പിന്നെ അവരെല്ലാവരും കൂടെ രണ്ടു മണിക്കൂർ എടുത്തുകൊണ്ട് ആ വിറകുകൾ ചുമന്നു കൊണ്ട് വിറക് സൂക്ഷിക്കുന്നയിടത്തേക്ക് കൊണ്ട് വന്നു നിരത്തി വെച്ചു , വെയിലത്ത് ഉണങ്ങാനുള്ള എളുപ്പത്തിനായി.
അത്രയും നേരം അവിടെ ദേഹമനങ്ങി പണി എടുത്തു വിയർത്തപ്പോൾ ആദിയുടെ ദേഷ്യവും ഇല്ലാതെയായി.ആദി ജീപ്പും കൊണ്ട് പോയി വൈശാലിയിലെ ഹോട്ടലിൽ നിന്നും എല്ലാവർക്കുമുള്ള ഭക്ഷണം വാങ്ങിക്കൊണ്ടു വന്നു.
അവരെല്ലാവരും കൂടെ അവിടെയിരുന്നു ഭക്ഷണം കഴിച്ചു.
അത് കഴിഞ്ഞു ജോലി ചെയ്തു ഭക്ഷണവും കഴിച്ചതിന്‍റെ ക്ഷീണം മാറ്റുവാനായി മരത്തണലിൽ എല്ലാവരും വെറുതെ നിലത്ത് കിടന്നു.
അങ്ങനെ കിടക്കുമ്പോളാണ് ചുടല അവനെ വിളിച്ചത്.
“ശങ്കരാ,,,,,”
“എന്താടാ ചുടലേ ,,?”
“നമുക്കെപ്പോളാ കൂടുതൽ സങ്കടം വരുന്നത് ?” ചുടല ചോദിച്ചു
“നമ്മുടെ പ്രിയപ്പെട്ടവർ നമുക്ക് നഷ്ടമാകുമ്പോൾ ,,അതുപോലെ നമ്മൾ ആഗ്രഹിക്കുന്നത് നേടാനാകാതെ പോകുമ്പോൾ ”
“നമ്മളെപ്പോഴാ കൂടുതൽ പകച്ചു പോകുന്നത് ?”
“അതിപ്പോ എങ്ങനെയാ പറയുക ചുടലെ ,, അപ്രതീക്ഷിതമായി ഓരോന്ന് നമ്മുടെ ജീവിതത്തിൽ സംഭവിക്കുമ്പോളല്ലേ ,,”
“നമ്പിക്കദ്രോഹം ,”
ആദി മറുപടിയൊന്നും പറഞ്ഞില്ല അല്പം ആലോചിച്ചിട്ടു പറഞ്ഞു
“അതെ ,,,വിശ്വാസവഞ്ചന ശരി തന്നെയാണ് ചുടലേ ”
“ശങ്കരാ ,,, ഉന്നോടെ നിഴലിനെ പോലും നന്പാതെ ,,,”
“ശരിയാടാ ,, നീ പറയുന്നതൊക്കെ ശരിയാ ,,എന്നാലൂം ആരെയെങ്കിലും നമ്മൾ വിശ്വസിക്കണ്ടെ ?”
ചുടല മറുപടിയൊന്നും പറഞ്ഞില്ല
“എടാ ,,ഞാൻ പോട്ടെ ,, പോയിട്ട് പല കാര്യങ്ങളും പ്ലാൻ ചെയ്യാനുണ്ട് , ഒരു ലിസ്റ്റ് ഇടേണ്ട നേരമായിട്ടുണ്ട് ,, ചെയ്യാനുള്ളതും കൊല്ലാനുള്ളതുമായ ഒരു വമ്പൻ ലിസ്റ്റ് ,, ”
ആദി എഴുന്നേറ്റു
“ലോപാ ,,,,,,” എന്ന് അവൻ സമീപം കണ്ണടച്ച് കിടക്കുന്ന ലോപമുദ്രയെ വിളിച്ചു
അവൾ ഒരു പുഞ്ചിരിയോടെ കണ്ണ് തുറന്നു അവനെ നോക്കി
അവൻ കാളിചരൺ മാമനെ നോക്കിയപ്പോൾ അദ്ദേഹം മയക്കത്തിലായിരുന്നു.
“രണ്ടുപേരും വല്ലാത്ത ക്യാരക്ടർ തന്നെയാ ,,അധിക൦ ആരോടും മിണ്ടില്ല ”
അവൻ ലോപയോട് പറഞ്ഞു
അവൾ ജടപിടിച്ച മുടി ഒതുക്കി കൈമുട്ട് കുത്തി അതിൽ മുഖം വെച്ച് അവനെ നോക്കി കിടന്നു.
“ഞാൻ പോകാ ,പിന്നെ കാണാ൦ ,,,,”
ആദി അവിടെ നിന്നും എഴുന്നേറ്റു
അവള്‍ പുഞ്ചിരിച്ചു.
“ഓദി ” ബംഗാളി ചുവയിൽ അവളവനേ വിളിച്ചു
“ഹും ,,,എന്തോ ,,,,” അവൻ വിളി കേട്ടു.
“ഇഖാനെ ആഷുൻ ” അവൾ ഇരു കൈകളും നീട്ടി അവനെ വിളിച്ചു
അവൻ മനസിലാകാതെ ചുടലയെ നോക്കി
“ഇങ്ങോട്ട് വരാൻ ” അവൻ തർജ്ജിമ ചെയ്തു കൊടുത്തു.
“,അതാണോ , ” എന്ന് പറഞ്ഞു കൊണ്ട് അവൻ ലോപയുടെ സമീപം വന്നു,
അവൾ അവന്റെ മുഖം ഇരു കൈകളിൽ പിടിച്ചു
അവന്റെ കണ്ണുകളിലേക്ക് നോക്കി
“എന്താ നോക്കണേ ,,,,?”
അവൾ ചിരിച്ചു കൊണ്ട് ആ മുഖം അവളുടെ മുഖത്തേക്ക് ചേർത്തു
അവന്റെ നെറ്റിയിലും ഇരുകവിളത്തും മുത്തം കൊടുത്തു.
ആ മുത്തം കിട്ടിയപ്പോൾ അവനാകെ നാണമായി പോയി.
അവൾ അവന്റെ മുഖം വിടുവിച്ചു
അവൻ നാണിച്ചു മുഖം താഴ്ത്തി
“ശേ ,,ഈ ലോപയുടെ കാര്യം ,, എന്തിനാ എന്നെ ഉമ്മവെച്ചേ ,,”
അവളൊന്നും പറയാതെ പുഞ്ചിരിച്ചു.
അവന്‍ ചിരിച്ചു കൊണ്ട് കവാടത്തിനരികിലേക്ക് നടന്നുനീങ്ങി
ലോപമുദ്ര , കവാടത്തിനു മുകളിൽ തൂങ്ങി നിൽക്കുന്ന ഡമരുവിൽ കൈ കൊണ്ട് മുട്ടി ശബ്ദമുണ്ടാക്കി കവാടം കഴിഞ്ഞു ജീപ്പിൽ കയറിയിരിക്കുന്ന ആദിയെ നോക്കി കണ്ണിമചിമ്മാതെയിരുന്നു.
ചുടല മണ്ണിൽ തല വെച്ച് കണ്ണുകളടച്ചു കിടന്നു
ആദി ജീപ്പ് സ്റ്റാർട്ട് ചെയ്തു ശിവശൈലത്തേക്ക് തിരിച്ചു.
<<<<<O>>>>>
തുളുവച്ചിപട്ടണത്തിനു വടക്കുള്ള കൊടുംകാടിനുള്ളിൽ.
ഒന്നരമണിക്കൂറോള൦ നടന്നു നടന്നു ദാദിയമ്മയും അമ്രപാലിയും ഒരു ഗുഹയുടെ മുന്നിലെത്തി.
ഗുഹയുടെ വാതിൽദ്വാരത്തിനു ഇരുവശവുമായി മഞ്ഞളും കുങ്കുമവും കരിയും ചേർത്ത് അവ്യക്തമായ ചിത്രങ്ങൾ വരഞ്ഞുവെച്ചിട്ടുണ്ടായിരുന്നു.
ഗുഹവാതിൽക്കൽ കോഴിതലകൾ അങ്ങിങ്ങായി കിടക്കുന്നു.
അമ്രപാലിക്ക് അത് കണ്ടപ്പോൾ ഭയം വന്നു.
അവൾ ചുറ്റും നോക്കി
ഏറെ ഉയരമുള്ള കാട്ടുമരങ്ങൾ ആ പ്രദേശത്തിന്‍റെ വന്യതയെ കൂടുതൽ എടുത്തു കാണിച്ചിരിക്കുന്നു.
ചീവീടുകളുടെ ശബ്ദം പോലും കാതിൽ തറഞ്ഞുകയറുന്ന പ്രതീതിയുണർത്തുന്നു.
ഉള്ളിൽ നിന്നും പത്തോ പതിനഞ്ചോ വയസ്സുള്ള പയ്യൻ ഒരു കറുത്ത മുണ്ടും കഴുത്തിൽ കല്ലുമാലകളും അണിഞ്ഞു കൊണ്ട് പുറത്തേക്ക് വന്നു.
അവൻ ദാദിയമ്മയെ കണ്ടു പുഞ്ചിരിച്ചു.
അവനവരെ പരിചയം ഉണ്ട് എന്ന് അമ്രപാലിക്ക് മനസിലായി .
“കുഞ്ഞെ മറുതമുത്തിയെ കാണണമല്ലോ ”
“‘അമ്മ ഉള്ളിൽ സാധനയിലാ അമ്മെ ,,ഞാൻ പോയി പറയാം , ഇവിടെ നിന്നോളൂ ”
ആ പയ്യൻ ഉള്ളിലേക്ക് കയറി.
“എന്താ ഇതൊക്കെ ദാദിയമ്മേ ,, ആരെയാ നമ്മൾ കാണാൻ വന്നത് ?”
“നിന്‍റെ സകലപ്രശ്നങ്ങൾക്കും പരിഹാരം നൽകാൻ സാധിക്കുന്നയാളാ മറുതമുത്തി”
“അവരെ ദാദിയമ്മയ്ക്ക് എങ്ങനെയറിയാം ?”
“അതൊക്കെയറിയാം അമീ ”
അവരവിടെ കാത്തുനിന്നു.
അല്പം കഴിഞ്ഞപ്പോൾ ആ പയ്യൻ വന്നവരെ ഉള്ളിലേക്ക് കൊണ്ടുപോയി.
നീണ്ട ഗുഹയുടെയുള്ളിൽ വശങ്ങളിൽ ചെറുപന്തങ്ങൾ എരിയുന്നുണ്ടായിരുന്നു.
ഉള്ളിൽ ദ്രവ്യങ്ങൾ കത്തുന്നതിന്‍റെ ഗന്ധവും.
❤️❤️❤️❤️
കുറച്ച് ഭാഗങ്ങൾക് ശേഷം ഒരുപാട് സന്തോഷത്തോടെ വായിച്ച് മുഴുവിപ്പിച്ച ഒരു ഭാഗം ഇതാണെന്ന് പറയാം?❤️.
തുടക്കം തന്നെ മനുഷ്യൻ്റെ വികാരത്തെ തന്നെ എടുത്ത് കൈകാര്യം ചെയ്യുന്ന ആമി.അവൾക് തടുക്കാൻ പോലും ആവാത്ത ആധിയെ സ്വപ്നത്തില് നിന്നും അകറ്റാൻ പോയ സീൻ.അല്ലെങ്കിൽ തന്നെ ആമിയുടെ സീൻ വായിക്കുമ്പോൾ തന്നെ ഞാൻ നിലത്തൊന്നും അല്ല.ഈ ഭാഗത്ത് ആണെങ്കിലും ആ ചെറുകനോട് പറയുന്നത് പോലെ എല്ലാവർക്കും കിട്ടുന്ന ഒരു ഭാഗ്യമല്ല ഇത്??.
സത്യത്തിൽ ഇപ്പൊ ആദിയും ആമിയും തമ്മിൽ എന്തേലും നടക്കുമെന്ന കാര്യത്തിൽ ഒരു തീരുമാനം ആയിട്ടുണ്ട്.കഴിഞ്ഞ ഭാഗത്തിൽ ആണോ അതിൻ്റെ മുന്നേ ആണോ എന്ന് അറിയില്ല.ആദി അവൻ്റെ വികാരത്തെ കുറിച്ച് ചുടലയോട് പറയുന്നത്.അത് വായിച്ചപ്പോ പെട്ടെന്ന് എനിക്ക് ഓർമ വന്നത് ആമിയെ ആണ്.എങ്കിലും അവൻ്റെ മുഖം തന്നെ കാണുമ്പോൾ കൊല്ലാൻ നടക്കുന്ന ആമി അതിനെ സമ്മതിക്കുന്ന കാര്യം ഇപ്പോഴും ഞാൻ ചിന്തിച്ച് കൊണ്ടിരിക്കുന്നു..എന്തായാലും ആമിയുടെ തുടക്കത്തില് ഉള്ള സീൻ മനസ്സിൽ നിന്ന് പോണില്ല?
പിന്നെ പറയാൻ ഉള്ളത് അവസാനം ഉള്ള ഭാഗവും ആണ്.ആദ്യം പാറു കരഞ്ഞു പോവുന്നത് കണ്ടപ്പോ ചെറിയ സങ്കടം തോന്നി.
പക്ഷേ അതിലെ ഏറ്റവും ഇഷ്ടമായത് ഒരു ഡയലോഗ് ആണ്
//സൂര്യസേനാ ,, വെല്ലുവിളിയാകാം അത് നിന്നോട് പോന്നവരോട് മാത്രം , എന്നെയും വെല്ലുന്ന ഒരു ശിഷ്യന്‍ എനിക്കുണ്ട് , എന്റെ സ്ഥാനത്ത് അവനായിരുന്നുവെങ്കില്‍ ഇപ്പോൾ നിനക്ക് തല ഉണ്ടാകില്ലായിരുന്നു”
അത് കേട്ട പാർവ്വതി ഒന്ന് ചിന്തിച്ചു
“ഗുരു ഇങ്ങനെ ആണെങ്കിൽ അപ്പോൾ ശിഷ്യൻ എങ്ങനെയായിരിക്കും “//
രോമാഞ്ചം എന്നൊക്കെ പറഞാൽ ഇതാണ്.. ?. ആ രംഗം മനസ്സിൽ വെറുതെ ഞാൻ ഓർത്തു നോക്കി.ശിഷ്യൻ ഉണ്ടായിരുന്നു എങ്കിൽ എന്താവും എന്ന്.. ഈ ഡയലോഗ് എനിക്കൊന്നും പറയാൻ ഇല്ല..boom?
പിന്നെ നമ്മുടെ പാറു തന്നെ.അവളുടെ എതിർ ദിശയിൽ എറിഞ്ഞത് അവളിലേക്ക് വീഴുന്നതും.അതുപോലെ പണ്ട് മുതലേ കൃഷ്ണപരുന്ത് വരുന്ന സീൻ എല്ലാം ഒരുപാട് ഇഷ്ടമാണ്.ഇതിലെ സീൻ അതേപോലെ തന്നെ ഒന്നായിരുന്നു.പാരുവിനെ കണ്ണന് എത്രത്തോളം ഇഷ്ടമാണ് എന്ന് ഉള്ളതിൻ്റെ അടുത്ത തെളിവും ഇവിടെ തന്നെ വീണ്ടും കിട്ടി.
അപ്പോ അടുത്തതിൽ കാണാം
ഒരുപാട് സ്നേഹം
വിഷ്ണു
❤️❤️❤️
♥️♥️♥️♥️❤️❤️❤️❤️
ഹർഷാപ്പി ഹോസ്പിറ്റലിൽ ആയത് കൊണ്ട് കഴിഞ്ഞ പാർട്ട് വായിക്കാൻ പറ്റിയില്ല ഇന്ന് പുതിയ പാർട്ട് വരും എന്ന് അറിഞ്ഞു..
ഇന്ന് വായിക്കാൻ പറ്റും എന്ന്ഡി തോന്നുന്നില്ല ഡിസ്ചാർജ് ആയിട്ട് വായിച്ചു അഭിപ്രായം പറയാം
ninakk enth patti lonappaaa
കുറച്ചു ദിവസം ആയി കഴിക്കുന്ന ഫുഡ് മൊത്തം ശർദ്ധിക്കാൻ തുടങ്ങി വയറ്റിൽ ഇപ്പോ ചെറുതായി infection ഉണ്ട് ഇനി endoscopy ചെയ്തു നോക്കണം എന്നൊക്കെ പറയുന്നുണ്ട്
ആണോ
അമീബ ആണോ.
Anagne എന്തോ മൈക്രോ organisam കയറിയ ഇങ്ങനെ വരുമെന്ന് കേട്ടിട്ടുണ്ട്
പുറത്ത് ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിക്കാന് പാടില്ല.
വെള്ളം തിളപ്പിച്ച് കുടിക്കണം
ചൂടുള്ള ഭക്ഷണം കഴിക്കണം
10.30 കൊണ്ട് ഇവിടെ വരും
Chapter 35
ബാക്കി എനിക്ക്
?
അറിഞ്ഞൂടാ
?
Aha… ഇന്ന് പകല്‍ വരുമല്ലോ… അരമണിക്കൂര്‍ കൂടി
Varanam Varanam Mr Induchoodan. Ee Varavum kaathirikkukayaanu… ?