പതിയെ മിസ്സും ബാക്കിയുള്ളവരുമായി നല്ല കൂട്ടായി കേട്ടോ…
ഇടക്ക് ഒരിക്കെ ബീച്ചിപോയപ്പോ ഞങ്ങടെ കൂടെ വന്നായിരുന്നു പുള്ളിക്കാരി…
സ്റ്റാഫിൽ എല്ലാരും നല്ല പ്രായമുള്ളവരായതുകൊണ്ട് ജ്യോതിമിസൊഴിച്ചു മറ്റാരൊടും അത്ര കൂട്ടുമായിരുന്നില്ല….
അപ്പൊ ഇടക്ക് പുറത്തുപോവാൻ തോന്നുമ്പോ കാവ്യയെയും കൂട്ടി പോകുന്നത് ഇപ്പൊ പതിവാണ്..
കോളേജിൽ നിന്നും എപ്പോഴും മിസ്സിനെയൊന്നും കാണാൻ കിട്ടുലല്ലോ…
ആകെ ലാബിൽ നിന്നും കാന്റീനിൽ നിന്നുമെല്ലാം മാത്രമാണ് നേരിൽ കാണുന്നതും സംസാരിക്കുന്നതും…..
ഏതായാലും അങ്ങനെ കട്ടക്ക് കമ്പനിയായി ജ്യോതി മിസിനേം അതിരമിസിനേം കിട്ടി…
അവരും പരസ്പരം ഒരു ചേച്ചി അനിയത്തി ബന്ധം പോലെയായിരുന്നു..
അങ്ങനെ…..ആ അധ്യയന വർഷവും ജൂണിലെ പരീക്ഷയോടെയവസാനിച്ചു….
രണ്ടുമൂന്ന് പേപ്പർ ഇച്ചിരി മുറ്റായിരുന്നെങ്കിലും തരക്കേടില്ലാതെയെഴുതിവിട്ടു…എന്നു പറയാം..
പരീക്ഷ കഴിഞ്ഞ് ഒരാഴ്ചക്കാലം ഞങ്ങൾക്കവധി കിട്ടിയ സമയം…പുള്ളാരെല്ലാംകൂടെ വീണ്ടും മേപ്പാടി പോവാൻ പ്ലാനിട്ടു….
പക്ഷെ നന്നേ മഴയായതിനാൽ അവരെ വിളിച്ചപ്പോ അവരിപ്പോ ആളെയെടുക്കുന്നില്ലെന്നാ പറഞ്ഞേ..!!
ആകെ ശോകമടിച്ചിരുന്ന സമയത്താണ് ജ്യോതി മിസ്സിന്റെ വിളി …
രണ്ടുദിവസം കഴിഞ്ഞാൽ ചെറിയൊരു ഫങ്ഷനുണ്ടെന്നും..
പുള്ളാര്സെറ്റിനേം കൂട്ടി അന്ന് കാലത്തേയെത്താനാ ഓർഡർ…
അവര് ഫ്ലാറ്റ് മാറുവാണെന്ന്…
Poli?
Pwlich mwthe?
??
Polichu ?????❤️
????