അപരാജിതന്‍ 34 [Harshan] 8114

“കണ്ടതൊരു മയില്പീലിയെ , സുന്ദരമായ കണ്ണിനു മേൽ വെച്ചിരിക്കുന്ന മയില്പീലിയെ , മയിൽപ്പീലി കാഴ്‌ച മറച്ചിരിക്കുന്നു ..ഇതാ ഞാൻ കണ്ടത് ”

“എന്താ ഇതിനർത്ഥം ” വർമ്മ ചോദിച്ചു

പട്ടേരി കണ്ണുകളടച്ചു പരദേവതകളെ പ്രാർത്ഥിച്ചു.കണ്ണുതുറന്നു.

“ഇതാണ് സത്യം , ഇതാണ് യഥാർത്ഥത്തിൽ സംഭവിച്ചത് ,,ഈശ്വരവർമ്മേ ”

“എന്ത് ?”

“യഥാർത്ഥത്തിൽ ആ കന്യക  ഒരു മായാവലയത്താൽ ബാധിക്കപ്പെട്ടിരിക്കുകയായിരുന്നു. നാരായണനാൽ സൃഷ്ടിക്കപ്പെട്ട മായ, ആ മായയിൽ അവൾ ശിവയിൽ അനുരക്തയായി, ശിവ തിരിച്ചും”

“പട്ടേരിപറഞ്ഞു വരുന്നത് ”

“വർമ്മേ ,, ഇതിൽ കൂടുതൽ ഞാനെന്താണ് പറയേണ്ടത് , അവളാൽ സാധിക്കപെടേണ്ട എന്തോ പ്രാധാന്യമേറിയ ഒരു കർമ്മത്തിനു വേണ്ടി സൃഷ്ടിക്കപ്പെട്ട  ഒരു മായ , അതായിരുന്നു അവർക്കു പരസ്പരം തോന്നിയ അനുരാഗം , അവളിപ്പോൾ ആ കർമ്മത്തിലേക്ക് അടുക്കുകയാണ് , അതിനാൽ മായയിൽ നിന്നും മോചിതരായ ആ കന്യകക്ക്  വിരക്തിയും തോന്നിതുടങ്ങി, അതുപോലെ ശിവയിലും മാറ്റങ്ങൾ കാണുന്നു ”

ഈശ്വരവർമ്മ ഒരു നടുക്കത്തോടെ അത് കേട്ടിരുന്നു.

എന്നിട്ട് തലയാട്ടി

“ഈ രീതിയിൽ പോയാൽ  ഒരുപക്ഷെ ഈ വിവാഹം നടക്കാതെയിരിക്കാനും സാധ്യത കാണുന്നു വർമ്മേ”

“അങ്ങനെ നടക്കാൻ പാടില്ല , ഈ വിവാഹം നടന്നേ പറ്റൂ  പട്ടേരി , അതിനു എന്ത് കർമ്മം വേണമെങ്കിലും ചെയ്യണം , ചെയ്തേ മതിയാകൂ ”

“എടൊ ,, നമ്മൾ എങ്ങനെയാണ് നാരായണനെ എതിരിടുക ”

“അതൊന്നും എനിക്കറിയില്ല , അവൾ ശിവയുടെ ആകണം, ഇളയിടത്തു വന്നു കയറണം ”

“പരസ്പരം ഇഷ്ടമല്ലെങ്കിൽ നമുക്ക് എന്ത് ചെയ്യാൻ സാധിക്കും , ആ ബന്ധം നിലനിൽക്കുമോ ?”

“എടൊ ,,,എന്നെ തനിക്കറിയാമല്ലോ , ഒന്ന് തീരുമാനിച്ചാൽ ഞാനത് തന്നെ നടത്തും ,അവളുടെ സാന്നിധ്യം എന്‍റെ   കൊട്ടരത്തിൽ വേണം , അവൾ ശിവയുടെ കുഞ്ഞിനെ പ്രസവിക്കണം , പിന്നെ അതും കഴിഞ്ഞൊത്തു  പോകാനായില്ലെങ്കിൽ ,,, ” ഈശ്വര വർമ്മ ഒന്ന് ചിരിച്ചു

“കൊന്നു കളഞ്ഞേക്കാം ,, അവളുടെ ശരീരത്തെ കൊട്ടാരത്തിൽ അടക്കാമല്ലോ,,അല്ലെങ്കിലും ലാഭം നോക്കാതെ ഈ  ഈശ്വരവർമ്മ ഒന്നും ചെയ്യാറില്ലല്ലോ ,, അവളുടെ സാനിധ്യം കൊണ്ട് നേടുന്ന സകലഐശ്വര്യങ്ങളും സമ്പൽസമൃദ്ധിയും ഇളയിടത്തിന് മാത്രം അവകാശപ്പെട്ടതാണ് ”

ഈശ്വരവർമ്മ തന്‍റെ  ഉറച്ച തീരുമാനം പറഞ്ഞു

“പട്ടേരി ,,ഏതു വിധമുള്ള കർമ്മവും നമുക്ക് ചെയ്യാം , അവരിൽ വീണ്ടും അടുപ്പം ഉണ്ടാകണം , വശ്യമോ ബന്ധനമോ  എന്തും എന്തുമാകാം ”

“എങ്കിൽ താൻ എനിക്കല്പം സമയം തരൂ , ഞാനൊന്നു ആലോചിക്കട്ടെ , ഇതിനു സാധാരണപ്രയോഗമൊന്നും പോരാതെ  വരും ”

“ഉറപ്പായും , സമയം എടുത്തോളൂ ,,പക്ഷെ സംഭവം നടന്നിരിക്കണം ”

ഈശ്വരവർമ്മ എഴുന്നേറ്റു

പട്ടേരിയോട് യാത്ര പറഞ്ഞു കൊണ്ട് അവിടെ നിന്നും ഇറങ്ങി

 

<<<<O>>>>

Updated: December 14, 2021 — 12:07 pm

715 Comments

  1. ❤️❤️❤️❤️

  2. വിഷ്ണു ⚡

    കുറച്ച് ഭാഗങ്ങൾക് ശേഷം ഒരുപാട് സന്തോഷത്തോടെ വായിച്ച് മുഴുവിപ്പിച്ച ഒരു ഭാഗം ഇതാണെന്ന് പറയാം?❤️.

    തുടക്കം തന്നെ മനുഷ്യൻ്റെ വികാരത്തെ തന്നെ എടുത്ത് കൈകാര്യം ചെയ്യുന്ന ആമി.അവൾക് തടുക്കാൻ പോലും ആവാത്ത ആധിയെ സ്വപ്നത്തില് നിന്നും അകറ്റാൻ പോയ സീൻ.അല്ലെങ്കിൽ തന്നെ ആമിയുടെ സീൻ വായിക്കുമ്പോൾ തന്നെ ഞാൻ നിലത്തൊന്നും അല്ല.ഈ ഭാഗത്ത് ആണെങ്കിലും ആ ചെറുകനോട് പറയുന്നത് പോലെ എല്ലാവർക്കും കിട്ടുന്ന ഒരു ഭാഗ്യമല്ല ഇത്??.
    സത്യത്തിൽ ഇപ്പൊ ആദിയും ആമിയും തമ്മിൽ എന്തേലും നടക്കുമെന്ന കാര്യത്തിൽ ഒരു തീരുമാനം ആയിട്ടുണ്ട്.കഴിഞ്ഞ ഭാഗത്തിൽ ആണോ അതിൻ്റെ മുന്നേ ആണോ എന്ന് അറിയില്ല.ആദി അവൻ്റെ വികാരത്തെ കുറിച്ച് ചുടലയോട് പറയുന്നത്.അത് വായിച്ചപ്പോ പെട്ടെന്ന് എനിക്ക് ഓർമ വന്നത് ആമിയെ ആണ്.എങ്കിലും അവൻ്റെ മുഖം തന്നെ കാണുമ്പോൾ കൊല്ലാൻ നടക്കുന്ന ആമി അതിനെ സമ്മതിക്കുന്ന കാര്യം ഇപ്പോഴും ഞാൻ ചിന്തിച്ച് കൊണ്ടിരിക്കുന്നു..എന്തായാലും ആമിയുടെ തുടക്കത്തില് ഉള്ള സീൻ മനസ്സിൽ നിന്ന് പോണില്ല?

    പിന്നെ പറയാൻ ഉള്ളത് അവസാനം ഉള്ള ഭാഗവും ആണ്.ആദ്യം പാറു കരഞ്ഞു പോവുന്നത് കണ്ടപ്പോ ചെറിയ സങ്കടം തോന്നി.

    പക്ഷേ അതിലെ ഏറ്റവും ഇഷ്ടമായത് ഒരു ഡയലോഗ് ആണ്
    //സൂര്യസേനാ ,, വെല്ലുവിളിയാകാം അത് നിന്നോട് പോന്നവരോട് മാത്രം , എന്നെയും വെല്ലുന്ന ഒരു ശിഷ്യന്‍ എനിക്കുണ്ട് , എന്റെ സ്ഥാനത്ത് അവനായിരുന്നുവെങ്കില്‍ ഇപ്പോൾ നിനക്ക് തല ഉണ്ടാകില്ലായിരുന്നു”

    അത് കേട്ട പാർവ്വതി ഒന്ന് ചിന്തിച്ചു

    “ഗുരു ഇങ്ങനെ ആണെങ്കിൽ അപ്പോൾ ശിഷ്യൻ എങ്ങനെയായിരിക്കും “//
    രോമാഞ്ചം എന്നൊക്കെ പറഞാൽ ഇതാണ്.. ?. ആ രംഗം മനസ്സിൽ വെറുതെ ഞാൻ ഓർത്തു നോക്കി.ശിഷ്യൻ ഉണ്ടായിരുന്നു എങ്കിൽ എന്താവും എന്ന്.. ഈ ഡയലോഗ് എനിക്കൊന്നും പറയാൻ ഇല്ല..boom?

    പിന്നെ നമ്മുടെ പാറു തന്നെ.അവളുടെ എതിർ ദിശയിൽ എറിഞ്ഞത് അവളിലേക്ക് വീഴുന്നതും.അതുപോലെ പണ്ട് മുതലേ കൃഷ്ണപരുന്ത് വരുന്ന സീൻ എല്ലാം ഒരുപാട് ഇഷ്ടമാണ്.ഇതിലെ സീൻ അതേപോലെ തന്നെ ഒന്നായിരുന്നു.പാരുവിനെ കണ്ണന് എത്രത്തോളം ഇഷ്ടമാണ് എന്ന് ഉള്ളതിൻ്റെ അടുത്ത തെളിവും ഇവിടെ തന്നെ വീണ്ടും കിട്ടി.

    അപ്പോ അടുത്തതിൽ കാണാം
    ഒരുപാട് സ്നേഹം
    വിഷ്ണു
    ❤️❤️❤️

  3. ♥️♥️♥️♥️❤️❤️❤️❤️

  4. ഹർഷാപ്പി ഹോസ്പിറ്റലിൽ ആയത് കൊണ്ട് കഴിഞ്ഞ പാർട്ട്‌ വായിക്കാൻ പറ്റിയില്ല ഇന്ന് പുതിയ പാർട്ട്‌ വരും എന്ന് അറിഞ്ഞു..

    ഇന്ന് വായിക്കാൻ പറ്റും എന്ന്ഡി തോന്നുന്നില്ല ഡിസ്ചാർജ് ആയിട്ട് വായിച്ചു അഭിപ്രായം പറയാം

    1. ninakk enth patti lonappaaa

      1. കുറച്ചു ദിവസം ആയി കഴിക്കുന്ന ഫുഡ്‌ മൊത്തം ശർദ്ധിക്കാൻ തുടങ്ങി വയറ്റിൽ ഇപ്പോ ചെറുതായി infection ഉണ്ട് ഇനി endoscopy ചെയ്തു നോക്കണം എന്നൊക്കെ പറയുന്നുണ്ട്

        1. ആണോ
          അമീബ ആണോ.
          Anagne എന്തോ മൈക്രോ organisam കയറിയ ഇങ്ങനെ വരുമെന്ന് കേട്ടിട്ടുണ്ട്
          പുറത്ത് ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിക്കാന് പാടില്ല.
          വെള്ളം തിളപ്പിച്ച് കുടിക്കണം
          ചൂടുള്ള ഭക്ഷണം കഴിക്കണം

  5. 10.30 കൊണ്ട് ഇവിടെ വരും
    Chapter 35

    ബാക്കി എനിക്ക്
    ?
    അറിഞ്ഞൂടാ
    ?

    1. Aha… ഇന്ന് പകല്‍ വരുമല്ലോ… അരമണിക്കൂര്‍ കൂടി

    2. Varanam Varanam Mr Induchoodan. Ee Varavum kaathirikkukayaanu… ?

Comments are closed.