അകലെ 8 {Rambo} 1862

“”അയ്യോ..ശിവേട്ട…മിസ്സിനെ കണ്ടിരുന്നോ…””

“”ഇല്ലല്ലോ മോനെ””
ശിവേട്ടന്റെ മറുപടി വരലും പുള്ളിക്കാരിയെടുത്തുചാടലുമൊരുമിച്ചായിരുന്നു….

ദേ കിടക്കണു…സ്പാർട്ടയും കുത്തി താഴെ..!!

ഹെന്റെ പൊന്നേ…പിന്നെ കൂട്ടച്ചിരിയായിരുന്നു അവിടെ…
ഇതിന്റെ നടുവിൽ തേഞ്ഞിരിക്കുന്ന മിസ്സും…

അയ്യേ..!!

എല്ലാരും അതിനെയിട്ട് കളിയാക്കുവാണ്….
ഊരക്ക് കയ്യും കൊടുത്തിരിപ്പാണ്…

പാവം തോന്നിയപ്പോ എഴുനേൽക്കാൻ ഒരുകൈ നീട്ടി…ഇച്ചിരി മടിച്ചുനിന്ന ശേഷമാണ് കൈതന്നേ…
പുള്ളിക്കാരി പിടിച്ചുയർന്നതും ഞാൻവിട്ടു…

ദേ വീണ്ടും താഴെ..!!

പക്ഷെ…

കാളി മൂഡ് ഓണായത് പെട്ടന്നാണ്…
കല്ലുമെടുത്ത് എന്റെ നേരെ വന്നപ്പോ ഓടാൻ നിന്നീല…
ഓടിയ ചിലപ്പോയെറിഞ്ഞാലോ…
ഇച്ചിരി പിടിവിട്ട കേസായതുകൊണ്ട് റിസ്ക് എടുക്കാൻ തോന്നീല..

ജീവനിൽ കൊതിയുണ്ടെ….!!!

ഓടി വന്ന് മുടിയേൽ പിടിച്ച് വലിച്ചാ പ്രതികാരം തീർത്തേ..!!!

പട്ടി നാറി …എന്നൊക്കെ പിച്ചുംപേയും പറയുന്നുമുണ്ട്…

ഹാ എങ്ങനെയൊക്കെയോ അതിനെയൊന്നൊതുക്കി..
ഹെന്റെ സിവനേയ്…!!!!

“”ഹാ…എന്റെ നടു…””
കുഞ്ഞുങ്ങളെ പോലെ ചിണുങ്ങിയ മിസ്സത് പറഞ്ഞേ…

“”എവിടെ ..നോക്കട്ടെ….
വേണെൽ ഞാനുഴിഞ്ഞു തരാം…കേട്ടോ..””

ഒരു വളിച്ച ചിരിയോടെയതും പറഞ്ഞ് ഞാൻ തിരിഞ്ഞോടി….

121 Comments

  1. സഹോദരൻ ❤

    Poli?

  2. Pwlich mwthe?

  3. Polichu ?????❤️

Comments are closed.