അകലെ 8 {Rambo} 1860

Views : 96095

നേരത്തേ കോളേജിലെത്തിയപ്പോഴേ എല്ലാം കുറ്റീം പറച്ചിരിക്കുന്നതാണ് കാണുന്നെ..
ഫ്രഷേഴ്‌സ് വന്നിട്ട് കുറച്ചായി…
പരീക്ഷയുടെ തിരക്കൊക്കെയായതുകൊണ്ട് ആരേം കണ്ടിട്ടൊന്നുമില്ല…

അല്ലാ…കണ്ടിട്ടും പ്രത്യേകിച്ചും കാര്യമൊന്നുമില്ലല്ലോ..!!

സുരയും വിഗ്ഗുവും നല്ല വെടിപ്പായി ഓരോന്നിനെ പൊക്കുന്നുണ്ട്..ഹഫീസും ഞാനും ചുമ്മാ അവരുടെ ഓരോ കളികളും കണ്ടുകൊണ്ടേയിരുന്നു..
കുറച്ചുകഴിഞ്ഞപ്പോ കാവ്യയും ഞങ്ങളോടൊപ്പം കൂടി..

ഞാൻ കരുതിയെ അവളൊന്നും രാഗിങ്ങിന് നിക്കത്തില്ലായെന്ന…

പക്ഷെ..!!

എന്റെ പ്രതീക്ഷയെ ആസ്ഥാനാക്കികൊണ്ട് അവളൊരുത്തിയെ കൈകൊട്ടിവിളിച്ചു അങ്ങോട്ട്…!!

നല്ലൊരു കൊച്ചായിരുന്നു ട്ടൊ…വല്യ ഹൈറ്റൊന്നുമില്ല…
മുടി പോണി കെട്ടിവെച്ചേക്കുവാണ്…
അല്പം കളറൊക്കെ ചെയ്തിട്ടുണ്ട്…
ഹ്മ്മ്….ഇച്ചിരി മോഡേണാവുമെന്ന് മനസ്സിൽ കരുതി..

വന്നപാടെ അവളോട് കുറച്ച് കലിപ്പിലാ കാവ്യ സംസാരിച്ചേ…അവൾക്കാ മുടി കളറടിച്ചത് ഇഷ്ടായീലാന്ന് എനിക്കപ്പോഴേയോടി..
അല്ലേലും ഈ പെണ്ണുങ്ങൾക്ക് തീരെ കുശുമ്പില്ലാത്തത് കൊണ്ട് പ്രശ്നമില്ല..!!

“”എന്താടി നിന്റെ പേര്..???””

“”അ……അത്…””
ആ കൊച്ച് നിന്ന് പരുങ്ങുവാണ്…

“”എന്തെയ്…നിനക്ക് പേരൊന്നുമില്ലേ…””
കാവ്യ വിടുന്ന ലക്ഷണമൊന്നുല്ല…

പക്ഷെ ഇവളിത്രേം കലിപ്പിടുന്നതിന്റെ കാരണം???
ഇന്നേവരെ ആരോടും ദേഷ്യപ്പെട്ടു സംസാരിക്കുന്നതെ ഞാൻ കണ്ടില്ല്യ…

വിഗ്ഗുനോടൊഴിച്ച്..!!!

Recent Stories

The Author

121 Comments

  1. സഹോദരൻ ❤

    Poli💋

  2. Pwlich mwthe😍

  3. Polichu 😍😍😍👌👌❤️

    1. 😍😍😇😇

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com