അകലെ 8 {Rambo} 1860

അതും പറഞ്ഞ് നിന്നപ്പോഴാണ് സുരയും ഹഫീസും വന്നേ….കാവ്യ പിഴിയുന്നത് കണ്ടപ്പോ ഓടിപ്പിടിഞ്ഞു വരുവാണ് സുര..

 

“”ഏതായാലും ഇവള് വന്നേ സ്ഥിതിക്ക് ഒരു കാര്യം ചെയ്യ്….മോള് ഇഷ്ടവുള്ള ആരേലും വേഗം പ്രൊപോസ് ചെയ്യ്…

ഏതവനെയ വേണ്ടതെന്ന് നീ തീരുമാനിച്ചോ…
അല്ലെടാ സുരേ…””

 

“”ആന്ന്…..ഏതായാലും ബ്രേക്കായോണ്ട് എല്ലാരും പുറത്തുണ്ടല്ലോ…

പെട്ടെന്നായിക്കോട്ടെ എന്നാ…ഹ്മ്മ്…””

അവര് രണ്ടും…അതിനെയിട്ട് പൊരിക്കാനുള്ള പരിപാടിയാണ്…
നുമ്മ നൈസായി ഹഫീസിനേം കൂട്ടി ക്ലാസ്സിലേക്ക് നടക്കാനെണീറ്റു…

 

“”ഏട്ടാ…..””

അവള് പിന്നീന്ന് വിളിച്ചപ്പോ എന്തെന്നഭാവത്തിൽ തിരിഞ്ഞു നോക്കി…

 

“”ചേട്ടാ…

അ…അത്…..””
അവള് നിന്ന് വിറക്കുവാണ്…

ഞാനെന്തെന്നറിയാതെ കാവ്യയെ നോക്കുമ്പോ ..അവളും എന്നെ നോക്കിയിരിപ്പാണ്..

 

“”ഐ ലവ് യു ചേട്ടാ….”””
ആകെ വെപ്രാളപ്പെട്ടതവൾ പറയുമ്പോ എല്ലാരും ഞെട്ടിയിരുന്നു..!!

പിന്നെ കൂട്ടച്ചിരിയും..!!!

 

“”കഴിഞ്ഞോ…എന്നാ ഞാൻ പോട്ടെ…

എടി…നിന്റെ റാഗിങ് ഒക്കെ കഴിഞ്ഞേൽ ഇതിനെ വിട്ടേരെ…
അല്ലേൽ ബല്ല ജൂനിയറെയും പിടിച്ച് കൊട് ഇവൾക്ക് പ്രൊപോസ് ചെയ്യാനായി…””

അതും പറഞ്ഞ് ഞാൻ തിരിഞ്ഞു..

121 Comments

  1. സഹോദരൻ ❤

    Poli?

  2. Pwlich mwthe?

  3. Polichu ?????❤️

Comments are closed.