അപരാജിതന്‍ 34 [Harshan] 8114

മുത്യാരമ്മയുടെ മാളികയിൽ

സ്വപ്നഭോഗം കൊണ്ട് തളർന്നു പോയെങ്കിലു൦ പോഷകവസ്തുക്കൾ കഴിച്ച അമ്രപാലി തളർച്ചയിൽ നിന്നും ഏറെകുറെ മുക്തിനേടിയിരുന്നു.
അവളുടെ മുറിയിൽ വന്ന ദാദിയമ്മയോട് നടന്ന സംഭവങ്ങളൊക്കെ അമ്രപാലി പറയുകയുണ്ടായി.ഒപ്പം അവരോടു ഈ അവസ്ഥയൊന്നു ഒഴിവാക്കാൻ സഹായഭ്യർത്ഥിക്കുകയും ചെയ്തിരുന്നു.
അതിൽ മനസ്സലിഞ്ഞ ദാദിയമ്മ അവളോട് ഒരുങ്ങിക്കോളാൻ പറയുകയുണ്ടായി.
അവളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കുന്ന ഒരാളുടെ അടുത്തവളെ കൊണ്ട് പോകാമെന്നു പറഞ്ഞു.
ദാദിയമ്മയും അമ്രപാലിയും കാറിൽ യാത്രപോകുകയായിരുന്നു.
ഉമരിയും കഴിഞ്ഞു തുളുവച്ചിപട്ടണമെത്തി.
“ഇതല്ലേ അമീ , നിന്‍റെ  ജന്മദേശം ?” ദാദിയമ്മ ചോദിച്ചു
അവൾ ഓടിക്കൊണ്ടിരുന്ന കാറിലിരുന്നു കൊണ്ട് തുളുവച്ചിപട്ടണത്തിന്‍റെ  സൗന്ദര്യമാസ്വദിക്കുകയായിരുന്നു.
പോകും വഴി അവളെ ക്ഷേത്രത്തിൽ കാഴ്‌ച വെച്ച ചെറിയമ്മ എന്ന് വിളിച്ചിരുന്ന സ്ത്രീയുടെ വീട്ടിലേക്ക് തിരിയുന്ന വളവെത്തി.
അവളെ  ആ സ്ഥലം പഴയ ഓർമ്മകളിലേക്ക് കൈപിടിച്ച് കൊണ്ടുപോയിതുടങ്ങിയിരുന്നു.
“അമ്മയെ കണ്ട ഓർമ്മയില്ല ദാദിയമ്മ ,സുന്ദരിയായൊരു തുളുവച്ചിയായിരുന്നെന്ന്  ചെറിയമ്മ പറഞ്ഞു കേട്ടിട്ടുണ്ട് , ആടാനും പാടാനും നടിക്കാനും അറിയുന്നൊരു തുളുവച്ചി”
“അമീ ,,,തുളുവച്ചികൾ നിറഞ്ഞാടിയയിടമല്ലേ ഇവിടം, സുന്ദരികളാ പഴയകാല തുളുവച്ചിപെണ്ണുങ്ങൾ, പിന്നെ  മിശ്രണം വന്നുപോയി, എങ്കിലും തുളുവച്ചിയുടെ എല്ലാ സവിശേഷതകളും നിനക്കുണ്ട്, ഒരുകാലത്തു ചന്ദ്രവല്ലിയിൽ കച്ചവടത്തിന് വരുന്ന മാർവാടികൾ വന്നു മേളിക്കുന്നയിടമായിരുന്നു ഈ നാട്, ആട്ടവും പാട്ടും വേഴ്ചയും, മാർവാടികൾക്ക് ദക്ഷിണദേശത്തെ പശ്ചിമഘട്ടത്തോട് ചേർന്ന് ജീവിക്കുന്ന നാരികളെയേറെ പ്രിയമാണ് , അവർ രതിയിൽ മേൽക്കൈയും നിയന്ത്രണവുമെടുക്കാൻ മിടുക്കരാണല്ലോ,പലപ്പോഴും  ആണിന് മേലെയല്ലേ വേഴ്ചയിലും അവളുടെ സ്ഥാനം” അവർ അവളോട് പറഞ്ഞു.
അവൾ അതിനു മറുപടിയായി മൂളി.
“വെറുതെയാണോ നിന്നെ തേടി ദൂരദേശത്തു നിന്നും മാർവാടികൾ വരുന്നത്,,അമീ ”
“അതൊക്കെ പോട്ടെ ദാദിയമ്മ , എങ്ങോട്ടാ നമ്മൾ പോകുന്നത് , തുളുവച്ചിപട്ടണത്തിനു അതിർത്തിയായല്ലോ , ഇനിയങ്ങോട്ടു കാടല്ലേ ”
“ഹമ് …കാട് തന്നെയാ ,,,”
“ചെമ്പാരി ” അവർ ഡ്രൈവറെ വിളിച്ചു
“എന്തോ വലിയമ്മേ ”
“കാറിവിടെ നിർത്തിക്കോ , ഇവിടെ കാത്തു നിക്കണം , ഒരു ഒന്നൊന്നൊര മണിക്കൂർ കാലതാമസം വരും ”
അയാളത് കേട്ടു ചിരിച്ചു
ഇരുവരും കാറിൽ നിന്നുമിറങ്ങി.
ഒരു പാറയിടുക്കിലേക്ക് നടന്നു
എങ്ങും സുന്ദരമായ കാഴ്ചകൾ
മനോഹരമായ അരുവിയിലെത്തി
അരുവിയിൽ അരയന്നങ്ങൾ നീന്തിതുടിക്കുകയായിരുന്നു.
അമി , ആ തണുപ്പുള്ള വെള്ളത്തിലേക്ക് കാലുകൾ പതിപ്പിച്ചു
ദാവണി നനയാതെ അല്പമുയർത്തി അരുവിയിൽ പൊങ്ങി നിൽക്കുന്ന ചെറിയ കല്ലുകളിൽ ചവിട്ടി അവൾ നടന്നു

Updated: December 14, 2021 — 12:07 pm

715 Comments

  1. ❤️❤️❤️❤️

  2. വിഷ്ണു ⚡

    കുറച്ച് ഭാഗങ്ങൾക് ശേഷം ഒരുപാട് സന്തോഷത്തോടെ വായിച്ച് മുഴുവിപ്പിച്ച ഒരു ഭാഗം ഇതാണെന്ന് പറയാം?❤️.

    തുടക്കം തന്നെ മനുഷ്യൻ്റെ വികാരത്തെ തന്നെ എടുത്ത് കൈകാര്യം ചെയ്യുന്ന ആമി.അവൾക് തടുക്കാൻ പോലും ആവാത്ത ആധിയെ സ്വപ്നത്തില് നിന്നും അകറ്റാൻ പോയ സീൻ.അല്ലെങ്കിൽ തന്നെ ആമിയുടെ സീൻ വായിക്കുമ്പോൾ തന്നെ ഞാൻ നിലത്തൊന്നും അല്ല.ഈ ഭാഗത്ത് ആണെങ്കിലും ആ ചെറുകനോട് പറയുന്നത് പോലെ എല്ലാവർക്കും കിട്ടുന്ന ഒരു ഭാഗ്യമല്ല ഇത്??.
    സത്യത്തിൽ ഇപ്പൊ ആദിയും ആമിയും തമ്മിൽ എന്തേലും നടക്കുമെന്ന കാര്യത്തിൽ ഒരു തീരുമാനം ആയിട്ടുണ്ട്.കഴിഞ്ഞ ഭാഗത്തിൽ ആണോ അതിൻ്റെ മുന്നേ ആണോ എന്ന് അറിയില്ല.ആദി അവൻ്റെ വികാരത്തെ കുറിച്ച് ചുടലയോട് പറയുന്നത്.അത് വായിച്ചപ്പോ പെട്ടെന്ന് എനിക്ക് ഓർമ വന്നത് ആമിയെ ആണ്.എങ്കിലും അവൻ്റെ മുഖം തന്നെ കാണുമ്പോൾ കൊല്ലാൻ നടക്കുന്ന ആമി അതിനെ സമ്മതിക്കുന്ന കാര്യം ഇപ്പോഴും ഞാൻ ചിന്തിച്ച് കൊണ്ടിരിക്കുന്നു..എന്തായാലും ആമിയുടെ തുടക്കത്തില് ഉള്ള സീൻ മനസ്സിൽ നിന്ന് പോണില്ല?

    പിന്നെ പറയാൻ ഉള്ളത് അവസാനം ഉള്ള ഭാഗവും ആണ്.ആദ്യം പാറു കരഞ്ഞു പോവുന്നത് കണ്ടപ്പോ ചെറിയ സങ്കടം തോന്നി.

    പക്ഷേ അതിലെ ഏറ്റവും ഇഷ്ടമായത് ഒരു ഡയലോഗ് ആണ്
    //സൂര്യസേനാ ,, വെല്ലുവിളിയാകാം അത് നിന്നോട് പോന്നവരോട് മാത്രം , എന്നെയും വെല്ലുന്ന ഒരു ശിഷ്യന്‍ എനിക്കുണ്ട് , എന്റെ സ്ഥാനത്ത് അവനായിരുന്നുവെങ്കില്‍ ഇപ്പോൾ നിനക്ക് തല ഉണ്ടാകില്ലായിരുന്നു”

    അത് കേട്ട പാർവ്വതി ഒന്ന് ചിന്തിച്ചു

    “ഗുരു ഇങ്ങനെ ആണെങ്കിൽ അപ്പോൾ ശിഷ്യൻ എങ്ങനെയായിരിക്കും “//
    രോമാഞ്ചം എന്നൊക്കെ പറഞാൽ ഇതാണ്.. ?. ആ രംഗം മനസ്സിൽ വെറുതെ ഞാൻ ഓർത്തു നോക്കി.ശിഷ്യൻ ഉണ്ടായിരുന്നു എങ്കിൽ എന്താവും എന്ന്.. ഈ ഡയലോഗ് എനിക്കൊന്നും പറയാൻ ഇല്ല..boom?

    പിന്നെ നമ്മുടെ പാറു തന്നെ.അവളുടെ എതിർ ദിശയിൽ എറിഞ്ഞത് അവളിലേക്ക് വീഴുന്നതും.അതുപോലെ പണ്ട് മുതലേ കൃഷ്ണപരുന്ത് വരുന്ന സീൻ എല്ലാം ഒരുപാട് ഇഷ്ടമാണ്.ഇതിലെ സീൻ അതേപോലെ തന്നെ ഒന്നായിരുന്നു.പാരുവിനെ കണ്ണന് എത്രത്തോളം ഇഷ്ടമാണ് എന്ന് ഉള്ളതിൻ്റെ അടുത്ത തെളിവും ഇവിടെ തന്നെ വീണ്ടും കിട്ടി.

    അപ്പോ അടുത്തതിൽ കാണാം
    ഒരുപാട് സ്നേഹം
    വിഷ്ണു
    ❤️❤️❤️

  3. ♥️♥️♥️♥️❤️❤️❤️❤️

  4. ഹർഷാപ്പി ഹോസ്പിറ്റലിൽ ആയത് കൊണ്ട് കഴിഞ്ഞ പാർട്ട്‌ വായിക്കാൻ പറ്റിയില്ല ഇന്ന് പുതിയ പാർട്ട്‌ വരും എന്ന് അറിഞ്ഞു..

    ഇന്ന് വായിക്കാൻ പറ്റും എന്ന്ഡി തോന്നുന്നില്ല ഡിസ്ചാർജ് ആയിട്ട് വായിച്ചു അഭിപ്രായം പറയാം

    1. ninakk enth patti lonappaaa

      1. കുറച്ചു ദിവസം ആയി കഴിക്കുന്ന ഫുഡ്‌ മൊത്തം ശർദ്ധിക്കാൻ തുടങ്ങി വയറ്റിൽ ഇപ്പോ ചെറുതായി infection ഉണ്ട് ഇനി endoscopy ചെയ്തു നോക്കണം എന്നൊക്കെ പറയുന്നുണ്ട്

        1. ആണോ
          അമീബ ആണോ.
          Anagne എന്തോ മൈക്രോ organisam കയറിയ ഇങ്ങനെ വരുമെന്ന് കേട്ടിട്ടുണ്ട്
          പുറത്ത് ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിക്കാന് പാടില്ല.
          വെള്ളം തിളപ്പിച്ച് കുടിക്കണം
          ചൂടുള്ള ഭക്ഷണം കഴിക്കണം

  5. 10.30 കൊണ്ട് ഇവിടെ വരും
    Chapter 35

    ബാക്കി എനിക്ക്
    ?
    അറിഞ്ഞൂടാ
    ?

    1. Aha… ഇന്ന് പകല്‍ വരുമല്ലോ… അരമണിക്കൂര്‍ കൂടി

    2. Varanam Varanam Mr Induchoodan. Ee Varavum kaathirikkukayaanu… ?

Comments are closed.