അപരാജിതന്‍ 34 [Harshan] 8114

മുറാകബയിൽ

തട്ടിക്കൊണ്ടു പോകപ്പെട്ട കുട്ടികളെ കുറിച്ച് ഒരു വിവരവും ഇതുവരെ ഗ്രാമീണർക്ക് ലഭിച്ചിട്ടില്ല.

അമീർ അന്വേഷിക്കാവുന്നയിടത്തും സഹായം തേടാനാകുന്നയിടത്തുമൊക്കെ പോകുന്നുണ്ടായിരുന്നു.

പക്ഷെ എല്ലാം ഉദ്ദേശിക്കുന്ന യാതൊരു ഫലവും ചെയ്യുന്നുണ്ടായിരുന്നുമില്ല.

ഉപ്പാപ്പയ്ക്ക് പൂർണ്ണമായും ഭേദം വന്നിട്ടുമില്ല.

എഴുന്നേറ്റു നടക്കാൻ പോലുമാകാത്ത അവസ്ഥ.

ദേവാലയത്തിലെ പ്രാർത്ഥനകൾ പോലും പലവട്ടം മുടങ്ങി.

മക്കളെ നഷ്ടപ്പെട്ട മാതാപിതാക്കൾ പകൽ മക്കളെ അന്വേഷിച്ചു കൊണ്ടിറങ്ങും പോകാവുന്നയിടത്തൊക്കെ അവർ കാൽനടയായും വാഹനങ്ങളിലും പോകും.രാത്രി വൈകി തിരികെ വരും.

എല്ലാവരും മനസ് കൊണ്ടും തളർന്നു പോയിരുന്നു.

എങ്കിലും തങ്ങളുടെ മക്കളെ പടച്ചവൻ കാത്തുകൊള്ളും എന്നൊരു പ്രാർത്ഥന മാത്രം മനസ്സിൽ വെച്ച് കൊണ്ട് ഓരോ മാതാപിതാക്കളും അവരെ തേടികൊണ്ടേയിരുന്നു.

 

കൊയിലാഗനിയിൽ

 

ചട്ടം പഠിച്ചു കഴിഞ്ഞതോടെ മുറക്കാബയിൽ നിന്നും വന്ന കുട്ടികൾ പൂർണ്ണനിശബ്ദരായി മാറിയിരുന്നു.

പീഡനങ്ങളിലൂടെയുള്ള കൊടും വേദന ഭയന്ന് അവർ നിലവിളിക്കാൻ പോലും മടിച്ചു.

സ്വയം അടിമകളായി മനസിനെ പഠിപ്പിച്ചു.

ശിവശൈലത്തെ ചെറുപ്പക്കാരോടൊപ്പം അവരും എലിമാളങ്ങളിൽ കയറി കൽക്കരി ഖനനം ചെയുവാൻ ആരംഭിച്ചിരുന്നു .കുട്ടികളുടെ എണ്ണം കൂടിയതോടെ ഖനി മലകളിൽ യന്ത്രസംവിധാനങ്ങൾ ഉപയോഗിച്ചുകൊണ്ട് എലിമാളങ്ങൾ തുറന്നിരുന്നു.

അതിനുള്ളിലേക്ക് കുട്ടികളെ കയറ്റി വിട്ടു കൽക്കരി പൊട്ടിച്ചു പുറത്തേക്ക് എടുപ്പിച്ചുകൊണ്ടിരുന്നു.പകൽ മുഴുവൻ മാടുകളെ പോലെ ഭക്ഷണമില്ലാതെ കൊടും വെയിലിൽ രാത്രീ വരെ പണി എടുക്കുമ്പോൾ അവർക്കു നമസ്കാരം നിർവ്വഹിക്കാനാകാതെ വന്നു. രാത്രീ കിടന്നു പോയാൽ പുലർച്ചെ നമസ്കാരസമയത്തു പോലും ഉണരാൻ ആ പിഞ്ചു ദേഹങ്ങൾക്ക് ആവതുണ്ടായിരുന്നില്ല.എങ്കിലും ടെന്റുകളിൽ കിടക്കുന്ന, അവർക്കു പുറത്തു പോയി ദേഹശുദ്ധി വരുത്തുവാനുള്ള മാർഗ്ഗങ്ങൾ യാതൊന്നും തന്നെയുണ്ടായിരുന്നില്ലാത്തതിനാല്‍ കാലങ്ങളായി തുടര്‍ന്നിരുന്ന പ്രഭാതനമസ്കാരവും ചെയ്യാന്‍ സാധിക്കാതെ വന്നു. ആത്മീയതയുടെ അന്തരീക്ഷത്തിൽ വളർന്നു കൊണ്ടിരുന്ന ആ കുട്ടികൾക്ക് നമസ്കാരം നിർവ്വഹിക്കാനാകാതെ  പോകേണ്ടി വരുന്ന അവസ്ഥ അവരെ ഒരുപാട് മാനസികമായി തളർത്തിയിരുന്നു.

Updated: December 14, 2021 — 12:07 pm

715 Comments

  1. ❤️❤️❤️❤️

  2. വിഷ്ണു ⚡

    കുറച്ച് ഭാഗങ്ങൾക് ശേഷം ഒരുപാട് സന്തോഷത്തോടെ വായിച്ച് മുഴുവിപ്പിച്ച ഒരു ഭാഗം ഇതാണെന്ന് പറയാം?❤️.

    തുടക്കം തന്നെ മനുഷ്യൻ്റെ വികാരത്തെ തന്നെ എടുത്ത് കൈകാര്യം ചെയ്യുന്ന ആമി.അവൾക് തടുക്കാൻ പോലും ആവാത്ത ആധിയെ സ്വപ്നത്തില് നിന്നും അകറ്റാൻ പോയ സീൻ.അല്ലെങ്കിൽ തന്നെ ആമിയുടെ സീൻ വായിക്കുമ്പോൾ തന്നെ ഞാൻ നിലത്തൊന്നും അല്ല.ഈ ഭാഗത്ത് ആണെങ്കിലും ആ ചെറുകനോട് പറയുന്നത് പോലെ എല്ലാവർക്കും കിട്ടുന്ന ഒരു ഭാഗ്യമല്ല ഇത്??.
    സത്യത്തിൽ ഇപ്പൊ ആദിയും ആമിയും തമ്മിൽ എന്തേലും നടക്കുമെന്ന കാര്യത്തിൽ ഒരു തീരുമാനം ആയിട്ടുണ്ട്.കഴിഞ്ഞ ഭാഗത്തിൽ ആണോ അതിൻ്റെ മുന്നേ ആണോ എന്ന് അറിയില്ല.ആദി അവൻ്റെ വികാരത്തെ കുറിച്ച് ചുടലയോട് പറയുന്നത്.അത് വായിച്ചപ്പോ പെട്ടെന്ന് എനിക്ക് ഓർമ വന്നത് ആമിയെ ആണ്.എങ്കിലും അവൻ്റെ മുഖം തന്നെ കാണുമ്പോൾ കൊല്ലാൻ നടക്കുന്ന ആമി അതിനെ സമ്മതിക്കുന്ന കാര്യം ഇപ്പോഴും ഞാൻ ചിന്തിച്ച് കൊണ്ടിരിക്കുന്നു..എന്തായാലും ആമിയുടെ തുടക്കത്തില് ഉള്ള സീൻ മനസ്സിൽ നിന്ന് പോണില്ല?

    പിന്നെ പറയാൻ ഉള്ളത് അവസാനം ഉള്ള ഭാഗവും ആണ്.ആദ്യം പാറു കരഞ്ഞു പോവുന്നത് കണ്ടപ്പോ ചെറിയ സങ്കടം തോന്നി.

    പക്ഷേ അതിലെ ഏറ്റവും ഇഷ്ടമായത് ഒരു ഡയലോഗ് ആണ്
    //സൂര്യസേനാ ,, വെല്ലുവിളിയാകാം അത് നിന്നോട് പോന്നവരോട് മാത്രം , എന്നെയും വെല്ലുന്ന ഒരു ശിഷ്യന്‍ എനിക്കുണ്ട് , എന്റെ സ്ഥാനത്ത് അവനായിരുന്നുവെങ്കില്‍ ഇപ്പോൾ നിനക്ക് തല ഉണ്ടാകില്ലായിരുന്നു”

    അത് കേട്ട പാർവ്വതി ഒന്ന് ചിന്തിച്ചു

    “ഗുരു ഇങ്ങനെ ആണെങ്കിൽ അപ്പോൾ ശിഷ്യൻ എങ്ങനെയായിരിക്കും “//
    രോമാഞ്ചം എന്നൊക്കെ പറഞാൽ ഇതാണ്.. ?. ആ രംഗം മനസ്സിൽ വെറുതെ ഞാൻ ഓർത്തു നോക്കി.ശിഷ്യൻ ഉണ്ടായിരുന്നു എങ്കിൽ എന്താവും എന്ന്.. ഈ ഡയലോഗ് എനിക്കൊന്നും പറയാൻ ഇല്ല..boom?

    പിന്നെ നമ്മുടെ പാറു തന്നെ.അവളുടെ എതിർ ദിശയിൽ എറിഞ്ഞത് അവളിലേക്ക് വീഴുന്നതും.അതുപോലെ പണ്ട് മുതലേ കൃഷ്ണപരുന്ത് വരുന്ന സീൻ എല്ലാം ഒരുപാട് ഇഷ്ടമാണ്.ഇതിലെ സീൻ അതേപോലെ തന്നെ ഒന്നായിരുന്നു.പാരുവിനെ കണ്ണന് എത്രത്തോളം ഇഷ്ടമാണ് എന്ന് ഉള്ളതിൻ്റെ അടുത്ത തെളിവും ഇവിടെ തന്നെ വീണ്ടും കിട്ടി.

    അപ്പോ അടുത്തതിൽ കാണാം
    ഒരുപാട് സ്നേഹം
    വിഷ്ണു
    ❤️❤️❤️

  3. ♥️♥️♥️♥️❤️❤️❤️❤️

  4. ഹർഷാപ്പി ഹോസ്പിറ്റലിൽ ആയത് കൊണ്ട് കഴിഞ്ഞ പാർട്ട്‌ വായിക്കാൻ പറ്റിയില്ല ഇന്ന് പുതിയ പാർട്ട്‌ വരും എന്ന് അറിഞ്ഞു..

    ഇന്ന് വായിക്കാൻ പറ്റും എന്ന്ഡി തോന്നുന്നില്ല ഡിസ്ചാർജ് ആയിട്ട് വായിച്ചു അഭിപ്രായം പറയാം

    1. ninakk enth patti lonappaaa

      1. കുറച്ചു ദിവസം ആയി കഴിക്കുന്ന ഫുഡ്‌ മൊത്തം ശർദ്ധിക്കാൻ തുടങ്ങി വയറ്റിൽ ഇപ്പോ ചെറുതായി infection ഉണ്ട് ഇനി endoscopy ചെയ്തു നോക്കണം എന്നൊക്കെ പറയുന്നുണ്ട്

        1. ആണോ
          അമീബ ആണോ.
          Anagne എന്തോ മൈക്രോ organisam കയറിയ ഇങ്ങനെ വരുമെന്ന് കേട്ടിട്ടുണ്ട്
          പുറത്ത് ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിക്കാന് പാടില്ല.
          വെള്ളം തിളപ്പിച്ച് കുടിക്കണം
          ചൂടുള്ള ഭക്ഷണം കഴിക്കണം

  5. 10.30 കൊണ്ട് ഇവിടെ വരും
    Chapter 35

    ബാക്കി എനിക്ക്
    ?
    അറിഞ്ഞൂടാ
    ?

    1. Aha… ഇന്ന് പകല്‍ വരുമല്ലോ… അരമണിക്കൂര്‍ കൂടി

    2. Varanam Varanam Mr Induchoodan. Ee Varavum kaathirikkukayaanu… ?

Comments are closed.