അപരാജിതന്‍ 34 [Harshan] 8114

“എന്തായാലും അമിയേച്ചിയുടെ ഒരു ഭാഗ്യം നോക്കണേ ,, സകലരെയും അടിമപ്പെടുത്തുന്നവളാ ,,ഈ ഏട്ടൻ വരുമ്പോ  ഒരു പൂച്ചകുഞ്ഞിനെ പോലെ എങ്ങനെ വേണം അങ്ങനെയൊക്കെ കിടന്നും ഇരുന്നും നിന്നും കൊടുക്കാല്ലേ , ആ ഏട്ടന്‍റെ   ഒരു ഭാഗ്യമേ ,,ഈ മുത്തിനെ  ഈ ഗതിയാക്കിയില്ലേ ,,, ”

ചാരു അമ്രപാലിയുടെ പിന്തുടകളിൽ വിരലുകൾ അമർത്തി തടവി കൊണ്ടുപറഞ്ഞു

 

“അവനധികം ആയുസ്സില്ല ,, എന്‍റെ   ശങ്കരനാണ് സത്യം ,,,,,,”

ചാരുലത അത് കേട്ട് പുഞ്ചിരിച്ചു കൊണ്ടിരുന്നു

അപ്പോളേക്കും സുഹാസിനി അമ്രപാലിക്കുള്ള പാൽ കൊണ്ട് വന്നു.

അമ്രപാലി അത് കൂടെ കുടിച്ചു അല്പം കൂടെ കിടന്നു.

ചാരുലത അവളെ കിടക്കാൻ അനുവദിച്ചു കൊണ്ട് തന്‍റെ  മുറിയിലേക്ക് നടന്നു

മൂലയിൽ അവളെ നോക്കി കിടക്കുന്ന അവൾ വരച്ച ചിത്രത്തിൽ നോക്കി

അവൾ പലവട്ടം കൊലവിളി വിളിച്ചു കൊണ്ടിരുന്നു.

ചാരുലത അവിടെ നിന്നും എഴുന്നേറ്റ് പുറത്തേക്ക് നടന്നു.

അപ്പോള്‍ അവിടത്തെ പ്രായം ചെന്ന ദാദിയമ്മ അമ്രപാലിയേ കാണാനായി അങ്ങോട്ടേക്ക് വന്നു.

അവര്‍ മുറിയില്‍ കയറി വാതിലടച്ചു.

<<<<O>>>>

ഇളയിടം കൊട്ടാരം

കൊട്ടാരത്തിൽ നിന്നും ശിവരഞ്ജന്‍റെ  അച്ഛൻ ഈശ്വരവർമ്മ പുറത്തു പാർക്ക് ചെയ്ത കാറിനു സമീപത്തേക്ക് നടന്നു. ഡ്രൈവർ കാറിന്‍റെ  ഡോർ തുറന്നയാളെ ഇരുത്തി ഡോർ അടച്ചു.

“എങ്ങോട്ടാ തമ്പുരാനേ ”

“പട്ടേരിമനയിലേക്ക് , വേഗമാകണം ”

ഡ്രൈവർ കൊട്ടാരത്തിൽ നിന്നും കാർ പുറത്തേക്ക് എടുത്തു.

പട്ടേരിമനയിലേക്ക് തിരിച്ചു.

പട്ടേരിമനയില്‍

“എന്താ ഈശ്വരവർമ്മേ , അത്യാവശ്യമായി കാണണമെന്നു പറഞ്ഞത് ?” പട്ടേരി ചോദിച്ചു

“പട്ടേരി,,ചിലകണക്കു കൂട്ടലുകൾ പാളുന്നുണ്ടോ എന്നൊരു സംശയം പോലെ ”

“എന്ത് പറ്റി , നിലവിലെന്താ പ്രശ്‌നം, ബിസിനസ് ഇഷ്യൂസ് വല്ലതും ”

“അതൊക്കെ എന്തെങ്കിലും ഉള്ളതല്ലേ ,, ഇതിപ്പോ അതല്ല അതിലും മേലുള്ള വിഷയമാണ് , അതാണ് ഞാൻ തന്നെ കാണാൻ വന്നതും”

“താൻ കാര്യം പറ ഈശ്വരവർമ്മേ ”

“പട്ടേരി ,, ശിവയുടെ കാര്യമാണ് ”

“ശിവക്കെന്തു പറ്റി ?”

“അവന് അങ്ങനെ പ്രശ്നമൊന്നുമില്ല , പക്ഷെ അവരുടെയിടയിൽ എന്തോ പ്രശ്നമുണ്ട് ”

“താൻ മനസിലാകുന്ന വണ്ണം പറയെടോ വർമ്മെ ”

“ശിവയും പാർവ്വതിയും തമ്മിൽ ” ഈശ്വരവർമ്മ ഒന്ന് നിർത്തി

“അവര് തമ്മിലെന്താ ?”

Updated: December 14, 2021 — 12:07 pm

715 Comments

  1. ❤️❤️❤️❤️

  2. വിഷ്ണു ⚡

    കുറച്ച് ഭാഗങ്ങൾക് ശേഷം ഒരുപാട് സന്തോഷത്തോടെ വായിച്ച് മുഴുവിപ്പിച്ച ഒരു ഭാഗം ഇതാണെന്ന് പറയാം?❤️.

    തുടക്കം തന്നെ മനുഷ്യൻ്റെ വികാരത്തെ തന്നെ എടുത്ത് കൈകാര്യം ചെയ്യുന്ന ആമി.അവൾക് തടുക്കാൻ പോലും ആവാത്ത ആധിയെ സ്വപ്നത്തില് നിന്നും അകറ്റാൻ പോയ സീൻ.അല്ലെങ്കിൽ തന്നെ ആമിയുടെ സീൻ വായിക്കുമ്പോൾ തന്നെ ഞാൻ നിലത്തൊന്നും അല്ല.ഈ ഭാഗത്ത് ആണെങ്കിലും ആ ചെറുകനോട് പറയുന്നത് പോലെ എല്ലാവർക്കും കിട്ടുന്ന ഒരു ഭാഗ്യമല്ല ഇത്??.
    സത്യത്തിൽ ഇപ്പൊ ആദിയും ആമിയും തമ്മിൽ എന്തേലും നടക്കുമെന്ന കാര്യത്തിൽ ഒരു തീരുമാനം ആയിട്ടുണ്ട്.കഴിഞ്ഞ ഭാഗത്തിൽ ആണോ അതിൻ്റെ മുന്നേ ആണോ എന്ന് അറിയില്ല.ആദി അവൻ്റെ വികാരത്തെ കുറിച്ച് ചുടലയോട് പറയുന്നത്.അത് വായിച്ചപ്പോ പെട്ടെന്ന് എനിക്ക് ഓർമ വന്നത് ആമിയെ ആണ്.എങ്കിലും അവൻ്റെ മുഖം തന്നെ കാണുമ്പോൾ കൊല്ലാൻ നടക്കുന്ന ആമി അതിനെ സമ്മതിക്കുന്ന കാര്യം ഇപ്പോഴും ഞാൻ ചിന്തിച്ച് കൊണ്ടിരിക്കുന്നു..എന്തായാലും ആമിയുടെ തുടക്കത്തില് ഉള്ള സീൻ മനസ്സിൽ നിന്ന് പോണില്ല?

    പിന്നെ പറയാൻ ഉള്ളത് അവസാനം ഉള്ള ഭാഗവും ആണ്.ആദ്യം പാറു കരഞ്ഞു പോവുന്നത് കണ്ടപ്പോ ചെറിയ സങ്കടം തോന്നി.

    പക്ഷേ അതിലെ ഏറ്റവും ഇഷ്ടമായത് ഒരു ഡയലോഗ് ആണ്
    //സൂര്യസേനാ ,, വെല്ലുവിളിയാകാം അത് നിന്നോട് പോന്നവരോട് മാത്രം , എന്നെയും വെല്ലുന്ന ഒരു ശിഷ്യന്‍ എനിക്കുണ്ട് , എന്റെ സ്ഥാനത്ത് അവനായിരുന്നുവെങ്കില്‍ ഇപ്പോൾ നിനക്ക് തല ഉണ്ടാകില്ലായിരുന്നു”

    അത് കേട്ട പാർവ്വതി ഒന്ന് ചിന്തിച്ചു

    “ഗുരു ഇങ്ങനെ ആണെങ്കിൽ അപ്പോൾ ശിഷ്യൻ എങ്ങനെയായിരിക്കും “//
    രോമാഞ്ചം എന്നൊക്കെ പറഞാൽ ഇതാണ്.. ?. ആ രംഗം മനസ്സിൽ വെറുതെ ഞാൻ ഓർത്തു നോക്കി.ശിഷ്യൻ ഉണ്ടായിരുന്നു എങ്കിൽ എന്താവും എന്ന്.. ഈ ഡയലോഗ് എനിക്കൊന്നും പറയാൻ ഇല്ല..boom?

    പിന്നെ നമ്മുടെ പാറു തന്നെ.അവളുടെ എതിർ ദിശയിൽ എറിഞ്ഞത് അവളിലേക്ക് വീഴുന്നതും.അതുപോലെ പണ്ട് മുതലേ കൃഷ്ണപരുന്ത് വരുന്ന സീൻ എല്ലാം ഒരുപാട് ഇഷ്ടമാണ്.ഇതിലെ സീൻ അതേപോലെ തന്നെ ഒന്നായിരുന്നു.പാരുവിനെ കണ്ണന് എത്രത്തോളം ഇഷ്ടമാണ് എന്ന് ഉള്ളതിൻ്റെ അടുത്ത തെളിവും ഇവിടെ തന്നെ വീണ്ടും കിട്ടി.

    അപ്പോ അടുത്തതിൽ കാണാം
    ഒരുപാട് സ്നേഹം
    വിഷ്ണു
    ❤️❤️❤️

  3. ♥️♥️♥️♥️❤️❤️❤️❤️

  4. ഹർഷാപ്പി ഹോസ്പിറ്റലിൽ ആയത് കൊണ്ട് കഴിഞ്ഞ പാർട്ട്‌ വായിക്കാൻ പറ്റിയില്ല ഇന്ന് പുതിയ പാർട്ട്‌ വരും എന്ന് അറിഞ്ഞു..

    ഇന്ന് വായിക്കാൻ പറ്റും എന്ന്ഡി തോന്നുന്നില്ല ഡിസ്ചാർജ് ആയിട്ട് വായിച്ചു അഭിപ്രായം പറയാം

    1. ninakk enth patti lonappaaa

      1. കുറച്ചു ദിവസം ആയി കഴിക്കുന്ന ഫുഡ്‌ മൊത്തം ശർദ്ധിക്കാൻ തുടങ്ങി വയറ്റിൽ ഇപ്പോ ചെറുതായി infection ഉണ്ട് ഇനി endoscopy ചെയ്തു നോക്കണം എന്നൊക്കെ പറയുന്നുണ്ട്

        1. ആണോ
          അമീബ ആണോ.
          Anagne എന്തോ മൈക്രോ organisam കയറിയ ഇങ്ങനെ വരുമെന്ന് കേട്ടിട്ടുണ്ട്
          പുറത്ത് ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിക്കാന് പാടില്ല.
          വെള്ളം തിളപ്പിച്ച് കുടിക്കണം
          ചൂടുള്ള ഭക്ഷണം കഴിക്കണം

  5. 10.30 കൊണ്ട് ഇവിടെ വരും
    Chapter 35

    ബാക്കി എനിക്ക്
    ?
    അറിഞ്ഞൂടാ
    ?

    1. Aha… ഇന്ന് പകല്‍ വരുമല്ലോ… അരമണിക്കൂര്‍ കൂടി

    2. Varanam Varanam Mr Induchoodan. Ee Varavum kaathirikkukayaanu… ?

Comments are closed.