അപരാജിതന്‍ 34 [Harshan] 8114

“ഒന്നുമില്ല ശങ്കര ,,അത് നിന്‍റെ  മണ്ണല്ലേ എന്ന് ഞാൻ എന്നോട് തന്നെ പറഞ്ഞതാ ,, ”

“അതെ ,,എന്‍റെ  മണ്ണ് തന്നെ , ഇതിപ്പോ ആകെ കുഴപ്പമായി എനിക്ക് അവളുടെ മുന്നിൽ എന്നെ വെളിപ്പെടുത്താൻ പറ്റുമോ ,,എന്നെ കണ്ടാൽ അവൾ ഞാൻ അറിവഴകനല്ല ആദിശങ്കരൻ ആണെന്ന് എല്ലാരോടും  വിളിച്ചു പറയും ,, പിന്നെ അത് മതി ,, ഇതിപ്പോ ഏതു നേരവും സൂക്ഷിക്കേണ്ടി വരും ,, ആ നാശം  പിടിച്ചവൾ ഏതു നേരത്താ അങ്ങോട്ട് കയറി വരിക എന്ന് പറയാൻ പറ്റില്ല ,,അതോടെ എന്‍റെ  സകല കള്ളിയും പൊളിയും ,, ഓരോരോ അടവുമായി വരുന്നുണ്ട്  അവള്‍ വന്നുകയറുന്നുണ്ട് ,,”

ചുടല അത് കേട്ട് പൊട്ടി ചിരിച്ചു കൊണ്ട് ചന്ദനം വെട്ടി കൊണ്ടിരുന്നു.

ചുടല എത്ര വെട്ടിയിട്ടും അതിന്‍റെ  തൊലി പോലും പൊളിയുന്നുണ്ടായിരുന്നില്ല

“നീയെന്തു കോപ്പാ ഈ ചെയ്യുന്നേ ,,, ” ആദി ക്ഷമകെട്ടു ചുടലയോടു ചോദിച്ചു

ചുടല ഒന്നും പറയാതെ ചിരിച്ചു

“നീയങ്ങു മാറ് ഞാൻ വെട്ടാം ” എന്നുപറഞ്ഞുകൊണ്ടു ആദി ആ കോടാലി വാങ്ങി ആഞ്ഞുവെട്ടി

കോടാലി നല്ലതല്ലാത്തതിനാൽ അത് തന്നെയായിരുന്നു അവസ്ഥ.

ആദി ആ കോടാലി ദേഷ്യം കൊണ്ട് വലിച്ചെറിഞ്ഞു

“ഞാനിപ്പോ വരാം ” എന്ന് പറഞ്ഞു അവിടെ നിന്നും നടന്നു

ചെന്നെത്തിയത് തന്‍റെ  ആയുധമായ ദ്വിവക്ത്ര പരശു സൂക്ഷിച്ചു വെച്ചിരുന്ന ആലി൯ ചുവട്ടിൽ.

നിഷ്പ്രയാസം അവനാ പരശു കൈയിലെടുത്തു

അത് കൊണ്ട് നടന്നു ചന്ദനത്തിന്‍റെ  ചുവട്ടിലെത്തി.

 

എല്ലാരോടും മാറാൻ പറഞ്ഞു

അതുകേട്ടു എല്ലാവരും അകന്നു മാറി.

ആദി ആ പരശു ശക്തിയിൽ മുകളിലേക്ക് വീശി

അതിശക്തമായി ചന്ദനത്തിന്‍റെ  മൂട്ടിൽ ആഞ്ഞു പ്രഹരിച്ചു.

പ്രഹരം കൊണ്ട അതെ സമയം തന്നെ ബലവത്തായ ആ ചന്ദനത്തിന്‍റെ   കീഴ്ഭാഗത്തിലൂടെ ആ ദ്വിവക്ത്ര പരശു  കയറിയിറങ്ങി അപ്പുറമെത്തി.

ആ വലിയ മരം ആകെയൊന്നു ഉലഞ്ഞു.

ചരിഞ്ഞു ചരിഞ്ഞു ഭീകരമായ ശബ്ദത്തോടെ നിലം പതിച്ചു.

ആദി ചുടലയെ നോക്കി തന്‍റെ  ശക്തി കാണേടാ എന്ന അർത്ഥഗ൪ഭമായി പുഞ്ചിരിച്ചു.

അവൻ ആ പരശു തോളിൽ ഏന്തി വീണയിടത്തേക്ക് നടന്നു.

അരമീറ്റർ നീളത്തിൽ കുറുകെ ആഞ്ഞു വെട്ടി

വെട്ടിയതും ഒരു സിലിണ്ടറിന്‍റെ  ആകൃതിയിൽ ആ ചന്ദനമരത്തിന്‍റെ  ഭാഗം അടർന്നു മാറി

അവൻ അല്പം കൂടെ നീങ്ങി വീണ്ടും അടുത്ത ഭാഗത്തു ഒരേയൊരു വെട്ടു കൊടുത്തു

അപ്പോൾ അതിനു പിന്നാലെയുള്ള ഭാഗവും മുറിഞ്ഞു മാറി

ആദി അങ്ങനെ നീളത്തെ അരമീറ്റർ കഷണങ്ങളാക്കി വെട്ടി മാറ്റി

അത് കഴിഞ്ഞപ്പോൾ അടർന്നു മാറിയ കഷ്ങ്ങളെ നെടുകെ വെട്ടി നീളമുള്ള വിറകി൯ കഷണങ്ങളാക്കി.

ഏതാണ്ടു ഒരുമണിക്കൂർ സമയം എടുത്തിരുന്നു.

അവിടെയാകെ ചന്ദന സുഗന്ധമായിരുന്നു.

അപ്പോളേക്കും കാളീചരൺ മാമനും ലോപമുദ്രയും അവിടേക്ക് വന്നു

Updated: December 14, 2021 — 12:07 pm

715 Comments

  1. ❤️❤️❤️❤️

  2. വിഷ്ണു ⚡

    കുറച്ച് ഭാഗങ്ങൾക് ശേഷം ഒരുപാട് സന്തോഷത്തോടെ വായിച്ച് മുഴുവിപ്പിച്ച ഒരു ഭാഗം ഇതാണെന്ന് പറയാം?❤️.

    തുടക്കം തന്നെ മനുഷ്യൻ്റെ വികാരത്തെ തന്നെ എടുത്ത് കൈകാര്യം ചെയ്യുന്ന ആമി.അവൾക് തടുക്കാൻ പോലും ആവാത്ത ആധിയെ സ്വപ്നത്തില് നിന്നും അകറ്റാൻ പോയ സീൻ.അല്ലെങ്കിൽ തന്നെ ആമിയുടെ സീൻ വായിക്കുമ്പോൾ തന്നെ ഞാൻ നിലത്തൊന്നും അല്ല.ഈ ഭാഗത്ത് ആണെങ്കിലും ആ ചെറുകനോട് പറയുന്നത് പോലെ എല്ലാവർക്കും കിട്ടുന്ന ഒരു ഭാഗ്യമല്ല ഇത്??.
    സത്യത്തിൽ ഇപ്പൊ ആദിയും ആമിയും തമ്മിൽ എന്തേലും നടക്കുമെന്ന കാര്യത്തിൽ ഒരു തീരുമാനം ആയിട്ടുണ്ട്.കഴിഞ്ഞ ഭാഗത്തിൽ ആണോ അതിൻ്റെ മുന്നേ ആണോ എന്ന് അറിയില്ല.ആദി അവൻ്റെ വികാരത്തെ കുറിച്ച് ചുടലയോട് പറയുന്നത്.അത് വായിച്ചപ്പോ പെട്ടെന്ന് എനിക്ക് ഓർമ വന്നത് ആമിയെ ആണ്.എങ്കിലും അവൻ്റെ മുഖം തന്നെ കാണുമ്പോൾ കൊല്ലാൻ നടക്കുന്ന ആമി അതിനെ സമ്മതിക്കുന്ന കാര്യം ഇപ്പോഴും ഞാൻ ചിന്തിച്ച് കൊണ്ടിരിക്കുന്നു..എന്തായാലും ആമിയുടെ തുടക്കത്തില് ഉള്ള സീൻ മനസ്സിൽ നിന്ന് പോണില്ല?

    പിന്നെ പറയാൻ ഉള്ളത് അവസാനം ഉള്ള ഭാഗവും ആണ്.ആദ്യം പാറു കരഞ്ഞു പോവുന്നത് കണ്ടപ്പോ ചെറിയ സങ്കടം തോന്നി.

    പക്ഷേ അതിലെ ഏറ്റവും ഇഷ്ടമായത് ഒരു ഡയലോഗ് ആണ്
    //സൂര്യസേനാ ,, വെല്ലുവിളിയാകാം അത് നിന്നോട് പോന്നവരോട് മാത്രം , എന്നെയും വെല്ലുന്ന ഒരു ശിഷ്യന്‍ എനിക്കുണ്ട് , എന്റെ സ്ഥാനത്ത് അവനായിരുന്നുവെങ്കില്‍ ഇപ്പോൾ നിനക്ക് തല ഉണ്ടാകില്ലായിരുന്നു”

    അത് കേട്ട പാർവ്വതി ഒന്ന് ചിന്തിച്ചു

    “ഗുരു ഇങ്ങനെ ആണെങ്കിൽ അപ്പോൾ ശിഷ്യൻ എങ്ങനെയായിരിക്കും “//
    രോമാഞ്ചം എന്നൊക്കെ പറഞാൽ ഇതാണ്.. ?. ആ രംഗം മനസ്സിൽ വെറുതെ ഞാൻ ഓർത്തു നോക്കി.ശിഷ്യൻ ഉണ്ടായിരുന്നു എങ്കിൽ എന്താവും എന്ന്.. ഈ ഡയലോഗ് എനിക്കൊന്നും പറയാൻ ഇല്ല..boom?

    പിന്നെ നമ്മുടെ പാറു തന്നെ.അവളുടെ എതിർ ദിശയിൽ എറിഞ്ഞത് അവളിലേക്ക് വീഴുന്നതും.അതുപോലെ പണ്ട് മുതലേ കൃഷ്ണപരുന്ത് വരുന്ന സീൻ എല്ലാം ഒരുപാട് ഇഷ്ടമാണ്.ഇതിലെ സീൻ അതേപോലെ തന്നെ ഒന്നായിരുന്നു.പാരുവിനെ കണ്ണന് എത്രത്തോളം ഇഷ്ടമാണ് എന്ന് ഉള്ളതിൻ്റെ അടുത്ത തെളിവും ഇവിടെ തന്നെ വീണ്ടും കിട്ടി.

    അപ്പോ അടുത്തതിൽ കാണാം
    ഒരുപാട് സ്നേഹം
    വിഷ്ണു
    ❤️❤️❤️

  3. ♥️♥️♥️♥️❤️❤️❤️❤️

  4. ഹർഷാപ്പി ഹോസ്പിറ്റലിൽ ആയത് കൊണ്ട് കഴിഞ്ഞ പാർട്ട്‌ വായിക്കാൻ പറ്റിയില്ല ഇന്ന് പുതിയ പാർട്ട്‌ വരും എന്ന് അറിഞ്ഞു..

    ഇന്ന് വായിക്കാൻ പറ്റും എന്ന്ഡി തോന്നുന്നില്ല ഡിസ്ചാർജ് ആയിട്ട് വായിച്ചു അഭിപ്രായം പറയാം

    1. ninakk enth patti lonappaaa

      1. കുറച്ചു ദിവസം ആയി കഴിക്കുന്ന ഫുഡ്‌ മൊത്തം ശർദ്ധിക്കാൻ തുടങ്ങി വയറ്റിൽ ഇപ്പോ ചെറുതായി infection ഉണ്ട് ഇനി endoscopy ചെയ്തു നോക്കണം എന്നൊക്കെ പറയുന്നുണ്ട്

        1. ആണോ
          അമീബ ആണോ.
          Anagne എന്തോ മൈക്രോ organisam കയറിയ ഇങ്ങനെ വരുമെന്ന് കേട്ടിട്ടുണ്ട്
          പുറത്ത് ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിക്കാന് പാടില്ല.
          വെള്ളം തിളപ്പിച്ച് കുടിക്കണം
          ചൂടുള്ള ഭക്ഷണം കഴിക്കണം

  5. 10.30 കൊണ്ട് ഇവിടെ വരും
    Chapter 35

    ബാക്കി എനിക്ക്
    ?
    അറിഞ്ഞൂടാ
    ?

    1. Aha… ഇന്ന് പകല്‍ വരുമല്ലോ… അരമണിക്കൂര്‍ കൂടി

    2. Varanam Varanam Mr Induchoodan. Ee Varavum kaathirikkukayaanu… ?

Comments are closed.