അങ്ങനെ കോളേജെത്തി…
ഏട്ടൻ അവിടുണ്ടാർന്നു…..മൂപ്പർടെ കൂടെ റൂണിയും..
ചെക്കൻ കണ്ടപാടെ ഓടിവന്ന് മേല്കേറുവാണ്..!!
അതങ്ങനെ സ്നേഹിക്കാൻ മാത്രമറിയുന്ന ഒരെണ്ണം…
മച്ചാനിപ്പോ കുറച്ചു വലുതായിട്ടൊക്കെയുണ്ട്…
അച്ഛന്റെ പട്ടാളച്ചിട്ടയിൽ വളരുന്നതുകൊണ്ട് നല്ല അനുസരണയാണിവന്..
അവനെ കൊണ്ടുപോയി മിസ്സിനും ശിവേട്ടനുമെല്ലാം പരിചയപ്പെടുത്തി യാത്രേം പറഞ്ഞിറങ്ങി…
വീട്ടിലെത്തിയപ്പോ അമ്മേടെ വക ഫുൾ സെന്റി…
വിളിച്ചില്ല..വിളിക്കാൻ കഴിയാത്ത വിവരം ആദ്യേ പറഞ്ഞീല ന്ന് ഒക്കെ….
അമ്മയെമൊരുവിധം പറഞ്ഞോക്കെ സെറ്റാക്കി…
പിറ്റേന്ന് ഏട്ടനും ഏട്ടത്തിയും ബാംഗ്ലൂർക്ക് പോവാണ്…
അപ്പൊ അതിന്റെ തിരക്കിലാദിവസം അങ്ങു തീർന്നു…
ഏടത്തി പോകുന്നതിൽ അമ്മക്ക് നല്ല സങ്കടമുണ്ട്…
ചുരുങ്ങിയ കാലം കൊണ്ടുതന്നെ അമ്മായിയമ്മ-മരുമകൾ ബന്ധത്തേക്കാളുപരി ഒരു അമ്മ-മകൾ പോലെയായിട്ടുണ്ടവർ…
ഇടക്കൊക്കെ എനിക്കും തോന്നിയിട്ടുണ്ട്..
ഇവരുടെയൊക്കെ സ്നേഹം കാണുമ്പോ….
എന്നെ തവിട് കൊടുത്തു മേടിച്ചതാണോ ന്ന്..!!!
പിറ്റേന്നവരെ ഏട്ടത്തിയുടെ വീട്ടിലാക്കിയാ കോളേജിൽ പോയേ…
അവന്മാരെയെല്ലാം കണ്ടിട്ടിപ്പൊ നാലഞ്ച് ദിവസമായെ…
അങ്ങനെ നേരെ കോളേജിലെത്തിയപ്പോഴേ എല്ലാം അവിടെ ചിരിയും കളിയുമായിരിപ്പാണ്..
അവർ അവരുടെ അന്നത്തെയവസ്ഥ പറഞ്ഞപ്പോ…
ഞാൻ നമ്മടെ മിസ്സിനെപ്പറ്റിയും ഫുഡിനെപ്പറ്റിയെല്ലാം പറഞ്ഞു…
അതൊക്കെ കേട്ടപ്പോഴേ അവന്മാർ ഫ്ലാറ്റ്..!!
Poli?
Pwlich mwthe?
??
Polichu ?????❤️
????