ഏകദേശം ഒരെട്ടരയോടെ സംഭവം റെഡിയാക്കി…അതുവരെ ഓരോ ബഡായി പറച്ചിലും പാട്ടും കോപ്പുമായി സമയം കളഞ്ഞു…
സംഭവം നല്ല കിടുവായിരുന്നു…
പുള്ളീടെ മസാലക്കൂട്ട് ഗംഭീരം…പിന്നെ പത്തിരിയും..
നല്ലയടാറ് കോംബി..!!!
മിസ്സ് നേരത്തതിന്റെ പക പോക്കിയത് എൻ്റെന്ന് കയ്യിട്ടുവാരി കഴിച്ചാ..!!
വയറെല്ലാം നല്ലോണം നിറഞ്ഞത്കൊണ്ട് ഉറക്കത്തിനെ അധികം കാത്തിരിക്കേണ്ടി വന്നീല….
പതിയെ…
ദീർഘ നിദ്രയിലേക്കൂളിയിട്ടു…!!
പിറ്റേന്ന് അവിടടുത്തുള്ള വെള്ളച്ചാട്ടത്തിലേക്കാണ് പോയേ….
കളിയും ചിരിയും എല്ലാമായി ആകെ ബഹളമയം…
ഞാനും മിസ്സും ശിവേട്ടനും കുറെ എന്തൊക്കെയോ സംസാരിച്ചോണ്ടേയിരുന്നു..
അങ്ങേര് അങ്ങേരുടെ വിഷമങ്ങളാണ് ഞങ്ങളോടധികം പറഞ്ഞത്..….
എല്ലാം തുറന്നൊരാളോട് പറഞ്ഞപ്പോൾതന്നെ അങ്ങേര് പാതി സന്തോഷവാനായി…
ശരിക്കും നമ്മടെയുള്ളിലെ വിഷമം ആരോടെലും തുറന്നുപറയുമ്പോ തെല്ലൊരാശ്വാസം കിട്ടുമെന്നെനിക്കന്ന് മനസ്സിലായി…
ഉച്ചക്ക് തന്നെ ഞങ്ങളവിടുന്ന് നാട്ടിലേക്ക് തിരിച്ചു…ടൌൺ എത്തിയപ്പോഴേ എല്ലാരുടേം ഫോൺ മുഴങ്ങാനും തുടങ്ങി…
ഏതാണ്ട് രണ്ടുദിവസം പിന്നിട്ടല്ലോ …
എല്ലാരും അവരുടെ പ്രിയപ്പെട്ടവരുമായി സംസാരിച്ചിട്ട്…
എന്റെ മുന്നിലെ സീറ്റിലിരുന്ന മിസ്സും പൊരിഞ്ഞ വിളിയായിരുന്നു..
ഞാൻ ഏട്ടനെ വിളിച്ച് കോളേജിലെത്തേണ്ട സമയം പറഞ്ഞുവെച്ചു…
ബാക്കിയെല്ലാം നേരിട്ടുപറയാലോന്ന് കരുതി…
Poli?
Pwlich mwthe?
??
Polichu ?????❤️
????