അപരാജിതന്‍ 34 [Harshan] 8114

“പറയ് ,,എന്തിനാ നീ വന്നത് നാഗപ്പെണ്ണേ ?”

“മറുതമുത്തിയമ്മേ,,, കാമകലയിൽ പ്രവീണയായ ഞാൻ അറിയപ്പെടുന്നത് ദേവദാസികളിലെ റാണിയായാണ് , ദൂരദേശങ്ങളിൽ നിന്നും പോലും പറയുന്ന വില തന്നെന്നെ ഭോഗിക്കാൻ ആണുങ്ങൾ വരുന്നുണ്ട് , എങ്കിൽ പോലും എന്‍റെ നിയന്ത്രണത്തിൽ അവർ നിൽക്കുന്നതല്ലാതെ ഒരാണും എന്നെ കീഴ്പ്പെടുത്താൻ  തുനിഞ്ഞിട്ടില്ല, പക്ഷെ ,,ഇക്കഴിഞ്ഞ കുറെ നാളുകളായി ഒരുവൻ , എന്‍റെ സ്വപ്നത്തിൽ വന്നെന്നെ  ദാസിയാക്കി അനുഭവിക്കുന്നു , എന്നെ തളർത്തികളയുന്നു , ഒരുപുരുഷനും എന്നിലവന്‍റെ  ഇന്ദ്രിയം പ്രവേശിപ്പിക്കാൻ ഞാൻ അനുവദിചിട്ടില്ല , ഇവിടെ അവൻ എന്‍റെ അനുവാദമില്ലാതെ എന്നിൽ പ്രവേശിച്ച് അവന്‍റെ  ബീജം നിറക്കുന്നു , വെറുപ്പാ എനിക്കവനോട് ,ഒരുനാൾ അവനെന്‍റെ  മുന്നിൽ വരുമെന്ന് മനസ് പറയുന്നു, അങ്ങനെ വന്നാൽ വെറുമൊരു അടിമയാക്കി എന്‍റെ കാൽക്കീഴിൽ കിടത്തി അവനെ എനിക്ക് ഇല്ലാതെയാക്കണം ,ഇനി അവനെന്‍റെ  സ്വപ്നത്തില്‍ വരരുത് ,,  അതിനെന്നെ സഹായിക്കണം”

അവരുടെ കാലിൽ സ്പർശിച്ചു കൊണ്ട് അവൾ പറഞ്ഞു.

അവർ അനുകമ്പാപൂർവ്വം അത് കേട്ടിരുന്നു

“തെയ്യാ ,,,,,ഇങ്കെ വാടാ തെയ്യാ ,,” അവരുറക്കെ വിളിച്ചു.

വിളികേട്ട് പയ്യൻ ഓടിവന്നു.

“എന്തമ്മാ ?”

“പൂജക്കൊരുക്കമാകട്ടെ, ബലിക്കായി ഒരു കരിങ്കോഴിയും ”

അവർ പറഞ്ഞതു കേട്ട് “ശരിയമ്മ ” എന്ന് പറഞ്ഞു കൊണ്ട് പയ്യൻ പുറത്തേക്കു ഓടി.

അര മണിക്കൂറിനുള്ളിൽ അവിടെ പൂജക്കായുള്ള ദ്രവ്യങ്ങളും കളവും കരിങ്കോഴിയും ഒരുങ്ങി.

അമ്രപാലിയുടെ നെറ്റിയിൽ മഞ്ഞൾ ചാർത്തി തീകുണ്ഡത്തിനു സമീപമായി ഇരുത്തി.

എരുക്കി൯ പൂമാല വേതാള കളിമൺപ്രതിമയിൽ ചാർത്തി.

ദ്രവ്യങ്ങൾ തീയിൽ സമർപ്പിച്ചു.

പയ്യൻ ഒരു മൂലയിൽ ഇരുന്നു വാവട്ടം കൂടിയ തുകൽ വാദ്യത്തിൽ താളമിട്ടു തുടങ്ങി.

“ഡ൦ഡ൦ ,,,,ഡ൦ഡ൦ ,,,,തകതകതകതക,,,ഡ൦ ഡ൦ ” എന്ന മാത്രയിലെ താള൦

കൈയിൽ മയിൽപീലികെട്ടും പിടിച്ചുകൊണ്ട് മറുതമുത്തി എഴുന്നേറ്റു.

ആ താളത്തിനൊത്ത് അവർ താളം ചവിട്ടാൻ തുടങ്ങി.

“ആഹഹഹഹ്ഹ ,,,,” എന്നിടക്ക് ആർത്തു ശബ്ദമുണ്ടാക്കി

അവർ അമിക്കും തീകുണ്ഡത്തിനും ചുറ്റും മയിൽപീലി ചുഴറ്റി മുടിയാഴിച്ചാടി താളത്തിൽ നൃത്ത൦ ചവിട്ടിജപമാരംഭിച്ചു.

ഓം ഉങ്ങ്ശിങ് വേതാളമൂർത്തേ

കാളികാസന കരുംപിശാചേ

മണ്ണടി വാഴും പാതാളവേതാളനേ

വീരം ചൂടും വീരവേതാളനെ

അഗ്നി തൊടും അഗ്നിവേതാളനെ

നാഗരെകാക്കും നാഗവേതാളനെ

ശ്മശാനം വാഴും ശ്മശാനവേതാളനെ

കടൽക്കണക്കെ വന്നു

തിരകണക്കെപൊങ്ങി

മണൽകണക്കെയടിഞ്ഞു

മാറ്റാനെ ഹരംഹരം ചെയ്‌വാൻ

വശമാക സ്വാഹ

പയ്യൻ തുകലിൽ പല വേഗതയിൽ താളം മുറുക്കി.

Updated: December 14, 2021 — 12:07 pm

715 Comments

  1. ❤️❤️❤️❤️

  2. വിഷ്ണു ⚡

    കുറച്ച് ഭാഗങ്ങൾക് ശേഷം ഒരുപാട് സന്തോഷത്തോടെ വായിച്ച് മുഴുവിപ്പിച്ച ഒരു ഭാഗം ഇതാണെന്ന് പറയാം?❤️.

    തുടക്കം തന്നെ മനുഷ്യൻ്റെ വികാരത്തെ തന്നെ എടുത്ത് കൈകാര്യം ചെയ്യുന്ന ആമി.അവൾക് തടുക്കാൻ പോലും ആവാത്ത ആധിയെ സ്വപ്നത്തില് നിന്നും അകറ്റാൻ പോയ സീൻ.അല്ലെങ്കിൽ തന്നെ ആമിയുടെ സീൻ വായിക്കുമ്പോൾ തന്നെ ഞാൻ നിലത്തൊന്നും അല്ല.ഈ ഭാഗത്ത് ആണെങ്കിലും ആ ചെറുകനോട് പറയുന്നത് പോലെ എല്ലാവർക്കും കിട്ടുന്ന ഒരു ഭാഗ്യമല്ല ഇത്??.
    സത്യത്തിൽ ഇപ്പൊ ആദിയും ആമിയും തമ്മിൽ എന്തേലും നടക്കുമെന്ന കാര്യത്തിൽ ഒരു തീരുമാനം ആയിട്ടുണ്ട്.കഴിഞ്ഞ ഭാഗത്തിൽ ആണോ അതിൻ്റെ മുന്നേ ആണോ എന്ന് അറിയില്ല.ആദി അവൻ്റെ വികാരത്തെ കുറിച്ച് ചുടലയോട് പറയുന്നത്.അത് വായിച്ചപ്പോ പെട്ടെന്ന് എനിക്ക് ഓർമ വന്നത് ആമിയെ ആണ്.എങ്കിലും അവൻ്റെ മുഖം തന്നെ കാണുമ്പോൾ കൊല്ലാൻ നടക്കുന്ന ആമി അതിനെ സമ്മതിക്കുന്ന കാര്യം ഇപ്പോഴും ഞാൻ ചിന്തിച്ച് കൊണ്ടിരിക്കുന്നു..എന്തായാലും ആമിയുടെ തുടക്കത്തില് ഉള്ള സീൻ മനസ്സിൽ നിന്ന് പോണില്ല?

    പിന്നെ പറയാൻ ഉള്ളത് അവസാനം ഉള്ള ഭാഗവും ആണ്.ആദ്യം പാറു കരഞ്ഞു പോവുന്നത് കണ്ടപ്പോ ചെറിയ സങ്കടം തോന്നി.

    പക്ഷേ അതിലെ ഏറ്റവും ഇഷ്ടമായത് ഒരു ഡയലോഗ് ആണ്
    //സൂര്യസേനാ ,, വെല്ലുവിളിയാകാം അത് നിന്നോട് പോന്നവരോട് മാത്രം , എന്നെയും വെല്ലുന്ന ഒരു ശിഷ്യന്‍ എനിക്കുണ്ട് , എന്റെ സ്ഥാനത്ത് അവനായിരുന്നുവെങ്കില്‍ ഇപ്പോൾ നിനക്ക് തല ഉണ്ടാകില്ലായിരുന്നു”

    അത് കേട്ട പാർവ്വതി ഒന്ന് ചിന്തിച്ചു

    “ഗുരു ഇങ്ങനെ ആണെങ്കിൽ അപ്പോൾ ശിഷ്യൻ എങ്ങനെയായിരിക്കും “//
    രോമാഞ്ചം എന്നൊക്കെ പറഞാൽ ഇതാണ്.. ?. ആ രംഗം മനസ്സിൽ വെറുതെ ഞാൻ ഓർത്തു നോക്കി.ശിഷ്യൻ ഉണ്ടായിരുന്നു എങ്കിൽ എന്താവും എന്ന്.. ഈ ഡയലോഗ് എനിക്കൊന്നും പറയാൻ ഇല്ല..boom?

    പിന്നെ നമ്മുടെ പാറു തന്നെ.അവളുടെ എതിർ ദിശയിൽ എറിഞ്ഞത് അവളിലേക്ക് വീഴുന്നതും.അതുപോലെ പണ്ട് മുതലേ കൃഷ്ണപരുന്ത് വരുന്ന സീൻ എല്ലാം ഒരുപാട് ഇഷ്ടമാണ്.ഇതിലെ സീൻ അതേപോലെ തന്നെ ഒന്നായിരുന്നു.പാരുവിനെ കണ്ണന് എത്രത്തോളം ഇഷ്ടമാണ് എന്ന് ഉള്ളതിൻ്റെ അടുത്ത തെളിവും ഇവിടെ തന്നെ വീണ്ടും കിട്ടി.

    അപ്പോ അടുത്തതിൽ കാണാം
    ഒരുപാട് സ്നേഹം
    വിഷ്ണു
    ❤️❤️❤️

  3. ♥️♥️♥️♥️❤️❤️❤️❤️

  4. ഹർഷാപ്പി ഹോസ്പിറ്റലിൽ ആയത് കൊണ്ട് കഴിഞ്ഞ പാർട്ട്‌ വായിക്കാൻ പറ്റിയില്ല ഇന്ന് പുതിയ പാർട്ട്‌ വരും എന്ന് അറിഞ്ഞു..

    ഇന്ന് വായിക്കാൻ പറ്റും എന്ന്ഡി തോന്നുന്നില്ല ഡിസ്ചാർജ് ആയിട്ട് വായിച്ചു അഭിപ്രായം പറയാം

    1. ninakk enth patti lonappaaa

      1. കുറച്ചു ദിവസം ആയി കഴിക്കുന്ന ഫുഡ്‌ മൊത്തം ശർദ്ധിക്കാൻ തുടങ്ങി വയറ്റിൽ ഇപ്പോ ചെറുതായി infection ഉണ്ട് ഇനി endoscopy ചെയ്തു നോക്കണം എന്നൊക്കെ പറയുന്നുണ്ട്

        1. ആണോ
          അമീബ ആണോ.
          Anagne എന്തോ മൈക്രോ organisam കയറിയ ഇങ്ങനെ വരുമെന്ന് കേട്ടിട്ടുണ്ട്
          പുറത്ത് ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിക്കാന് പാടില്ല.
          വെള്ളം തിളപ്പിച്ച് കുടിക്കണം
          ചൂടുള്ള ഭക്ഷണം കഴിക്കണം

  5. 10.30 കൊണ്ട് ഇവിടെ വരും
    Chapter 35

    ബാക്കി എനിക്ക്
    ?
    അറിഞ്ഞൂടാ
    ?

    1. Aha… ഇന്ന് പകല്‍ വരുമല്ലോ… അരമണിക്കൂര്‍ കൂടി

    2. Varanam Varanam Mr Induchoodan. Ee Varavum kaathirikkukayaanu… ?

Comments are closed.