അപരാജിതന്‍ 34 [Harshan] 8114

പ്രത്യേകിച്ചു ഒന്നും തോന്നിയില്ല പക്ഷെ പാതാളവേതാളവുമായി രതിയിൽ ഏർപ്പെടുന്നു എന്നതാണ് തത്വം.

കാല്മണിക്കൂറോളം ആ പ്രതിമയിൽ ദേഹമമർന്നു കിടന്നു.

ഒടുവിൽ തുള്ളി തുള്ളി മറുതമുത്തി അവർക്കരികിൽ തളർന്നു വീണു.

അതോടെ താളം അവസാനിച്ചു

അങ്ങനെ കിടക്കുമ്പോൾ അവർ

“അഹഹഹഹ്ഹഹ്ഹ “

എന്ന് പുരുഷശബ്ദത്തിൽ അട്ടഹസിച്ചു.

അത്ഭുതത്തോടെ അമ്രപാലി ആ കിടപ്പിൽ അവരെ നോക്കി

അവർ പുരുഷസ്വരത്തിൽ ഉറക്കെ അലറി പറഞ്ഞു

 

നാഗപ്പെണ്ണേ ,,,,

തമ്പുരാൻ നിന്നിൽ സന്തുഷ്ടനായിരിക്കുന്നു.

തമ്പുരാന് നിന്‍റെ  മേനി ഇഷ്ടമായിരിക്കുന്നു .

നാഗപ്പെണ്ണേ

തമ്പുരാൻ ചൊല്ലുന്നു

ഇനി നീ ആ കുതിരയെ സ്വപ്നം കാണില്ല,,,

ആ കുതിരയെ നിനക്കൊറ്റയ്ക്ക് ഇല്ലാതാക്കാൻ സാധിക്കില്ല

കിഴക്ക് നിന്നും

ഏഴു കടൽ താണ്ടിയൊരു വീര൯ ഈ മണ്ണിൽ കാൽവെക്കും

നീ അവനു തുണയാകുക,,നാഗപ്പെണ്ണേ

അവന് നിന്നെ  കൊടുക്കുക

അവനിലൂടെ നിനക്ക് ആശകൾ നിറവേറും

സന്തോഷമായി പോ ,,,,

തിരിഞ്ഞുനോക്കാതെ പോ,,,

പോ നാഗപ്പെണ്ണേ ,,,”

ആ പുരുഷ ശബ്ദമുള്ള പുലമ്പലോടെ അവർ മയക്കമായി.

അമ്രപാലി സന്തോഷത്തോടെ ആ പ്രതിമയുടെ മുകളിൽ നിന്നും എഴുന്നേറ്റു

ദേഹത്ത് പുരട്ടിയ ചോര അവള്‍ക്ക് ഈര്‍ഷ്യയുണ്ടാക്കി.

വെള്ളത്തിന് വേണ്ടി ദാദിയമ്മ തെയ്യനെ വിളിച്ചു.

പുറത്തു പോയി ഒരു മണ്‍കുടത്തില്‍ വെള്ളം കൊണ്ടുവന്നു കൊടുത്തു.

അവളുടെ മുഖത്തേക്ക് നോക്കാൻ പോലും സാധിക്കാനാകാതെ മുഖം താഴ്ത്തിനിൽക്കുകയായിരുന്നു തെയ്യൻ.

അവൾക്കത് കണ്ടപ്പോൾ ചിരി വന്നു.

അവള്‍ കുടത്തില്‍ നിന്നും വെള്ളമെടുത്ത് ചോര കഴുകി കളഞ്ഞു

ദാദിയമ്മ അവന്‍റെ മുഖമുയർത്തി ചോദിച്ചു

“എന്തെ ഇഷ്ടായോ ഇവളെ ?”

അവൻ നാണത്താൽ ചിരിച്ചു

“ഭാഗ്യവാനാ,, അധികമാർക്കും കാണാനാകാത്ത കാഴ്‌ചയാ താളം കൊട്ടി കണ്ടത് കേട്ടോ ”

അമ്രപാലി തന്‍റെ വസ്ത്രങ്ങള്‍ എടുത്തണിഞ്ഞു.

കുറച്ചു പണം കിടക്കുന്ന മറുതമുത്തിയുടെ കൈയില്‍ ചുരുട്ടി വെച്ചു .

തെയ്യ നൊരു  അഞ്ഞൂറ് രൂപയും കൊടുത്തുകൊണ്ട്  അവരിരുവരും തിരിഞ്ഞു നോക്കാതെ ഗുഹയിൽ നിന്നും പുറത്തേക്കിറങ്ങി കാടിറങ്ങാൻ ആരംഭിച്ചു.

<<<O>>><

 

Updated: December 14, 2021 — 12:07 pm

715 Comments

  1. ❤️❤️❤️❤️

  2. വിഷ്ണു ⚡

    കുറച്ച് ഭാഗങ്ങൾക് ശേഷം ഒരുപാട് സന്തോഷത്തോടെ വായിച്ച് മുഴുവിപ്പിച്ച ഒരു ഭാഗം ഇതാണെന്ന് പറയാം?❤️.

    തുടക്കം തന്നെ മനുഷ്യൻ്റെ വികാരത്തെ തന്നെ എടുത്ത് കൈകാര്യം ചെയ്യുന്ന ആമി.അവൾക് തടുക്കാൻ പോലും ആവാത്ത ആധിയെ സ്വപ്നത്തില് നിന്നും അകറ്റാൻ പോയ സീൻ.അല്ലെങ്കിൽ തന്നെ ആമിയുടെ സീൻ വായിക്കുമ്പോൾ തന്നെ ഞാൻ നിലത്തൊന്നും അല്ല.ഈ ഭാഗത്ത് ആണെങ്കിലും ആ ചെറുകനോട് പറയുന്നത് പോലെ എല്ലാവർക്കും കിട്ടുന്ന ഒരു ഭാഗ്യമല്ല ഇത്??.
    സത്യത്തിൽ ഇപ്പൊ ആദിയും ആമിയും തമ്മിൽ എന്തേലും നടക്കുമെന്ന കാര്യത്തിൽ ഒരു തീരുമാനം ആയിട്ടുണ്ട്.കഴിഞ്ഞ ഭാഗത്തിൽ ആണോ അതിൻ്റെ മുന്നേ ആണോ എന്ന് അറിയില്ല.ആദി അവൻ്റെ വികാരത്തെ കുറിച്ച് ചുടലയോട് പറയുന്നത്.അത് വായിച്ചപ്പോ പെട്ടെന്ന് എനിക്ക് ഓർമ വന്നത് ആമിയെ ആണ്.എങ്കിലും അവൻ്റെ മുഖം തന്നെ കാണുമ്പോൾ കൊല്ലാൻ നടക്കുന്ന ആമി അതിനെ സമ്മതിക്കുന്ന കാര്യം ഇപ്പോഴും ഞാൻ ചിന്തിച്ച് കൊണ്ടിരിക്കുന്നു..എന്തായാലും ആമിയുടെ തുടക്കത്തില് ഉള്ള സീൻ മനസ്സിൽ നിന്ന് പോണില്ല?

    പിന്നെ പറയാൻ ഉള്ളത് അവസാനം ഉള്ള ഭാഗവും ആണ്.ആദ്യം പാറു കരഞ്ഞു പോവുന്നത് കണ്ടപ്പോ ചെറിയ സങ്കടം തോന്നി.

    പക്ഷേ അതിലെ ഏറ്റവും ഇഷ്ടമായത് ഒരു ഡയലോഗ് ആണ്
    //സൂര്യസേനാ ,, വെല്ലുവിളിയാകാം അത് നിന്നോട് പോന്നവരോട് മാത്രം , എന്നെയും വെല്ലുന്ന ഒരു ശിഷ്യന്‍ എനിക്കുണ്ട് , എന്റെ സ്ഥാനത്ത് അവനായിരുന്നുവെങ്കില്‍ ഇപ്പോൾ നിനക്ക് തല ഉണ്ടാകില്ലായിരുന്നു”

    അത് കേട്ട പാർവ്വതി ഒന്ന് ചിന്തിച്ചു

    “ഗുരു ഇങ്ങനെ ആണെങ്കിൽ അപ്പോൾ ശിഷ്യൻ എങ്ങനെയായിരിക്കും “//
    രോമാഞ്ചം എന്നൊക്കെ പറഞാൽ ഇതാണ്.. ?. ആ രംഗം മനസ്സിൽ വെറുതെ ഞാൻ ഓർത്തു നോക്കി.ശിഷ്യൻ ഉണ്ടായിരുന്നു എങ്കിൽ എന്താവും എന്ന്.. ഈ ഡയലോഗ് എനിക്കൊന്നും പറയാൻ ഇല്ല..boom?

    പിന്നെ നമ്മുടെ പാറു തന്നെ.അവളുടെ എതിർ ദിശയിൽ എറിഞ്ഞത് അവളിലേക്ക് വീഴുന്നതും.അതുപോലെ പണ്ട് മുതലേ കൃഷ്ണപരുന്ത് വരുന്ന സീൻ എല്ലാം ഒരുപാട് ഇഷ്ടമാണ്.ഇതിലെ സീൻ അതേപോലെ തന്നെ ഒന്നായിരുന്നു.പാരുവിനെ കണ്ണന് എത്രത്തോളം ഇഷ്ടമാണ് എന്ന് ഉള്ളതിൻ്റെ അടുത്ത തെളിവും ഇവിടെ തന്നെ വീണ്ടും കിട്ടി.

    അപ്പോ അടുത്തതിൽ കാണാം
    ഒരുപാട് സ്നേഹം
    വിഷ്ണു
    ❤️❤️❤️

  3. ♥️♥️♥️♥️❤️❤️❤️❤️

  4. ഹർഷാപ്പി ഹോസ്പിറ്റലിൽ ആയത് കൊണ്ട് കഴിഞ്ഞ പാർട്ട്‌ വായിക്കാൻ പറ്റിയില്ല ഇന്ന് പുതിയ പാർട്ട്‌ വരും എന്ന് അറിഞ്ഞു..

    ഇന്ന് വായിക്കാൻ പറ്റും എന്ന്ഡി തോന്നുന്നില്ല ഡിസ്ചാർജ് ആയിട്ട് വായിച്ചു അഭിപ്രായം പറയാം

    1. ninakk enth patti lonappaaa

      1. കുറച്ചു ദിവസം ആയി കഴിക്കുന്ന ഫുഡ്‌ മൊത്തം ശർദ്ധിക്കാൻ തുടങ്ങി വയറ്റിൽ ഇപ്പോ ചെറുതായി infection ഉണ്ട് ഇനി endoscopy ചെയ്തു നോക്കണം എന്നൊക്കെ പറയുന്നുണ്ട്

        1. ആണോ
          അമീബ ആണോ.
          Anagne എന്തോ മൈക്രോ organisam കയറിയ ഇങ്ങനെ വരുമെന്ന് കേട്ടിട്ടുണ്ട്
          പുറത്ത് ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിക്കാന് പാടില്ല.
          വെള്ളം തിളപ്പിച്ച് കുടിക്കണം
          ചൂടുള്ള ഭക്ഷണം കഴിക്കണം

  5. 10.30 കൊണ്ട് ഇവിടെ വരും
    Chapter 35

    ബാക്കി എനിക്ക്
    ?
    അറിഞ്ഞൂടാ
    ?

    1. Aha… ഇന്ന് പകല്‍ വരുമല്ലോ… അരമണിക്കൂര്‍ കൂടി

    2. Varanam Varanam Mr Induchoodan. Ee Varavum kaathirikkukayaanu… ?

Comments are closed.