അപരാജിതന്‍ 34 [Harshan] 8114

അവളുടെയൊപ്പം ദാദിയമ്മയും.
“ഞാനാദ്യമാ ഇങ്ങോട്ടേക്ക് ” അവൾ പറഞ്ഞു
“ഞാൻ പലവട്ടം വന്നിട്ടുണ്ട് അമീ ”
“എന്നോടിത് വരെ പറഞ്ഞില്ലല്ലോ ദാദിയമ്മ , എങ്ങോട്ടാ നമ്മൾ പോകുന്നത് ?”
“നമുക്കവിടെ ചെന്ന് അറിഞ്ഞാൽ പോരെ , എന്തായാലും ഒരു ദോഷത്തിനല്ല പോകുന്നത് , നിന്‍റെ  വിഷമതകൾക്ക് ഒരു  പരിഹാരം കാണുവാനാണ് ”
അവൾ മൂളികൊണ്ടു നടന്നു
അവർ അരുവി മുറിച്ചു കടന്നു.
മുന്നിലേക്ക് ഘോരവനമായിരുന്നു , സൂര്യന്‍റെ  വെളിച്ചം പോലെ നേരെ ചൊവ്വേ കടക്കുന്നില്ല
അമി ഭയത്തോടെ അവരുടെ കൈ പിടിച്ചു
“എനിക്ക് ഭയമാകുന്നുണ്ട് ദാദിയമ്മേ ”
“ഭയക്കണ്ട അമീ , ഞാനില്ലേ കൂടെ ”
അവരവളുടെ കൈ മുറുകെ പിടിച്ചു കൊണ്ടു കാട്ടിലേക്ക് നടന്നു.

<<<<O>>>>

ശ്മശാനഭൂമിയിൽ

ആദി അവിടെ എത്തിയപ്പോൾ അവിടെ ഒരു കോണിലായി ലോപമുദ്രയും കാളിചരൺ മാമനും കിടന്നുറങ്ങുന്നത് കണ്ടു.

രാത്രി സർക്കീട്ടും കഴിഞ്ഞു വൈകി വന്നുള്ള കിടപ്പാണെന്നു അവനു മനസിലായി

അവരെ ഉണർത്താൻ നിൽക്കാതെ ആദി ചുടലയെ തിരഞ്ഞു.

ഏക്കറുകൾ വിസ്‌തൃതിയുള്ള ശ്‌മശാന ഭൂമിയിൽ എവിടെയോ മരം വെട്ടുന്ന ശബ്ദം കേട്ടു.

അവനാ ശബ്ദം ലക്ഷ്യമാക്കി കിഴക്കേ ദിക്കിലേക്ക് നടന്നു .

അവിടെ ശ്‌മശാനം തീരുന്നയിടത്ത്   ഒരു വലിയ ചന്ദനമരം വെട്ടുവാനായി ചുടല മൂർച്ച കുറഞ്ഞു പോയ കോടാലിയും വെച്ച് പരിശ്രമിക്കുകയായിരുന്നു.

സാധു ഭ്രാന്തനും ചുടലയുടെ ഒപ്പം സഹായിയായി ഉണ്ടായിരുന്നു.

 

“നീ എന്താ ഈ ചെയ്യുന്നത് ?”

അവൻ ചുടലയോട് ചോദിച്ചു

“ശങ്കരാ ,,, മഹത്വമുള്ള ഒരു ശരീരം ഈ മണ്ണിലടക്കാനുള്ള നേരമായി കൊണ്ടിരിക്കുന്നു അതിനായി ഇപ്പോളെ ഞാൻ ഏറ്റവും മൂല്യമുള്ള ചന്ദനം എനിക്ക് വിറകാക്കണം ”

“ആരുടെ ശരീരം ?” ആദി ചോദിച്ചു

“എല്ലാമേ ശിവമയം ശങ്കരാ ” ചുടല കൈ കൂപ്പി മറുപടി പറഞ്ഞു

എന്നിട്ടു വീണ്ടും ആ കോടാലി ഉപയോഗിച്ച് മര൦ വെട്ടാൻ തുടങ്ങി

“എന്താടാ ശങ്കരാ ,,ഒരു മാതിരി ,,,” വെട്ടുന്നതിനിടയില്‍ ചുടല അവന്‍റെ  മുഖത്തെ മ്ലാനത കണ്ടു ചോദിച്ചു.

“ഓ ,,എന്ത് പറയാനാ ,, അവൾ എന്‍റെ  മണ്ണിൽ കയറി എന്നേലും വലിയ ആളായി നില്‍ക്കാ ,, ,, എല്ലാരും അവളെ  അവ്വയാറും ദൈവവുമൊക്കെയായി അങ്ങോട്ടു പൊക്കി തലയിൽ വെക്കുകയാണ് ”

 

“ശിവന്‍റെ  മണ്ണിലല്ലാതെ ശക്തി എങ്ങോട്ടു പോകും ,, ” ചുടല അല്പം ശബ്ദം താഴ്ത്തി പറഞ്ഞു

“എന്താ ,,എന്താ നീ പറഞ്ഞത് ?”

Updated: December 14, 2021 — 12:07 pm

715 Comments

  1. ❤️❤️❤️❤️

  2. വിഷ്ണു ⚡

    കുറച്ച് ഭാഗങ്ങൾക് ശേഷം ഒരുപാട് സന്തോഷത്തോടെ വായിച്ച് മുഴുവിപ്പിച്ച ഒരു ഭാഗം ഇതാണെന്ന് പറയാം?❤️.

    തുടക്കം തന്നെ മനുഷ്യൻ്റെ വികാരത്തെ തന്നെ എടുത്ത് കൈകാര്യം ചെയ്യുന്ന ആമി.അവൾക് തടുക്കാൻ പോലും ആവാത്ത ആധിയെ സ്വപ്നത്തില് നിന്നും അകറ്റാൻ പോയ സീൻ.അല്ലെങ്കിൽ തന്നെ ആമിയുടെ സീൻ വായിക്കുമ്പോൾ തന്നെ ഞാൻ നിലത്തൊന്നും അല്ല.ഈ ഭാഗത്ത് ആണെങ്കിലും ആ ചെറുകനോട് പറയുന്നത് പോലെ എല്ലാവർക്കും കിട്ടുന്ന ഒരു ഭാഗ്യമല്ല ഇത്??.
    സത്യത്തിൽ ഇപ്പൊ ആദിയും ആമിയും തമ്മിൽ എന്തേലും നടക്കുമെന്ന കാര്യത്തിൽ ഒരു തീരുമാനം ആയിട്ടുണ്ട്.കഴിഞ്ഞ ഭാഗത്തിൽ ആണോ അതിൻ്റെ മുന്നേ ആണോ എന്ന് അറിയില്ല.ആദി അവൻ്റെ വികാരത്തെ കുറിച്ച് ചുടലയോട് പറയുന്നത്.അത് വായിച്ചപ്പോ പെട്ടെന്ന് എനിക്ക് ഓർമ വന്നത് ആമിയെ ആണ്.എങ്കിലും അവൻ്റെ മുഖം തന്നെ കാണുമ്പോൾ കൊല്ലാൻ നടക്കുന്ന ആമി അതിനെ സമ്മതിക്കുന്ന കാര്യം ഇപ്പോഴും ഞാൻ ചിന്തിച്ച് കൊണ്ടിരിക്കുന്നു..എന്തായാലും ആമിയുടെ തുടക്കത്തില് ഉള്ള സീൻ മനസ്സിൽ നിന്ന് പോണില്ല?

    പിന്നെ പറയാൻ ഉള്ളത് അവസാനം ഉള്ള ഭാഗവും ആണ്.ആദ്യം പാറു കരഞ്ഞു പോവുന്നത് കണ്ടപ്പോ ചെറിയ സങ്കടം തോന്നി.

    പക്ഷേ അതിലെ ഏറ്റവും ഇഷ്ടമായത് ഒരു ഡയലോഗ് ആണ്
    //സൂര്യസേനാ ,, വെല്ലുവിളിയാകാം അത് നിന്നോട് പോന്നവരോട് മാത്രം , എന്നെയും വെല്ലുന്ന ഒരു ശിഷ്യന്‍ എനിക്കുണ്ട് , എന്റെ സ്ഥാനത്ത് അവനായിരുന്നുവെങ്കില്‍ ഇപ്പോൾ നിനക്ക് തല ഉണ്ടാകില്ലായിരുന്നു”

    അത് കേട്ട പാർവ്വതി ഒന്ന് ചിന്തിച്ചു

    “ഗുരു ഇങ്ങനെ ആണെങ്കിൽ അപ്പോൾ ശിഷ്യൻ എങ്ങനെയായിരിക്കും “//
    രോമാഞ്ചം എന്നൊക്കെ പറഞാൽ ഇതാണ്.. ?. ആ രംഗം മനസ്സിൽ വെറുതെ ഞാൻ ഓർത്തു നോക്കി.ശിഷ്യൻ ഉണ്ടായിരുന്നു എങ്കിൽ എന്താവും എന്ന്.. ഈ ഡയലോഗ് എനിക്കൊന്നും പറയാൻ ഇല്ല..boom?

    പിന്നെ നമ്മുടെ പാറു തന്നെ.അവളുടെ എതിർ ദിശയിൽ എറിഞ്ഞത് അവളിലേക്ക് വീഴുന്നതും.അതുപോലെ പണ്ട് മുതലേ കൃഷ്ണപരുന്ത് വരുന്ന സീൻ എല്ലാം ഒരുപാട് ഇഷ്ടമാണ്.ഇതിലെ സീൻ അതേപോലെ തന്നെ ഒന്നായിരുന്നു.പാരുവിനെ കണ്ണന് എത്രത്തോളം ഇഷ്ടമാണ് എന്ന് ഉള്ളതിൻ്റെ അടുത്ത തെളിവും ഇവിടെ തന്നെ വീണ്ടും കിട്ടി.

    അപ്പോ അടുത്തതിൽ കാണാം
    ഒരുപാട് സ്നേഹം
    വിഷ്ണു
    ❤️❤️❤️

  3. ♥️♥️♥️♥️❤️❤️❤️❤️

  4. ഹർഷാപ്പി ഹോസ്പിറ്റലിൽ ആയത് കൊണ്ട് കഴിഞ്ഞ പാർട്ട്‌ വായിക്കാൻ പറ്റിയില്ല ഇന്ന് പുതിയ പാർട്ട്‌ വരും എന്ന് അറിഞ്ഞു..

    ഇന്ന് വായിക്കാൻ പറ്റും എന്ന്ഡി തോന്നുന്നില്ല ഡിസ്ചാർജ് ആയിട്ട് വായിച്ചു അഭിപ്രായം പറയാം

    1. ninakk enth patti lonappaaa

      1. കുറച്ചു ദിവസം ആയി കഴിക്കുന്ന ഫുഡ്‌ മൊത്തം ശർദ്ധിക്കാൻ തുടങ്ങി വയറ്റിൽ ഇപ്പോ ചെറുതായി infection ഉണ്ട് ഇനി endoscopy ചെയ്തു നോക്കണം എന്നൊക്കെ പറയുന്നുണ്ട്

        1. ആണോ
          അമീബ ആണോ.
          Anagne എന്തോ മൈക്രോ organisam കയറിയ ഇങ്ങനെ വരുമെന്ന് കേട്ടിട്ടുണ്ട്
          പുറത്ത് ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിക്കാന് പാടില്ല.
          വെള്ളം തിളപ്പിച്ച് കുടിക്കണം
          ചൂടുള്ള ഭക്ഷണം കഴിക്കണം

  5. 10.30 കൊണ്ട് ഇവിടെ വരും
    Chapter 35

    ബാക്കി എനിക്ക്
    ?
    അറിഞ്ഞൂടാ
    ?

    1. Aha… ഇന്ന് പകല്‍ വരുമല്ലോ… അരമണിക്കൂര്‍ കൂടി

    2. Varanam Varanam Mr Induchoodan. Ee Varavum kaathirikkukayaanu… ?

Comments are closed.