അകലെ 8 {Rambo} 1860

“” നീയെന്താടായെന്റെ കൊച്ചിനെ ചെയ്തേ…””
അല്പം കലിപ്പിലാ പുള്ളിക്കാരിയത് ചോദിച്ചേ…

‘”ആ…എനിക്കറിയാമ്പാടില്ല…അവളോട് ചോദിച്ചു നോക്ക്…””
ഞാനൊരുഴുക്കൻ മട്ടിലാണ് പറഞ്ഞേ..

ശ്രദ്ധ ഭക്ഷണത്തിലായതിനാൽ ആക്രമണം വരുന്നത് ഞാനറിഞ്ഞില്ല…ചെവി പിടിച്ച് പൊന്നാക്കിയപ്പോഴേക്കും പ്രതിരോധത്തിനുള്ള സമയം വളരെ വൈകിയിരുന്നു..

“””ഉഫ്‌….പിടി വിട് ചേച്ചിയെ….”””

“”നീയെന്താ പറഞ്ഞേ..അവളെന്നോ…??
നിന്റെയാരാടാ അവൾ….???””
ദേഷ്യമുണ്ടേലും ചിരിച്ചാ ജോ അത് ചോദിച്ചേ..

“”അയ്യോ…ടീച്ചറ്…ടീച്ചറെയ്…
പിടിവിട്…പിടിവിട്…”””

“””നിന്നെയങ്ങനെ ചുമ്മാ വിട്ടാലൊക്കുവോ…

പറയെടാ…നീയെന്തായെന്റെ കൊച്ചിനെ ചെയ്തേ…”””

“”എന്റെ പൊന്നേ….ഞാനൊന്നും ചെയ്തീല്ലോയ്…വേണേൽ ആ കുരിപ്പിനോട് ചോദിച്ചുനോക്ക്…””
എനിക്കാണേൽ വേദനിച്ചിട്ട് തിന്നാനും വയ്യ…വെശന്നിട്ട് ഇരിക്കപ്പൊറുതിയുമില്ലാർന്നു..

‘”എന്ത്….കുരിപ്പോ…ആരാടാ നിന്റെ കുരിപ്പ്…???””

“”അയ്യോ…കുരിപ്പ് ഞാനാണോയ്…
ആതിര മേഡത്തോട് ചോദിക്കു…””

അതുകേട്ട് കണ്ണും നിറച്ചിരിക്കുവാർന്ന മിസ് ദേണ്ടെടാ ഇളിക്കുന്ന്…

121 Comments

  1. സഹോദരൻ ❤

    Poli?

  2. Pwlich mwthe?

  3. Polichu ?????❤️

Comments are closed.