അകലെ 8 {Rambo} 1860

നല്ല അസ്സല് സരസ്വതി സ്തുതിയാണ് വായിലന്നേരം വന്നേ…
പിന്നെ മിസ്സും അതിലുപരിയൊരു സ്ത്രീയായതുകൊണ്ടും ഞാനെങ്ങനെയോ അടങ്ങി….!!!

കാറെടുത്തു പൊരുമ്പോഴും ആ അമ്മാവന്മാർ ഞങ്ങളെത്തന്നെ സൂക്ഷിച്ചു നോക്കുവാണ്..

അവിടുന്നെല്ലാം പോയിക്കാണുമിപ്പോ…
ഏതുനേരത്താണാവോ ഇതിനെപ്പറ്റി ചോദിക്കാൻ തോന്നിയെ….ഞാൻ സ്വയം പഴിച്ചു..

മിസ്സ്‌ കേറിയിട്ടും ഞാനൊന്നും മിണ്ടാതെ വണ്ടിയോടിക്കുന്നതും കണ്ടാണ് പുള്ളിക്കാരി സംസാരിക്കാൻ തുടങ്ങിയെ…

“”എന്താടാ…ജാടയാണോ മോനുസെ…???””

ഞാൻ തുറിച്ചു നോക്കിയെന്നല്ലാതെയൊന്നും മിണ്ടാൻ നിന്നില്ല…
കുറച്ചുനേരം ഞാൻ സംസാരിക്കാൻവേണ്ടി എന്തൊക്കെയോ കാട്ടിക്കൂട്ടിയിട്ടും … ഞാൻ മൈൻഡ് ചെയ്യാത്തതുകൊണ്ട് അവിടടങ്ങിയിരുന്നു..

ഇടക്ക് നോക്കിയപ്പോ…
ശ്വാസംപോലുമെടുക്കാതെയിരിപ്പാണ്…
ഇനി തട്ടിപ്പോവോ….!!!

ഇതിന്റെയോരോ കളികണ്ട് ചിരിയാ വരണേ..

121 Comments

  1. സഹോദരൻ ❤

    Poli?

  2. Pwlich mwthe?

  3. Polichu ?????❤️

Comments are closed.