അപരാജിതന്‍ 34 [Harshan] 8114

പണിയെടുത്തു തളർന്നിരുന്ന ആ കുട്ടികൾ ഉച്ചസമയത്തു കങ്കാണികളോട് അല്പം സമയം നമസ്കാരം നിർവ്വഹിക്കുവാനായി അപേക്ഷിച്ചു.

അവർ അനുവാദം കൊടുത്തു.

കുട്ടികൾ അല്പം ആശ്വാസത്തോടെ വേഗം ചെന്ന് ശുദ്ധി വരുത്തി ഒരു തുണി വിരിച്ചു പുറത്തു നിരനിരയായി ഇരുന്നു കൊണ്ട് നമസ്കാരം തുടങ്ങിയപ്പോൾ  അതുവരെ മര്യാദ കാണിച്ചിരുന്ന കങ്കാണികൾ മുളവടികളും കൊണ്ട് വന്നു നമസ്കാര൦ നിർവ്വഹിച്ചു കൊണ്ടിരുന്നു കുട്ടികളുടെ പുറവും ദേഹവും അടിച്ചു പൊളിച്ചു.പല കുട്ടികളും പുറം പൊളിഞ്ഞു നമസ്കാരം നിർവ്വഹിക്കുവാനാകാതെ കുഴഞ്ഞു വീണുപോയിരുന്നു.

അവർ നമസ്കാരം മുടങ്ങിയതിന്‍റെ മനോവേദനയാലും മർദ്ദനമേറ്റതിന്‍റെ  ശാരീരീരിക വേദനയാലും ഖനിപണി തുടർന്നു.

<<<<<O>>>>>

മിഥിലയിൽ

ആദിയുടെ വല്യമ്മ പദ്മാവതി, ശ്രീമന്നാരായാണക്ഷേത്രത്തിൽ ദർശനം ചെയ്യുകയായിരുന്നു.

കൂടെ സപ്പുണ്ണിയും നളിനിയുടെ മകൻ വെങ്കിടിയുമുണ്ടായിരുന്നു.

അവർക്ക് ആദിയുടെ കാര്യത്തിൽ ആകെ മനോവേദനയായിരുന്നു.

അവന്‍റെ എടുത്തുചാട്ട സ്വഭാവം അവനെ ആപത്തുകളിൽ പെടുത്തുമോ എന്ന് അവർക്ക് നല്ലപോലെ ഭയമുണ്ടായിരുന്നു.അന്ന് ഭാർഗ്ഗവരാമ ക്ഷേത്രത്തിൽ ദർശനം നടത്തി അവന്‍റെ പേരിൽ വഴിപാടുകൾ നടത്തിയാണ് അവർ ഈ ക്ഷേത്രത്തിലേക്ക് വന്നത്.

ആദവനാഥ ഗുരുനാഥൻ തീർത്ഥാടനത്തിൽ ആയതിനാൽ അദ്ദേഹത്തിന്‍റെ ശിഷ്യനായിരുന്നു പൂജകർമ്മങ്ങൾ ചെയ്തിരുന്നത്.

അവർക്കുള്ള പ്രസാദവുമായി അദ്ദേഹം പുറത്തേക്ക് വന്നു.

“എവിടെ, ഇല്ലത്തെ ഇളയ സന്തതി , ഇപ്പോൾ കാണുന്നെയില്ലല്ലോ ?”

അദ്ദേഹം തിരക്കി

“എന്താ പറയാ സ്വാമിയാരെ  , അവൻ ഇങ്ങനെ സർക്കീട്ടിലാ, വീട്ടിലിരിക്കുന്നോരെ കുറിച്ച് ഒരു ചിന്തയുമില്ല ” ഉള്ളിലെ വ്യഥ അദ്ദേഹത്തോട് അവർ പങ്കുവെച്ചു.

“ഒന്നും പേടിക്കണ്ട അമ്മെ ,, നാരായണന്‍റെ  അനുഗ്രഹമുള്ള കുട്ടിയാ,, അവൻ രാമൻ തന്നെയാ , എല്ലാം പൂർത്തിയാക്കി വരട്ടെ ,, ” അദ്ദേഹം അവരെ ആശ്വസിപ്പിച്ചു.

പദ്മാവതിയമ്മ കൈ തൊഴുതു.

“അല്ല ,,എന്നാ വിവാഹം തീരുമാനിച്ചിരിക്കുന്നത് ?”

“ഇപ്പോൾ പറഞ്ഞുറപ്പിച്ചിട്ടേയുള്ളൂ, അവന്‍റെ തിരക്ക് കഴിഞ്ഞു വന്നിട്ടു വേണം ആ കാര്യങ്ങൾ കൂടെ വേഗത്തിലാക്കാൻ”

“നന്നായി ,,വളരെ നന്നായി , ഇനി മൂപ്പരും ഇവിടെ കാണുമല്ലോ ”

“അതെ,, അവനെയിനി വിടുന്നില്ല , ഇത്ര കാലവും അന്യനാട്ടിൽ ആരെന്നോ എന്തെന്നോ അറിയാതെ കഴിഞ്ഞു , ഇനി ബാക്കി ജീവിതം ഇവിടെ മതി ”

“അതെ ,, നല്ല കാര്യ൦ . പഠിച്ച പയ്യനാണ് , മാത്രവുമല്ല അവർക്കും അവരുടെ പത്തു തലമുറകൾക്കും സുഖമായി  കഴിയാനുള്ള എല്ലാം ഇല്ലത്തുണ്ട് ,,ഇതാ പ്രസാദം വാങ്ങിക്കൂ ,,പറഞ്ഞ എല്ലാ വഴിപാടുകളും ചെയ്തിട്ടുണ്ട് ”

അദ്ദേഹം പ്രസാദം അവർക്കു നീട്ടി

“ഗുരുനാഥ൪ എന്ന് വരുമെന്ന് വിവരമുണ്ടോ സ്വാമിയാരെ ”

“ഇല്ലില്ല ,, വരാറായി എന്ന് മനസ് പറയുന്നുണ്ട് “പദ്മാവതിയമ്മ അദ്ദേഹത്തിന് ദക്ഷിണനൽകി

ക്ഷേത്രത്തിൽ പ്രദക്ഷിണം ചെയ്ത് അവർ തിരികെ പുറപ്പെട്ടു.

 

Updated: December 14, 2021 — 12:07 pm

715 Comments

  1. ❤️❤️❤️❤️

  2. വിഷ്ണു ⚡

    കുറച്ച് ഭാഗങ്ങൾക് ശേഷം ഒരുപാട് സന്തോഷത്തോടെ വായിച്ച് മുഴുവിപ്പിച്ച ഒരു ഭാഗം ഇതാണെന്ന് പറയാം?❤️.

    തുടക്കം തന്നെ മനുഷ്യൻ്റെ വികാരത്തെ തന്നെ എടുത്ത് കൈകാര്യം ചെയ്യുന്ന ആമി.അവൾക് തടുക്കാൻ പോലും ആവാത്ത ആധിയെ സ്വപ്നത്തില് നിന്നും അകറ്റാൻ പോയ സീൻ.അല്ലെങ്കിൽ തന്നെ ആമിയുടെ സീൻ വായിക്കുമ്പോൾ തന്നെ ഞാൻ നിലത്തൊന്നും അല്ല.ഈ ഭാഗത്ത് ആണെങ്കിലും ആ ചെറുകനോട് പറയുന്നത് പോലെ എല്ലാവർക്കും കിട്ടുന്ന ഒരു ഭാഗ്യമല്ല ഇത്??.
    സത്യത്തിൽ ഇപ്പൊ ആദിയും ആമിയും തമ്മിൽ എന്തേലും നടക്കുമെന്ന കാര്യത്തിൽ ഒരു തീരുമാനം ആയിട്ടുണ്ട്.കഴിഞ്ഞ ഭാഗത്തിൽ ആണോ അതിൻ്റെ മുന്നേ ആണോ എന്ന് അറിയില്ല.ആദി അവൻ്റെ വികാരത്തെ കുറിച്ച് ചുടലയോട് പറയുന്നത്.അത് വായിച്ചപ്പോ പെട്ടെന്ന് എനിക്ക് ഓർമ വന്നത് ആമിയെ ആണ്.എങ്കിലും അവൻ്റെ മുഖം തന്നെ കാണുമ്പോൾ കൊല്ലാൻ നടക്കുന്ന ആമി അതിനെ സമ്മതിക്കുന്ന കാര്യം ഇപ്പോഴും ഞാൻ ചിന്തിച്ച് കൊണ്ടിരിക്കുന്നു..എന്തായാലും ആമിയുടെ തുടക്കത്തില് ഉള്ള സീൻ മനസ്സിൽ നിന്ന് പോണില്ല?

    പിന്നെ പറയാൻ ഉള്ളത് അവസാനം ഉള്ള ഭാഗവും ആണ്.ആദ്യം പാറു കരഞ്ഞു പോവുന്നത് കണ്ടപ്പോ ചെറിയ സങ്കടം തോന്നി.

    പക്ഷേ അതിലെ ഏറ്റവും ഇഷ്ടമായത് ഒരു ഡയലോഗ് ആണ്
    //സൂര്യസേനാ ,, വെല്ലുവിളിയാകാം അത് നിന്നോട് പോന്നവരോട് മാത്രം , എന്നെയും വെല്ലുന്ന ഒരു ശിഷ്യന്‍ എനിക്കുണ്ട് , എന്റെ സ്ഥാനത്ത് അവനായിരുന്നുവെങ്കില്‍ ഇപ്പോൾ നിനക്ക് തല ഉണ്ടാകില്ലായിരുന്നു”

    അത് കേട്ട പാർവ്വതി ഒന്ന് ചിന്തിച്ചു

    “ഗുരു ഇങ്ങനെ ആണെങ്കിൽ അപ്പോൾ ശിഷ്യൻ എങ്ങനെയായിരിക്കും “//
    രോമാഞ്ചം എന്നൊക്കെ പറഞാൽ ഇതാണ്.. ?. ആ രംഗം മനസ്സിൽ വെറുതെ ഞാൻ ഓർത്തു നോക്കി.ശിഷ്യൻ ഉണ്ടായിരുന്നു എങ്കിൽ എന്താവും എന്ന്.. ഈ ഡയലോഗ് എനിക്കൊന്നും പറയാൻ ഇല്ല..boom?

    പിന്നെ നമ്മുടെ പാറു തന്നെ.അവളുടെ എതിർ ദിശയിൽ എറിഞ്ഞത് അവളിലേക്ക് വീഴുന്നതും.അതുപോലെ പണ്ട് മുതലേ കൃഷ്ണപരുന്ത് വരുന്ന സീൻ എല്ലാം ഒരുപാട് ഇഷ്ടമാണ്.ഇതിലെ സീൻ അതേപോലെ തന്നെ ഒന്നായിരുന്നു.പാരുവിനെ കണ്ണന് എത്രത്തോളം ഇഷ്ടമാണ് എന്ന് ഉള്ളതിൻ്റെ അടുത്ത തെളിവും ഇവിടെ തന്നെ വീണ്ടും കിട്ടി.

    അപ്പോ അടുത്തതിൽ കാണാം
    ഒരുപാട് സ്നേഹം
    വിഷ്ണു
    ❤️❤️❤️

  3. ♥️♥️♥️♥️❤️❤️❤️❤️

  4. ഹർഷാപ്പി ഹോസ്പിറ്റലിൽ ആയത് കൊണ്ട് കഴിഞ്ഞ പാർട്ട്‌ വായിക്കാൻ പറ്റിയില്ല ഇന്ന് പുതിയ പാർട്ട്‌ വരും എന്ന് അറിഞ്ഞു..

    ഇന്ന് വായിക്കാൻ പറ്റും എന്ന്ഡി തോന്നുന്നില്ല ഡിസ്ചാർജ് ആയിട്ട് വായിച്ചു അഭിപ്രായം പറയാം

    1. ninakk enth patti lonappaaa

      1. കുറച്ചു ദിവസം ആയി കഴിക്കുന്ന ഫുഡ്‌ മൊത്തം ശർദ്ധിക്കാൻ തുടങ്ങി വയറ്റിൽ ഇപ്പോ ചെറുതായി infection ഉണ്ട് ഇനി endoscopy ചെയ്തു നോക്കണം എന്നൊക്കെ പറയുന്നുണ്ട്

        1. ആണോ
          അമീബ ആണോ.
          Anagne എന്തോ മൈക്രോ organisam കയറിയ ഇങ്ങനെ വരുമെന്ന് കേട്ടിട്ടുണ്ട്
          പുറത്ത് ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിക്കാന് പാടില്ല.
          വെള്ളം തിളപ്പിച്ച് കുടിക്കണം
          ചൂടുള്ള ഭക്ഷണം കഴിക്കണം

  5. 10.30 കൊണ്ട് ഇവിടെ വരും
    Chapter 35

    ബാക്കി എനിക്ക്
    ?
    അറിഞ്ഞൂടാ
    ?

    1. Aha… ഇന്ന് പകല്‍ വരുമല്ലോ… അരമണിക്കൂര്‍ കൂടി

    2. Varanam Varanam Mr Induchoodan. Ee Varavum kaathirikkukayaanu… ?

Comments are closed.