“”അതൊന്നുമില്ല ചേച്ചി….ഇവൻ വെറുതെയോരോന്ന് പറഞ്ഞുണ്ടാക്കുന്നതാ..””
ആതിരമിസ്സിടക്ക് കേറി പറഞ്ഞു..
“”ഉവ്വ ഉവ്വ…എന്റെ കൊച്ചൻ കളവൊന്നും പറയുകേല…
ഹാ..ഞാൻ കണ്ടുപിടിച്ചോളാം..””
എന്നും പറഞ്ഞ് ജ്യോതിമിസ് നടപ്പുതുടങ്ങി…
“”ഇവന്റെ കൊച്ചുവർത്താനോം കേട്ടിവിടിരുന്നാ നമ്മടെ പണി നടക്കൂല….
ആതു നീ വന്നേ…നിനക്കിന്ന് ഇവന്റെ ക്ലാസ്സിലല്ലേ ഡ്യൂട്ടി…
അവിടെയിട്ട് പൊരിച്ചോ…ഇപ്പൊ നമുക്ക് പോകാം..
ബാ..””
അതെന്നിലൊരു ഞെട്ടലാണുണ്ടാക്കിയെ…
സിവനെ…!!!!
ഇനിയിപ്പോ ക്ലാസ്സിന്നും പണി കിട്ടുവോ എന്നാലോചിച്ചു മിസ്സിനെ നോക്കിയപ്പോ നിനക്ക് വെച്ചിട്ടുണ്ടെടാ എന്ന മട്ടിൽ കയ്യുംചൂണ്ടി പുള്ളിക്കാരിയതാ പോകുന്ന്…
ഹൈ…സുബാഷ്..!!!
പിന്നെയവറ്റകളെയെല്ലാം ആട്ടിത്തൊളിച്ചു ക്ലാസ്സിലെത്തി…
ആദ്യ പിരീഡ് പ്രിൻസി ആണ് കേറി വന്നേ…
ക്ലിഷേ ഡയലോഗുമടിച്ച് അങ്ങേര് വിട്ടു…
പുറകെ കേറി വന്ന ആതിര മിസിനെ കണ്ട് അവന്മാർ മിഴിച്ചു നോക്കുന്നുണ്ട്….
ഹിതെന്ത്…ഇവന്മാരിവളെ നേരത്തെ കണ്ടിട്ടില്ലേ…
Poli?
Pwlich mwthe?
??
Polichu ?????❤️
????