ആദി ഒന്നും മിണ്ടാതെ ദേഷ്യത്തോടെ അവിടെ നിന്നും വീട്ടിലേക്ക് നടന്നു.
അത്രക്കും കോപം അവളോട് അവനു തോന്നിയിരുന്നു.
അവൻ പോയി മിണ്ടാതെ ദേഷ്യത്തോടെ ആ തിണ്ണയിൽ ഇരുന്നു.
സ്വയ൦ ഓരോന്നും പിറുപിറുത്ത്കൊണ്ടിരുന്നു.
അവനു പുറകെ കസ്തൂരി അങ്ങോട്ടേക്ക് വന്നു
“കണ്ടില്ലേ ചേച്ചി ,,ഞാനെവിടെ ചെന്നാലും ആ മാരണം കെട്ടവള് അങ്ങോട്ടേക്ക് വരും ,കൈയിലെ കാശ് മുടക്കി ഈ നാട്ടുകാരെയൊക്കെ അവള് കൈയിലെടുത്തു ,, അവളെയൊക്കെ എന്താ ചെയ്യേണ്ടത് ,, ആ മുത്തശ്ശന്മാർ പോലും ഇപ്പോ ,,അവള് അന്നപൂർണ്ണേച്ചരി ,,,അവ്വയാര്‍,,കുവ്വയാര്‍ ,, ഞാനീ കഷ്ടപ്പെട്ട് കാട്ടികൂട്ടിയതൊക്കെ വെറുതെ ,, “അവന്‍ ദേഷ്യത്തോടെ പറഞ്ഞു.
അതുകേട്ടു കസ്‌തൂരി ചിരിച്ചു
“കുശുമ്പ് തോന്നുന്നുണ്ടല്ലേ അനിയാ ,,,,,”
“എനിക്കാരോടും കുശുമ്പൊന്നുമില്ല ,,ആ പിശാശ് എന്തിനാ ഇവിടെ കേറി നിരങ്ങുന്നത് ”
അവൻ ദേഷ്യത്തോടെ ചോദിച്ചു
അവന്‍റെ ദേഷ്യം കസ്തൂരിയെ ചിരിപ്പിക്കുകയാണ് ചെയ്തത്
“കടലാസിൽ പാർവ്വതി ശങ്ക൪ എന്ന് മനഃപൂർവ്വം പേര് കൊടുത്തായിരിക്കുമല്ലേ അനിയാ ,,” കസ്തൂരി ചോദിച്ചു
“ആവോ ആർക്കറിയാം ,,ഓരോരോ നാശങ്ങള് കുറ്റീം പറിച്ചു പോന്നോളും ,, ഇപ്പോ അവള് അന്നപൂ,,, കോപ്പ് ,എന്നെ കൊണ്ട് ഒന്നും പറയിക്കണ്ട ,, മുൻപ് ഞാൻ അവിടെ മാടിനെ പോലെ പണിയെടുത്ത് നടന്നപ്പോ എനിക്ക് തിന്നാൻ കിട്ടുന്ന പഴകിയ ചോറിൽ വരെ മണ്ണ് വാരിയിട്ട് എന്നെ പട്ടിണി കിടത്തിയവളാ ,, ഇപ്പോ കണ്ടില്ലേ ,,അവളിപ്പോ ഈ നാടിന് അമ്മയും അവ്വയാറും അന്നപൂര്‍ണ്ണേശ്വരിയുമായി ,, ഇതൊക്കെ കാണുമ്പോ തിളച്ചു കയറാ ,, ഞാനിവിടെ നിന്നാൽ ശരിയാകില്ല ,,”
ആദി കോപം സഹിക്കാനാകാതെ വാതിലുമടച്ചു നടന്നു
“അനിയാ നില്‍ക്ക് ,, “ എന്നു പറഞ്ഞു കൊണ്ട് അവള്‍ പുറകെ ഓടിയെങ്കിലും അവന്‍ ജീപ്പില്‍ കയറി അതിവേഗം മുന്നോട്ടേക്ക് കുതിച്ചു.
അവർക്കു ഒരുമാസത്തേക്ക് മൃഷ്ടാന്നം കഴിക്കാൻ വേണ്ട സകല ഭക്ഷണ സാമഗ്രികളും പാർവ്വതി അവർക്കായി കൊടുത്തയച്ചിരുന്നു.
ഗ്രാമീണര്‍ സാധനങ്ങളെല്ലാം ഉള്ളിലേക്ക് എടുത്ത് വെക്കുകയായിരുന്നു.
<<<<O>>>>
മുത്യാരമ്മയുടെ മാളികയിൽ
ചാരുലത അമ്രപാലിയെ കാണാതെ ആയപ്പോൾ പാതിചാരി കിടന്ന വാതിൽ തുറന്നു കൊണ്ട് ഉള്ളിലേക്ക് പ്രവേശിച്ചു.
അമ്രപാലി എഴുന്നേൽക്കാതെ തലയിണയിൽ താടിയമർത്തി കൈകൾ മുന്നിലേക്ക് കെട്ടി കമഴ്ന്നു കിടക്കുകയായിരുന്നു.
“എഴുന്നേൽക്കുന്നില്ലേ അമിയേച്ചി ,,” എന്ന് ചോദിച്ചു കൊണ്ട് ചാരുലത അമ്രപാലിയുടെ സമീപം വന്നിരുന്നു.എന്നിട്ടു മെല്ലെയവളുടെ തുടയിൽ കൈയമർത്തി തലോടി.
“എന്താ അമിയേച്ചി ,,സുഖോല്ലേ ..?”
മുഖമാകെ ചുവന്നു നിറയുന്ന കണ്ണുകളോടെ അവൾ ചാരുവിനെ നോക്കി.
❤️❤️❤️❤️
കുറച്ച് ഭാഗങ്ങൾക് ശേഷം ഒരുപാട് സന്തോഷത്തോടെ വായിച്ച് മുഴുവിപ്പിച്ച ഒരു ഭാഗം ഇതാണെന്ന് പറയാം?❤️.
തുടക്കം തന്നെ മനുഷ്യൻ്റെ വികാരത്തെ തന്നെ എടുത്ത് കൈകാര്യം ചെയ്യുന്ന ആമി.അവൾക് തടുക്കാൻ പോലും ആവാത്ത ആധിയെ സ്വപ്നത്തില് നിന്നും അകറ്റാൻ പോയ സീൻ.അല്ലെങ്കിൽ തന്നെ ആമിയുടെ സീൻ വായിക്കുമ്പോൾ തന്നെ ഞാൻ നിലത്തൊന്നും അല്ല.ഈ ഭാഗത്ത് ആണെങ്കിലും ആ ചെറുകനോട് പറയുന്നത് പോലെ എല്ലാവർക്കും കിട്ടുന്ന ഒരു ഭാഗ്യമല്ല ഇത്??.
സത്യത്തിൽ ഇപ്പൊ ആദിയും ആമിയും തമ്മിൽ എന്തേലും നടക്കുമെന്ന കാര്യത്തിൽ ഒരു തീരുമാനം ആയിട്ടുണ്ട്.കഴിഞ്ഞ ഭാഗത്തിൽ ആണോ അതിൻ്റെ മുന്നേ ആണോ എന്ന് അറിയില്ല.ആദി അവൻ്റെ വികാരത്തെ കുറിച്ച് ചുടലയോട് പറയുന്നത്.അത് വായിച്ചപ്പോ പെട്ടെന്ന് എനിക്ക് ഓർമ വന്നത് ആമിയെ ആണ്.എങ്കിലും അവൻ്റെ മുഖം തന്നെ കാണുമ്പോൾ കൊല്ലാൻ നടക്കുന്ന ആമി അതിനെ സമ്മതിക്കുന്ന കാര്യം ഇപ്പോഴും ഞാൻ ചിന്തിച്ച് കൊണ്ടിരിക്കുന്നു..എന്തായാലും ആമിയുടെ തുടക്കത്തില് ഉള്ള സീൻ മനസ്സിൽ നിന്ന് പോണില്ല?
പിന്നെ പറയാൻ ഉള്ളത് അവസാനം ഉള്ള ഭാഗവും ആണ്.ആദ്യം പാറു കരഞ്ഞു പോവുന്നത് കണ്ടപ്പോ ചെറിയ സങ്കടം തോന്നി.
പക്ഷേ അതിലെ ഏറ്റവും ഇഷ്ടമായത് ഒരു ഡയലോഗ് ആണ്
//സൂര്യസേനാ ,, വെല്ലുവിളിയാകാം അത് നിന്നോട് പോന്നവരോട് മാത്രം , എന്നെയും വെല്ലുന്ന ഒരു ശിഷ്യന്‍ എനിക്കുണ്ട് , എന്റെ സ്ഥാനത്ത് അവനായിരുന്നുവെങ്കില്‍ ഇപ്പോൾ നിനക്ക് തല ഉണ്ടാകില്ലായിരുന്നു”
അത് കേട്ട പാർവ്വതി ഒന്ന് ചിന്തിച്ചു
“ഗുരു ഇങ്ങനെ ആണെങ്കിൽ അപ്പോൾ ശിഷ്യൻ എങ്ങനെയായിരിക്കും “//
രോമാഞ്ചം എന്നൊക്കെ പറഞാൽ ഇതാണ്.. ?. ആ രംഗം മനസ്സിൽ വെറുതെ ഞാൻ ഓർത്തു നോക്കി.ശിഷ്യൻ ഉണ്ടായിരുന്നു എങ്കിൽ എന്താവും എന്ന്.. ഈ ഡയലോഗ് എനിക്കൊന്നും പറയാൻ ഇല്ല..boom?
പിന്നെ നമ്മുടെ പാറു തന്നെ.അവളുടെ എതിർ ദിശയിൽ എറിഞ്ഞത് അവളിലേക്ക് വീഴുന്നതും.അതുപോലെ പണ്ട് മുതലേ കൃഷ്ണപരുന്ത് വരുന്ന സീൻ എല്ലാം ഒരുപാട് ഇഷ്ടമാണ്.ഇതിലെ സീൻ അതേപോലെ തന്നെ ഒന്നായിരുന്നു.പാരുവിനെ കണ്ണന് എത്രത്തോളം ഇഷ്ടമാണ് എന്ന് ഉള്ളതിൻ്റെ അടുത്ത തെളിവും ഇവിടെ തന്നെ വീണ്ടും കിട്ടി.
അപ്പോ അടുത്തതിൽ കാണാം
ഒരുപാട് സ്നേഹം
വിഷ്ണു
❤️❤️❤️
♥️♥️♥️♥️❤️❤️❤️❤️
ഹർഷാപ്പി ഹോസ്പിറ്റലിൽ ആയത് കൊണ്ട് കഴിഞ്ഞ പാർട്ട് വായിക്കാൻ പറ്റിയില്ല ഇന്ന് പുതിയ പാർട്ട് വരും എന്ന് അറിഞ്ഞു..
ഇന്ന് വായിക്കാൻ പറ്റും എന്ന്ഡി തോന്നുന്നില്ല ഡിസ്ചാർജ് ആയിട്ട് വായിച്ചു അഭിപ്രായം പറയാം
ninakk enth patti lonappaaa
കുറച്ചു ദിവസം ആയി കഴിക്കുന്ന ഫുഡ് മൊത്തം ശർദ്ധിക്കാൻ തുടങ്ങി വയറ്റിൽ ഇപ്പോ ചെറുതായി infection ഉണ്ട് ഇനി endoscopy ചെയ്തു നോക്കണം എന്നൊക്കെ പറയുന്നുണ്ട്
ആണോ
അമീബ ആണോ.
Anagne എന്തോ മൈക്രോ organisam കയറിയ ഇങ്ങനെ വരുമെന്ന് കേട്ടിട്ടുണ്ട്
പുറത്ത് ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിക്കാന് പാടില്ല.
വെള്ളം തിളപ്പിച്ച് കുടിക്കണം
ചൂടുള്ള ഭക്ഷണം കഴിക്കണം
10.30 കൊണ്ട് ഇവിടെ വരും
Chapter 35
ബാക്കി എനിക്ക്
?
അറിഞ്ഞൂടാ
?
Aha… ഇന്ന് പകല്‍ വരുമല്ലോ… അരമണിക്കൂര്‍ കൂടി
Varanam Varanam Mr Induchoodan. Ee Varavum kaathirikkukayaanu… ?