വികാരത്തെ തന്നെ എടുത്ത് കൈകാര്യം ചെയ്യുന്ന ആമി.അവൾക് തടുക്കാൻ പോലും ആവാത്ത ആധിയെ സ്വപ്നത്തില് നിന്നും അകറ്റാൻ പോയ സീൻ.അല്ലെങ്കിൽ തന്നെ ആമിയുടെ സീൻ വായിക്കുമ്പോൾ തന്നെ ഞാൻ നിലത്തൊന്നും അല്ല.ഈ ഭാഗത്ത് ആണെങ്കിലും ആ ചെറുകനോട് പറയുന്നത് പോലെ എല്ലാവർക്കും കിട്ടുന്ന ഒരു ഭാഗ്യമല്ല ഇത്??.
    സത്യത്തിൽ ഇപ്പൊ ആദിയും ആമിയും തമ്മിൽ എന്തേലും നടക്കുമെന്ന കാര്യത്തിൽ ഒരു തീരുമാനം ആയിട്ടുണ്ട്.കഴിഞ്ഞ ഭാഗത്തിൽ ആണോ അതിൻ്റെ മുന്നേ ആണോ എന്ന് അറിയില്ല.ആദി അവൻ്റെ വികാരത്തെ കുറിച്ച് ചുടലയോട് പറയുന്നത്.അത് വായിച്ചപ്പോ പെട്ടെന്ന് എനിക്ക് ഓർമ വന്നത് ആമിയെ ആണ്.എങ്കിലും അവൻ്റെ മുഖം തന്നെ കാണുമ്പോൾ കൊല്ലാൻ നടക്കുന്ന ആമി അതിനെ സമ്മതിക്കുന്ന കാര്യം ഇപ്പോഴും ഞാൻ ചിന്തിച്ച് കൊണ്ടിരിക്കുന്നു..എന്തായാലും ആമിയുടെ തുടക്കത്തില് ഉള്ള സീൻ മനസ്സിൽ നിന്ന് പോണില്ല?

    പിന്നെ പറയാൻ ഉള്ളത് അവസാനം ഉള്ള ഭാഗവും ആണ്.ആദ്യം പാറു കരഞ്ഞു പോവുന്നത് കണ്ടപ്പോ ചെറിയ സങ്കടം തോന്നി.

    പക്ഷേ അതിലെ ഏറ്റവും ഇഷ്ടമായത് ഒരു ഡയലോഗ് ആണ്
    //സൂര്യസേനാ ,, വെല്ലുവിളിയാകാം അത് നിന്നോട് പോന്നവരോട് മാത്രം , എന്നെയും വെല്ലുന്ന ഒരു ശിഷ്യന്‍ എനിക്കുണ്ട് , എന്റെ സ്ഥാനത്ത് അവനായിരുന്നുവെങ്കില്‍ ഇപ്പോൾ നിനക്ക് തല ഉണ്ടാകില്ലായിരുന്നു”

    അത് കേട്ട പാർവ്വതി ഒന്ന് ചിന്തിച്ചു

    “ഗുരു ഇങ്ങനെ ആണെങ്കിൽ അപ്പോൾ ശിഷ്യൻ എങ്ങനെയായിരിക്കും “//
    രോമാഞ്ചം എന്നൊക്കെ പറഞാൽ ഇതാണ്.. ?. ആ രംഗം മനസ്സിൽ വെറുതെ ഞാൻ ഓർത്തു നോക്കി.ശിഷ്യൻ ഉണ്ടായിരുന്നു എങ്കിൽ എന്താവും എന്ന്.. ഈ ഡയലോഗ് എനിക്കൊന്നും പറയാൻ ഇല്ല..boom?

    പിന്നെ നമ്മുടെ പാറു തന്നെ.അവളുടെ എതിർ ദിശയിൽ എറിഞ്ഞത് അവളിലേക്ക് വീഴുന്നതും.അതുപോലെ പണ്ട് മുതലേ കൃഷ്ണപരുന്ത് വരുന്ന സീൻ എല്ലാം ഒരുപാട് ഇഷ്ടമാണ്.ഇതിലെ സീൻ അതേപോലെ തന്നെ ഒന്നായിരുന്നു.പാരുവിനെ കണ്ണന് എത്രത്തോളം ഇഷ്ടമാണ് എന്ന് ഉള്ളതിൻ്റെ അടുത്ത തെളിവും ഇവിടെ തന്നെ വീണ്ടും കിട്ടി.

    അപ്പോ അടുത്തതിൽ കാണാം
    ഒരുപാട് സ്നേഹം
    വിഷ്ണു
    ❤️❤️❤️

  3. ♥️♥️♥️♥️❤️❤️❤️❤️

  4. ഹർഷാപ്പി ഹോസ്പിറ്റലിൽ ആയത് കൊണ്ട് കഴിഞ്ഞ പാർട്ട്‌ വായിക്കാൻ പറ്റിയില്ല ഇന്ന് പുതിയ പാർട്ട്‌ വരും എന്ന് അറിഞ്ഞു..

    ഇന്ന് വായിക്കാൻ പറ്റും എന്ന്ഡി തോന്നുന്നില്ല ഡിസ്ചാർജ് ആയിട്ട് വായിച്ചു അഭിപ്രായം പറയാം

    1. ninakk enth patti lonappaaa

      1. കുറച്ചു ദിവസം ആയി കഴിക്കുന്ന ഫുഡ്‌ മൊത്തം ശർദ്ധിക്കാൻ തുടങ്ങി വയറ്റിൽ ഇപ്പോ ചെറുതായി infection ഉണ്ട് ഇനി endoscopy ചെയ്തു നോക്കണം എന്നൊക്കെ പറയുന്നുണ്ട്

        1. ആണോ
          അമീബ ആണോ.
          Anagne എന്തോ മൈക്രോ organisam കയറിയ ഇങ്ങനെ വരുമെന്ന് കേട്ടിട്ടുണ്ട്
          പുറത്ത് ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിക്കാന് പാടില്ല.
          വെള്ളം തിളപ്പിച്ച് കുടിക്കണം
          ചൂടുള്ള ഭക്ഷണം കഴിക്കണം

  5. 10.30 കൊണ്ട് ഇവിടെ വരും
    Chapter 35

    ബാക്കി എനിക്ക്
    ?
    അറിഞ്ഞൂടാ
    ?

    1. Aha… ഇന്ന് പകല്‍ വരുമല്ലോ… അരമണിക്കൂര്‍ കൂടി

    2. Varanam Varanam Mr Induchoodan. Ee Varavum kaathirikkukayaanu… ?

Comments are closed.