അകലെ 8 {Rambo} 1862

“”എന്നാ…എന്നാ ചിരിച്ചേ…???””
ഇടുപ്പിന് കയ്യും കൊടുത്തേച്ചാ പുള്ളിക്കാരിയുടെ നിൽപ്പ്..

 

അതുകേട്ട് ഒരു പകപ്പോടെ ശിവേട്ടനെ നോക്കിയപ്പോ…

‘ഞാനീ നാട്ടുകാരനല്ലേ’ ന്ന മട്ടിൽ മൂപ്പര് മാറിപ്പോയി…

എന്തായാലും മിസ്സിനെയിട്ട് വട്ടാക്കാം എന്നു കരുതി ഞാനുമോടി…

 

പുറകെ മിസ്സും..!!!

 

നില്ലെടാ എന്നൊക്കെ വിളിച്ചു കൂവുന്നുണ്ട്…
ഹാ എന്റെ പട്ടി നിൽക്കും…
കെളി നമ്മളോട്..

 

കുറച്ചങ്ങട് പോയിട്ടും പുറകിൽ അനക്കമൊന്നുമില്ലാത്തോണ്ട് തിരിഞ്ഞു നോക്കിയപ്പോ പുള്ളിക്കാരിയെ പൊടിപോലും കാണാനില്ല…

 

പുറകെ ശിവേട്ടനും പുള്ളാരും വരുന്നുമുണ്ട്…

പക്ഷെ ഒന്നു പോയി നോക്കാൻ എന്റുള്ളം പറഞ്ഞു..
ഇനി വല്ല പുലിയും..???

ഏയ്…പുലിയിത്ര ചീപ്പ് സാനോം കൊണ്ട് പോകുവോ…അയ്യേ..!!

അപ്പോഴാ ശിവേട്ടൻ എനിക്ക് ചൂണ്ടിക്കാണിച്ചു തന്നെ…
എന്നെ പേടിപ്പിക്കാൻ പുള്ളിക്കാരി വലിയൊരു മരത്തിന്റെ പിന്നിൽ നിൽക്കുന്നത്…

പാവമല്ലേ…

ഇനിപ്പോ പേടിപ്പിക്കാതിരുന്ന് വെറുതെ ശശിയാവണ്ടായെന്നുകരുതി ഞാനങ്ങോട്ട് നടന്നു…
മരത്തിനടുക്കേ എത്തിയിട്ട് സാക്ഷാൽ ലാലേട്ടനേം മമ്മൂക്കയേം മനസ്സിൽ ധ്യാനിച്ചങ് തുടങ്ങി..

121 Comments

  1. സഹോദരൻ ❤

    Poli?

  2. Pwlich mwthe?

  3. Polichu ?????❤️

Comments are closed.