അകലെ 8 {Rambo} 1860

ഫ്ലാറ്റിലെത്തി…വണ്ടി പാർക്ക് ചെയ്ത് ഞാനിറങ്ങിയപ്പോഴും പുള്ളിക്കാരി അവിടിരിപ്പാണ്..!!

ഡോറിന്റെയവിടെപോയി മുട്ടി നോക്കിയിട്ടും ഒരനക്കവുമില്ല…
മോന്തായം ഒരു കോട്ടക്കുണ്ട്താനും..

എന്തു ചെയ്തിട്ടും പുറത്തിറങ്ങാതായപ്പോ സഹികെട്ട് ഞാൻ പറഞ്ഞു..

“”ഞാൻ വണ്ടി ലോക്ക് ആക്കി പോകുവേ…പൊരിവെയിലത്തുകിടന്ന് ചാവണ്ടയെങ്കി ഇറങ്ങിക്കോ…””

അല്പം കടുപ്പിച്ചാണ് പറഞ്ഞേ…ഏതായാലും വണ്ടിയെപ്പറ്റി ബല്യ അറിവില്ലാത്തൊണ്ട് കക്ഷിയിറങ്ങി…

പിന്നെ ഞാൻ നടക്കുമ്പോ ഒരു ഗ്യാപ് വിട്ട് പുറകെ നടന്നുപോന്നു… ഞാൻ കരുതിയപോലെ സാറുമാർ എല്ലാം പോയിട്ടുണ്ട്..
അവന്മാർ ഞാൻ വരാൻമേണ്ടി കാത്തിരിക്കുവാണ്…കഴിക്കാനായി..

എനിക്കാണേൽ വെശന്നിട്ട് കണ്ണും കാണാൻ പാടില്ലാർന്നു…വേഗം ഇരുന്ന് കഴിപ്പായി…

“”അല്ല…മോനെ …നീ കൊണ്ടുവരാൻ പോയ സാധനം എന്തിയെ??””
ജ്യോതിമിസ്സാണ് ചോദിച്ചേ…

“”ആ…അവിടെങ്ങാൻ കാണും..””
എന്നും പറഞ്ഞ് ഞാനെന്റെ പണി തുടങ്ങി..

മിസ് പോയി നോക്കുമ്പോ..പുള്ളിക്കാരി സ്റ്റെയറിന്റെയവിടെ നിൽപ്പാണ്…അതും കണ്ണും നിറച്ച്..

121 Comments

  1. സഹോദരൻ ❤

    Poli?

  2. Pwlich mwthe?

  3. Polichu ?????❤️

Comments are closed.