അപരാജിതന്‍ 34 [Harshan] 8114

“അവർ തമ്മിലെന്താണ് എന്ന് അവർക്കുമറിയില്ല , പക്ഷെ അത്ര നല്ല രസത്തിലല്ല , വിവാഹം നിശ്‌ചയിച്ചു വെച്ചതല്ലെ ഇരുവരുടെയും , പക്ഷെ അങ്ങോട്ട് ഒരു വിളിയോ സംസാരമോ ഒന്നുമില്ല , ഇങ്ങനെയാണോ വിവാഹനിശ്‌ചയം കഴിഞ്ഞവർ ”

“താനെന്താ പറയുന്നത് അവർ തമ്മിൽ യാതൊരുവിധ സംസാരവും ഇല്ലെന്നോ ”

“ഇല്ലെടോ ,, ഭാര്യയും മോളും ഇതൊക്കെ തന്നെയാണ് പറയുന്നതും ”

“അങ്ങനെ വരാൻ വഴിയില്ലല്ലോ , അവർ പ്രണയിച്ചു തന്നെയല്ലേ വിവാഹം നിശ്‌ചയിച്ചതും ?”

“അതെ,,അതല്ലേ ഞങ്ങൾക്കും സംശയം ”

“തനിക്കിപ്പോൾ എന്താ വേണ്ടത് ?”

“എടോ , എനിക്കെന്താ വേണ്ടത് എന്ന് തനിക്കറിയാമല്ലോ , പാർവ്വതി ഇളയിടത്തു വലതു കാൽ വെച്ച് വന്നു കയറണം അതിനൊരു തടസവും ഉണ്ടാകരുത് , അതിനിടയിൽ എന്ത് തടസം വന്നാലും അത് അങ്ങോട്ട് തീർക്കണം”

“അതുറപ്പായും വേണം” പട്ടേരി പറഞ്ഞു.

“അപ്പോൾ നമുക്ക് എന്തായിങ്ങനെ ഒരു സംഭവത്തിന് കാരണം എന്ന് കണ്ടുപിടിക്കണമല്ലേ ”

“അതെ പട്ടേരി ,, അത് കൊണ്ടാണ് ഞാൻ തിരക്കിനിടയിലും നേരിട്ട് വന്നത് ”

“താൻ വരൂ ,, പൂജാമുറിയിലേക്ക് ”

പട്ടേരി ഈശ്വരവർമ്മയെ പൂജാമുറിയിലേക്ക് ആനയിച്ചു.

 

പൂജാമുറിയില്‍

പതിനെട്ടു തിരിയിട്ട വിളക്കിനു മുന്നിലായി പട്ടേരിയിരുന്നു.

മുന്നിലായി ഈശ്വരവർമ്മയും.

പട്ടേരി മന്ത്രങ്ങൾ ജപിച്ചു പ്രാർത്ഥനകൾ ചെയ്തു പരദേവതവിഗ്രഹത്തിനു മുന്നിൽ നിന്നും ഒരു സ്വർണ്ണചെപ്പ് കൈയിൽ എടുത്തു തൊട്ടു വന്ദിച്ചു.

മുന്നിൽ വെച്ചിരുന്ന വെള്ളിതളികയിൽ തീർത്ഥം തളിച്ച് അതിൽ  മഞ്ഞൾപൊടി കൊണ്ട് സ്വസ്തിക വരച്ചു പൂവും  ചന്ദനവും അർപ്പിച്ചതിന് മുകളിൽ ലക്ഷണയുക്തമായ തളിർവെറ്റില വച്ചു തൊഴുതു.

ഗണപതിയേയും സരസ്വതിയെയും പരദേവതയെയും ഏഴുതലമുറ ഗുരുകാരണവന്മാരെയും സ്മരിച്ചു കൊണ്ട് സ്വർണ്ണചെപ്പ് തുറന്നു.അതിലെ കറുത്ത അഞ്ജനം മോതിരവിരൽ കൊണ്ട് തൊട്ടു.

വെറ്റില കൈയിൽ എടുത്തു കൈപ്പത്തിയിൽ വെച്ച് കൊണ്ട് അതിന്‍റെ  മധ്യഭാഗത്ത് വലത്തേക്ക് മോതിരവിരൽ ചുറ്റിച്ചു കൊണ്ട് വൃത്താകൃതിയിൽ അഞ്ജനമെഴുതി.

വെറ്റിലയിൽ നിന്നു ദിവ്യ ചക്ഷു  മന്ത്രമുരുവിട്ട് കൊണ്ട് കണ്ണുകളടച്ചു.

നൂറ്റിഎട്ട് ഉരു മന്ത്രജപ൦ കഴിഞ്ഞു പട്ടേരി ഭക്തിപൂർവ്വം കണ്ണുകൾ തുറന്നു വെറ്റിലയിൽ നോക്കി.

ഈശ്വരവർമ്മ ആകാ൦ക്ഷയോടെ പട്ടേരിയുടെ മുഖത്തേക്ക് നോക്കിയിരുന്നു.

അല്പം കഴിഞ്ഞപ്പോൾ പട്ടേരിയുടെ മുഖം അത്ഭുതം കണ്ടപോലെ നിലയിലായി.

കണ്ണുകൾ കൂടുതൽ മിഴിഞ്ഞു .

അയാൾ കണ്ണുകൾ അടച്ചു വീണ്ടും തുറന്നു.

വീണ്ടും കണ്ട കാഴ്‌ചയിൽ അയാളേറേ ആശങ്കയിലായ പോലെ.

അയാൾ മന്ത്രജപം ചെയ്തു വെറ്റില തളികയിൽ വെച്ച് നമസ്കരിച്ചു.

“എന്താ പട്ടേരി , എന്താ കണ്ടത് ?”

ചോദ്യം കേട്ട് ആശ്ചര്യം നിറഞ്ഞ മുഖത്തോടെ ഈശ്വരവർമ്മയുടെ മുഖത്തേക്കു നോക്കി പട്ടേരിപറഞ്ഞു

“മായ ,,,വിഷ്ണുമായ,,,,,,എല്ലാം മായ ”

“മനസിലായില്ല പട്ടേരി ”

Updated: December 14, 2021 — 12:07 pm

715 Comments

  1. ❤️❤️❤️❤️

  2. വിഷ്ണു ⚡

    കുറച്ച് ഭാഗങ്ങൾക് ശേഷം ഒരുപാട് സന്തോഷത്തോടെ വായിച്ച് മുഴുവിപ്പിച്ച ഒരു ഭാഗം ഇതാണെന്ന് പറയാം?❤️.

    തുടക്കം തന്നെ മനുഷ്യൻ്റെ വികാരത്തെ തന്നെ എടുത്ത് കൈകാര്യം ചെയ്യുന്ന ആമി.അവൾക് തടുക്കാൻ പോലും ആവാത്ത ആധിയെ സ്വപ്നത്തില് നിന്നും അകറ്റാൻ പോയ സീൻ.അല്ലെങ്കിൽ തന്നെ ആമിയുടെ സീൻ വായിക്കുമ്പോൾ തന്നെ ഞാൻ നിലത്തൊന്നും അല്ല.ഈ ഭാഗത്ത് ആണെങ്കിലും ആ ചെറുകനോട് പറയുന്നത് പോലെ എല്ലാവർക്കും കിട്ടുന്ന ഒരു ഭാഗ്യമല്ല ഇത്??.
    സത്യത്തിൽ ഇപ്പൊ ആദിയും ആമിയും തമ്മിൽ എന്തേലും നടക്കുമെന്ന കാര്യത്തിൽ ഒരു തീരുമാനം ആയിട്ടുണ്ട്.കഴിഞ്ഞ ഭാഗത്തിൽ ആണോ അതിൻ്റെ മുന്നേ ആണോ എന്ന് അറിയില്ല.ആദി അവൻ്റെ വികാരത്തെ കുറിച്ച് ചുടലയോട് പറയുന്നത്.അത് വായിച്ചപ്പോ പെട്ടെന്ന് എനിക്ക് ഓർമ വന്നത് ആമിയെ ആണ്.എങ്കിലും അവൻ്റെ മുഖം തന്നെ കാണുമ്പോൾ കൊല്ലാൻ നടക്കുന്ന ആമി അതിനെ സമ്മതിക്കുന്ന കാര്യം ഇപ്പോഴും ഞാൻ ചിന്തിച്ച് കൊണ്ടിരിക്കുന്നു..എന്തായാലും ആമിയുടെ തുടക്കത്തില് ഉള്ള സീൻ മനസ്സിൽ നിന്ന് പോണില്ല?

    പിന്നെ പറയാൻ ഉള്ളത് അവസാനം ഉള്ള ഭാഗവും ആണ്.ആദ്യം പാറു കരഞ്ഞു പോവുന്നത് കണ്ടപ്പോ ചെറിയ സങ്കടം തോന്നി.

    പക്ഷേ അതിലെ ഏറ്റവും ഇഷ്ടമായത് ഒരു ഡയലോഗ് ആണ്
    //സൂര്യസേനാ ,, വെല്ലുവിളിയാകാം അത് നിന്നോട് പോന്നവരോട് മാത്രം , എന്നെയും വെല്ലുന്ന ഒരു ശിഷ്യന്‍ എനിക്കുണ്ട് , എന്റെ സ്ഥാനത്ത് അവനായിരുന്നുവെങ്കില്‍ ഇപ്പോൾ നിനക്ക് തല ഉണ്ടാകില്ലായിരുന്നു”

    അത് കേട്ട പാർവ്വതി ഒന്ന് ചിന്തിച്ചു

    “ഗുരു ഇങ്ങനെ ആണെങ്കിൽ അപ്പോൾ ശിഷ്യൻ എങ്ങനെയായിരിക്കും “//
    രോമാഞ്ചം എന്നൊക്കെ പറഞാൽ ഇതാണ്.. ?. ആ രംഗം മനസ്സിൽ വെറുതെ ഞാൻ ഓർത്തു നോക്കി.ശിഷ്യൻ ഉണ്ടായിരുന്നു എങ്കിൽ എന്താവും എന്ന്.. ഈ ഡയലോഗ് എനിക്കൊന്നും പറയാൻ ഇല്ല..boom?

    പിന്നെ നമ്മുടെ പാറു തന്നെ.അവളുടെ എതിർ ദിശയിൽ എറിഞ്ഞത് അവളിലേക്ക് വീഴുന്നതും.അതുപോലെ പണ്ട് മുതലേ കൃഷ്ണപരുന്ത് വരുന്ന സീൻ എല്ലാം ഒരുപാട് ഇഷ്ടമാണ്.ഇതിലെ സീൻ അതേപോലെ തന്നെ ഒന്നായിരുന്നു.പാരുവിനെ കണ്ണന് എത്രത്തോളം ഇഷ്ടമാണ് എന്ന് ഉള്ളതിൻ്റെ അടുത്ത തെളിവും ഇവിടെ തന്നെ വീണ്ടും കിട്ടി.

    അപ്പോ അടുത്തതിൽ കാണാം
    ഒരുപാട് സ്നേഹം
    വിഷ്ണു
    ❤️❤️❤️

  3. ♥️♥️♥️♥️❤️❤️❤️❤️

  4. ഹർഷാപ്പി ഹോസ്പിറ്റലിൽ ആയത് കൊണ്ട് കഴിഞ്ഞ പാർട്ട്‌ വായിക്കാൻ പറ്റിയില്ല ഇന്ന് പുതിയ പാർട്ട്‌ വരും എന്ന് അറിഞ്ഞു..

    ഇന്ന് വായിക്കാൻ പറ്റും എന്ന്ഡി തോന്നുന്നില്ല ഡിസ്ചാർജ് ആയിട്ട് വായിച്ചു അഭിപ്രായം പറയാം

    1. ninakk enth patti lonappaaa

      1. കുറച്ചു ദിവസം ആയി കഴിക്കുന്ന ഫുഡ്‌ മൊത്തം ശർദ്ധിക്കാൻ തുടങ്ങി വയറ്റിൽ ഇപ്പോ ചെറുതായി infection ഉണ്ട് ഇനി endoscopy ചെയ്തു നോക്കണം എന്നൊക്കെ പറയുന്നുണ്ട്

        1. ആണോ
          അമീബ ആണോ.
          Anagne എന്തോ മൈക്രോ organisam കയറിയ ഇങ്ങനെ വരുമെന്ന് കേട്ടിട്ടുണ്ട്
          പുറത്ത് ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിക്കാന് പാടില്ല.
          വെള്ളം തിളപ്പിച്ച് കുടിക്കണം
          ചൂടുള്ള ഭക്ഷണം കഴിക്കണം

  5. 10.30 കൊണ്ട് ഇവിടെ വരും
    Chapter 35

    ബാക്കി എനിക്ക്
    ?
    അറിഞ്ഞൂടാ
    ?

    1. Aha… ഇന്ന് പകല്‍ വരുമല്ലോ… അരമണിക്കൂര്‍ കൂടി

    2. Varanam Varanam Mr Induchoodan. Ee Varavum kaathirikkukayaanu… ?

Comments are closed.